Marathancode Church

Marathancode Church ST GREGORIOS ORTHODOX SYRIAN CHURCH MARATHAMCODE

Kunnamkulam diocese

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തുനിന്നും 4 കി.മീ. അകലെയാണ് മരത്തംകോട് എന്ന ഗ്രാമം. മരങ്ങള്‍ ഇടതൂര്‍ന്ന് പ്രകൃതി ഭംഗി കോരിചൊരിഞ്ഞു നില്‍ക്കുന്ന ഈ പ്രദേശം ഇന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രശസ്തവും, പുരാണികവുമായ സെന്റ് ഗ്രീഗോറിയോസ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാല്‍ ധന്യമായിരിക്കുന്നു. മലങ്കരയുടെ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തില്‍ പണി കഴിപ്പിച്ചതും, പുത്തന്‍കാവ് കൊച്

ചുതിരുമേനി കാലം ചെയ്തതുമായ ഈ പുണ്യ ദേവാലയം അനേകര്‍ക്ക് ആശ്വാസമേകുന്ന പുണ്യ തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്.

ചരിത്രരേഖകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 1890നു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ തള്ള പള്ളിയായ ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിയെയാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി സമീപിച്ചിരുന്നത്. 1890-ല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ആഗമനത്തോടു കൂടിയാണ് ഇവിടെ ഇടവക സജീവമായി തുടങ്ങുന്നത്. കുന്നംകുളവുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന പരുമല തിരുമേനി കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളും, പള്ളികളും, പള്ളികൂടങ്ങളും സ്ഥാപിക്കുന്നതില്‍ വളരെയധികം ശ്രദ്ധപതിപ്പിച്ചിരുന്നു. 1890 കാലയളവിലാണ് പരുമല കൊച്ചു തിരുമേനി മരത്തംകോട് വരികയും ഇവിടെ ഒരു പ്രൈമറി സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയും തുടര്‍ന്ന് അതിന് ഒരു സ്ഥലം കണ്ടെത്തുകയും കല്ലിടുകയും ചെയ്തത്. പിന്നീട് ഒരു ഓലഷെഡ് ഉണ്ടാക്കി, പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. ഇവിടെ സ്‌കൂള്‍ നടത്തുകയും ക്രിസ്ത്യാനികള്‍ ഒന്നിച്ചു കൂടി ആരാധന നടത്തുകയും ചെയ്തിരുന്നു. ആ സ്ഥാനത്തു തന്നെ (ഇന്ന് പള്ളി നില്‍ക്കുന്ന സ്ഥലത്ത്) ഓല ഷെഡില്‍ നടത്തിയിരുന്ന സ്‌കൂളില്‍ 1896-ല്‍ പരുമല തിരുമേനി ഒരു മേശയിട്ട് ആദ്യമായി വി.കുര്‍ബ്ബാന അര്‍പ്പിക്കുകയുണ്ടായി. പരിശുദ്ധ പരുമല തിരുമേനി പ്രസ്തുത കുര്‍ബ്ബാനയ്ക്കായി ഉപയോഗിച്ചതായ മേശ വളരെ ചരിത്ര പ്രാധാന്യമുള്ളതായി പറയപ്പെടുന്നു. (പരുമല തിരുമേനി കുന്നംകുളത്ത് ഗുരുവായൂര്‍ റോഡില്‍ സര്‍വ്വെ 159-ാം നമ്പര്‍ പറമ്പ് 1069 വൃശ്ചികം 3നു തീറ് വാങ്ങി അതില്‍ ഒരു കെട്ടിടം പണിയിച്ചു. ഈ കെട്ടിടത്തിന് സെഹിയോന്‍ ബംഗ്ലാവ് എന്നു പേരിട്ടു. പരിശുദ്ധനായ പരുമല തിരുമേനി വളരെക്കാലം ഇവിടെ താമസിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനോട് ചേര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇവിടെ വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിച്ചിരുന്ന മേശയാണ് പരുമല തിരുമേനി പരിശുദ്ധ കുര്‍ബ്ബാന ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ഉപയോഗിച്ചത് എന്ന വസ്തുത ചരിത്ര നിയോഗമാകുന്നു).

ആദ്യഫലലേലവും ഇടവകദിനവും ദൈവഹിതമായാൽ നമ്മുടെ ഇടവകയുടെ ഇടവകദിനവും ആദ്യഫലലേലവും 2026 ആഗസ്റ്റ് 16-ാം തീയതി ഈ വരുന്ന ഞായറാഴ്ച...
14/08/2026

ആദ്യഫലലേലവും ഇടവകദിനവും

ദൈവഹിതമായാൽ നമ്മുടെ ഇടവകയുടെ ഇടവകദിനവും ആദ്യഫലലേലവും 2026 ആഗസ്റ്റ് 16-ാം തീയതി ഈ വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടക്കുന്ന ഇടവകദിന സമ്മേളനത്തിൽ റവ. ഫാ. സക്കറിയ കൊള്ളന്നൂർ ഇടവകദിന സന്ദേശം നൽകുന്നതാണ്.

2025–26 അധ്യയന വർഷത്തിൽ SSLC, +2, VHSE തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് “മാർ പീലക്‌സിനോസ് മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്കാരം" നൽകി അനുമോദിക്കുന്നതോടൊപ്പം, വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നതാണ്.

ഇടവകദിന പരിപാടികൾ
📌*വിശുദ്ധ കുർബ്ബാന*
📌 *ഇടവകദിന സന്ദേശം & അവാർഡ് ദാനം*
*(റവ. ഫാ. സക്കറിയ കൊള്ളന്നൂർ)*
📌 *ആദ്യഫല ലേലം*
📌*ലേലംവിളി*
📌*സ്പോട്ട് ലക്കി ഡ്രോ*
📌 *വിനോദ മത്സരങ്ങൾ*
📌 *വിവിധ സ്റ്റാളുകൾ*
📌 *കലാപരിപാടികൾ*
*ഈ അനുഗ്രഹീത അവസരത്തിൽ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.*🤝

മരത്തംകോട് MGM യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ   ഓണത്തിനോടനുബന്ധിച്ച് നടത്തിവരാറുള്ള പാലട പായസ വിതരണത്തിന്റെ  ഉദ്ഘാട...
04/08/2026

മരത്തംകോട് MGM യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് നടത്തിവരാറുള്ള പാലട പായസ വിതരണത്തിന്റെ ഉദ്ഘാടനം വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഇടവക വികാരി *റവ. ഫാ. ജോസഫ് ജോസ്* നിർവ്വഹിച്ചു.
പായസ വിതരണത്തിന്റെ ആദ്യ കൂപ്പൺ പള്ളി കൈസ്ഥാനി *വിനീത് കെ ബാബുവിന്* കൈ മാറി. പ്രോഗ്രാം കൺവീനർ *ജോമോൻ ജോഷി* ജോയിന്റ് .കൺവീനർ *ആൽവിൻ കെ ജെ* എന്നിവർ സന്നിഹിതരായിരുന്നു.

*ഓണം സ്പെഷ്യൽ*
*പാലട പായസം ലിറ്റർ 230*₹

സ്നേഹത്തിന്റെയും കരുണയുടെയും പ്രതീക്ഷയുടെയും സന്ദേശം നൽകുന്ന ദിനം.തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും മധുരഗാനങ്ങളും ചേർ...
23/12/2025

സ്നേഹത്തിന്റെയും കരുണയുടെയും പ്രതീക്ഷയുടെയും സന്ദേശം നൽകുന്ന ദിനം.തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും മധുരഗാനങ്ങളും ചേർന്ന് ഹൃദയം സന്തോഷത്തോടെ നിറയ്ക്കുന്ന ദിനം.പങ്കിടലിന്റെയും ക്ഷമയുടെയും പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധ ദിനം, ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സമാധാനവും ഈ ക്രിസ്മസ് രാവിൽ എല്ലാവർക്കും തുണയാകട്ടേ.ഈ ക്രിസ്മസ് രാവിൽ ഞങൾ സമർപ്പിക്കുന്നു.

ഈദോ ബ്രിഖോ 2K25
DECEMBER 25
---------------------------------
PRESENTED BY
MGM YOUTH MOVEMENT MARATHAMCODE

TEAM VOICE BAND TIRUR
🥁🥁🥁🥁🥁🥁🥁🥁🥁
---------------------------------
❤‍🔥🤝💞💓🎅🏻💓💞🤝❤‍🔥

Address

St Gregorious Orthodox Syrian Churh Marathamcode
Kunnamkulam
680523

Telephone

09633204330

Website

Alerts

Be the first to know and let us send you an email when Marathancode Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share