Akhil Bharatiya Vishwakarma Mahasabha, Mahe Branch

  • Home
  • India
  • Mahe
  • Akhil Bharatiya Vishwakarma Mahasabha, Mahe Branch

Akhil Bharatiya Vishwakarma Mahasabha, Mahe Branch Akhil Bharatiya Vishwakarma Mahasabha

അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെ  ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്കുള്ള ഇ.എൻ. ശ...
29/06/2026

അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്കുള്ള ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും നൽകി.

മാഹി, മലയാള കലാഗ്രാമത്തിൽ വെച്ച് എ ബി വി എം പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ് ന്യുമാഹി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷർമില അഫ്സർ ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂ മാഹി വിശ്വകർമ്മ സംഘം പ്രസിഡന്റ് രാജേന്ദ്രൻ എ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ സി രേഷ്മ എന്നിവർ ആശംസയും, എ ബി വി എം വനിതാ വിഭാഗം പ്രസിഡന്റ് രമ്യാ സജിഷ് സ്വാഗതവും, എ ബി വി എം ട്രഷറർ മധുസൂദനൻ നന്ദിയും പറഞ്ഞു.

യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും, ലഹരിവിമുക്‌ത സമൂഹം സൃഷ്‌ടിക്കുന്നതില്‍ പൊതുസമൂഹത്തിന്റെ പങ്കിനെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി മുഖ്യഭാഷണം നടത്തി.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സഭയിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും, ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും നൽകി.

സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിന് എ ബി വി എം വനിതാ വിഭാഗം സെക്രട്ടറി നിഖില രാജേഷ്, യുവജനവിഭാഗം പ്രസിഡന്റ് വിവേക് കെ വി, എക്സിക്യൂട്ടീവ് മെമ്പർമാരായ സജീഷ് കെ പി, രാജേഷ് ജി വി എന്നിവർ നേതൃത്വം നൽകി.

അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.ചാലക്കര വായനശാലയിൽ വെച്ച് ധീര വനിതാ ...
10/03/2026

അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.

ചാലക്കര വായനശാലയിൽ വെച്ച് ധീര വനിതാ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കം.

വൈസ് പ്രസിഡന്റ് പ്രീത ജനാർദനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡന്റായ രമ്യ സജീഷ് സ്വാഗതവും, പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകൻ, ന്യൂ മാഹി വിശ്വകർമ്മ സംഘം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ചന്ദ്രിക ഭാസ്കരൻ, വനിതകളുടെ തൊഴില്‍ പരിശീലക, സെല്‍വി എന്നിവർ ആശംസയും, വനിതാ വിഭാഗം ജനറൽ സെക്രട്ടറി നിഖില രാജേഷ് നന്ദിയും അറിയിച്ചു.

മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ദീപം തെളിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു; സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു.

രാജീവ് ഗാന്ധി ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ്. ബിനു വനിതാരോഗ്യത്തെക്കുറിച്ചുള്ള ആരോഗ്യബോധവൽക്കരണ പ്രഭാഷണം നടത്തി. കൂടാതെ വനിതകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിഷൻ ശക്തി കോർഡിനേറ്റർമാരായ ദൃശ്യ കെ.എം, ഐശ്വര്യ ബാബു ടി.കെ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.

ചടങ്ങിന് എ ബി വി എം ട്രഷറർ മധുസൂദനൻ, യുവജന വിഭാഗം പ്രസിഡന്റ് വിവേക് , സെക്രട്ടറി റെജിൻ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

07/03/2026

Address

Mahe

Website

Alerts

Be the first to know and let us send you an email when Akhil Bharatiya Vishwakarma Mahasabha, Mahe Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share