St Thomas CSI Church Youth Movement, Nedungadappally

Directions

St Thomas CSI Church Youth Movement, Nedungadappally "Gather the Youth and dedicate them through the love of Jesus Christ for the service of the church and the society".

History Of C S I Youth Movement


FOUNDER : BISHOP CHARLES HOPE GILL


In 1916, the then Bishop C.H.Gill took the initiative and established a youth meeting and it was known as Travancore Cochin Anglican Youth Convention. The motto given for the Youth Convention was "Gather the Youth and dedicate them through the love of Jesus Christ for the service of the church and the society". In 1926,the Youth got privilege to have a representative in the Diocesan Council.This achievement made the Youth to be accepted as an inevitable and important factor. In 1942,the Silver Jubilee of the Youth convention was held .Units were formed in Pastorates and Outstations. In 1948,the Youth League started to publish its official mouth-piece named as as the Yuvalokam. Yuvalokam could stand as a corrective force against social evils in the society. In 1959, a Girl's organization started to function under the auspicious of Women Fellowship and got merged in the Youth League. In 1959,Youth League started Missionary activities. In 1969,Andra Mission was established and still it is growing to the Horizon of service and progress. In 1978,the Youth League received a new name Youth Movement. As a Symbol of Progress the Youth League was given a General Secretary. Youth Movement is furnished with many programmes like Annual Conference,Retreats,Youth Festivals,Bible Studies etc. The flaming torch is now handed to the new generation and the doors of opportunities are open. We,the dynamic youths of the Diocese are here.Having realized our great heritage we must pledge to go through the path of responsibility and dedication.

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,വയോജന ഞായറിനോട് അനുബന്ധിച്ച് നമ്മുടെ ഇടവകയിലെ എൺപത് വയസിന് മുകളിൽ ഉള്ള മുതിർന്നവരെ ഇന്ന് ...
27/09/2026

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,

വയോജന ഞായറിനോട് അനുബന്ധിച്ച് നമ്മുടെ ഇടവകയിലെ എൺപത് വയസിന് മുകളിൽ ഉള്ള മുതിർന്നവരെ ഇന്ന് ആരാധനമധ്യേ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

നെടുങ്ങാടപ്പള്ളി യുവജന പ്രസ്ഥാനത്തിൻ്റെ  പ്രാർത്ഥന കൂട്ടായ്മായും ഹൌസ് വിസിറ്റും സെപ്റ്റംബർ 27 വൈകിട്ട് 3 മണിക്ക് നടത്തപ്...
27/09/2026

നെടുങ്ങാടപ്പള്ളി യുവജന പ്രസ്ഥാനത്തിൻ്റെ പ്രാർത്ഥന കൂട്ടായ്മായും ഹൌസ് വിസിറ്റും സെപ്റ്റംബർ 27 വൈകിട്ട് 3 മണിക്ക് നടത്തപ്പെട്ടു. പ്രായമായിരിക്കുന്ന സഭാജനങ്ങളുടെ വീടുകൾ സന്ദർശിച്ചതിനു ശേഷം 4:30 ന് പ്ലാംതോട്ടത്തിൽ അലോന അന്ന അബ്രഹാമിന്റെ ഭവനത്തിൽ വെച്ച് പ്രാർത്ഥന നടത്തപ്പെട്ടു

മിറിയം ഡെയ്സ് ജിജു ദൈവവചനത്തിൽ നിന്ന് സംസാരിച്ചു.
വന്നു കൂടിയ എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു

14/09/2026

EVBS JOY 2026 DAY 3

12/09/2026

EVBS DAY 1
JOY 2026

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,EVBS JOY’2026 – ഒന്നാം ദിന റിപ്പോർട്ട്ദൈവത്തിന്റെ കൃപയിലും അനുഗ്രഹത്തിലും EVBS JOY 2026-ന...
12/09/2026

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,

EVBS JOY’2026 – ഒന്നാം ദിന റിപ്പോർട്ട്

ദൈവത്തിന്റെ കൃപയിലും അനുഗ്രഹത്തിലും EVBS JOY 2026-ന്റെ ഒന്നാം ദിന പരിപാടികൾ ഇന്ന് വളരെ മനോഹരമായി നടത്തപ്പെട്ടു. പാട്ടുകളും ആക്ഷൻ സോങ്ങുകളും ക്ലാസുകളും ഗെയിംസും പെയിന്റിംഗും ഉൾപ്പെടെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളാൽ ദിനം സമ്പന്നമായി.

ഉദ്ഘാടന സമ്മേളനത്തിൽ നെടുങ്ങാടപ്പള്ളി യുവജന പ്രസ്ഥാനം സെക്രട്ടറി മീഖാ മാണി ജിജു സ്വാഗതം ആശംസിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് CSI ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ അലക്സ് പി. ഉമ്മൻ അച്ചൻ അധ്യക്ഷത വഹിച്ചു.സഭയുടെ കൈകാരൻ ആയ ശ്രീ റോയ് പി ചാണ്ടി ആശംസ അറിയിച്ചു തുടർന്ന് എബി ജോർജ് അച്ചൻ EVBS JOY 2026-ന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തിന് ശേഷം എബി ജോർജ് അച്ചന്റെ നേതൃത്വത്തിൽ ക്ലാസ് നടന്നു. ദൈവവചനത്തോടൊപ്പം മനോഹരമായ പാട്ടുകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുകയും, എല്ലാവരെയും സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. ആത്മീയമായ ചിന്തകൾ പങ്കുവെക്കുന്നതിനോടൊപ്പം സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുക്കാൻ സാധിച്ച മികച്ചൊരു ക്ലാസായിരുന്നു അത്.

ക്ലാസുകൾക്ക് ശേഷം വിവിധ ഗെയിംസുകളും പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തതോടെ പരിപാടികൾ കൂടുതൽ സജീവമായി. പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെക്കുന്നതിനുള്ള മനോഹരമായൊരു കൂട്ടായ്മയായി ഇന്നത്തെ ദിനം മാറി.

തുടർന്ന് എല്ലാവരും ഒരുമിച്ച് കഞ്ഞി കഴിച്ച്, സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഒന്നാം ദിവസത്തെ പരിപാടികൾക്ക് സമാപനം കുറിച്ചു.

പാട്ടും പഠനവും കളിയും സ്നേഹവും കൂട്ടായ്മയും ദൈവവചനവും ഒത്തുചേർന്ന അനുഗ്രഹീതമായ ഒരു ദിനമായിരുന്നു ഇന്ന്. ദൈവം നൽകിയ ഈ മനോഹരമായ ദിനത്തിന് നന്ദി അർപ്പിച്ചുകൊണ്ട്, വരും ദിവസങ്ങളും കൂടുതൽ അനുഗ്രഹീതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

EVBS JOY’2026-ന്റെ തുടർന്നുള്ള ദിവസങ്ങളിലേക്കും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു. ❤️🙏

EVBS JOY’2026
Jesus • Others • You

09/09/2026
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. ✨ *📚സെപ്റ്റംബർ 5 — ലോക അധ്യാപക ദിനം📚* അറിവിന്റെ വെളിച്ചം പകർന്നുനൽകി,ജീവിതത്തിന്റെ വഴികള...
05/09/2026

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. ✨

*📚സെപ്റ്റംബർ 5 — ലോക അധ്യാപക ദിനം📚*

അറിവിന്റെ വെളിച്ചം പകർന്നുനൽകി,
ജീവിതത്തിന്റെ വഴികളിൽ കൈപിടിച്ച് നടത്തുകയും,
സ്വപ്നങ്ങൾക്ക് ചിറകേകുകയും ചെയ്യുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ. ❤️

ഒരു നല്ല അധ്യാപകൻ പാഠപുസ്തകത്തിലെ അറിവുകൾ മാത്രമല്ല പകർന്നുനൽകുന്നത്; നല്ലൊരു മനുഷ്യനായി വളരാനുള്ള പാഠങ്ങളും ജീവിതത്തിൽ പകർന്നുനൽകുന്നു. അവരുടെ വാക്കുകളും സ്നേഹവും ശിക്ഷണവും നമ്മുടെ ജീവിതത്തിൽ എന്നും വഴികാട്ടിയായി നിലകൊള്ളുന്നു. 🙏

“ജ്ഞാനികളുടെ വാക്കുകൾ മുള്ളുകളെപ്പോലെയും ഉപദേശങ്ങളുടെ ശേഖരം ഉറപ്പുള്ള ആണികളെപ്പോലെയും ആകുന്നു.”
— സഭാപ്രസംഗി 12:11

🌿 ഞങ്ങളെ പഠിപ്പിക്കുകയും, നയിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും — CSI സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ. ❤️

CSI ST THOMAS YOUTH MOVEMENT

സി.എസ്.ഐ മധ്യകേരള മഹായിടവക , മല്ലപ്പള്ളി വൈദിക ജില്ല  യുവജന പ്രസ്ഥാനത്തിന്റെ 2027–28 വർഷത്തെ കോൺഫറൻസിൽ വൈസ് പ്രസിഡന്റായി...
28/08/2026

സി.എസ്.ഐ മധ്യകേരള മഹായിടവക , മല്ലപ്പള്ളി വൈദിക ജില്ല യുവജന പ്രസ്ഥാനത്തിന്റെ 2027–28 വർഷത്തെ കോൺഫറൻസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ യുവജന പ്രസ്ഥാന അംഗം
എബിൻ വർഗീസ് ബിജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുംപ്രാർത്ഥനാശംസകളും .💐❤️

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,നെടുങ്ങാടപ്പള്ളി യുവജനപ്രസ്ഥത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ആഗസ്റ്റ് 25 ഉച്ചക്ക് 2 ...
25/08/2026

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,

നെടുങ്ങാടപ്പള്ളി യുവജനപ്രസ്ഥത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ആഗസ്റ്റ് 25 ഉച്ചക്ക് 2 മണിക്ക് നടത്തപ്പെട്ടു.ഓണക്കളികൾക്കും പായസത്തിനും എല്ലാവരും പങ്കെടുത്തശേഷം സമ്മാനം വിതരണം ചെയ്തു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼

Address

Mallappally
686545

Website

Alerts

Be the first to know and let us send you an email when St Thomas CSI Church Youth Movement, Nedungadappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share