27/05/2026
പ്രിയ ഭക്തജനങ്ങളെ,
🙏🙏🙏🙏🙏🙏
ചെമ്പ്ര ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ പുണ്യ തീത്ഥ കുളം കാലപ്പഴക്കത്താൽ ഏറെ ജീർണാവസ്ഥയിലാണ് കുളത്തിന്റെ ചെങ്കൽ കെട്ടുകൾ ഇടിഞ്ഞും ചെളി നിറഞ്ഞും കിടക്കുകയാണ്. ക്ഷേത്ര കുളത്തിന്റെ ജീർണാവസ്ഥ തുടർന്നാൽ നാടിനും നാട്ടുകാർക്കും ഏറെ ദോഷഫലങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുണ്യമായ നമ്മുടെ നാടിന്റെ ക്ഷേത്രകുളത്തിന്റെ നവീകരണ പ്രവർത്തികൾ നടത്തുന്നതിന് നമ്മുടെ എക്സിക്യുട്ടിവ് കമ്മിറ്റി തീരുമാനിക്കുകയും അതുപ്രകാരം ക്ഷേത്രകുളം വറ്റിച്ച് ചെളി നീക്കം ചെയ്തുo കഴിഞ്ഞ 8 ആം തീയ്യതി മുതൽ പ്രവർത്തി നടത്തി നടത്തിവരികയുമാണ്.
നമ്മുടെ നാട്ടുകാരായ ചില സന്മനസ്സുകളുടെയും ക്ഷേത്ര ഫണ്ടിൽ നിന്നും എടുത്തതുക അടക്കം സുമാർ ഒന്നര ലക്ഷത്തോളം(1,50000) രൂപ ചിലവായിട്ടുണ്ട്
. ക്ഷേത്രത്തിലെ നിലവിലെ ഫണ്ട് സ്ഥിതി കണക്കിലെടുത്ത് ശേഷിക്കുന്ന പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ശേഷിക്കുന്ന ഈ പുണ്യ പ്രവർത്തിക്ക് ഇനിയും ഏകദേശം ഒന്നര ലക്ഷം രൂപയോളം ഇനിയും ചിലവ് പ്രതീക്ഷിക്കുന്നു.
ഭഗവാന്റെ തിരുസന്നിധിയിലെ ഈ മഹത്തായ പുണ്യകർമത്തിൽ പങ്കാളികളാകാൻ ഭക്തജനങ്ങളോട് ഉദാരമായി സംഭാവന നൽകണമെന്ന് വിനീതമായി അദ്യർത്ഥിക്കുകയാണ്.🙏സംഭാവനതങ്ങളാൽകഴിയുംവിധംസാധനങ്ങളായോ,പണമായോസമർപ്പിക്കാവുന്നതാണ്.
ഇതിലേക്കായിഇനിയുംആവശ്യമായിവരുന്നസാധനങ്ങൾ.
1). കല്ല് - 3 ലോഡ്
2). സിമന്റ് - 15 ചാക്ക്
3) പുഴി - 2 ലോഡ്
4) കൂലി, മോട്ടോർ വാടക ഇനത്തിൽ ഏകദേശം 30,000/രൂപ
🙏 *ക്ഷേത്രകുളം* *നിർമാണ* *പ്രവർത്തിയുമായി* **സഹകരിച്ച്ചെമ്പ്ര* *ശ്രീ* *സുബ്രമണ്യ*
*ഭഗവാന്റെ* **അനുഗ്രഹവും* *പുണ്യവും* *കിട്ടുമാറാകട്ടെ* *എന്ന്പ്രാർത്ഥിക്കുന്നു*
നിങ്ങൾ നൽകുന്ന ഓരോ രൂപയും സാധനങ്ങളുംഭഗവാന്റെ മുന്നിൽ സമർപ്പണമാണ്
നിങ്ങളുടെ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.🙏
പ്രസിഡന്റ്
സുരേഷ് ബാബു ടി സി,