Ipc mallappally centre Sunday School Association

Ipc mallappally  centre  Sunday  School  Association SUNDAY SCHOOLS’ ASSOCIATION - MALLAPPALLY CENTRE

അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും  നിത്യതയിൽ ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴ...
16/02/2026

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
ഗീത അജേഷും, ഏബൽ അജേഷും
നിത്യതയിൽ

ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ സഹധർമ്മിണി ഗീത അജേഷ് , മകൻ ഏബൽ ടി. അജേഷ് എന്നിവർ നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്.

മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയുണ്ടായി. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു. അജേഷ് മാത്രം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴ്ഭാഗം തളർന്ന നിലയിലായിരുന്നു ഏബൽ. ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു എങ്കിലും ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ ഏബൽ യാത്രയായി. അജേഷിന്റെ ഭാര്യ ഗീതയുടെ ഇടുപ്പെല്ല് ഒടിയുകയും മൂത്രാശയത്തിനു ക്ഷതമുണ്ടാകയും ചെയ്തത് മൂലം ഓപ്പറേഷന് വിധേയയായശേഷം വിശ്രമത്തിലായിരുന്ന ഗീത പെട്ടെന്നാണ് ആരോഗ്യ സ്ഥിതി വഷളായി വിയോഗം സംഭവിച്ചത്. മകൾ എയ്ഞ്ചൽ കാൽമുട്ട് ചിരട്ട പൊട്ടുകയും രണ്ടു കാലുകളും ഒടിയുകയും ചെയ്തതു മൂലം ശാസ്ത്രക്രിയയ്ക്ക് വിധേയയായി വിശ്രമത്തിലുമാണ്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
16.2.2026 തിങ്കൾ വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും, 17.02.2026 രാവിലെ 8:30 നു ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 12 മണിയോട് കൂടി ഐ.പി.സി പയ്യപ്പാടി എബനേസർ സഭാസെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

10/02/2026
07/02/2026

SUCCESSFUL MIND SETTING

Counselling Seminar

കൗൺസിലിംഗ് സെമിനാർ

പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും പഠന രീതികൾ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും ഒപ്പം രക്ഷിതാക്കൾക്കുമായി ഒരുക്കുന്ന കൗൺസിലിംഗ് സെഷൻ!!

⭕ ഫെബ്രുവരി 8 ഞായർ, 2026

⌛പകൽ 3 മണിക്ക്

📍സീയോൻ ടാബർനാക്കിൾ ചർച്ച്, സീയോൻപുരം, മല്ലപ്പള്ളി

❇️ ക്ലാസ് നയിക്കുന്നത്: ക്രിസ്ത്യൻ കൗൺസിലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. സജികുമാർ കെ.പി.(കോട്ടയം)

❇️ പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കും.

❇️ ഈ കൗൺസിലിംഗ് ക്ലാസ്സിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും ക്ഷണിക്കുന്നു.

❇️ കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും വാട്സ്ആപ് ചെയ്യുക 📞+91 91884 75460,

സണ്ടേസ്‌കൂൾസ് അസോസിയേഷൻ, മല്ലപ്പള്ളി ഡിസ്ട്രിക്ടിന് വേണ്ടി,

സാം എൻ. ഏബ്രഹാം (സെക്രട്ടറി)
പാസ്റ്റർ ടി. ലാലു (സൂപ്രണ്ട്)

28/01/2026

Ipc mallappally district sunday school,pypa, women’s fellowship: samadhana sandesha yathra:january 26. Message by pastor anish chengannoor @ pathanad

26/01/2026

IPC Mallappally District Sunday School, PYPA,Women’s Fellowship Samadhana Sandesh’s Yathra, January 26

NIYOGAM JANUARY - FEBRUARY 2026
13/01/2026

NIYOGAM JANUARY - FEBRUARY 2026

https://www.youtube.com/live/pQrLcKNE3VI?si=4u40esfyOS8NsloD
02/01/2026

https://www.youtube.com/live/pQrLcKNE3VI?si=4u40esfyOS8NsloD

ഇന്ത്യാ പെന്തെക്കോസ്ത‌് ദൈവസഭ മല്ലപ്പളളി ഡിസ്ട്രിക്ട്വാർഷിക കൺവൻഷൻ2026 ജനുവരി 1 മുതൽ 4 വരെ, സീയോൻപുരം, മല്ലപ്പള്ള....

https://www.youtube.com/live/zdy4MOfMmp8?si=rxUSnk6aZu7pbrbv
01/01/2026

https://www.youtube.com/live/zdy4MOfMmp8?si=rxUSnk6aZu7pbrbv

ഇന്ത്യാ പെന്തെക്കോസ്ത‌് ദൈവസഭ മല്ലപ്പളളി ഡിസ്ട്രിക്ട്വാർഷിക കൺവൻഷൻ2026 ജനുവരി 1 മുതൽ 4 വരെ, സീയോൻപുരം, മല്ലപ്പള്ള....

സണ്ടേസ്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട്, പ്രവർത്തന ഉദ്ഘാടനംഐ.പി.സി. മല്ലപ്പള്ളി ഡിസ്ട്രിക്ട് സണ്ടേസ്‌കൂളിന്റെ 20...
28/12/2025

സണ്ടേസ്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട്, പ്രവർത്തന ഉദ്ഘാടനം

ഐ.പി.സി. മല്ലപ്പള്ളി ഡിസ്ട്രിക്ട് സണ്ടേസ്‌കൂളിന്റെ 2025-2029 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2025 ഡിസംബർ 24 ബുധൻ രാവിലെ 11 മുതൽ ഇരവിപേരൂർ ഗില്ഗാൽ ആശ്വാസ ഭവനിൽ നടന്നു. ഐ.പി.സി മല്ലപ്പള്ളി ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോൺ വറുഗീസ് അധ്യക്ഷത വഹിച്ചു. ഐ.പി.സി. മല്ലപ്പള്ളി ഡിസ്ട്രിക്ട് വൈസ്പ്രസിഡന്റ് പാസ്റ്റർ പി.സി.തമ്പി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.എൻ.യേശുദാസ് സന്ദേശം നൽകി. സണ്ടേസ്കൂൾ മല്ലപ്പള്ളി ഡിസ്ട്രിക്ട് സെക്രട്ടറി സാം എൻ ഏബ്രഹാം സ്വാഗതവും പാസ്റ്റർ അനി എൻ. ഫിലിപ്പ് കൃതജ്ഞതയും അറിയിച്ചു. സൂപ്രണ്ട് പാസ്റ്റർ ടി. ലാലു ആമുഖ പ്രസ്താവന ചെയ്തു. പാസ്റ്റർ ജോയിക്കുട്ടി വി. പോൾ സങ്കീർത്തനം വായിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ജിജി മാമ്മൂട്ടിൽ, പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സണ്ടേസ്കൂൾ ഡിസ്ട്രിക്ട് കമ്മറ്റിയെ സദസ്സിന് പരിചയപ്പെടുത്തി. പാസ്റ്റർമാരായ ജോൺ തോമസ്, മത്തായി പോത്തൻ, അനിൽ കെ. ആർ. തുടങ്ങിയവർ പ്രാർത്ഥിച്ചു. അക്സ ശോശ മത്തായി (ബഥനി കറുകച്ചാൽ). നോയൽ ബി. ജോർജ്ജ് (മല്ലപ്പള്ളി), ലിജി പ്രജിൽ (ബേർശേബ, നെടുങ്ങാടപ്പള്ളി) എന്നിവർ ഗാനങ്ങൾ ആലപിച്ചു. പയ്യപ്പാടി എബനേസർ സണ്ടേസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കിറ്റും വഞ്ചിപ്പാട്ടും അവതരിപ്പിച്ചു. സണ്ടേസ്കൂൾ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ജോസ് മാത്യു, സാലി ജേക്കബ് (ഗില്ഗാൽ ആശ്വാസ ഭവൻ സൂപ്രണ്ട്) എന്നിവർ ആശംസ അറിയിച്ചു. ഗില്ഗാൽ കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ പ്രത്യേക പരിപാടിക്ക് ട്രഷറർ അനിത റെജി നേതൃത്വം നൽകി. ഡിസ്ട്രിക്ട് കമ്മറ്റി അംഗങ്ങളായ ഷാജിമോൾ തോമസ്, ബെറ്റി മോൻസി, ബെറ്റ്സി ഷിബു, മിനി മാത്യുസ് തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഉദ്ഘാടന സമ്മേളനം, പങ്കെടുത്തവർക്ക് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു. ഇരവിപേരൂർ ഗില്ഗാൽ ആശ്വാസ ഭവനിലെ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സന്ദർശിക്കുന്നതിനും അവരുടെ സാന്നിധ്യത്തിൽ പ്രവർത്തന ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നതിനും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനും ലഭിച്ച അവസരം വളരെയേറെ വിലപ്പെട്ടതായിരുന്നു.

ഉദ്ഘാടന സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നതിന് ഒത്തുകൂടിയ ഐ.പി.സി മല്ലപ്പള്ളി സെന്ററിലെ വിവിധ സഭകളിൽനിന്നെത്തിയ ബഹുമാന്യരായ കർത്തൃദാസന്മാർ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർമാർ അധ്യാപകർ വിദ്യാർത്ഥികൾ മാതാപിതാക്കൾ ഞങ്ങളുടെ അഭ്യുദയകാംക്ഷികൾ ഗില്ഗാൽ ആശ്വാസ ഭവനിലെ ജീവകാരുണ്യ പ്രവർത്തനത്തിന് പണം നൽകി സഹായിച്ചവർ, പ്രാർത്ഥനയിൽ ഞങ്ങളെ വഹിച്ചവർ, പ്രവർത്തനഉദ്ഘാടനത്തിന്റെ വിജയത്തിനായി അദ്ധ്വാനിച്ചവർ, ഉപദേശങ്ങളും നിർദേശങ്ങളും നൽകിയവർ, മല്ലപ്പള്ളി ഡിസ്ട്രിക്ട് സണ്ടേസ്‌കൂളിനു ശക്തിമത്തായ നേതൃത്വം നൽകുന്ന ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ കെ.വി.ചാക്കോ തുടങ്ങിയവരോടെല്ലാവരോടുമുള്ള സണ്ടേസ്‌കൂൾ കമ്മറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

22/12/2025

സണ്ടേസ്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ട്

പ്രവർത്തന ഉദ്ഘാടനം

2025 ഡിസംബർ 24, ബുധൻ

ഗിൽഗാൽ ആശ്വാസ ഭവൻ
ഇരവിപേരൂർ, തിരുവല്ല

Address

MALLAPPALLY CENTRE
Mallappally

Telephone

+919446286063

Website

Alerts

Be the first to know and let us send you an email when Ipc mallappally centre Sunday School Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ipc mallappally centre Sunday School Association:

Share