17/02/2026
*വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ സീനിയർ സിറ്റിസൺസ് ഫോറം ഉദ്ഘാടനം ചെയ്തു; ജനപ്രതിനിധികളെ ആദരിച്ചു*
*കുന്നന്താനം* : വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കായി രൂപീകരിച്ച 'സീനിയർ സിറ്റിസൺസ് ഫോറം' ഉദ്ഘാടനവും നവ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും നടന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.ജെ. വിജയൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. പി.കെ. ഗീവർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കുന്നന്താനം മേഖലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചവർക്ക് പരസ്പരം കണ്ടുമുട്ടാനും, ബാല്യ-യൗവന കാലഘട്ടങ്ങളിൽ ഒന്നിച്ച് പഠിച്ചവർക്കും ജോലി ചെയ്തവർക്കും സമയം ചെലവഴിക്കാനുമുള്ള ഒരു സ്ഥിരം വേദിയായാണ് ഈ ഫോറം വിഭാവനം ചെയ്തിരിക്കുന്നത്. മുതിർന്നവർക്ക് ആവശ്യമായ കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റിനം ജൂബിലി കമ്മിറ്റി ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ ഡോ ബിജു ടി ജോർജ് മുഖ്യസന്ദേശം നൽകുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്തു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ധന്യമോൾ ലാലി, നിർമ്മൽ ജോതി ഗ്രൂപ്പ് ചെയർമാൻ ഡോ. ഗോപാൽ കെ. നായർ, ജൂബിലി കൺവീനർ മെൽവിൻ ജോൺ തോമസ്, പ്രോഗ്രാം കൺവീനർ ജേക്കബ് എബ്രഹാം ബാബു, കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൻ സി പ്രേനി, ഇടവക ട്രസ്റ്റി ശ്രീ ജോർജ്ജ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഇടവകയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായി സീനിയർ സിറ്റിസൺസ് ഫോറം പ്രവർത്തിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.