03/01/2024
*1989_ചരിത്രം_വളച്ചൊടിക്കുന്നവരോട് ....*
✍🏻 *_സ്വലാഹുദ്ദീൻ വെളിമുക്ക്_*
1989 പിളർപ്പുമായി ബന്ധപ്പെട്ട ഇന്നത്തെ തലമുറക്ക് മൂന്നു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവങ്ങളുടെ തുടക്കം അറിയാത്തതിനാൽ സമസ്ത രണ്ട് വിഭാഗം എന്നാണ് ചിലർ മനസ്സിലാക്കിയിട്ടുള്ളത് യഥാർത്ഥത്തിൽ സമസ്ത രണ്ടാവുകയോ പിളരുകയോ ചെയ്തിട്ടില്ല. 40 പണ്ഡിതന്മാർ അടങ്ങുന്ന മുശാവറ യോഗം ആറുപേരെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയപ്പോൾ അവർ ഇതേ പേരിൽ മറ്റൊരു സംഘടന ഉണ്ടാക്കുകയായിരുന്നു.
സമസ്തയുടെ സ്ഥാപനങ്ങള്‍ക്ക് മേലിൽ അവകാശവാദം ഉന്നയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവിഭാഷക ഉപദേശപ്രകാരം അവർ ഇതേ പേർ സ്വീകരിച്ച് മുന്നോട്ടുപോയത്. സമസ്തയുടെ നിയമവാലി പ്രകാരം മുശാവറ യോഗം ചേരാനുള്ള മിനിമം ക്വാറം പത്ത് മെമ്പർമാർ ഉണ്ടായിരിക്കണം എന്നാണ്. ആറുപേരെ വെച്ച് ഒരു യോഗം ചേരാൻ പോലും നിയമപരമായി അവകാശമില്ലാത്തവർ സമസ്തയെന്ന പേര് സ്വീകരിച്ചത് ദുരുദ്ദേശത്തോടെ മാത്രമാണ്.
1926 സമസ്ത രൂപീകരണ സമയത്ത് കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ സ്ഥാപക മുശാവറ അംഗങ്ങളിൽ ഒരാളാണ്.
1989 ൽ സമസ്തയുടെ തലപ്പത്ത് മഹാനായ കണ്ണിയത്ത് ഉസ്താദ് ആയിരുന്നു.
1967 സമസ്തയുടെ പ്രസിഡണ്ടായ കണ്ണിയത്ത് ഉസ്താദിൻറെ സ്ഥാനത്തേക്ക് 1989 ൽ പ്രസിഡണ്ടായി മറ്റൊരാളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട മഹാൻ ശംസുൽ ഉലമയുടെ നാലുവർഷത്തെ ശിഷ്യനും കണ്ണിയത്ത് ഉസ്താദ് മുശാവറയിൽ വന്നു 30 വർഷത്തിനുശേഷം മുശവറയിൽവന്നവരുമാണ്. സെക്രട്ടറിയായി തെരഞ്ഞെടുത്തവർ1974 ലാണ് മുശാവറ അംഗമാകുന്നത്. ( കണ്ണിയത്ത് ഉസ്താദ് മുശാവറയിൽ വന്ന് 48 വർഷവും ശംസുൽ ഉലമ മുശാവറയിൽ വന്ന് 23 വർഷം കഴിഞ്ഞ ശേഷം) അതോടൊപ്പം ശസുൽ ഉലമയുടെ ശിഷ്യൻ മഹാനായ കെ കെ അബൂബക്കർ ഹസ്രത്തിന്റെശിഷ്യരും മാണ് അദ്ദേഹം.
1951 ൽ മുശാവയിലെത്തി 1957 മുതൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശംസുൽ ഉലമക്കെതിരെയും സ്ഥാപിതകാല നേതാവ് കണ്ണിയത്ത് ഉസ്താദിനെതിരെയുമാണ് 1989ൽ പുതിയ സംഘടന ഉണ്ടാക്കി അവർ
വടനയിച്ചത്.
ഗുരു ശിക്ഷബന്ധം, പ്രവർത്തന പാരമ്പര്യം, മുശാവറയിലെ ഭൂരിപക്ഷം,ഉയർത്തിപ്പിടിച്ച വാദമുഖങ്ങൾ ഇവ മുഴുക്കെ പരിശോധിച്ചാലും ഇവരുടെ നീക്കത്തെ ന്യായീകരിക്കാൻ കഴിയില്ല.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാഗ്മിത്തവും സംഘടനാ ശേഷിയും നയതന്ത്ര്യതയും സമ്പത്തും ഒരു പുതിയ സംഘടന കെട്ടിപ്പടുക്കാനുള്ള സൗകര്യം അദ്ദേഹത്തിന് ഉണ്ടാക്കി ( ഡോക്ടർ സി കെ കരീം കേരള മുസ്ലിം ചരിത്ര വാള്യം ഒന്ന് പേജ് 630 )
മറിച്ച് പണവും തന്ത്രവും തന്റെ വാക്ക് വിലാസത്തിൽ ജനം തനിക്ക് പിന്നിൽ ഉണ്ടെന്ന് തോന്നലുമാണ് നിൽക്കാൻ കാന്തപുരം അബൂബക്കർ മുസ്ലിയാരെ പ്രേരിപ്പിച്ചതെന്ന് ഈ ചരിത്രം അന്വേഷിയുടെ കണ്ടെത്താൻ. മാത്രമല്ല ആദർശവാദം പൊള്ളയാണെന്നും നിഷ്പക്ഷ മുസ്ലിം ചരിത്രകാരൻ സി.കെ കരീം സമർത്ഥിച്ചിട്ടുണ്ട്.
സമസ്തയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർ സമസ്തക്കും അതിന്റെ സാത്വികരായ നേതാക്കൾക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ
1. സമസ്ത മുസ്ലിം ലീഗായി മാറിയിരിക്കുന്നു.
2. പൊതു പ്രശ്നത്തിന്റെ പേര് പറഞ്ഞ് നവീന ചിന്താഗതിക്കാരുമായി വേദി പങ്കിട്ടിരിക്കുന്നു.
ഇതിൽ രണ്ടാമത്തെ ആരോപണം സുന്നി അണികളിൽ തീവ്രത കുത്തി ചെലുത്താൻ വേണ്ടി മാത്രമായിരുന്നു. കാരണം ചെറിയൊരു പരിശോധന നടത്തിയാൽ മതി 2020ലെകോൺഗ്രസ് സംഘടിപ്പിച്ച എറണാകുളത്തെ പൗരത്വ സമ്മേളന വേദി.അതോടൊപ്പം ബിദഈ സ്ഥാപനങ്ങളായ തിരൂരങ്ങാടി എത്തീംഖാനയിലും തലശ്ശേരി ദാറുസ്സലാം അറബികൾക്കൊപ്പം സംബന്ധിച്ചത് ഇന്നും നിഷേധിച്ചിട്ടില്ലാത്ത യാഥാർത്ഥ്യമാണ്.
അണികളോട് തീവ്ര സുന്നിസം പറയുന്നതോടൊപ്പം കാര്യ ലാഭങ്ങൾക്ക് വേണ്ടി ഏതു പ്രസ്ഥാനക്കാരെയും കൂട്ടി പിടിക്കുന്ന മഹാനവർകളുടെ രീതിശാസ്ത്രം പരപ്പെട്ടതാണ്.
1974 ഏപ്രിൽ 21 ന് പാലക്കാട് ജന്നത്തുൽ ഉലൂം അറബി കോളേജിൽ ചേർന്ന മുശാവറ യോഗമാണ് എപി അബൂബക്കർ മുസ്ലിയാരെ സമസ്ത മുശാവറ അംഗമാകാൻ തീരുമാനിച്ചത്. 1966 ൽ അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന ബദൽ സംഘടന രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചവരുടെ കൂടെയായിരുന്നുഅദ്ദേഹം.പത്രം പ്രസിദ്ധീകരിച് സമസ്തക്കെതിരെ നീങ്ങിയ ഈ സംഘടന പിന്നീട് നാമവശമായി. തുടർന്ന് സമസ്തയിൽപ്രവർത്തിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കോഴിക്കോട് ജില്ലയിലെ അയനിക്കാട് അബൂബക്കർ മുസ്ലിയാരെ സമീപിച്ച് സമസ്തയിൽ പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് സമസ്തയിലേക്ക് അദ്ദേഹം കടന്നുവരുകയും ഇതോടെ സമസ്തയിൽ ഭിന്നതക്ക് തുടക്കം കുറിക്കുകയും ചെയ്തു. സമസ്തയുടെ ജോയിൻ സെക്രട്ടറി,ഓഫീസ് സെക്രട്ടറി,യുവജന സംഘത്തിൻറെ സംസ്ഥാന സെക്രട്ടറിഈ പദവികൾ വഹിച്ചുകൊണ്ടുതന്നെ സമസ്തയുടെ ആദർശത്തിന് നിരക്കാത്ത പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രകടമായി.
ഖത്തറിൽ പണപിരിവിനെത്തിയെ എ.പി അബൂബക്കർ മുസ്ലിയാർ ജമാഅത്തെ ഇസ്ലാമി നേതാവ് എം.വി മുഹമ്മദ് സലീം മൗലവിയുമായി വേദി പങ്കിട്ട് ശാഖാപരമായ ഭിന്നതകൾ മാറ്റിവെക്കണമെന്ന് പ്രസംഗിച്ചു! 1979 നവംബർ 16ന് ചന്ദ്രികയും നവംബർ 10 ന് ലീഗ് ടൈസും ഈ പ്രസംഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പ്രസംഗത്തേക്കാൾ ഗൗരവമേറിയ കാര്യവും അന്നുതന്നെ അദ്ദേഹത്തിൽ നിന്നുണ്ടായി. ഞാൻ ഖത്തറിൽ നിന്ന് വരുന്നതുവരെ ജമാഅത്ത് ഇസ്ലാമിയ ആക്ഷേപിച്ച് സുന്നിവോയ്സിൽ ഒന്നും എഴുതരുത്. എന്ന് നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം സുന്നിവോയ്സ് ഓഫീസിലേക്ക് കത്ത് എഴുതി!.. സുന്നി നേതാവായിരുന്ന ഇ കെ ഹസ്സൻ മുസ്‌ലിയാർ ഇത് ഗൗരവത്തിലെടുത്ത് സമസ്ത നേതാക്കളെ കണ്ടു മുശാവറ വിളിപ്പിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ നടപടിയെടുക്കണമെന്ന് വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാരും ശക്തമായി വാദിച്ചു. തൽഫലമായി ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി. കെ.വി മുഹമ്മദ് മുസ്ലിയാരെ ആ സ്ഥാനം ഏൽപ്പിച്ചു.
മുസ്ലിം ലീഗിന് ബദലായി ഒരു രാഷ്ട്രീയ സംഘടന വേണമെന്നും യുവജന സംഘത്തെ മുസ്ലിം രാഷ്ട്രീയ സംഘടനക്ക് ബദലാക്കാൻ ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ മുഴുവൻ ശ്രമം. 1979 ൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഒരു സംഘം സമസ്ത നേതാക്കളെ കണ്ട് മുശാവറയിൽ ചർച്ച ചെയ്യുന്നതിനായി ഒരു നിവേദനം നൽകി. "ബഹുമാനപ്പെട്ട സമസ്ത മുശാവറ മുൻകൈയെടുത്ത് സുന്നികൾക്ക് പ്രത്യേക ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ അല്ലെങ്കിൽ സുന്നി യുവജന സംഘത്തിന് സമസ്തയുടെ രാഷ്ട്രീയ ഘടകമായി പ്രവർത്തിക്കാൻ അനുമതി നൽകുകയോ ചെയ്യുക ഇതായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം!
സമസ്തയുടെ സ്ഥാപിത താല്പര്യത്തിന് ഒട്ടും നിരക്കാത്തതും കേരളീയ സാഹചര്യത്തിൽ അനാവശ്യവുമായ ഈ മോഹം സമസ്ത നേതാക്കൾ മുളയിൽ തന്നെ നുള്ളിയെറിഞു. ഈ ആവശ്യം ഉന്നയിച്ചവരെ സമസ്ത നേതാക്കൾ ശാസിക്കുകയും ഇതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മനസ്സിൽ ഈ മോഹം മാറ്റിവെക്കാൻ തയ്യാറായിരുന്നില്ല. ചില മുസ്ലിം ലീഗ് വിരോധികൾ രഹസ്യമായി ഇദ്ദേഹത്തെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായിരുന്നു ഫാറൂഖ് മൗലവിയുടെ നേതൃത്വത്തിൽ പിറവിയെടുത്ത് അകാല ചരമമടഞ്ഞ മുസ്ലിം ഡമാറ്റിക് പാർട്ടി (എം.ഡി.പി) പാർട്ടി ഉണ്ടാക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും മുസ്ലീം ലീഗ് വിരോധം തുടർന്നുകൊണ്ടിരുന്നു. സുന്നി യുവജന സംഘത്തിന്റെ ജനറൽ സെക്രട്ടറി പദവിയും സുന്നി വോയ്സും ഇതിനുവേണ്ടി ദുരുപയോഗം ചെയ്യാൻ തുടങ്ങി.
ലീഗ് വിരോധവും പാണക്കാട് കുടുംബത്തിനോടുള്ള അസൂയയുമാണ് ഇദ്ദേഹത്തെ ബദൽ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഇത് മനസ്സിലാക്കിയ ഭൗതിക രാഷ്ട്രീയ കക്ഷികൾ ലീഗിനെതിരെആയുധം ആക്കാൻ കാന്തപുരം അബൂബക്കർ മുസ്ലിയാരെ സമീപിച്ചു.
സമസ്തക്കകത്തു നിന്നുകൊണ്ടുതന്നെ മുസ്ലിംലീഗിനെ പരസ്യമായി അക്രമിക്കുവാൻ ആയിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമായി അദ്ദേഹത്തിന് ആർക്കെതിരെയും നീങ്ങാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സമസ്തയുടെ സ്റ്റേജും പേജും ഇതിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബഹുമാന്യരായ നേതാക്കൾ അദ്ദേഹത്തെ ഉപദേശിച്ചു.കൊണ്ടില്ലെന്നു മാത്രമല്ല തിരഞ്ഞെടുപ്പ് വേളയിൽ പരസ്യമായി രംഗത്തിറങ്ങി സുന്നികളിൽ രാഷ്ട്രീയ ധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്തു.
മുസ്ലിം രാഷ്ട്രീയത്തോട് വിയോജിപ്പുള്ള രാഷ്ട്രീയ സംഘടനകളുടെ പരിപൂർണ്ണ പിന്തുണയോടെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സമ്മേളനം 1989 ജനുവരി 19 മുതൽ 22 വരെ എറണാകുളത്ത് നടത്താൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിഭാഗം തീരുമാനിച്ചു. കീഴ് ഘടകങ്ങൾസമ്മേളനം നിശ്ചയിക്കുമ്പോൾ മേൽഘടകത്തെ അറിയിക്കണം എന്നത് സമസ്ത മുശാവറയുടെ തീരുമാനവും സാമാന്യ മര്യാദയുമാണ്.സുന്നി യുവജന സംഘത്തിന്റെ എറണാകുളം സമ്മേളനം തീരുമാനിച്ചപ്പോൾ അതുണ്ടായില്ല എന്നത് അച്ചടക്കലങ്കമാണ്.മാത്രമല്ല സ്വാഗതസംഘത്തിൽ താങ്കളെ അങ്കമാക്കിയിരിക്കുന്നു എന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്ക് കത്ത് അയച്ചു അവഹേളിക്കുകയും ചെയ്തു.
സ്വാഗതസംഘ രൂപീകരണം കൺവെൻഷൻ എറണാകുളത്ത് ചേർന്നപ്പോൾ സദസ്സിലുള്ളവർക്ക്അഭിപ്രായം പറയാൻ അവസരം ഉണ്ടായിരുന്നില്ല മുൻകൂട്ടി തയ്യാർ ചെയ്ത പാനൽ അടിച്ചേൽപ്പിച്ചു.എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഉള്ള സുന്നി പ്രവർത്തകരിൽ പ്രധാനികളെ ബോധപൂർവ്വം സ്വാഗതംസംഘത്തിൽ നിന്നും മാറ്റി നിർത്തി.
എറണാകുളം ജില്ലാ ജമീയത്തുൽ ഉലമ പ്രസിഡണ്ട് ക്ലാപ്പനമുഹമ്മദ് മുസ്ലിയാർ,എറണാകുളം ജില്ലാ എസ് വൈ എസ് സെക്രട്ടറി എ.എം പരീത്,തൃശ്ശൂർ ജില്ല ജംഇയത്തുൽ ഉലമ പ്രസിഡണ്ട് ഹാമിത് കോയമ്മ തങ്ങൾ,ജനറൽ സെക്രട്ടറി എം കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ,ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് പി.പിയൂസഫ് മുസ്ലിയാർ ജനറൽ സെക്രട്ടറി പി കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർഎന്നിവരെ മാറ്റി നിർത്തി. ആതിഥേയ ജില്ല ജമാഅത്തുൽ ഉലമ ജനറൽസെക്രട്ടറി വാണവള്ളി മുഹമ്മദ് മുസ്ലിയാർ പോലും ഉൾപ്പെടാതെയുള്ള സ്വാഗത സംഘത്തിൽ അന്നേവരെ സുന്നി രംഗത്ത് അറിയപ്പെടാത്ത പലരെയും മുസ്ലിം ലീഗ് വിരോധികൾ ആയതിനാൽ മാത്രം കടത്തിക്കൂട്ടി !. ഈ നീക്കം അപകടം ആണെന്ന് മനസ്സിലാക്കിയ സമസ്ത നേതാക്കൾ എറണാകുളത്തുതന്നെ ഒരു സുന്നി പ്രവർത്തന യോഗം വിളിച്ചുചേർത്തു.എറണാകുളത്ത് വെച്ച് മധ്യകേരള സുന്നി സമ്മേളനം നടത്തുവാനും ഇതിന്റെ മുന്നോടിയായി വിവിധ ജില്ലകളിലെ പ്രധാന പ്രവർത്തകരുടെ യോഗം വിളിച്ച് സ്വാഗതസംഘം രൂപീകരിക്കുവാനും തീരുമാനിച്ചു.ഇതനുസരിച്ച് ദേശമംഗലം മാലിക് ബിൻ ദിനാർ കോംപ്ലക്സിൽ ചേർന്ന് കൺവെൻഷൻ എം.എം മുഹിയുദ്ധീൻ മൗലവി മുസ്‌ലിയാർ ചെയർമാനും നാട്ടിക വി മൂസ മുസ്ലിയാർ കൺവീനറുമായി സ്വഗതംസംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
മധ്യമേഖല സുന്നി സമ്മേളന നീക്കം കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് കടുത്ത തലവേദന സൃഷ്ടിച്ചു.സുന്നി അണികളെ രാഷ്ട്രീയവൽക്കരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ നാട്ടിക മൂസ മുസ്ലിയാർ അവസരത്തിനൊത്തുയർന്ന്
പടയൊരുക്കം നടത്തി. ഈ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ നിഷ്കളങ്കരായ നേതാക്കൾ രണ്ട് സമ്മേളനങ്ങളും ഗുണകരമാവില്ലെന്ന് കണ്ടെത്തി ചർച്ചകൾ നടത്തി.
ഒരു കാരണവശാലും എറണാകുളം സമ്മേളനം മാറ്റിവെക്കാൻ കാന്തപുരം അബൂബക്കർ മുസ്ലിയാർ തയ്യാറായിരുന്നില്ല.സ്വാഗത സംഘത്തിൽ വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി സമസ്തയുടെ പൂർണ നിയന്ത്രണത്തിൽ സമ്മേളനം നടത്തുക എന്ന തീരുമാനവും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.സമസ്തയിൽ നടന്ന മസാലക്ക് ശ്രമങ്ങൾക്കും അദ്ദേഹം അനുകൂലമായിരുന്നില്ല.
എറണാകുളത്ത് സുന്നികൾ ചേരിതിരിഞ്ഞു രണ്ട് സമ്മേളനങ്ങൾ നടത്തുന്ന സാഹചര്യം രൂപപ്പെട്ടതോടെ സമസ്ത നേതാക്കൾ പ്രശ്നപരിഹാരത്തിന് ആവുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു.സമസ്തയുടെ കീഴടകം എന്ന രീതിയിൽ മുശാവറ ആവശ്യപ്പെടുന്നത് എസ് വൈ എസ് അംഗീകരിച്ചിരിക്കണം ഇല്ലെങ്കിൽ ഭരണഘടനാപരമായി തന്നെ പ്രസ്ഥാനത്തിന് പുറത്താകും. ഇതാണ് സംഘടനാ ചട്ടം.
എപി അബൂബക്കർ മുസ്ലിയാരെയും അവരുടെ ആളുകളെയും പ്രസ്ഥാനത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന് പകരം പ്രശ്നം രമ്യത്യയിലെത്തിക്കാൻ ശ്രമിക്കും തോറും പിടി കൊടുക്കാതിരിക്കുകയാണ് അദ്ദേഹം ശ്രമിച്ചത്. 15 - 6 - 1988 ന ജാമിയ നൂരിയയിൽ ചേർന്ന സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇ പ്രശ്നപരിഹാരത്തിന്ഒരു സമിതി രൂപീകരിച്ചിരുന്നു.കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ കാരന്തൂർ മർക്കസിൽ ചെന്ന് എപി അബൂബക്കർ മുസ്ലിയാരെ കണ്ടു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു മാറിയ അദ്ദേഹത്തിന്റെ നിർദ്ദേശം ഇതായിരുന്നു.ഞാൻ ഒന്നിച്ച് ഒരു വേദിയിൽ പ്രസംഗിക്കുക കൂട്ടത്തിലേക്ക് ശിഹാബ് തങ്ങളെയും വിളിക്കാം.എന്നാൽ പ്രശ്നം തീരും അതിനു മർക്കസിൽ ഞാൻ വേദിയൊരുക്കാം.
വിദേശത്ത് പണപ്പിരിവിന് കാരന്തൂർ മർക്കസിന് ഗുണം കിട്ടുമെന്ന് ഒരു പ്രവർത്തനം എന്നതിലുപരി സമസ്തയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.ഈ ചർച്ചക്കുശേഷം നിഷ്കളങ്കനായ സി എച്ച്റോസ് മുസ്ലിയാർ എ പി അബൂബക്കർ മുസ്ലിയാരോട് പറഞ്ഞു ഞങ്ങൾക്ക് ഖിയാമം വരെ നടന്നാലും മസ്ഹത്താകുമെന്നു തോന്നുന്നില്ല നിങ്ങളും ശംസുൽ ഉലമയും നേരിൽ സംസാരിച്ചു പ്രശ്നം തീർക്കുക നിങ്ങൾക്കായി ഞങ്ങൾ വേദിയൊരുക്കാം.
അനുസരിച്ച് കോഴിക്കോട് മുകൾ ലോഡ്ജിൽ ഇരുവരും സന്ധിച്ചു.ഉസ്താദും ശിഷ്യനും സംസാരിക്കട്ടെ എന്ന് ഭാവത്തിൽ മറ്റുള്ളവർ മാറിനിന്നു. (ശംസുൽ ഉലമയുടെ ശിഷ്യനായ കെ കെ അബൂബക്കർ ഹാസത്തിന്റെ ശിഷ്യനാണ് എ പി അബൂബക്കർ മുസ്ലിയാർ )ഇരുവരും ചർച്ച ചെയ്ത ശേഷം മസാലഹത്ത് സമിതിക്കാരെ വിളിച്ചു ശംസുൽ ഉലമ പറഞ്ഞു.അദ്ദേഹത്തിന്റെ കൂടെയുള്ള ചിലരാണ് പ്രശ്നക്കാർ അവരാണ് ഈ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.അതുകൊണ്ട് അവരെ മർക്കസിൽ നിന്നും സുന്നി യുവജന സംഘത്തിൽ നിന്നും ഒഴിവാക്കണം.എ പി അബൂബക്കർ മുസ്ലിയാർ ഈ കാര്യം സമ്മതിക്കുകയും ചെയ്തു .എന്നാൽ മർക്കസ് കമ്മിറ്റി വിളിച്ചു ചേർത്ത്ശംസുൽ ഉലമയെ ആ കമ്മറ്റിയിൽ നിന്നും പുറത്താക്കുന്നതാണ് പിന്നീട് കണ്ടത്!
മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് പിടിക്കുന്ന തന്റെ അനുയായികൾക്കെതിരെ ശബ്ദിക്കാൻ എ പി അബൂബക്കർ മുസ്ലിയാർ തയ്യാറായിരുന്നില്ല.മറിച്ച് എസ്എസ്എഫ് നേതൃത്വത്തെ കൂടി ഈ ചിന്തയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. 1973 ലാണ്എസ്എസ്എഫ് രൂപം കൊണ്ടത് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും ബഹാവുദ്ദീൻ നദവി കൂരിയാട് തുടങ്ങിയവർ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു.മുസ്ലിം ലീഗ് യോഗത്തിൽ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ സംബന്ധിക്കുന്നതിന് വിമർശിച്ചു കൊണ്ടായിരുന്നു തുടക്കം.എസ്എസ്എഫ് വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒരു പ്രവർത്തൻ തങ്ങൾക്കെതിരെ ഒട്ടേറെ കത്തുകൾ സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്ന് സദസ്സിനെ ധരിപ്പിക്കുകയും തങ്ങളെ ഇരുത്തിക്കൊണ്ട് അപമാനിക്കും വിധം ഏതാനും കത്തുകൾ വായിക്കുകയും ചെയ്തു. 1979 നവംബർ ആറിന് ചേർന്നഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും രാജി എഴുതി കൊടുത്തു വിഷമത്തോടെ താങ്കൾ ഇറങ്ങിപ്പോന്നു.സമസ്ത രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ട അതേ വർഷമാണ് മുസ്ലിം ലീഗിന് വേണ്ടി പ്രസംഗിച്ചതിന്റെ പേരിൽ തങ്ങൾ വിമർശനം നേരിട്ടതെന്നത് ശ്രദ്ധേയമാണ്. തങ്ങള് രാജിവച്ച് ഇറങ്ങിയ ഉടൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു.സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ പ്രവർത്തനം നടത്തരുത്.തങ്ങൾ ഒരിക്കലും തിരിച്ചു വരരുതെന്നായിരുന്നു ഈ തീരുമാനമെടുത്തവരുടെ ആഗ്രഹം.ഇവരാണ് കൊണ്ടോട്ടിയിലും മേപ്പയൂരും പെരിങ്ങത്തും അവസാനം മണ്ണാർക്കാട് ഇടതു മുന്നണിക്ക് വോട്ട് തേടി ഊരി ചുറ്റിയത് ! തുടങ്ങി എസ് എസ് എഫിന്റെ പ്രവർത്തന മേഖലയിൽ നിന്നും ഈ വഴിമാറലാണ്കാലത്തെ എസ്കെഎസ്എസ്എഫ് പിറവിയെടുക്കാൻ കാരണമായത്.
1988 നവംബർ 12ന് നടന്ന വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ എറണാകുളം സമ്മേളനം ചർച്ച ചെയ്യപ്പെട്ടു. എറണാകുളം സമ്മേളനം ഐക്യത്തിന് വിഘാതമാകുന്നതാണന്ന അഭിപ്രായം ശക്തിപ്പെട്ടു. തുടർന്ന്എ പി അബൂബക്കർ മുസ്ലിയാർ തന്നെ ശംസുൽ ഉലമയോട് പറഞ്ഞു തീരുമാനം പറയുക ......!
അനുസരിച്ച് ശംസുൽ ഉലമ വ്യക്തമാക്കി.രണ്ടു സമ്മേളനങ്ങളും നിർത്തിവെക്കുക പകരം ജനുവരി 29ന് എറണാകുളത്ത് വെച്ച് തന്നെ എല്ലാവരും ചേർന്ന് മറ്റൊരു സുന്നി സമ്മാനം നടത്തുക.എല്ലാവരും ഈ കാര്യം അംഗീകരിച്ചു.കാരണം എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ സമ്മേളനവും മധ്യകേരള സുന്നി സമ്മേളനവും ചേരിതിരിഞ്ഞു നടത്തിയാൽ സമസ്തയിൽ ഭിന്നത ഉറപ്പാണെന്ന് അംഗങ്ങൾക്ക് അറിയാമായിരുന്നു.
നവംബർ 19ന് സമസ്ത ഓഫീസിൽ യോഗം ചേർന്ന് ഒരുമിച്ചുള്ള സമ്മേളനത്തിന്റെ രൂപരേഖ തയ്യാറാക്കാം എന്ന് തീരുമാനിച്ച് അന്നത്തെ യോഗം പിരിഞ്ഞു.പിറ്റേദിവസം ചന്ദ്രിക റിപ്പോർട്ട് ചെയ്തത് വസ്തുതാപരമായിരുന്നു. എറണാകുളത്ത് അടുത്ത ജനുവരിയിൽ ചേരാം നിശ്ചയിച്ച സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സമ്മേളനവും മധ്യകേരള സുന്നി സമ്മേളനവും നടത്തരുതെന്ന് സമസ്ത കേരള ജനറൽ സെക്രട്ടറിശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ നിർദ്ദേശിച്ചു.ജനുവരി 29ന് വിപുലമായ രൂപത്തിൽ എറണാകുളത്ത് മറ്റൊരു സുന്നി സമ്മേളനം ചേരാനും ശംസുൽ ഉലമ നിർദേശിച്ചുട്ടുണ്ട് ( ചന്ദ്രിക ദിനപത്രം 13.11.88)
രണ്ട് സമ്മേളനങ്ങളും സംസ്ഥാനത്ത് ഒന്നിച്ച് നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന് 1988 നവംബർ 19ന് സമസ്തയുടെ ഫാൻസിസ് റോഡിലുള്ള ഓഫീസിൽ നേതാക്കളെല്ലാം എത്തിച്ചേർന്നു. പതിവിന് വിപരീതമായി ചില സഖാക്കളും യുവാക്കളും യോഗത്തിൽ എത്തിക്കൊണ്ടിരുന്നു.ഉള്ളാൽ തങ്ങളും എം. എ ഉസ്താദും എ പി അബൂബക്കർ മുസ്ലിയാരും യോഗത്തിലേക്ക് വന്നില്ല. ശംസുൽ ഉലമ മുൻ യോഗ തീരുമാനം വിവരിച്ചതോടെ എസ് വൈ എസ് പ്രതിനിധികൾ പറഞ്ഞു. സമ്മേളനത്തിന്റെ പേര് മാറുന്ന പ്രശ്നമില്ല. ഞങ്ങളുടെ നേതാക്കൾ അത്തരം ഒരു തീരുമാനം ഞങ്ങളെ അറിയിച്ചിട്ടുമില്ല.
1988 നവംബർ 12ന് ചേർന്ന യോഗത്തിൽ ഉള്ളാൽ തങ്ങളുടെ അധ്യക്ഷതയിലാണ് രണ്ട്രണ്ടു സമ്മേളനങ്ങളും മാറ്റി ഒന്നിച്ച് ഒരു സുന്നി സമ്മേളനം എറണാകുളത്ത് നടത്താൻ നിശ്ചയിച്ചത്. എറണാകുളം സമ്മേളനത്തിന്റെ തീയതി മാറ്റാം .... സമ്മേളനം എസ് വൈ എസിന്റെതും തന്നെയാകണം എന്ന പിടിവാശിയിലയിരുന്നു 19 തീയതി യോഗത്തിലേക്ക് എപി അബൂബക്കർ മുസ്ലിയാർ അയച്ച പ്രതിനിധികൾ പ്രകടമാക്കിയത്.സ്വാഗത സംഘത്തിൽ മാറ്റം വരുത്തി സമ്മേളനം എല്ലാവരെയും ഉൾപ്പെടുത്തി എസ് വൈ എസിന്റെ പേരിൽ നടത്താനും ഇവർ തയ്യാറായിരുന്നില്ല.
ശംസുൽ ഉലമ തുറന്നു പറഞ്ഞു.കഴിഞ്ഞ യോഗത്തിൽ വച്ച് ഏകകണ്ഠമായി എടുത്ത തീരുമാനം നിങ്ങൾക്ക് സമ്മതമല്ലേ ; പുതിയ ഒരു തീരുമാനമെടുക്കണമെങ്കിൽ നിങ്ങളുടെ നേതാക്കളോട് അന്വേഷിക്കണം;അതിന് അവരാരും സ്ഥലത്തില്ല! അതിനാൽ നിങ്ങൾ പൊയ്ക്കോളൂ ഇഷ്ടം പോലെ പ്രവർത്തിച്ചു കൊള്ളുക.
എസ് വൈ എസ് നേതാക്കൾ താഴെ ഇറങ്ങി സമുന്നതരായ സമസ്ത നേതാക്കളെ തരംതാഴ്ന്ന ശൈലിയിൽ ചീത്ത വിളിക്കാൻ തുടങ്ങി! മഹാനായ ശംസുൽ ഉലമ, കെ.ടി മാനു മുസ്ലിയാർ,പട്ടിക മൂസ മുസ്ലിയാർ എന്നിവരെ പേരെടുത്ത് തെറി വിളിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. സമസ്തയുടെ ബുക്ക് ഡിപ്പോയിലെ ചന്ദ്രിക കലണ്ടർ ചൂണ്ടി ചിലർലറി.ഇതുതന്നെയാണ് ഞങ്ങൾ മുശാവറയെ ലീഗാവറ എന്ന് പറഞ്ഞത്.ലീഗ് വിരോധം തിമിരം ബാധിച്ചവർ സ്വന്തം നേതാക്കളെ സമസ്ത ഓഫീസിൽ ഘരാവോ ചെയ്തു! സമസ്തയുടെ ചരിത്രത്തിൽ ആ നവംബർ 19 ഒരു കറുത്ത അധ്യായം കുറിച്ചിട്ടു.
ആദരവും ബഹുമാനവും അദബും സമൂഹത്തെ നന്നായി പഠിപ്പിച്ച നേതാക്കൾക്ക് സ്വന്തം അനുയായികൾക്കിടയിലൂടെ നടന്നു നീങ്ങാൻ കോഴിക്കോട്ടെ പോലീസിനെ വിളിക്കേണ്ടിവന്നു!.... മാർക്ക്സിസത്തിൽ നിന്നും പഠിച്ച ഈ സ്വഭാവമാണ് പള്ളി മദ്രസകളിലും മഹല്ലുകളിലും ഭിന്നതക്ക് വഴിമരുന്നിട്ടത്. ബംബർ 20ന് പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ദൗർഭാഗ്യകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തു.സിറാജ് ഈകാര്യം അറിഞ്ഞില്ല! എന്നാൽ 21 ആം തീയതി സിറാജിൽ വന്ന പാരവച്ച നുണ ശംസുൽ ഉലമയെ അത്ഭുതസ്തബധനാക്കി. ആ വാർത്ത ഖേദകരം.... 19 ആം തീയതി നടന്നതായി പത്രങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ്.ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് ശംസുൽ ഉലമ പറഞ്ഞതായി സിറാജ് തട്ടിവിട്ടു!
ശംസുൽ ഉലമയുടെയും സമസ്തയുടെയും പേരിൽ ഇത്തരം നുണകൾ സിറാജിലൂടെ പുറത്തുവരാൻ തുടങ്ങിയപ്പോൾ ശംസുൽ ഉലമ ചന്ദ്രികയിലൂടെ അറിയിച്ചു.സമസ്തയുടെയും തന്റെയും തീരുമാനങ്ങൾ ചില പത്രങ്ങൾ തെറ്റായും വളച്ചൊടിച്ചും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ശിഹാബ് തങ്ങളുടെ പത്രത്തിൽ(ചന്ദ്രിക)വരുന്നതു മാത്രമേ സമസ്തയുടെ ഔദ്യോഗിക പ്രസ്താവനകളായി സ്വീകരിക്കാൻ പാടുള്ളൂ.സമസ്തയെ ശംസുൽ ഉലമ ലീഗ് വത്കരിച്ചു എന്ന പ്രചരണം ഇതോടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഏറ്റെടുത്തു.
എതിരാളികൾ പോലും ബഹുമാനപ്പെട്ട സമസ്ത നേതാക്കളോട് കാണിക്കാൻ മടിക്കുന്ന ക്രൂരത പ്രകടമാക്കിയവർക്കെതിരെ പ്രതിഷേധം അലയടിച്ചു. മഹാനായ ശംസുൽ ഉലമ, കെ കെ അബൂബക്കർ ഹസ്രത്ത്,എ സി ജമാലുദ്ദീൻ മുസ്‌ലിയാർ, കെ.ടി മാനു മുസ്ലിയാർ,ടി ടി കെ എം ബാവ മുസ്ലിയാർ, എം.എം.മുഹിയുദ്ദീൻ മുസ്ലിയാർ തുടങ്ങിയ സമുന്നതരായനേതാക്കൾക്ക് സ്വന്തം ഓഫീസിൽ നിന്ന് പുറത്തു പോകാൻ പോലീസിനെ വിളിക്കേണ്ടി വന്നത് സമുദായത്തിന് സഹിക്കാനാവില്ലല്ലോ......
പ്രശ്നം ചർച്ചചെയ്യാൻ 1988 ഡിസംബർ ഒന്നിന് സമസ്ത മുശാവറ വിളിച്ചു.ദൂരെയുള്ള നേതാക്കൾ തലേദിവസം തന്നെ യോഗത്തിനായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. അതിനൊന്നും മണിക്ക് ചേരുന്ന യോഗത്തിലേക്ക് അംഗങ്ങൾ എത്തിക്കൊണ്ടിരിക്കെ മുശാവറ യോഗം സ്റ്റേ ചെയ്ത ഉത്തരവുമായി ബന്ധപ്പെട്ടവർ സമസ്ത ഓഫീസിൽ വന്നു.
സമസ്തയുടെ സമാദരണീയനായ നേതാവ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരെ ഒന്നാം പ്രതിയും ശംസുൽ ഉലമയെ രണ്ടാം പ്രതിയും ചേർത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ടി.സി മുഹമ്മദ് മുസ്ലിയാർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ് ഇറങ്ങിയത്.ഇദ്ദേഹമായിരുന്നു എറണാകുളം സമ്മേളന പ്രചാരണസമിതി കൺവീനർ.
ഒരു സമ്മേളനം നടത്താനുള്ള വാശിയിൽ ഗുരുവര്യന്മാരെ കോടതികയറ്റുകയും ആത്മീയ സംഘടനയെ അതിന്റെ തണലിൽ വളർന്നവർ തന്നെ ഭൗതിക കോടതിയിലേക്ക് വലിച്ചെയ്ക്കുകയും ചെയ്തത് ഇവർക്ക് പിന്നീട് നേരിട്ട് കുരുത്തക്കേടിന്റെ മുഖ്യ കാരണമായി മാറി.കോടതിയിൽ ഇവർ ഉന്നയിച്ച വാദം വിചിത്രവും മതസംഘടന പ്രവർത്തകർക്ക് നിരക്കാത്തതുമായിരുന്നു. സമസ്ത മുശാവറ യഥാ വിധി പ്രവർത്തിക്കുന്നില്ല; അതിനാൽ മുശാവറ നിർത്തിവെച്ച് പകരം സമസ്തയുടെ പ്രവർത്തനം റിസീവറെ ഏൽപ്പിക്കണം!
ഇതുവരെ നടന്ന പ്രശ്ന പരിഹാരശ്രമങ്ങൾ മുഴുവൻ ഈ കേസോടുകൂടി നിഷ്ഫലമായി. സമസ്ത മുശാവറക്ക് എസ് വൈ എസിനുമേൽ പൂർണ്ണ നിയന്ത്രണം ഉണ്ട്.എറണാകുളം സമ്മേളനം നടത്തരുത് എന്ന് മുശാവറ പറഞ്ഞാൽ മറികടക്കാൻ കഴിയില്ല.അതിനാൽ മുശാവറയുടെ വായ മൂടി കെട്ടിയിട്ടാണെങ്കിലും സമ്മേളനംനടത്തുമെന്ന വാശിയായിരുന്നു എപി വിഭാഗത്തെ നയിച്ചിരുന്നത്. കേസ് കൊടുത്തതിനാൽ മുശാവറ ചേരാൻ കഴിഞ്ഞില്ലെങ്കിലും ഉന്നതരായ നേതാക്കൾ അന്നുതന്നെ കോഴിക്കോട് മുകൾ ഓഡിറ്റോറിയത്തിൽ പത്രസമ്മേളനം നടത്തി.കാര്യങ്ങൾ വിശദമായി പത്രങ്ങൾക്ക് വിവരിച്ചു നൽകി.എറണാകുളത്തെ ഇരുസമ്മേളനങ്ങളും നിർത്തിവെക്കണമെന്ന് നേതാക്കൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നതായി വാർത്ത നൽകി.മധ്യ മേഖല സുന്നി സമ്മേളനം നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് നിർത്തിവെക്കുന്നു എന്ന് അന്നുതന്നെ അതിന്റെ സംഘാടകർ പത്രക്കാരെ അറിയിച്ചു.എന്നാൽ എപിപക്ഷക്കാർ സുന്നി യുവജന സംഘ സമ്മേളനം മാറ്റിവെക്കാനും സമസ്ത നേതാക്കൾക്ക് വഴങ്ങാനും തയ്യാറായില്ല. 1988 നമ്പർ രണ്ടിന് നേതാക്കളുടെ പത്രസമ്മേളനം ചന്ദ്രിക വിശദമായി റിപ്പോർട്ട് ചെയ്തു.
ഡിസംബർ മൂന്നിന് കണ്ണിയത്ത് ഉസ്താദ് പ്രസ്താവന ഇറക്കി.എറണാകുളത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനത്തിന് സമസ്തയുമായി യാതൊരു ബന്ധമില്ല. (ചന്ദ്രിക. 4.12.88) ഇല്ലാത്ത വാർത്തകൾ പടച്ച് സുന്നി അണികളിൽ ഛിദ്രതയുണ്ടാക്കാൻ അവർ ആവുന്നതും ശ്രമിച്ചു.
സമുന്നതരായ മുശാവറ നേതാക്കളെ ധിക്കരിക്കുകയും ഘരാവോ ചെയ്യുകയും മുശാവറയെ കോടതി കയറ്റുകയും ചെയ്തവർക്കെതിരെ ജില്ലകൾ തോറും വിശദീകരണ മഹാസമ്മേളനങ്ങൾ നടത്താൻ സമസ്ത നേതാക്കൾ തീരുമാനിച്ചു.
1988 നമ്പർ 23ന് പ്രഥമ ജില്ലാ വിശദീകരണ സമ്മേളനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്നു.മുതലക്കുളം മൈതാനിയും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞ യോഗത്തിൽ ശൈഖുനാ കണ്ണിയത് ഉസ്താദ്പ്രാർത്ഥന നടത്തുകയും ശേഷം ഇങ്ങനെ പ്രഖ്യാപിച്ചു: സമസ്തക്കെതിരെ കേസ് കൊടുത്തവർക്ക് ആരും ഒത്താശ ചെയ്തു കൊടുക്കരുത്. അവരുടെ യോഗത്തിൽ പങ്കെടുക്കരുത്.സമസ്തക്കെതിരെ കേസ് കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ...... നിയത്ത് ഉസ്താദിന്റെ ആഹ്വാനം ജനം തക്ബീർ ധ്വനികളോടെ നെഞ്ചേറ്റി.
സ്വന്തം അണികളെ പിടിച്ചുനിർത്താൻ എ പി വിഭാഗം പുതിയ അടവ് പ്രയോഗിച്ചു.കണ്ണിയത്ത് ഉസ്താദിന് പ്രായമായതിനാൽ വേണ്ടത്ര ബുദ്ധിയില്ല. അത്തും പിത്തുംമാണ്. ആരോ ചൊല്ലിക്കൊടുത്തത് ഏറ്റു പറഞ്ഞതിനാൽ നിങ്ങൾ ആരും വഞ്ചിതരാവരുത്!
1989ജനുവരി ആറിന് മലപ്പുറം ജില്ലാ വിശദീകരണ സമ്മേളനം ഇന്നത്തെ സുന്നി മഹൽ നിൽക്കുന്ന വയലിൽ സംഘടിപ്പിച്ചു.പതിനായിരക്കണക്കായ സുന്നി പടയണി കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥനക്ക് കാതോർത്തു.പ്രാർത്ഥനാനന്തരം ശൈഖുനാ ഉണർത്തി: കോഴിക്കോട് നടന്ന സുന്നി സമ്മേളനത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ എന്നെക്കൊണ്ട് പറയിച്ചതാണന്നും എനിക്ക് അത്തും പിത്തുമാണന്നും ചിലർ പറയുന്നു.ആരും പറഞ്ഞു തന്നതല്ല ഞാൻ പറയുന്നത് സമസ്ത കൊത്തിരെ കേസ് കോടുത്തവരെ ആരും സഹായിക്കരുത്. അവരുടെ സമ്മേളനത്തിന് ആരും പോകരുത്. അവരെ അള്ളാഹു മുഖം കെടുത്തട്ടെ .........!പിന്നീട് നടന്ന വിശദീകരണ സമ്മേളനങ്ങളിൽ എല്ലാം മഹാനവർകൾ ഇതാവർത്തിച്ചു. ഇതെനടക്കുമ്പോഴും എറണാകുളം സമ്മേളനത്തിന് സമസ്ത പ്രസിഡന്റിന്റെ ആശിർവാദം വാങ്ങിയിട്ടുണ്ട് എന്നായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ കള്ളപ്രചരണം!
(മലയാള മനോരമ 1989 ജനുവരി .9)
പിടിച്ചുനിൽക്കാൻ സിറാജ് മതിയാകില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് ബോധ്യപ്പെടുന്നതിനാൽ മറ്റു പത്രങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ഉപയുക്തമായ വാർത്തകൾ വരുത്തി കൊണ്ടിരുന്നു.
സമസ്തയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട ടി.സി മുഹമ്മദ് മുസ്ലിയാർ സമർപ്പിച്ച ഹർജിയിൽ 1989 ജനുവരി മൂന്നിന് വാദം പൂർത്തിയാക്കി പത്തിന് വിധി പ്രഖ്യാപനം ഉണ്ടായി. ഇൻജക്ഷൻ പെറ്റീഷൻ മുൻസിഫ് എ. സുകുമാർചെലവ് സഹിതം തള്ളി! അന്നുതന്നെ അയാൾ വീണ്ടും കോടതിയിൽ ഹരജി നൽകി. എറണാകുളം സുന്നി സമ്മേളനം നടത്തുന്നവർക്ക് എതിരെ മുശാവറ യോഗം ചേർന്ന് നടപടിയെടുക്കാൻ സാധ്യത കാണുന്നതിനാൽ യോഗം ചേരാൻ അനുമതി നൽകരുത് എന്നായിരുന്നു വാദം.ജനുവരി 11ന് വാദം കേട്ടു പന്ത്രണ്ടിന് വിധി വന്നു.പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സമിതി എന്ന പരിഗണന വെച്ച് മുശാവറ യോഗം തടയാൻ ഉദ്ദേശിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി.കോടതി സമസ്തക്ക് കൽപ്പിച്ച മാന്യത പോലും സമസ്തയുടെ ചിലവിൽ വളർന്നവർ പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം.
ടി.സി എന്നവർ പരാജയം അടയുന്നത് കണ്ട് പാറന്നൂർ മൊയ്തീൻകുട്ടി മുസ്ലിയാർ രംഗത്തെത്തി. മുശാവി യോഗം ചേർന്നാൽ എറണാകുളം സമ്മേളനം തടയും.അതിനാൽ മുശാവറ യോഗത്തിൽ അത്രമൊരു നീക്കത്തെ ഇൻജക്ഷൻ മൂലം തടയണം.ഇതായിരുന്നു എസ് വൈ എസ് പ്രതിനിധി എന്ന നിലയിൽ അയാൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്. 13 ന് വാദം കേട്ട കോടതി 16ന് വിധി പറഞ്ഞു.എടുക്കാത്ത തീരുമാനം എടുക്കുമെന്ന് സങ്കൽപ്പിച്ച് സ്റ്റേ നൽകാൻ സാധ്യമല്ലെന്ന് കോടതിയുടെ പരാമർശത്തോടെ പ്രശസ്ത സ്റ്റേ മോഹവും കോടതി ചിലവ് സഹിതം തള്ളപ്പെട്ടു!
കോടതിയുടെ ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നുണ്ടെന്നും അപ്പീൽ ഫയൽ സ്വീകരിക്കും വരെയെങ്കിലും ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരിജി കോടതി ഫയൽ സ്വീകരിക്കുക പോലും ചെയ്തില്ല!
അല്ലാഹുവിന്റെ അനുഗ്രഹത്താൽ എല്ലാവിലക്കുകളും നീങ്ങിയ സാഹചര്യത്തിൽ 1989 ജനുവരി 16ന് തിങ്കളാഴ്ച മുശാവറ യോഗം ചേർന്നു ജനുവരി 19 മുതൽ 22 വരെ എറണാകുളത്ത് നടത്താൻ പോകുന്ന സമ്മേളനം നിർത്തിവെക്കണമെന്ന് കാര്യ കാരണ സഹിതംഎസ് വൈ എസ് നേതൃത്തോടെ മുശാവറ ആവശ്യപ്പെട്ടു. ഉള്ളാൾ തങ്ങളും എ പി അബൂബക്കർ മുസ്ലിയാരും പ്രശസ്ത യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇവർ ഈ തീരുമാനത്തിനെതിരെ ഒരക്ഷരവുംമിണ്ടിയില്ലെന്ന് മാത്രമല്ല യാത്ര ബത്ത കൈപ്പറ്റി പിരിയുകയും ചെയ്തു.തീരുമാനത്തിൽ ഒരു പ്രതിഷേധവും പ്രകടമാക്കാത്തതിന്റെ തെളിവായി ഇതിനെ ഗണിക്കാവുന്നതല്ലേ.
മുശാവറ തീരുമാനം വന്നതോടെ മദ്രസാ മുഅല്ലിമീങ്ങളും ഭാവന ഭാരവാഹികളും പ്രശസ്ത സമ്മേളനത്തിനോട് സഹകരിക്കരുതെന്ന് ഉള്ളാൽ തങ്ങളുടെ അധ്യക്ഷൻ ചേർന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് യോഗവും ആഹ്വാനം ചെയ്തു.
കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു മുസ്ലിം സംഘടനയിൽ ഭിന്നത വരുത്തുന്നതിന് എറണാംകുളം സമ്മേളനം കാരണമാവുകയാണെന്നും സമ്മേളനക്കാർ നയിക്കപ്പെടുന്ന മുസ്ലിം വിരുദ്ധ ശക്തികളുടെ പിൻബലത്തിൽ ആണെന്നും സമുദായം തിരിച്ചറിയാതെ പോയാൽ ഉണ്ടായേക്കാവുന്ന പരിണിതി സമുദായ നേതാക്കളെ ആകുലപ്പെടുത്തി.
മുസ്ലിം ലീഗ് നേതൃത്വത്തിന് ഇത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല.പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിം യോഗം അവസരോചിതമായിട്ട് തന്നെ തീരുമാനമെടുത്തു.
നിരീശ്വര നിർമ്മിത പ്രസ്ഥാനങ്ങളുടെ കൈയിൽ കളിപ്പാവയായി മാറിയ ഈ ഗ്രൂപ്പ് സുന്നികൾ ബഹുമാനപ്പെട്ട സമസ്തയുടെ പ്രമുഖ നേതാക്കളെ കയ്യേറ്റം ചെയ്യാൻ മാത്രമല്ല, അവരെ കോടതി കയറ്റി മുശാവറയെ അഭിമാനിക്കുകയും ധിക്കരിക്കുകയും ചെയ്തു.
ഈ രീതിയിൽ പ്രവർത്തിച്ചുവരുന്നവരുടെ യാതൊരു പരിപാടികളും മുസ്ലിം ലീഗ് പ്രവർത്തകർ സഹകരിക്കരുതെന്ന് നേതാക്കൾ ആവർത്തിച്ച് ആഹ്വാനം ചെയ്തു.
(18.01.1989)
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികൾ നടത്തുന്ന യാതൊരു പരിപാടികളിലും മുസ്ലിം ലീഗ് പ്രവർത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് മുസ്ലിം ലീഗ് നേത്രയോഗം അണികളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക)
തലമുതിർന്ന മുസ്ലിം ലീഗ് നേതാവായിരുന്ന ബി. വി അബ്ദുല്ലക്കോയ വരെ ചിന്തിച്ചു മാത്രമേ പ്രസ്താവന ഇറക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇത്തരമ