ورفعنا لك ذكرك

ورفعنا لك ذكرك Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ورفعنا لك ذكرك, Religious organisation, Malappuram.
(1)

08/06/2025
കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പ്രയോഗമാണ്  'നബി ദിനം' എന്നത് صلى الله عليه وسلم.റബീഉൽ അവ്വൽ അല്ലാത്ത സമയ...
07/09/2024

കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പ്രയോഗമാണ് 'നബി ദിനം' എന്നത് صلى الله عليه وسلم.

റബീഉൽ അവ്വൽ അല്ലാത്ത സമയത്തും, പ്രബുദ്ധരായ കുറേ മലയാളികൾ, വെറും നബി എന്നും, صلى الله عليه وسلم പ്രവാചകൻ എന്നും صلى الله عليه وسلم പറഞ്ഞു പോകുന്നത് കാണാം.

ഇതര ഭാഷകളിൽ ആകട്ടെ , അവിടുത്തെ صلى الله عليه وسلم പേര് പോലും പറയാതെ ഇരു ലോകങ്ങളുടെയും ചക്രവർത്തി صلى الله عليه وسلم, ലോകങ്ങളുടെ മുഴുവൻ അനുഗ്രഹം صلى الله عليه وسلم തുടങ്ങിയ വിളികൾ, അങ്ങേ അറ്റത്തെ ബഹുമാനത്തോട് കൂടിയും, എപ്പോഴും കൂടെ ഒരു സ്വലാത്ത് ചേർത്തുകൊണ്ടും പ്രയോഗിക്കുന്നത് കാണാം.

ചില മലയാളികൾ ആകട്ടെ ഇനി ആരെങ്കിലും അവരെ തിരുത്താൻ ശ്രമിച്ചാൽ, ആ ശ്രമിച്ചവരെ പോലും അവഗണിക്കാൻ ശ്രമിക്കുന്നതും കാണാം.

ആദരിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളതും, ഭാഷയിൽ ലഭ്യമായ ഏറ്റവും നല്ല വാക്കുകൾ ഉപയിഗിക്കേണ്ടതും തിരുമേനി صلى الله عليه وسلم യുടെ കാര്യത്തിലാകുന്നു.

കൂടാതെ ആ വിശുദ്ധ നാമത്തിന്റെയും صلى الله عليه وسلم അല്ലെങ്കിൽ ആ പേരിലേക്ക് صلى الله عليه وسلم സൂചന നൽകുന്ന എന്തെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോഴേക്കും കൂടെ ഒരു സ്വലാത്ത് ചേർക്കുക എന്നത്, അങ്ങേ അറ്റം ഗൗനിക്കേണ്ടതും അത് സ്വഹാബത്തിന്റെ മാതൃകയുമാകുന്നു.

صلى الله عليه وسلم
----------------------------------------
ദിനമേതും പുണ്യ നബി صلى الله عليه وسلم ദിനം
----------------------------------------

9947355331

25/11/2023

https://youtube.com/playlist?list=PL2cbVfZpWX2PQSBvL6djmRhPMDvRJn4C2

🍃🍂🍃🍂🍃🍂🍃🍂

*നൂറുൻ അലാ നൂർ (ﷺ): 19*
--------------------------------------------
*രാവേറെ കഴിഞ്ഞിട്ടും ഒന്നുറങ്ങാൻ കഴിഞ്ഞില്ല. തിരുമേനി (ﷺ) യുടെ ഓർമ്മകൾ, ഇഴപിരിയാതെ ആത്മാവിൽ പറ്റിച്ചേർന്നു തന്നെ നിന്നു.*

*വിശുദ്ധ മദീനയിലെ, തിരുമേനി (ﷺ) യുടെ മസ്ജിദിലെ കാഴ്ചകൾ മുന്നിലങ്ങിനെ തെളിഞ്ഞു വരുന്നു. ആ ഓർമ്മകൾ പോലും എത്രമാത്രം കുളിരേകുന്നതാണ്.*

*രാവും പകലുമില്ലാതെ, എപ്പോഴും പ്രകാശം നിറഞ്ഞൊഴുകുന്നൊരു ലോകം. അവിടെ തിരക്ക് തീരുന്നൊരു നേരവില്ല. എല്ലാവർക്കും കൊതിയാണ് ആ വിശുദ്ധ നാടിനോട്.*

*വിശുദ്ധ റസൂലിന്റെ (ﷺ) മസ്ജിദിന്റെ ചാരെ ചെന്നണയാൻ മാത്രമാണ് ജീവിതം.*

*ആൾക്കൂട്ടമങ്ങിനെ ഒഴുകി വരുന്നത് കാണാം.*

*മദീനയിൽ ചെന്നെത്തുകയെന്നത്, ചിലർക്കതൊരു ചടങ്ങ് തീർക്കൽ മാത്രമാണ്.*

*മറ്റു ചിലർക്കാകട്ടെ, ആ വിശുദ്ധ മസ്ജിദിൽ നിസ്‌ക്കരിക്കലും, മറ്റു അമലുകൾ പോലെ, കൂലി കിട്ടാനുള്ളൊരു മാർഗ്ഗം മാത്രം.*

*അങ്ങനെ എന്തൊക്കെ തരം ആളുകൾ.*

*പിന്നെയും ഒരു വിഭാഗമുണ്ട്. അവർ ജീവിച്ചിരിക്കുന്നത് തന്നെ, ഒരു വട്ടമെങ്കിലും, ആ വിശുദ്ധ മണ്ണിൽ ചെന്നണയാനാണ്.*

*വിശുദ്ധ മദീനയിലേക്കുള്ള വഴിയിലേക്ക്‌ പ്രവേശിക്കുമ്പോഴേക്കും, അവർക്ക് ഒന്നിരിക്കാൻ പോലും വയ്യാതെയാകും.*

*വാഹനത്തിന് പുറത്തേക്ക് തലയിട്ട് എത്തി നോക്കാൻ തുടങ്ങും.*

*എത്തിയോ, വിശുദ്ധരിൽ വിശുദ്ധർ (ﷺ) ജീവിച്ചിരിക്കുന്നയിടം എത്തിയോ എന്ന്, ചുറ്റുപാടും കണ്ണ് പായിക്കുന്നത് കാണാം.*

*ആ മണ്ണൊന്ന് കണ്ടെങ്കിൽ എന്റെ തമ്പുരാനേ എന്ന് കൊതിയോടെ മന്ത്രിക്കുന്നത് കേൾക്കാം.*

*ഈ വിശുദ്ധ മണ്ണിൽ വെച്ച്, എന്റെ റൂഹ് പിടിക്കണേയെന്ന്, അവർ മനസ്സിൽ എത്ര മേൽ മോഹിക്കുന്നുണ്ടാകും.*

*ഒടുവിൽ, വിശുദ്ധ റൗദയിലേക്ക് ദൃതിയിൽ അവർ നടന്ന് വരുന്നത് കാണുമ്പോൾ നമുക്കും പറയണമെന്ന് തോന്നിപ്പോകും.*

*കണ്ടോളൂ സഹോദരാ... കൊതി തീരുവോളം കണ്ടോളൂ. ഭൂമിയിലെ കണ്ണു കൊണ്ട് ഇനി മറ്റൊന്നും കാണാനില്ലല്ലോ.*

*മതിയാവോളം പൊട്ടിക്കരഞ്ഞോളൂ. ചോദിക്കാനും പറയാനുമുള്ളത് മുഴുവൻ പറഞ്ഞോളൂ.*

*ഈ കൊട്ടാരത്തിന്റെ വാതിൽ ആഷിഖീങ്ങൾക്കായി മലർക്കെ തുറന്നിട്ടിരിക്കുന്നു.*

*എല്ലാം കേൾക്കാൻ രാജാവ് (ﷺ), കൊതിയോടെ കാത്ത് നിൽപ്പുണ്ട്. ഈ ദർബാറിൽ വെച്ച് തീരാത്ത ഒരു ആവലാതിയുമില്ല സഹോദരാ.*

*ആത്മാവ് വിശുദ്ധ മദീനയിലൂടെയങ്ങിനെ, ചുറ്റിക്കറങ്ങവെ, സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു.*

*ഇനി ഞാനുറങ്ങട്ടെ.*

*രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറങ്ങിയെണീറ്റ്, ഉടയ തമ്പുരാന്റെ മുമ്പിൽ, സാഷ്ടാഗം ചെയ്യണമെന്നും, ആ പ്രാർത്ഥന കേൾക്കാൻ അവൻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുമെന്നും ആത്മനായകർ (ﷺ) സുവിശേഷമറിയിച്ചിരിക്കുന്നു.*

*അവിടുത്തെ (ﷺ) ഒരു തിരു വചനവും തെറ്റിക്കാൻ, ഈ ആയുസ്സിൽ എന്നെക്കൊണ്ടാകില്ലയെന്ന് തീർച്ചപ്പെടുത്തി ജീവിക്കുന്നൊരു ജീവിതകാലം ഔദാര്യമായി തന്ന്, നീയെന്നെ അനുഗ്രഹിക്കേണമേ തമ്പുരാനേ...*

🍃🍂🍃🍂🍃🍂🍃🍂🍃🍂

അബ്ദു റഹ്‌മാൻ
മുതുപറമ്പ്
9947355331

Share your videos with friends, family, and the world

https://youtube.com/playlist?list=PL2cbVfZpWX2PQSBvL6djmRhPMDvRJn4C2🍃🍂🍃🍂🍃🍂🍃🍂----------------------------------------*നൂറ...
19/10/2023

https://youtube.com/playlist?list=PL2cbVfZpWX2PQSBvL6djmRhPMDvRJn4C2

🍃🍂🍃🍂🍃🍂🍃🍂
----------------------------------------
*നൂറുൻ അലാ നൂർ (ﷺ) : 11*
----------------------------------------
*റബീഉൽ അവ്വൽ വിട പറഞ്ഞു പോയി. ഏറെ സന്തോഷകരമായിരുന്നു കഴിഞ്ഞു പോയ ദിനങ്ങളൊക്കെയും.*

*രാവും പകലും എങ്ങും തിരു മൗലിദിന്റെ (ﷺ) ആഘോഷദിനങ്ങളായിരുന്നു.*

*ഈ ആദ്യ വസന്തം ഇനി വിരുന്നു വരുമ്പോൾ, അതിനെ വരവേൽക്കാൻ, ആയുസ്സിന്റെ പുസ്തകത്തിൽ ദിനങ്ങൾ ബാക്കിയുണ്ടോ എന്ന്, ഉടയ തമ്പുരാന് മാത്രമറിയാം.*

*യാ നബീ സലാം... അലൈകും (ﷺ) എന്ന് ഈണത്തിൽ നീട്ടിപ്പാടുമ്പോൾ, സങ്കടമടക്കാൻ കഴിയാതെ, സദസ്സിന്റെ മൂലയിലുന്ന് പൊട്ടിക്കരഞ്ഞ, പ്രിയ സഹോദരാ... നിങ്ങളൊക്കെ ഈ തിരു വസന്തത്തെ (ﷺ) ഏറെ ഇമ്പത്തോടെ നെഞ്ചിലേറ്റിയവരാണ്. അള്ളാഹു ജല്ല ജലാലൂഹൂ, എല്ലാം ഖബൂൽ ചെയ്യട്ടെ.. ആമീൻ.*

*ഒന്നും ഉൾക്കൊള്ളാതെ, വെറുതെ കുറേ ചടങ്ങുകൾ ആചരിച്ചവരെയും, വിശുദ്ധ മൗലിദിനെ (ﷺ) വിമർശിച്ചവരെയും കാണാം. ലക്ഷ്യബോധമില്ലായ്മ ഒരു പാതകം തന്നെയാണ്. നിങ്ങൾ എങ്ങോട്ടാണ് ഈ സമൂഹത്തെ നയിക്കുന്നത് എന്ന ബോധമെങ്കിലും നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ.*

*മാർഗ്ഗവും ലക്ഷ്യവും തിരു റസൂൽ (ﷺ) തന്നെയായിത്തീരുന്നിടത്ത്, ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കൈ വരുന്നു.*

*റബീഉൽ അവ്വൽ എന്ന ആദ്യ വസന്തം (ﷺ) വിടപറയുന്നതൊടെ, ഈ വസന്തം (ﷺ) അവസാനിക്കുന്നില്ല. ആദ്യമായുണ്ടായ ആ വസന്തം (ﷺ) ഒരിക്കലും അവസാനിക്കാത്ത നിത്യ വസന്തം (ﷺ) കൂടിയാകുന്നു.*

*ആ വസന്തം (ﷺ) വിരിഞ്ഞു നിൽക്കുന്ന പൂവാടിയിൽ വിരിഞ്ഞ പുഷ്പങ്ങളായിരുന്നു, ഓരോ പ്രവാചകന്മാരും.*

*തിരു റസൂലിനെ (ﷺ) പറയാത്ത ഒരാളും ഒന്നുമാകുന്നില്ല.*

*ഒരു വിശ്വാസിയുടെ കാര്യത്തിൽ, റബീഉൽ അവ്വൽ ഒരിക്കലും അവസാനിക്കുന്നില്ല. എന്നും എപ്പോഴും ആ തിരു പിറവിയുടെ (ﷺ) ആഘോഷം തന്നെ.*

*നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും കിടക്കാൻ പോകുമ്പോഴും എല്ലാം, അവൻ മൂളിക്കൊണ്ടേയിരിക്കും, ത്വലഅൽ ബദ്റു അലൈനാ....(ﷺ).*

*ആഘോഷങ്ങൾ അവസാനിക്കാതിരിക്കട്ടെ. തിരു മദ്ഹ് (ﷺ) എന്നും എങ്ങും പരക്കട്ടെ. അത് വിശുദ്ധ ഖുർആനിന്റെ ശൈലിയാണ്. തിരു ഹദീസിന്റെയും (ﷺ).*

*നമുക്കും ആ വിശുദ്ധ മാർഗ്ഗം അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കാം.*

*കാരണം*

*വജബ ശുക്'റു അലൈനാ, മദഅ ലില്ലാഹി ദാഈ....(ﷺ).*

*അവിടുത്തോട് (ﷺ) നന്ദി കാണിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്.*

🍃🍂🍃🍂🍃🍂🍃🍂

അബ്ദു റഹ്‌മാൻ
മുതുപറമ്പ്
9947355331

Address

Malappuram

Telephone

+919847491706

Website

Alerts

Be the first to know and let us send you an email when ورفعنا لك ذكرك posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ورفعنا لك ذكرك:

Share