SSF Malappuram Sector

SSF Malappuram Sector The Official Page Of Kerala State Sunni Students Federation (SSF), Malappuram Sector Committee.

❌❌❌യൂണിവേഴ്സിറ്റി അധികൃതർ ഈ കണക്കുകൾ കാണുന്നില്ലേ...❓️Pen Strike ✒️2021 സെപ്റ്റംബർ 20തിങ്കൾ10 AM            ©️SSF KERALA
16/09/2021

❌❌❌

യൂണിവേഴ്സിറ്റി അധികൃതർ ഈ കണക്കുകൾ കാണുന്നില്ലേ...❓️

Pen Strike ✒️

2021 സെപ്റ്റംബർ 20
തിങ്കൾ
10 AM










©️
SSF KERALA

കലയൊരു കനലായിനി കരളിൽ തിളങ്ങും.കാവ്യ സുന്ദരമാം വേദികളിൽ സർഗ്ഗ പുഷ്പങ്ങൾ വിരിയും.കലാങ്കണങ്ങൾ അലംകൃതമായി.നിലാവിന്റെ നിറങ്ങ...
16/09/2021

കലയൊരു കനലായിനി കരളിൽ തിളങ്ങും.
കാവ്യ സുന്ദരമാം വേദികളിൽ സർഗ്ഗ പുഷ്പങ്ങൾ വിരിയും.
കലാങ്കണങ്ങൾ അലംകൃതമായി.
നിലാവിന്റെ നിറങ്ങൾ പകർത്താൻ വരിക കലാകൗമാരമെ, കനക മുദ്രകൾ പതിക്കാം.

കേരള സാഹിത്യോത്സവ്

©SSFKERALA

Pen Strike✒️2021 സെപ്റ്റംബർ 20തിങ്കൾ10 AM           ©️SSF KERALA
16/09/2021

Pen Strike✒️

2021 സെപ്റ്റംബർ 20
തിങ്കൾ
10 AM









©️SSF KERALA

ഉയർന്ന സാംസ്കാരികാവബോധം കൈമുതലായുണ്ടെന്ന് അഭിമാനിക്കുന്ന കേരളം അതിവേഗം വർഗീയതയുടെയും തെറ്റായ പ്രചാരവേലകളുടെയും പിടിയിലമർ...
13/09/2021

ഉയർന്ന സാംസ്കാരികാവബോധം കൈമുതലായുണ്ടെന്ന് അഭിമാനിക്കുന്ന കേരളം അതിവേഗം വർഗീയതയുടെയും തെറ്റായ പ്രചാരവേലകളുടെയും പിടിയിലമർന്നു പോകുന്നുവോ?

ജാഗ്രത പാലിക്കേണ്ടത് ഓരോ വ്യക്‌തിയുമാണ്

© 𝐒𝐒𝐅 Kerala

കണ്ണൂർ സർവ്വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ സംഘ പരിവാർ നേതാക്കളെ ഉൾപ്പെടുത്തുകയും, സംഘ പരിവാർ ആശയങ്ങളുടെ മ...
09/09/2021

കണ്ണൂർ സർവ്വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ സംഘ പരിവാർ നേതാക്കളെ ഉൾപ്പെടുത്തുകയും, സംഘ പരിവാർ ആശയങ്ങളുടെ മാനിഫെസ്റ്റോ ആയി അറിയപ്പെടുന്ന ഗോൾവാൾക്കറുടെ
" വിചാരധാരയും "
സവർക്കറുടെ
" നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു."
എന്നീ കൃതികൾ പഠിപ്പിക്കുകയും ചെയ്യുന്ന നടപടി ചരിത്രത്തെ അവഹേളിക്കുന്ന മാപ്പർഹിക്കാത്ത പാതകമാണ്. അപര വിദ്വേഷത്തിന്റെ വിഷവിത്ത് വിതറുന്ന അത്തരം കുപ്രസിദ്ധ കൃതികൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാകുന്നുവെന്നത് അത്യന്തം അപകടകരവും, ലജ്ജാകരവുമാണ്. രാജ്യത്തിന് വേണ്ടി പ്രത്യേക സംഭാവനകളൊന്നും അർപ്പിക്കാത്ത, വർഗീയ, വിഭജന ആശയങ്ങളുടെ പ്രചാരകരും, പ്രയോക്താക്കളുമായ വ്യക്തികളെ സർക്കാർ സംവിധാനങ്ങളിലൂടെ പരിചയപ്പെടുത്തുന്നത് ഫാസിസത്തിന് മേൽ വിലാസമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിലും, അക്കാദമിക് സമിതികളിലും സംഘ് പരിവാരത്തിന്റെ പ്രത്യയ ശാസ്ത്ര വക്താക്കൾ പിടിമുറുക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അക്കാദമിക് സമൂഹത്തിൽ നിന്ന് ശക്തമായ എതിർ ശബ്ദങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിച്ച് വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കുകയും, നിഷ്പക്ഷരായവരെ ചുമതലകളിൽ നിയോഗിക്കുകയും വേണം.

©𝐒𝐒𝐅 KERALA

മലപ്പുറം സെക്ടറിൽ നിന്നും ജില്ലാ സാഹിത്യോത്സവിലേക്ക്...
03/09/2021

മലപ്പുറം സെക്ടറിൽ നിന്നും ജില്ലാ സാഹിത്യോത്സവിലേക്ക്...

03/09/2021
സെൻസോറിയംFACE WORD2021 സെപ്‌തംബർ 9 വ്യാഴം500 ദഅ് വ കേന്ദ്രങ്ങളിൽ © SSF kerala
27/08/2021

സെൻസോറിയം
FACE WORD

2021 സെപ്‌തംബർ 9 വ്യാഴം

500 ദഅ് വ കേന്ദ്രങ്ങളിൽ

© SSF kerala

ചരിത്രത്തെ വികൃതമാക്കുന്നവരെ വസ്തുതകൾ നിരന്തരം ഓർമിപ്പിച്ചു കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. ബ്രിട്ടീഷുകാരന്റെ തീ തുപ്പുന്ന ...
27/08/2021

ചരിത്രത്തെ വികൃതമാക്കുന്നവരെ വസ്തുതകൾ നിരന്തരം ഓർമിപ്പിച്ചു കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. ബ്രിട്ടീഷുകാരന്റെ തീ തുപ്പുന്ന തോക്കിൻ കുഴലിന് മുമ്പിൽ സധീരം ഇൻക്വിലാബ് മുഴക്കിയ ധീര രക്തസാക്ഷികളെ മറവിക്ക് വിടാൻ കഴിയില്ല.
ചരിത്രം തമസ്കരിക്കുന്നവരെ ചരിത്രബോധം കൊണ്ട് തന്നെ തോൽപ്പിക്കാം.
387 പേരുടെ ജ്വലിക്കുന്ന ഓർമകളുമായി അവരുടെ ചരിത്രം അനാവൃതമാകുന്നു.

സമരസാക്ഷ്യം. നാളെ മുതൽ (28-8-2021)7.30 pm ന് കലാലയം യൂട്യൂബ് ചാനലിൽ കാണാം.

©കലാലയം സാംസ്‌ക്കാരിക വേദി



മതത്തിന്റെ അകപ്പൊരുൾ തേടിയുള്ള അന്വേഷണത്തിന് തുടക്കമാകുന്നു. കേരളത്തിലെ മത വിദ്യാർത്ഥികളിലെ ജ്ഞാന ബോധങ്ങളുടെ വികാസമാണ് എ...
26/08/2021

മതത്തിന്റെ അകപ്പൊരുൾ തേടിയുള്ള അന്വേഷണത്തിന് തുടക്കമാകുന്നു. കേരളത്തിലെ മത വിദ്യാർത്ഥികളിലെ ജ്ഞാന ബോധങ്ങളുടെ വികാസമാണ് എസ്എസ്എഫ് സെൻസോറിയം അടയാളപ്പെടുത്തുന്നത്. കിതാബുകളുടെ അന്തരാർഥങ്ങളും അതിന്റെ വർത്തമാന പ്രയോഗങ്ങളും രീതി ശാസ്ത്രങ്ങളുടെ നവീകരണവും സെൻസോറിയങ്ങളിലെ ഗൗരവമുള്ള ചർച്ചകളാണ്. സമസ്തയുടെ വിശിഷ്ഠ പണ്ഡിതരാണ് പഠനങ്ങളുടെ ഗതി നിർണ്ണയിക്കാറുള്ളത്. അകം തൊടുന്ന ആത്മീകാനുഭവങ്ങളും പഠന പ്രചോദനങ്ങളുമായി കേരളീയ മത വിദ്യാർത്ഥികളുടെ ഗവേഷണ പരതകളെ മൂന്നാമത്‌ എസ്എസ്എഫ് സെൻസോറിയം വഴി നടത്തും.
സമഗ്രമായ ഇസ് ലാമിന്റെ പ്രായോഗികാവിഷ്കാരങ്ങളാണ് ഇത്തവണ സെൻസോറിയം പ്രമേയമാക്കുന്നത്. കർമ ശാസ്ത്രത്തിലെ അതി ഗഹനമായ ചിന്തകളും ചർച്ചകളും വിവിധ ഘട്ടങ്ങളിൽ പഠന വിധേയമാക്കും. കാലോചിതമായ പണ്ഡിത ഇടപാടുകൾ നടത്തിയ സഈദ് റമളാൻ ബൂഥ്വിയുടെ ഓർമയിലാണ് സെൻസോറിയം നഗരിയൊയൊരുങ്ങുക. അഞ്ചു മാസക്കാലം നീളുന്ന പഠന സപര്യയിലേക്കാണ് സെൻസോറിയം വാതിലുകൾ തുറക്കുന്നത്.
🔅🔅🔅🔅🔅🔅🔅🔅

'അൽ ഫിഖ്ഹുൽ ഇസ് ലാമി :
സമഗ്രതയുടെ പ്രയോഗങ്ങൾ'

സ്റ്റുഡന്റസ് ഇസ് ലാമിക്
സെൻസോറിയം

2022 ജനുവരി 14,15,16
ബൂഥ്വി സ്ഫിയർ, പാലക്കാട്‌

© SSF kerala

പുസ്തക ചർച്ച1921മലബാർ ലഹള2021 ആഗസ്റ്റ് 25 ബുധൻ 9.30pm👋🏻clubhouseപങ്കെടുക്കുന്നവർ:ഡോ: ശിവദാസൻഡോ: ഹുസൈൻ രണ്ടത്താണിസി.ആർ.കെ...
24/08/2021

പുസ്തക ചർച്ച

1921
മലബാർ ലഹള

2021 ആഗസ്റ്റ് 25 ബുധൻ 9.30pm

👋🏻clubhouse

പങ്കെടുക്കുന്നവർ:

ഡോ: ശിവദാസൻ
ഡോ: ഹുസൈൻ രണ്ടത്താണി
സി.ആർ.കെ മുഹമ്മദ്
മുഹമ്മദലി കിനാലൂർ
ഉമൈർബുഖാരി ചെറുമുറ്റം

©SSF KERALA

23/08/2021

കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങൾ നീക്കം ചെയ്തത് കേന്ദ്ര സർക്കാറിന്റെ ചരിത്ര വിരുദ്ധതയും, വർഗീയതയും വീണ്ടും വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു. ചരിത്രത്തിലിടം നേടിയ സമരാധ്യായങ്ങളെ പുതിയ തലമുറയുടെ അറിവിൽ നിന്ന് തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനിയായിരുന്ന വാരിയൻ കുന്നനെ വർഗീയ ലഹളക്കാരനെന്ന് വിശേഷിപ്പിച്ചാണ് ചരിത്രത്തിൽ നിന്ന് പുറംതള്ളിയിരിക്കുന്നത്. ചരിത്ര വസ്തുതകളെ തെറ്റായ രീതിയിൽ മാറ്റിയെഴുതുന്ന സംഘ്പരിവാർ കാഴ്ചപ്പാടുകൾ ഈ നടപടികളിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലെ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങളെയും, നവോത്ഥാന മുന്നേറ്റങ്ങളെയും വക്രീകരിക്കാൻ സംഘ്പരിവാർ പലപ്പോഴും നടത്തിയിട്ടുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്. ബ്രിട്ടീഷുകാർ അവർക്കെതിരിൽ യുദ്ധം ചെയ്ത വിപ്ളവകാരികളെ മാത്രമല്ല അവരുടെ സ്മരണകളെയും, ചരിത്രത്തെയും ഭയന്നിരുന്നതിനാൽ അത്തരം ഓർമകളെ മായ്ച്ചു കളയാൻ ചരിത്രരേഖകളെ ഉൻമൂലനം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോൾ സംഘ്പരിവാറും പ്രവർത്തിക്കുന്നത്. രാഷ്ട്രീയാന്ധത ബാധിച്ചവരുടെ കുത്സിത ശ്രമങ്ങൾ കൊണ്ട് അതിജീവന പോരാട്ടങ്ങൾ ഇല്ലാതാക്കാനാകില്ല.
ചരിത്രത്തെ പുറകോട്ട് വലിക്കുന്ന ഈ നടപടിക്കെതിരെ ചരിത്രബോധമുള്ള പൊതു സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.


Address

Down Hill
Malappuram
676519

Alerts

Be the first to know and let us send you an email when SSF Malappuram Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share