Saint Thomas Church - Unofficial

Saint Thomas Church - Unofficial My dear brothers and sisters, stand firm. Let nothing move you. Always give yourselves fully to the work of the Lord. (This is an unofficial page) Mark 16:15

He said to them, "Go into all the world and preach the gospel to all creation.

സിറോ മലബർ സഭയുടെ തലവനും പിതാവും ആയി തിരഞ്ഞെടുക്കപ്പെട്ട മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ
10/01/2024

സിറോ മലബർ സഭയുടെ തലവനും പിതാവും ആയി തിരഞ്ഞെടുക്കപ്പെട്ട മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ

17/12/2023

For Rent : Led Wall, Led 55''T.v, Projector, Etc...Live Streaming On Facebook, YouTubeContact : 9605156283, 9497156283

28/06/2023
ആദരാഞ്ജലികള്‍!600 വര്‍ഷത്തിനിടയില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യ മാര്‍പ്പാപ്പ; സഭാ ചരിത്രത്തില്‍ കൊടുങ്കാറ്റായി രാജി പ്രഖ്യാപന...
31/12/2022

ആദരാഞ്ജലികള്‍!

600 വര്‍ഷത്തിനിടയില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യ മാര്‍പ്പാപ്പ; സഭാ ചരിത്രത്തില്‍ കൊടുങ്കാറ്റായി രാജി പ്രഖ്യാപനം; ലോക സമാധാനത്തിനായി കാതലായ ഇടപെടലുകള്‍; വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ദൈവശാസ്ത്ര പണ്ഡിതന്‍; ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ: ഈ നൂറ്റാണ്ടിന്റെ മാതൃകാ ഇടയന്‍ ദൈവസന്നിധിയിലേക്ക് യാത്രയാവുന്നു.

നല്ല തീരുമാനം KCBC 🔥പല കാര്യങ്ങളിലും ഇതുപോലെ ഉറച്ച തീരുമാനം എടുക്കാനുള്ള ആർജ്ജവം കുറച്ചു കൊല്ലങ്ങൾ മുന്നേ സഭാ നേതൃത്വം ക...
30/09/2022

നല്ല തീരുമാനം KCBC 🔥

പല കാര്യങ്ങളിലും ഇതുപോലെ ഉറച്ച തീരുമാനം എടുക്കാനുള്ള ആർജ്ജവം കുറച്ചു കൊല്ലങ്ങൾ മുന്നേ സഭാ നേതൃത്വം കാണിച്ചിരുന്നെങ്കിൽ!!!
ഇപ്പോഴും വൈകിയിട്ടില്ല.. ക്രൈസ്തവ മൂല്യങ്ങൾക്ക് വേണ്ടി, സഭാ മക്കൾക്ക്‌ വേണ്ടി ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും KCBC യ്ക്ക് കഴിയട്ടെ.

'ഒക്‌ടോബര്‍ 2 - ഞായറാഴ്ച
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും - കെ.സി.ബി.സി'

കൊച്ചി : ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെയ്‌ക്കേണ്ടതാണ്. ഇനിമുതല്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല. ഒക്‌ടോബര്‍ 2 ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണ്.

Fr. Jacob G. Palackappilly
Secretariat Kerala Catholic Bishops' Council

നമ്മുടെ മുൻ വികാരി പ്രിയപ്പെട്ട മാണിയച്ചൻ (ഫാ. മാണി വെള്ളിലാംതടം) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. മൃതദേഹം 202...
23/09/2022

നമ്മുടെ മുൻ വികാരി പ്രിയപ്പെട്ട മാണിയച്ചൻ (ഫാ. മാണി വെള്ളിലാംതടം) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. മൃതദേഹം 2022 സെപ്റ്റംബർ 27 ചൊവ്വാഴ്‌ച രാവിലെ 10.00 മണിക്ക് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിച്ച് ശുശ്രൂഷയ്ക്ക് ശേഷം മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ്. തോമസ് ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്യുന്നു. സാധിക്കുന്നിടത്തോളം ഇടവകാംഗങ്ങൾ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അച്ഛന്റെ ആന്മശാന്തിക്കായി പ്രാർത്ഥിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Fight the anti-life agenda: Share this amazing, rare video footage of the unborn child
11/06/2022

Fight the anti-life agenda: Share this amazing, rare video footage of the unborn child

One man called a National Geographic documentary on the development of the unborn child 'so beautiful, so awesome, it almost takes your breath away.'

അടിക്കാനായി ഒരുങ്ങി ഇരിക്കുന്നവരുടെ കയ്യിൽ വടി വെട്ടി കൊടുത്തു അടി മേടിക്കുന്നവരോട് എന്താ പറയുക 🤔 "ചാമ്പിക്കോ " എന്ന് പറ...
22/04/2022

അടിക്കാനായി ഒരുങ്ങി ഇരിക്കുന്നവരുടെ കയ്യിൽ വടി വെട്ടി കൊടുത്തു അടി മേടിക്കുന്നവരോട് എന്താ പറയുക 🤔

"ചാമ്പിക്കോ " എന്ന് പറഞ്ഞു ഇറങ്ങിയിരിക്കുന്ന പിതാവും അച്ചന്മാരും സിസ്റ്റേഴ്സുമൊക്കെ നിങ്ങളുടെ ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ആരുടെയെങ്കിലും മുഖത്തുനോക്കി ചാമ്പിക്കോ എന്ന വാക്കു പറഞ്ഞിട്ടുണ്ടോ?
ഭൂരിപക്ഷം ആളുകൾ കാണിക്കുന്ന ട്രെൻഡിനു പുറകെ പോയി കോമാളികൾ ആകാൻ ഉള്ളവരല്ല നിങ്ങൾ എന്ന് ഉള്ള തിരിച്ചറിവ് ഇല്ലാതെ പോയത് ഓർത്ത് വിഷമം തോന്നുന്നു.

തിരുവത്താഴം വിശുദ്ധ വസ്ത്രങ്ങളും അൾത്താരയും എല്ലാം ചാമ്പയ്ക്ക മയം ആക്കിമാറ്റിയ ക്രൈസ്തവരോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല.

'ചാമ്പിക്കോ ' ഈ ട്രെന്‍ഡ് ക്രൈസ്തവര്‍ക്ക് ഭൂഷണമോ? #ഷെക്കെയ്‌നടെലിവിഷൻLike & ...

20/04/2022

കോട്ടയം: കോവിഡ് കാലത്ത് മൊബൈല്‍ ഫോണ്‍വഴി പ്രണയത്തിലായി. പിന്നീട് പെണ്‍കുട്ടികളെ കാണാന്‍ നാട്ടിലെത്തി. രണ്ടുവ.....

20/04/2022

-------------- | Sunday Shalom | Ave Maria | Christian News | Pope | Vatican | Shalom | Malayalam | World | NewsSunday Shalom Webs...

ഉക്രെയിനിലേക്ക്  എത്ര  ദൂരം ....?കൊച്ചിയിൽ നിന്ന്  ഉക്രെയിനിൻ്റെ  തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്ന...
17/03/2022

ഉക്രെയിനിലേക്ക് എത്ര ദൂരം ....?

കൊച്ചിയിൽ നിന്ന് ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതു നാം ശരിക്കും മനസിലാക്കുന്നത് ഈ യുദ്ധകാലത്താണ്.

യുദ്ധം വന്നപ്പോൾ ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയങ്ങൾ അടച്ചിട്ടില്ല. പരിശുദ്ധകുർബാനകൾ നിർത്തിവച്ചില്ല. കുമ്പസാരം വേണ്ടെന്നുവച്ചില്ല. ചുറ്റും ശത്രുസൈന്യത്തിൻറെ ഷെല്ലുകൾ വീഴുന്നതിനിടയിലും ഉക്രെയിനിലെ വൈദികർ കാസയും പീലാസയും ഉയർത്തിതന്നെ പിടിച്ചു.
പുറത്തു ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയത്തിൽ നിന്ന് ഇറങ്ങിയോടിയില്ല. തങ്ങളുടെ ആത്മീയമക്കൾ ബങ്കറുകളിൽ കഴിയുന്നു എന്നറിഞ്ഞ വൈദികർ പരിശുദ്ധകുർബാനയുമായി അങ്ങോട്ടു ചെന്നു. ഉക്രെയിനിലെ മെത്രാന്മാർ പ്രതിസന്ധിയിൽ തങ്ങളുടെ അജഗണത്തെ ഭയം കൂടാതെ മുൻപിൽ നിന്നു നയിച്ചു. അവിടുത്തെ വിശ്വാസികൾ തെരുവുകളിലും നാൽക്കവലകളിലും നിന്നു തങ്ങളുടെ ജപമാലകൾ ഉയർത്തി പ്രാർത്ഥിച്ചു.

ഏതു നിമിഷവും കൊല്ലപ്പെടാം എന്ന അവസ്ഥയിലുള്ള പട്ടാളക്കാരും യുദ്ധമുന്നണിയിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്ന വീഡിയോകൾ നമ്മൾ പലതവണ കണ്ടുകഴിഞ്ഞു. നാലും അഞ്ചും വയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ബൈബിളും കൈയിലേന്തി സ്വന്തം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതും നാം കണ്ടു. ഈ യുദ്ധകാലത്ത് മരണം മുന്നിൽ കണ്ട ലക്ഷക്കണക്കിന് ഉക്രെയിൻ വിശ്വാസികളുടെ കണ്ഠങ്ങളിൽ നിന്ന് ഒരേസ്വരത്തിൽ മുപ്പത്തിയൊന്നാം സങ്കീർത്തനം ഉയരുന്നതും നാം കണ്ടു. നമുക്കു വേണ്ടി കാൽവരിക്കുരിശിൽ സ്വയം ബലിയായ ഈശോയുടെ അവസാനവാക്കുകളും മുപ്പത്തിയൊന്നാം സങ്കീർത്തനത്തിൽ നിന്നായിരുന്നുവല്ലോ. ' അങ്ങയുടെ കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു' ( സങ്കീ. 31:5)

എന്നാൽ ഇവിടെയോ? ഒരു പ്രതിസന്ധി വന്നപ്പോൾ ഏറ്റവും ആദ്യം നാം ചെയ്തതു ദൈവാലയങ്ങൾ അടച്ചിടുകയാണ്. പരിശുദ്ധ കുർബാനകൾ നിർത്തുകയാണ്. കുമ്പസാരവും രോഗീലേപനവും വേണ്ടെന്നുവയ്ക്കുകയാണ്. ഉക്രെയിനിലെ ക്രിസ്ത്യാനികൾ യുദ്ധകാലത്തും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതു നേരിട്ടാണ്. ഓൺലൈൻ ആയിട്ടല്ല. ഇവിടെ ഓൺലൈൻ കുർബാന കാണാൻ പോലും ആളുകൾക്കു താല്പര്യമില്ലാതായിത്തുടങ്ങി. പിന്നെയല്ലേ പള്ളിയിൽ വരുന്നത്!

മന്ദവിശ്വാസികളായ നമുക്കു ചേർന്ന ഇടയന്മാരെ തന്നെ നമുക്കു കിട്ടുകയും ചെയ്തു. തീക്ഷ്ണതയാൽ ജ്വലിച്ച് ശുശ്രൂഷ മുടക്കം കൂടാതെ തുടർന്ന്, തങ്ങളുടെ അജഗണത്തിനു വേണ്ട സമയത്ത് ആത്മീയനേതൃത്വം നൽകിയ കുറച്ചു മെത്രാന്മാരും വൈദികരും കൂടി ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവസ്ഥ ഇതിനേക്കാൾ ദയനീയമാകുമായിരുന്നു എന്നതിൽ സംശയമില്ല. അവരെ ഈശോ അനുഗ്രഹിക്കട്ടെ എന്നും അവരുടെ എണ്ണം ഇനിയും വർധിക്കട്ടെ എന്നും പ്രാർത്ഥിക്കാം.

കേരളത്തിൽ നിന്ന് ഉക്രെയിനിലേക്ക് എത്ര ദൂരം..?

എന്താണ് ഇതിനു കാരണമെന്നറിയുമോ? കഴിഞ്ഞ രണ്ടായിരം വർഷമായി കേരളത്തിലെ ക്രിസ്ത്യാനികളുടെ ദേഹത്തു ക്രിസ്ത്യാനി ആണെന്നതിൻറെ പേരിൽ ഒരു നുള്ളു മണ്ണു പോലും വീണിട്ടില്ല. ഇതുപോലൊരു ക്രിസ്തീയസമൂഹം ലോകത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടോ?

പീഡനങ്ങളും പ്രതിസന്ധികളും വരുമ്പോഴാണു ക്രിസ്ത്യാനിയുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. ആ പരീക്ഷയിൽ ജയിക്കണമെങ്കിൽ നാം ഉക്രെയിനിലെ ക്രിസ്ത്യാനികളിൽ നിന്നു പഠിക്കേണ്ടിയിരിക്കുന്നു.

ഓർക്കുക. കോവിഡ് അവസാനത്തെ പ്രതിസന്ധിയല്ല. കോവിഡിനെക്കാൾ വലിയ മഹാമാരികളും ഉക്രെയിനിലേക്കാൾ വലിയ പീഡനങ്ങളും നമ്മെ കാത്തിരിക്കുന്നു. അത് ഏറെ ദൂരെയൊന്നുമല്ല എന്നും ഓർത്തിരിക്കുക.

നമുക്ക് പ്രാർത്ഥിക്കാം. ഉക്രെയിനിനു വേണ്ടി മാത്രമല്ല, നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയും.

' കർത്താവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങാണ് എൻറെ ദൈവമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. എൻറെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ! അങ്ങയുടെ ദൃഷ്ടി ഈ ദാസൻറെ മേൽ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ! ( സങ്കീ. 31:14-16).

Courtesy: www.divinemercychannel.com

പാലാ: രൂപതയിലെ ഇലഞ്ഞി, മുട്ടുചിറ എന്നീ ഫൊറോനകളിലും ഏതാനും മറ്റ് ഇടവകകളിലും വികാരിമാരെയും അസ്‌.വികാരിമാരെയും, സ്ഥാപനങ്ങളി...
13/02/2022

പാലാ: രൂപതയിലെ ഇലഞ്ഞി, മുട്ടുചിറ എന്നീ ഫൊറോനകളിലും ഏതാനും മറ്റ് ഇടവകകളിലും വികാരിമാരെയും അസ്‌.വികാരിമാരെയും, സ്ഥാപനങ്ങളില്‍ പുതിയ ഡയറക്ടര്‍മാരെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. രൂപതയിലെ പുതിയ വികാരി ജനറാളായി ഫാ. ജോസഫ് കണിയോടിക്കലിനെയും ഫിനാന്‍സ് ഓഫീസറായി ഫാ. ജോസഫ് മുത്തനാട്ടിനെയും ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി റെക്ടായി ഫാ. ജേക്കബ് വടക്കേലിനെയും രൂപതാദ്ധ്യക്ഷന്‍ നിയമിച്ചു. ഫാ. ജോസഫ് കണിയോടിക്കല്‍ ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിലിനു പകരം മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും.

വൈദികരുടെ പുതിയ നിയമനങ്ങളും സ്ഥലമാറ്റങ്ങളും 2022 ഫെബ്രുവരി 19-ാം തിയതി പ്രാബല്യത്തില്‍ വരും.

വികാരിമാര്‍

1.ജോസഫ് അമ്പാട്ട് – ഇലപ്പള്ളി
2.ജോര്‍ജ് അമ്പഴത്തിനാല്‍ – പൂഴിക്കോല്‍
3.തോമസ് അയിലുകുന്നേല്‍ – മുളക്കുളം
4.ജോര്‍ജ് ചൊള്ളനാല്‍ – ഏന്തയാര്‍
5.ജോര്‍ജ് ചൂരയ്ക്കാട്ട് (ജൂനിയര്‍) – ജോസ്മൗണ്ട് (ഇല്ല്യാരി)
6.ഫ്രാന്‍സിസ് ഇടത്തിനാല്‍ – വിമലഗിരി (ചക്കിക്കാവ്)
7.ജോസഫ് ഇടത്തുംപറമ്പില്‍ – ഇലഞ്ഞി ഫൊറോന
8.തോമസ് ഇല്ലിമൂട്ടില്‍ – ഐങ്കൊമ്പ്
9.ജോസഫ് കളപ്പുരയ്ക്കല്‍ – കുറിഞ്ഞി
10.അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലില്‍ – എടാട്
11.മാത്യു കാവനാടിമലയില്‍ – മൂന്നിലവ്
12.തോമസ് കൊച്ചോടയ്ക്കല്‍ – നെല്ലാപ്പാറ
13.സിറിയക് കൊച്ചുകൈപ്പട്ടിയില്‍ – മാന്നാര്‍
14.അബ്രാഹം കൊല്ലിത്താനത്തുമലയില്‍ – മുട്ടുചിറ ഫൊറോന
15.ജോസഫ് കോട്ടയില്‍ – ഇടമറ്റം
16.തോമസ് മലയില്‍പുത്തന്‍പുര – ഉദയഗിരി
17.സെബാസ്റ്റ്യന്‍ മാമ്പള്ളിക്കുന്നേല്‍ – കാട്ടാംപാക്ക്
18.ആന്റണി മതിലകത്ത് മാത്യു – ഉള്ളനാട്
19.ജോര്‍ജ് മൂലേച്ചാലില്‍ ളാലം (പുത്തന്‍) സെന്റ് ജോര്‍ജ്
20.ജോസഫ് മുളഞ്ഞനാല്‍ – കടപ്ലാമറ്റം
21.ജോസഫ് മൈലപ്പറമ്പില്‍ – പൂവക്കുളം
22.ജോസ് നെല്ലിക്കത്തെരുവില്‍ – കുറിച്ചിത്താനം
23.മാത്യു പന്തലാനിക്കല്‍ – കിഴപറയാര്‍
24.മാര്‍ട്ടിന്‍ പന്തിരുവേലില്‍ – വാരിയാനിക്കാട്
25.അഗസ്റ്റിന്‍ പാറപ്ലാക്കല്‍ – പാലാക്കാട്
26.കുര്യാക്കോസ് പുളിന്താനത്ത് – കൈപ്പള്ളി
27.ജോണ്‍ പുതിയാമറ്റം – വടകര
28.ജേക്കബ് പുതിയാപറമ്പില്‍ – പൂവത്തോട്
29.ജോസഫ് പുതിയിടത്ത് – വാലാച്ചിറ
30.സെബാസ്റ്റ്യന്‍ പുത്തൂര്‍ – പൈക
31.ജോസഫ് തടത്തില്‍ (സീനിയര്‍) – ളാലം (പഴയ) സെന്റ് മേരീസ്
32.മാത്യു തടത്തില്‍ – ജിയോവാലി
33.ജോസഫ് തെക്കേല്‍ – പിഴക്
34.സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ – സേവ്യര്‍പുരം
35.ജോര്‍ജ് തെരുവില്‍ – മണിയംകുന്ന്
36.കുരുവിള തുടിയംപ്ലാക്കല്‍ – ചക്കാമ്പുഴ
37.ജോസഫ് വടകര – കവീക്കുന്ന്
38.ജെയിംസ് വയലില്‍ – കാഞ്ഞിരത്താനം
39.ആന്റണി വാഴയില്‍ – വാഗമണ്‍

സീനിയര്‍ അസി. വികാരി / അസി. വികാരി

1.ജോസഫ് ഇല്ലത്തുപറമ്പില്‍
-സീനിയര്‍ അസി. വികാരി അരുവിത്തുറ ഫൊറോന & ഭാഷാ പഠനം
2.തോമസ് കിഴക്കേകൊല്ലിത്താനം
-സീനിയര്‍ അസി. വികാരി മുട്ടുചിറ ഫൊറോന & ഭാഷാ പഠനം
3.ദേവസ്യാച്ചന്‍ വട്ടപ്പലം
-സീനിയര്‍ അസി. വികാരി, പാലാ കത്തീഡ്രല്‍ & അദ്ധ്യാപനം
4.തോമസ് ഓലായത്തില്‍
-സീനിയര്‍ അസി. വികാരി ചേര്‍പ്പുങ്കല്‍ ഫൊറോന & മീഡിയാ പഠനം
5.ചെറിയാന്‍ (ജോബി) കുന്നയ്ക്കാട്ട്
– അസി. വികാരി, കിഴതടിയൂര്‍ & അദ്ധ്യാപനം
6.ജോസഫ് താന്നിക്കാപ്പാറ
– അസി. വികാരി, മരങ്ങാട്ടുപള്ളി & പഠനം
7.ജോസഫ് ചീനോത്തുപറമ്പില്‍
-അസി. വികാരി, കൂടല്ലൂര്‍ & പഠനം
8.ജോര്‍ജ് കൊട്ടാരത്തില്‍
-അസി. വികാരി, നെല്ലിയാനി & പഠനം
9.ജോസഫ് കുറുമുട്ടത്ത്
-അസി. വികാരി, സിബിഗിരി & പഠനം
10.ജോണ്‍ കുറ്റാരപ്പള്ളില്‍
-അസി. വികാരി, കാഞ്ഞിരമറ്റം & പഠനം
11.കാക്കാനിയില്‍ അബ്രാഹം
-അസി. വികാരി, തുടങ്ങനാട് ഫൊറോന & പഠനം
12.സ്‌കറിയ മേനാംപറമ്പില്‍
-അസി. വികാരി, ളാലം (പഴയ) സെന്റ് മേരീസ് & പഠനം
13.പാക്കരമ്പേല്‍ ജോണ്‍സണ്‍
-അസി. വികാരി, അരുണാപുരം & പഠനം
14.മാത്യു വെണ്ണായപ്പിള്ളില്‍
-അസി. വികാരി, ളാലം (പുത്തന്‍) സെന്റ് ജോര്‍ജ് & പഠനം
15.ജോസഫ് ആലാനിക്കല്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന
16.ജോര്‍ജ് ചാത്തന്‍കുന്നേല്‍ – അസി. വികാരി, മണ്ണാറപ്പാറ
17.ജോസഫ് ചെങ്ങഴാച്ചേരില്‍ – അസി. വികാരി, പ്ലാശനാല്‍
18.മാത്യു കാടന്‍കാവില്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന
19.കാഞ്ഞിരത്തിങ്കല്‍ എമ്മാനുവല്‍ – അസി.വികാരി, കുറവിലങ്ങാട് ഫൊറോന
20.കുന്നുംപുറത്ത് പോള്‍ – അസി. വികാരി, ഇലഞ്ഞി ഫൊറോന
21.കുറുവാച്ചിറ ജോവാനി – അസി. വികാരി, കാഞ്ഞിരത്താനം
22.കുഴിമുള്ളില്‍ അബ്രാഹം – അസി. വികാരി, മേലുകാവുമറ്റം
23.ജോസ് കുഴിഞ്ഞാലില്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന
24.മാമലശ്ശേരില്‍ റ്റോം ജോസ് – അസി. വികാരി, കൊഴുവനാല്‍
25.മേച്ചേരില്‍ അഗസ്റ്റിന്‍ – അസി.വികാരി, അറക്കുളം (പുത്തന്‍)
26.ജോണ്‍ നടുത്തടം – അസി. വികാരി, കളത്തൂര്‍
27.പ്ലാത്തോട്ടം തോമസ് – അസി. വികാരി, പെരിങ്ങളം
28.പുറക്കാട്ടുപുത്തന്‍പുര ജോണ്‍ – അസി. വികാരി, പ്രവിത്താനം ഫൊറോന
29.തോമസ് പുതുപ്പറമ്പില്‍ – അസി. വികാരി, കോതനല്ലൂര്‍ ഫൊറോന
30.മാത്യു തയ്യില്‍ – അസി. വികാരി, വടകര
31.മാത്യു തെന്നാട്ടില്‍ – അസി. വികാരി, പൈക
32.തോണക്കര ആന്റണി – അസി. വികാരി, അരുവിത്തുറ ഫൊറോന
33.ജോസഫ് തോട്ടത്തില്‍ – അസി. വികാരി, കൂട്ടിക്കല്‍ ഫൊറോന
34.മാത്യു വാഴചാരിക്കല്‍ – അസി. വികാരി, ളാലം (പഴയ) സെന്റ് മേരീസ്
35.ആന്റണി വാഴക്കാലായില്‍ – അസി. വികാരി, രാമപുരം ഫൊറോന
36.തോമസ് വാഴയില്‍ – അസി. വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോന
37.എബിന്‍ സിറിയക് മുത്തോലില്‍ (കാര്‍മലൈറ്റ്‌സ്) –അസി. വികാരി, തിടനാട്
38.അരുണ്‍ വല്ല്യറ (എം.എസ്.എഫ്.എസ്) – അസി. വികാരി, മോനിപ്പള്ളി

സ്ഥാപനങ്ങള്‍, സംഘടനകള്‍, മിഷന്‍

1. ജോസഫ് കണിയോടിക്കല്‍ – സിഞ്ചെല്ലൂസ്
(പ്രത്യേക ചുമതലകള്‍ – മാനേജിങ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ, ഇന്‍ ചാര്‍ജ് ഓഫ് മാര്‍ സ്ലീവാ നേഴ്‌സിങ് കോളേജ്, ഹോളി ഗോസ്റ്റ് ഹോസ്പിറ്റല്‍ മുട്ടുചിറ, അഡാര്‍ട്ട് പാലാ)
2. ജോസഫ് കല്ലാച്ചേരില്‍
പാസ്റ്ററല്‍ മിനിസ്റ്ററി, ഗുജറാത്ത് മിഷന്‍ (ഷംഷാബാദ് രൂപത)
3. ജോസഫ് കൂവള്ളൂര്‍
പാസ്റ്ററല്‍ മിനിസ്റ്ററി, പാലാ മിഷന്‍ (അഡിലാബാദ് രൂപത)
4. മാണി കൊഴുപ്പന്‍കുറ്റി
ഡയറക്ടര്‍, എസ്. എം. വൈ. എം, ഷാലോം പാസ്റ്ററല്‍ സെന്റര്‍
5. സ്‌കറിയ മലമാക്കല്‍
ബര്‍സാര്‍, ബി.വി.എം, കോളേജ്, ചേര്‍പ്പുങ്കല്‍ & പഠനം (മീഡിയ)
6. ജോസഫ് മുത്തനാട്ട്
ഫിനാന്‍സ് ഓഫീസര്‍, പാലാ രൂപത
7. വിന്‍സെന്റ് മൂങ്ങാമാക്കല്‍
ഡയറക്ടര്‍, ജീസസ് യൂത്ത് & കെ.സി.എസ്.എല്‍ (നിലവിലുള്ള ചുമതലകള്‍ ഉള്‍പ്പെടെ ഡയറക്ടര്‍, അഡാര്‍ട്ട് പാലാ)
8. ഫിലിപ്പ് ഞരളക്കാട്ട്
റിലീവ്ഡ്, മാനേജര്‍, സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്ടര്‍ ലൂമന്‍ സ്റ്റഡി സെന്റര്‍ പാലാ. (നിലവിലുള്ള ചുമതല – ഡയറക്ടര്‍ ചില്‍ഡ്രന്‍സ് ഹോം, കുമ്മണ്ണൂര്‍)
9. ജെയിംസ് പനച്ചിക്കല്‍കരോട്ട്
റിലീവ്ഡ്, ഡയറക്ടര്‍ കെ.സി.എസ്.എല്‍ (അധിക ചുമതല) (നിലവിലുള്ള ചുമതലകള്‍ – അസി. വികാരി പൂവരണി & മീഡിയാ പഠനം)
10. മാത്യു പാലയ്ക്കാട്ടുകുന്നേല്‍
പാസ്റ്ററല്‍ മിനിസ്റ്ററി, ഗുജറാത്ത മിഷന്‍് (ഷംഷാബാദ് രൂപത)
11. എമ്മാനുവേല്‍ പാറേക്കാട്ട്
അഡ്മിനിസ്‌ട്രേറ്റര്‍ & ചാപ്‌ളെയിന്‍, കൊഴുവനാല്‍ മിഷന്‍ ഹോസ്പിറ്റല്‍
12. ജോണ്‍സണ്‍ പുള്ളീറ്റ്
അഡ്മിനിസ്‌ട്രേറ്റര്‍, അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം, ഭരണങ്ങാനം
13. തോമസ് പേഴുംകാട്ടില്‍
സെക്രട്ടറി, മാര്‍ ജേക്കബ് മുരിക്കന്‍ & മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ്‌സ് ഹൗസ് പാലാ
14. കുര്യാക്കോസ് തടിക്കപ്പറമ്പില്‍
മാനേജര്‍, സീ വ്യൂ എസ്റ്റേറ്റ് കൂത്രപ്പള്ളി
15. തോമസ് തയ്യില്‍
സുറിയാനി എം. എ. പഠനം, കോ-ഓര്‍ഡിനേറ്റര്‍ എം. എ. സിറിയക് സ്റ്റഡീസ് (പ്രൈവറ്റ്) എം. ജി. യൂണിവേഴ്‌സിറ്റി, (ഡയറക്ടര്‍ എസ്.എം.വൈ.എം ഒഴികെ നിലവിലുള്ള ചുമതലകളും) റസിഡന്‍സ്, ഷാലോം പാസ്റ്ററല്‍ സെന്റര്‍.
16. ജേക്കബ് വടക്കേല്‍
റെക്ടര്‍, ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, കരൂര്‍
17. ജോസഫ് വാട്ടപ്പിള്ളില്‍
ഡയറക്ടര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജ് ചൂണ്ടച്ചേരി, വാര്‍ഡന്‍-അല്‍ഫോന്‍സാ ഹോസ്റ്റല്‍ (നിലവിലുള്ള ചുമതലകള്‍ ഉള്‍പ്പെടെ – വൈസ് ചാന്‍സലര്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഓഫ് രൂപതാ വെബ്‌സൈറ്റ്)
18. ജോര്‍ജ് വടക്കേതൊട്ടിയില്‍
അസി. ഡയറക്ടര്‍, പി.എസ്.ഡബ്ല്യു.എസ്. പാലാ, റെസിഡന്‍സ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കരൂര്‍
19. ജേക്കബ് വെള്ളമരുതുങ്കല്‍
ഡയറക്ടര്‍, ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാംസ്
20. സെബാസ്റ്റ്യന്‍ വേത്താനത്ത്
മാനേജര്‍, സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് & ലൂമന്‍ സ്റ്റഡി സെന്റര്‍ പാലാ, സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് ഓഫ് – സെന്റ് തോമസ് പ്രസ്സ്, ദീപനാളം, ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഷാലോം പാസ്റ്ററല്‍ സെന്റര്‍, പാലാ.
21. തോമസ് വെട്ടുകാട്ടില്‍
വൈസ് പോസ്റ്റുലേറ്റര്‍, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, രാമപുരം

റിട്ടയേര്‍ഡ്, റിലീവ്ഡ്, ലീവ്,

1.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍
റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം പാലാ
2.സെബാസ്റ്റ്യന്‍ നടുത്തടം
റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം മുട്ടുചിറ
3.ജോസഫ്പൂവത്തിങ്കല്‍
റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം പാലാ
4.കുരൃന്‍ മറ്റം
റിട്ടയേര്‍ഡ് & റെസിഡന്‍സ്, ഫാക്കല്‍ട്ടി ഹൗസ് എഞ്ചിനീയറിങ്ങ് കോളേജ് ചൂണ്ടച്ചേരി,
5.ജോര്‍ജ് നിരവത്ത്
റിലീവ്ഡ്, കുറവിലങ്ങാട് ഫൊറോന & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം മുട്ടുചിറ
6.ജോര്‍ജ് അമ്പഴത്തുങ്കല്‍ – ലീവ് (പ്രാര്‍ത്ഥന & പഠനം)
7.പോള്‍ നടുവിലേടം – ലീവ്, റെസിഡന്‍സ് പ്രീസ്റ്റ് ഹോം, മുട്ടുചിറ
8.ജോസഫ് വാലിമലയില്‍ (സി. ആര്‍. എം) – റിലീവ്ഡ്, അസി. വികാര്‍, വടകര
9.ആന്റണി ചേലയ്ക്കാപ്പള്ളില്‍ (സി.ആര്‍.എം)- റിലീവ്ഡ്, അസി. വികാര്‍, പൈക

Address

St. Thomas Church
Kurichithanam
686634

Website

Alerts

Be the first to know and let us send you an email when Saint Thomas Church - Unofficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share