MISC Youth League Official

MISC Youth League Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MISC Youth League Official, Christian church, St Thomas Syrian Church Kunnamkulam, Kunnamkulam.

പ്രിയ ജിസൻ്റെ മരണവാർത്ത ഏറേ നൊമ്പരപ്പെടുത്തുന്നതാണ്. മരണം ആരെ വിഴുങ്ങേണ്ടുവെന്ന് അലഞ്ഞു നടക്കുന്നുവെന്ന് നാം വായിക്കുന്ന...
07/11/2025

പ്രിയ ജിസൻ്റെ മരണവാർത്ത ഏറേ നൊമ്പരപ്പെടുത്തുന്നതാണ്. മരണം ആരെ വിഴുങ്ങേണ്ടുവെന്ന് അലഞ്ഞു നടക്കുന്നുവെന്ന് നാം വായിക്കുന്നത് ഓർത്തു പോവുകയാണ്. ജിസൻ്റെ കുടുംബത്തെ ഏതു വാക്കിനാലാണ് ആശ്വസിപ്പിക്കാൻ കഴിയുക? മാനുഷികമായ നമ്മുടെ വാക്കുകളും, പ്രയത്നങ്ങളുമൊന്നും മതിയായവ അല്ല എന്ന് വ്യക്തമായി അറിയാം. എങ്കിലും, സകല ബുദ്ധിയെയും കവിയുന്ന ദൈവത്തിൻ്റെ ആശ്വാസം ഈ നിമിഷം ആ കുടുംബത്തിൽ ഓരോരുത്തരിലും വന്ന് നിറയട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് കഴിയുന്നത്. "തൻ്റെ ഭക്തൻ്റെ മരണം ഒരു നിദ്ര കണക്കെയെന്ന്" സങ്കീർത്തകൻ പറഞ്ഞു വച്ചത് ഈ മകനിൽ യാഥാർത്ഥ്യമാവുകയാണ്. 24 വർഷത്തെ ഈ ലോകജീവിതം അവസാനിപ്പിച്ച് ക്രിസ്തുവെന്ന ഉറവിടത്തിലേക്ക് മടങ്ങി പോവുകയാണ് ഈ ആത്മാവ്. നല്ല മകനായ്, നല്ല സഹോദരനായ്, വിശുദ്ധ മദ്ബഹായിലെ ഉത്തമനായ ശുശ്രൂഷകനായ്, പരിശുദ്ധ സഭയുടെ ഉത്തമ വിശ്വാസിയായ് ജീവിച്ച് കടന്നുപോകുന്ന ഈ മകനെയോർത്ത് നമുക്ക് പ്രാർത്ഥിക്കാം. സങ്കീർത്തകൻ പറയുന്നതുപോലെ, "ദാഹിച്ചും വരണ്ടും വെള്ളത്തിനായ് ആഗ്രഹിച്ചിരിക്കുന്ന ഭൂമിയെപ്പോലെ, എൻ്റെ ആത്മാവും നിനക്കായ് ദാഹിച്ചിരിക്കുന്നു, എൻ്റെ ജഡവും നിനക്കായ് കാത്തിരിക്കുന്നു," ഇത് ഓരോ വിശ്വാസിയുടെയും ഉള്ളിൽ ഉയരുന്ന പ്രാർത്ഥനയായിരിക്കണം. ഈ പ്രിയ മകൻ്റെ ആത്മാവ് 24 വർഷവും ദാഹിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങുമ്പോൾ നമുക്ക് ഒരു പ്രത്യാശ ഉണ്ടായിരിക്കണം, കർത്താവിൻ്റെ രണ്ടാം വരവിൽ മുഖ പ്രസന്നതയോടുകൂടി നാം മുഖാമുഖം കാണുവാൻ കഴിയുമെന്ന പ്രത്യാശ. ദൈവപിതാവ് ജിസൻ്റെ ആത്മാവിനെ തിരികെ വിളിക്കുമ്പോൾ പരിശുദ്ധനായ പൗലോസ്ശ്ലീഹാ നമ്മേ ഓർമ്മിപ്പിക്കുന്നു, "പ്രത്യാശയില്ലത്ത മറ്റാളുകളെപ്പോലെ നിദ്ര പ്രാപിക്കുന്ന വരെ ക്കുറിച്ച് നിങ്ങൾ ദുഃഖിക്കരുത് എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ യേശു മരിക്കയും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നുവെങ്കിൽ, അപ്രകാരം തന്നെ ദൈവം, യേശുവിൽ നിദ്ര പ്രാപിച്ചവരെയും അവനോടുകൂടെ കൊണ്ടുവരും." ബഥാന്യയിലെ ഭവനത്തിൽ ലാസ്സറിൻ്റെ പേർപാടിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കണ്ണീരോടും, എന്നാൽ ജീവൻ്റെ പ്രത്യാശയോടും കൂടി നിന്ന നമ്മുടെ കർത്താവും രക്ഷിതാവുമായ മിശിഹാ ശെമ്മാശനെയും മാതാപിതാക്കളെയും ബന്ധുമിത്രാധികളെയും ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. പരിശുദ്ധ സഭയുടെ യുവജനപ്രസ്ഥാനത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായ് കൂടെ നിന്ന പ്രിയ ജിസൻ്റെ പേർപാട് പ്രസ്ഥാനത്തിന് വലിയ നഷ്ട്ടമാണ് എന്നതിൽ സംശയമില്ല, എങ്കിലും, സ്നേഹത്തോടും സൗമ്യതയോടും കൂടി സദാ പുഞ്ചിരിക്കുന്ന മുഖവുമായ് ജീവിച്ച് കടന്നുപോകുന്ന പ്രിയ സഹോദരന്, യുവജനപ്രസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ ചുമതലക്കാരൻ എന്ന നിലയിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിൻ്റെയും അതിലെ മുഴുവൻ അംഗങ്ങളുടെയും പേരിലും, എൻ്റെ വ്യക്തിപരമായ പേരിലും, ഔറംഗബാദ് സെൻ്റ് മേരീസ് ഇടവകയുടെ പേരിലുമുള്ള യാത്രാമൊഴി നേരുന്നു. കുടുംബത്തിന് അനുശോചനവും, പ്രാർത്ഥനയും നേരുന്നു. ദൈവം ആശ്വസിപ്പിക്കട്ടെ.

സ്നേഹപൂർവ്വം,
സി.എം.ഫിലിപ്പോസച്ചൻ✍🏼

(General Secretary, MISC Youth League)

Birthday wishes to our Beloved Thirumeni.
30/07/2025

Birthday wishes to our Beloved Thirumeni.

01/04/2025
01/04/2025
ലഹരിക്കെതിരെ യുവജനളെ അണിനിരത്തി മലബാർ സ്വതന്ത്ര സുറിയാനി സഭ യൂത്ത് ലീഗ് കുന്നംകുളം▪️ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉ...
01/04/2025

ലഹരിക്കെതിരെ യുവജനളെ അണിനിരത്തി മലബാർ സ്വതന്ത്ര സുറിയാനി സഭ യൂത്ത് ലീഗ്
കുന്നംകുളം▪️

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തിക്കൊണ്ട് മലബാർ സ്വതന്ത്ര സുറിയാനി സഭ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യുവജനങ്ങളും വിശ്വാസ സമൂഹവും അണിനിരന്നു. സഭാ യൂത്ത് ലീഗിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ക്കുവേണ്ടി ആരംഭിച്ച 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന പരിപാടിയുടെ ഭാഗമായി യുവജന റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെട്ടു. സഭയുടെ കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയിൽ നിന്ന് ആരംഭിച്ച യുവജന റാലി സഭയുടെ പരമാധ്യക്ഷനും യൂത്ത് ലീഗ് പ്രസിഡന്റുമായ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരത്തിലൂടെ നടത്തിയ റാലി കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന ബോധവൽക്കരണ ക്ലാസോട് കൂടി സമാപിച്ചു. ബോധവൽക്കരണ ക്ലാസ് അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാ. സി. എം ഫിലിപ്പോസ് സ്വാഗതം പറഞ്ഞു. സഭാ സെക്രട്ടറി ബിനോയ് പി മാത്യു മുഖ്യ സന്ദേശം നൽകി. പരിപാടിയോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലലും, ഒപ്പ് ശേഖരണവും മറ്റും ഉണ്ടായിരുന്നു. സഭയിലെ വന്ദ്യ വൈദീകരും സഭാ ഭാരവാഹികളും വിവിധ ഇടവകകളിൽ നിന്ന് എത്തിയ യൂത്ത് ലീഗ് പ്രവർത്തകരും സഭാ വിശ്വാസികളും സഭയുടെ അഭ്യുദയകാംക്ഷികളും പരിപാടിയിൽ പങ്കെടുത്തു. സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ നന്ദി പറഞ്ഞു. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ജനറൽ സെക്രട്ടറി ഫാ. സി. എം ഫിലിപ്പോസ്,ജോയിന്റ് സെക്രട്ടറി ലിജോ പനക്കൽ, ട്രഷറർ ജെസ്‌നി ജെയ്ബി, എക്സിക്യൂട്ടീവ് അംഗം ഗീവർ മാണി, ബിജോയ് മാത്യൂ എന്നിവർ അടങ്ങിയ യൂത്ത് ലീഗ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

MISC St George, Karikkad
31/03/2025

MISC St George, Karikkad

*കൈകോർക്കാം ലഹരിക്കെതിരെ*31/03/2025 - തിങ്കൾ പ്ലകാർഡ് നിർമ്മാണം St. Mary's Church, Perumannur
30/03/2025

*കൈകോർക്കാം ലഹരിക്കെതിരെ*
31/03/2025 - തിങ്കൾ

പ്ലകാർഡ് നിർമ്മാണം

St. Mary's Church, Perumannur

St. George Church, Thozhiyur
30/03/2025

St. George Church, Thozhiyur

*കൈകോർക്കാം ലഹരിക്കെതിരെ*31/03/2025 - തിങ്കൾ പ്ലകാർഡ് നിർമ്മാണം MISC കൊരട്ടിക്കര പളളി
30/03/2025

*കൈകോർക്കാം ലഹരിക്കെതിരെ*
31/03/2025 - തിങ്കൾ

പ്ലകാർഡ് നിർമ്മാണം

MISC കൊരട്ടിക്കര പളളി

കർത്താവിൽ പ്രിയരെ, നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് യുവജനങ്ങളെയും സമൂഹത...
28/03/2025

കർത്താവിൽ പ്രിയരെ,

നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് യുവജനങ്ങളെയും സമൂഹത്തെയും ബോധ വൽക്കരിക്കുകയും, മയക്കുമരുന്നിന്റെ ആസക്തിയിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പരിശുദ്ധ സഭയുടെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ 2025 മാർച്ച് 31, തിങ്കളാഴ്ച്ച വൈകീട്ട് 06:30 ന് കുന്നംകുളം സെൻ്റ് തോമസ് പള്ളിയിൽ നിന്നും ആരംഭിച്ച് പഴയ ബസ്സ് സ്റ്റാൻ്റിൽ അവസാനിക്കുന്ന വിധത്തിൽ ഒരു റാലിയും, തുടർന്ന് പരിശുദ്ധ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൽ മോർ ബസ്സേലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കുന്നതായ യോഗത്തിൽ, കുന്നംകുളം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സീതാ രവീന്ദ്രൻ ഉത്ഘാടനം നിർവ്വഹിക്കുകയും, കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ സി ആർ സന്തോഷ് മുഖ്യ സന്ദേശം നൽകുന്നതുമാണ്.
ഇടവകയിൽ നിന്നും പരമാവധി ആളുകളെയും, മുഴുവൻ യുവജനങ്ങളെയും പങ്കെടുപ്പിക്കുവാനായി ശ്രമിക്കേണമേ.

പരിശുദ്ധ സഭയുടെ യുവജന പ്രസ്ഥാനത്തിനുവേണ്ടി

സി.എം.ഫിലിപ്പോസച്ചൻ✍🏻
General Secretary,
MISC Youth League.

*Lenten Mission Outreach by St Mary's Syrian Congregation, Aurangabad at SSY Ashram, Aurangabad*As part of our Lenten ob...
23/03/2025

*Lenten Mission Outreach by St Mary's Syrian Congregation, Aurangabad at SSY Ashram, Aurangabad*

As part of our Lenten observance, St. Mary's Syrian Congregation in Aurangabad, under the Holy See of Malabar Independent Syrian Church, embarked on a mission outreach program to spread the Gospel of Mercy. On 15-03-2025, Saturday, our parish members, along with their children, visited SSY Ashram, an institution dedicated to the care and education of deaf and dumb children.

We were blessed to have Geevarghese uncle and Babu Mathew provide leadership for this initiative. Our team distributed essential kits for students, comprising necessary items for their educational pursuits. This gesture aimed to support these children in their academic endeavors.

The highlight of the event was when we shared a meal with the children, fostering a sense of community and compassion. Our Vicar led a special prayer session for the children, seeking God's blessings and guidance.

We were humbled by the warm welcome and appreciation shown by the children and staff of SSY Ashram. This outreach program was a beautiful expression of our parish's commitment to serving those in need. As we journey through the Lenten season, we pray that our efforts may embody the spirit of mercy and kindness, reflecting the love of our Lord Jesus Christ.

We invite you to join us in prayer and service as we continue to spread the Gospel of Mercy throughout this Lenten season.

Fr. C M Philipose,
Vicar in Charge,
St Mary's Syrian Church,
Aurangabad, Maharashtra.

*Happy 24th Episcopal Ordination Anniversary to our beloved Thirumeni!*We, the MISC Youth League, join in celebrating th...
10/03/2025

*Happy 24th Episcopal Ordination Anniversary to our beloved Thirumeni!*

We, the MISC Youth League, join in celebrating this milestone in your Episcopal ministry. Your selfless dedication, guidance, and love have been a blessing to our youth and the entire Holy Church.

May God continue to enrich your ministry, and may you remain a shining example of faith, hope, and love to us all.

We pray for your continued health, happiness, and spiritual strength.

Address

St Thomas Syrian Church Kunnamkulam
Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when MISC Youth League Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share