Keezthrikkel Sreekrishnaswamy Khsetram, Vaipur

Keezthrikkel Sreekrishnaswamy Khsetram, Vaipur Ancient,Holy Keezthrikkel Sreekrishnaswamy temple is situated in Vaipur on the bank of river manimala

മഹാക്ഷേത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്ക് കിഴക്ക് വായ്പൂര് ദേശത്ത് പുണ്യനദിയായ മണിമലയാറിന്റെ തീരത്ത് കീഴ്തൃക്കേല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു 1800-ല്‍‍ പരം വര്‍ഷത്തെ പഴക്കം ഉള്ള ഈ മഹാക്ഷേത്രത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. നദീതീരത്ത് പടിഞ്ഞാറ് ദര്‍ശനമായി ചതുര്‍ ബാഹു ശിലാ വിഗ്രഹതോടുകൂടിയ ക്ഷേത്രം കേ

രളത്തില്‍ തന്നെ അത്യപൂര്‍വമാണ്. ക്ഷേത്ര സങ്കേതത്തില്‍ തപസ്സനുഷ്ടിച്ച സിദ്ധയോഗീശ്വരന്ന്റെ തപശക്തിയില്‍ നിന്നുത്ഭവിച്ചതാണ് ഈ ക്ഷേത്ര ചൈതന്യം എന്ന് കാണുന്നു .കുടാതെ ചതുര്‍ ബാഹുവായ മഹാവിഷ്ണു പ്രതിഷ്ഠ ആണെങ്കിലും വിശേഷേണ കൃഷ്ണഭാവം തെളിഞ്ഞു കാണുന്നതിനാല്‍ പുരാതനമായിതന്നെ ഭക്തജനങ്ങള്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നു ഭാവിച്ചു വരുകയും ആചരിച്ചു വരുന്നതായും കാണുന്നു .. നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ക് അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ദേവന്റെ ആലയം കാലപ്പഴക്കം കൊണ്ട് ജീര്‍ന്നാവസ്ഥയില്‍ ആയിരുന്നു .ഈ ശോച്യാവസ്ഥ പരിഹരിച്ച് ക്ഷേത്ര പുനര്‍നിര്‍മാണത്തിനും തദ്വാര നാടിന്‍റെ ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി വായ്പൂര് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രെസ്റ്റ്‌ ക്ഷേത്ര ഭരണം ഏറ്റെടുക്കുകയും പൂജവിധാനങ്ങളും മറ്റു ക്ഷേത്രചടങ്ങുകളും ക്ഷേത്രം തന്ത്രിയായ കുഴിക്കാട്ടിലത്ത് ബ്രഹ്മശ്രീ. അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ നിര്‍ദേശത്തില്‍ ചിട്ടപെടുതുകയും ദേവപ്രശ്ന വിധി പ്രകാരമുള്ള പരിഹാര ക്രിയകളും മറ്റു പൂജകളും നടത്തികൊണ്ട് ശ്രീകോവില്‍ പുനര്‍നിര്‍മ്മിക്കുകയും പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു . തച്ചുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ തിരുമേനി തയ്യാറാക്കിയ കണക്കും പ്ലാനും അനുസരിച്ച് പുനര്‍നിര്‍മിച്ചു ഘട്ടങ്ങള്‍ ആയി പുനര്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിനു ഭാരിച്ച ചെലവ് പ്രതീഷിക്കുന്നു .ഈശ്വരീയമായ ഈ മഹത് കര്‍മ്മത്തിനു എല്ലാ ഭക്തജനങ്ങളിലും നിന്നും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് sree sankara charitable trust

04/04/2026
04/04/2026

കൃഷ്‌ണം വന്ദേ ജഗദ്ഗുരും.....

കൃഷ്‌ണം വന്ദേ ജഗദ്ഗുരും..... 🙏
04/04/2026

കൃഷ്‌ണം വന്ദേ ജഗദ്ഗുരും..... 🙏

03/04/2026

5 ആം ദിവസമായ ഇന്ന് യജ്ഞശാലയിൽ നടന്ന നാമസങ്കീർത്തനം

കൃഷ്‌ണം വന്ദേ ജഗദ്ഗുരും..... 🙏

വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭദ്രദീപം കൊളുത്തി. യജ്ഞ പുണ്യം ശ്രീ മധ...
29/03/2026

വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭദ്രദീപം കൊളുത്തി. യജ്ഞ പുണ്യം ശ്രീ മധുസുദന വാര്യർ മാഹാത്മ്യ പ്രഭാഷണം നടത്തുന്നു.ഏപ്രിൽ 5 ന് അവഭൃതസ്നാനത്തോടുകൂടി യജ്ഞം അവസാനിക്കും

ഹരേ കൃഷ്ണ 🙏
20/10/2025

ഹരേ കൃഷ്ണ 🙏

ഇനി നാല് നാളുകൾ കഴിഞ്ഞാൽ ജന്മാഷ്ടമി. നഗര ഗ്രാമങ്ങൾ അമ്പാടിയായി മാറുന്ന, കൃഷ്ണ മന്ത്രത്താൽ ധന്യമാകുന്ന പുണ്യമുഹൂർത്തം.കീഴ...
09/09/2025

ഇനി നാല് നാളുകൾ കഴിഞ്ഞാൽ ജന്മാഷ്ടമി. നഗര ഗ്രാമങ്ങൾ അമ്പാടിയായി മാറുന്ന, കൃഷ്ണ മന്ത്രത്താൽ ധന്യമാകുന്ന പുണ്യമുഹൂർത്തം.
കീഴ്തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ കൂടാതെ ഭാഗവതപാരായണം ഭജന അവതാര പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്

#ശ്രീകൃഷ്ണജയന്തി #അഷ്ടമിരോഹിണി

Address

Vaipur
Mallappally
VAIPURPO689588

Telephone

+918943950827

Website

Alerts

Be the first to know and let us send you an email when Keezthrikkel Sreekrishnaswamy Khsetram, Vaipur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Keezthrikkel Sreekrishnaswamy Khsetram, Vaipur:

Share