ക്ഷതത്തിൽ നിന്നും ത്രാണനം ചെയ്യുന്നത് , അതാണ് ക്ഷേത്രം ..ശാന്തരൂപത്തില്‍ ഉള്ള കിരാത മൂര്‍ത്തി ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.ക്ഷേത്രത്തിനു അകത്തായി ശ്രീകോവിലിനോട് ചേർന്ന് ഗണപതിയും ശാസ്താവും സ്ഥിതിചെയ്യുന്നു. മഹാവിഷ്ണുവും സർപ്പദേവതകളും പിന്നെ യക്ഷിയമ്മയും ആണ് മറ്റു ഉപദേവതകൾ .
ക്ഷേത്ര ദര്ശനം, പ്രദിക്ഷണം
-----------------------------------------------------
ക്ഷേത്ര ദര്ശനം :-
ഓരോ ക്ഷേത്രത്തിലും ആരാ
ധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം വയ്ക്കുവാന്‍ .ക്ഷേത്ര ദര്ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിചിട്ടുണ്ട് .
പ്ര - എന്നതിന് ... .സര്‍വ്വ ഭയ നാശം
ദ - എന്നതിന് ......മോക്ഷ ദായകം.
ക്ഷി- -എന്നതിന് ... രോഗനാശകം
ണം -എന്നതിന് ... ഐശ്വര്യപ്രദം
ഇങ്ങിനെയാണ് പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .
ക്ഷേത്രാചാരങ്ങള്‍ പാലിച്ചും, മനസും ശരീരവും ശുദ്ധമാക്കിയും വേണം ക്ഷേത്ര ദര്ശനം നടത്തുവാന്‍ .
ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍
==============================
'ശിവന്റെ' ഒരുവശത്ത് കാണുന്ന ഓവ് ഒരു കാരണവശാലും മുറിച്ച് കടക്കരുത്. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല എന്നാണ് സങ്കല്‌പം. 'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന് കാരണം ''ശിവ'' ഭഗവാന് തന്റെ ഭക്‌തരോട് അതിയായ കാരുണ്യമാണ്. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട് അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ് ഇരിക്കുന്ന സമയം നിങ്ങള്‍ക്ക് തിരിച്ചു പോരാം എന്നാണ് അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത് ദോഷമാകാനും സാധ്യതയുണ്ട്. അതിനാലാണ് തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്.
'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന് തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാരഭൂതത്തെയാണ് ചവിട്ടിപ്പിടിച്ചിരിക്കുന്നത്. അതെപ്പോഴും മുന്നോട്ടാഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇത് നടുക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്
" ക്ഷേത്ര ദര്‍ശന വിധികൾ "
==========================
1.ഭക്തൻ അതീവ ഭയഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍
പ്രവേശിക്കുക.
2.മനസ്സിനെ മറ്റു എല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ച് ക്ഷേത്രത്തിലെ പ്രതി ഷ്ഠ സങ്കല്പ്പത്തിലുള്ള രൂപത്തെ മാത്രം മനസ്സില് ധ്യാനിക്കുക .
3. ക്ഷേത്രത്തിനകത്ത് കർമ്മികളായ പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.ശ്രീകോവിലിനകത്തെ പരിശുദ്ധി കാത്തു സൂക്ഷിയ്ക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്, അയിത്താചാരമല്ല ).( പൂർവകാലത്ത് ക്ഷേത്ര ദർശനം ചെയ്തിരുന്നവർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറൻ വസ്ത്രത്തോട് കൂടിയോ , കോടി വസ്ത്രം ധരിച്ചോ ആണ് അകത്തു പ്രവേശിച്ചിരുന്നത് .,ഇന്നത്തെ കാലത്ത് ഈ നിയമം പ്രായോഗിക മല്ലാത്തതിനാൽ ആണ് മുകളിലത്തെ നിർദേശം) .
4.ക്ഷേത്രത്തില്‍ സ്വമേധയാ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, തുടങ്ങിയ ദ്രവ്യങ്ങള്‍ പൂർണ്ണ മായും ശുദ്ധമായിരിക്കണം.
5.വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.( പൂജ്യ പൂജാ വിലുപ്തി എന്ന ദോഷം ഭക്തന് ഉണ്ടാവരുത് ).
6.ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ക്ഷേത്രപ്രവേശനം പാടില്ല. ക്ഷേത്ര ദർശനത്തിനു നിശ്ചയിച്ച തിന്റെ തലേ ദിവസം ഭക്തൻ തന്റെ ഭക്ഷണകാര്യങ്ങളിൽ പരമാവധി ശുദ്ധി വരുത്തിയിരിക്കണം .
7.സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും, ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത് വരേയും ക്ഷേത്രദർശനം നടത്തരുത് .,മരിച്ച പുല , പ്രസവിച്ച പുല ആചരിക്കുന്നവരും ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശ നാം നടത്തരുത് . കുട്ടികളെ 6 ആം മാസത്തിൽ നടത്തുന്ന ചോറൂണ് കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട് പോകാവൂ.
8.വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ നാലംബലത്തിനകത്ത് ദർശത്തിനു പോകരുത് .( " വിവാഹം എന്ന ക്രിയ " ചെയ്ത ദമ്പതിമാർ ദേഹ ശുദ്ധി വരുത്തണം . എന്നിട്ടേ ദേവദർശ നം പോലുള്ള മറ്റു ഏതു ശുഭകർമ്മവും ചെയ്യാവൂ .)
9.നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല .
10 . പ്രദക്ഷിണ വഴിയിലെ ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍ പാടില്ല.
11. ക്ഷേത്രത്തിൽ നിന്ന് ലഭിയ്ക്കുന്ന തീര്‍ത്ഥം മൂന്നു തവണ മന്ത്രം ( ഓം ) ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കുടിക്കുമ്പോൾ കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം. ( നാലമ്പലത്തിനു പുറത്തു കടന്നു വേണം ഇത് ചെയ്യാൻ . മേല്പറഞ്ഞ കരങ്ങളിൽ ശ്രദ്ധക്കുറവു വരാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഈ നിർദേശം . ) .
1 2.അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.
1 3.പ്രദക്ഷിണ നിയമങ്ങള്‍,ഗണപതി- ഒന്ന്,ശിവന്‍ – മൂന്ന്,മഹാവിഷ്ണു – നാല്,ശാസ്താവ് – അഞ്ച്,സുബ്രമണ്യന്- ആറ്,ഭഗവതി – നാല്,സൂര്യന്‍ – രണ്ട്. " ആസന്ന പ്രസവാ നാരീ തൈലപൂര്‍ണം യഥാഘടം
വഹന്തീശന കൈര്യാതി തഥാകാര്യാല്‍ പ്രദക്ഷിണം"
പ്രസവം അടുത്ത ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ കുടം എങ്ങനെ കൊണ്ടുപോകുന്നുവോ അതുപോലെ ശ്രദ്ധയോടെ വേണം പ്രദക്ഷിണം ചെയ്യുവാന്‍.
15 .കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും, മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും, സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രീ ചെയ്യുന്നത് മുക്തിപ്രദവും ആണ്