Main Road St. Gregorios Orthodox Church

Main Road St. Gregorios Orthodox Church St. Gregorios Orthodox Syrian Church, Main Road, Kunnamkulam

_*മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയം*__(കുന്നംകുളം ഭദ്രാസനം)_⛪✝️⛪✝️⛪✝️⛪✝️⛪✝️⛪✝️⛪*പള്ളിയും പള്ളി പരിസരവു...
15/08/2026

_*മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയം*_
_(കുന്നംകുളം ഭദ്രാസനം)_
⛪✝️⛪✝️⛪✝️⛪✝️⛪✝️⛪✝️⛪

*പള്ളിയും പള്ളി പരിസരവും ശുചീകരിച്ചു* ✨️

മെയിൻ റോഡ് പള്ളിയുടെ മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ആഗസ്റ്റ് 15) പള്ളിയും പള്ളിയുടെ പരിസരവും ശുചീകരണ പ്രവർത്തനം നടത്തി. മർത്തമറിയം വനിതാ സമാജ അംഗങ്ങളുടെ പൂർണ്ണ പങ്കാളിത്തം ശുചീകരണ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾക്ക് മർത്തമറിയം വനിതാ സമാജം സെക്രട്ടറി മിബി നേതൃത്വം നൽകി.

═══════ ⛪ ═══════ ✦
```𝒮𝓉. 𝒢𝓇𝑒𝑔𝑜𝓇𝒾𝑜𝓈 𝒪𝓇𝓉𝒽𝑜𝒹𝑜𝓍 𝒞𝒽𝓊𝓇𝒸𝒽```
``` 𝑀𝒶𝒾𝓃 𝑅𝑜𝒶𝒹, 𝒦𝓊𝓃𝓃𝒶𝓂𝓀𝓊𝓁𝒶𝓂```
📱``` +91 83040 45859```


✦ ═══════ 🕊️ ═══════ ✦

_*മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയം*__(കുന്നംകുളം ഭദ്രാസനം)_⛪✝️⛪✝️⛪✝️⛪✝️⛪✝️⛪✝️⛪*സ്വാതന്ത്ര്യദിന പതാക ഉ...
15/08/2026

_*മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയം*_
_(കുന്നംകുളം ഭദ്രാസനം)_
⛪✝️⛪✝️⛪✝️⛪✝️⛪✝️⛪✝️⛪

*സ്വാതന്ത്ര്യദിന പതാക ഉയർത്തി*

ഇന്ന് ആഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി ഫാ. ജോസഫ് ജോർജ് കെ. ദേശീയ പതാക ഉയർത്തി. ട്രസ്റ്റി ശ്രീ. റ്റി. ഐ. ഉല്ലാസ്, സെക്രട്ടറി ശ്രീ. സി. കെ. ബാബു, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

═══════ ⛪ ═══════ ✦
```𝒮𝓉. 𝒢𝓇𝑒𝑔𝑜𝓇𝒾𝑜𝓈 𝒪𝓇𝓉𝒽𝑜𝒹𝑜𝓍 𝒞𝒽𝓊𝓇𝒸𝒽```
``` 𝑀𝒶𝒾𝓃 𝑅𝑜𝒶𝒹, 𝒦𝓊𝓃𝓃𝒶𝓂𝓀𝓊𝓁𝒶𝓂```
📱``` +91 83040 45859```


✦ ═══════ 🕊️ ═══════ ✦

* വന്ദ്യ ആചാര്യാ, സമാധാനത്തോടെ പോകുക.💐Fr Dr Joseph Cheeran💐ആദരാഞ്ജലികൾ🌹🙏*കുന്നംകുളം  ഭദ്രാസനത്തിലെ  സീനിയർ വൈദീകനും, പഴഞ...
13/08/2026

* വന്ദ്യ ആചാര്യാ, സമാധാനത്തോടെ പോകുക.

💐Fr Dr Joseph Cheeran💐

ആദരാഞ്ജലികൾ🌹🙏*

കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവുംആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ മലയാളം പ്രൊഫസറും പ്രശസ്ത സഭാ ചരിത്രകാരനുമായ വന്ദ്യ. ഫാ.ഡോ.ജോസഫ് ചീരൻ നിര്യാതനായി.

തിരുവോണനാളിൽ പായസ വിൽപ്പന - ഉദ്ഘാടനം നിർവഹിച്ചു✨മെയിൻ റോഡ് സെൻ്റ് . ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത...
04/08/2026

തിരുവോണനാളിൽ പായസ വിൽപ്പന - ഉദ്ഘാടനം നിർവഹിച്ചു✨

മെയിൻ റോഡ് സെൻ്റ് . ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ,*തിരുവോണനാളിൽ പായസ വിൽപ്പനയുടെ* ഉദ്ഘാടനം വികാരി വികാരി ഫാ. ജോസഫ് ജോർജ് അച്ചൻ, പള്ളി കൈസ്ഥാനി ശ്രീ. റ്റി. ഐ. ഉല്ലാസിനു ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു. പായസ വില്പനയുടെ കൺവീനർ ഡെറീഷ്, യുവജന പ്രസ്ഥാന സെക്രട്ടറി, അലൻ ജോഫി എന്നിവർ വേണ്ട ക്രമീകരണങ്ങൾ നടത്തി. പായസ വിൽപ്പനയുടെ കൂപ്പണങ്ങൾ ഇന്നുമുതൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

തിരുവോണ നാളിൽ രാവിലെ 7.30 am - 11:30 am വരെ പള്ളിയങ്കണത്തിൽ ലഭിക്കുന്നതാണ്

⏹️ പാലട പായസം - ₹230

⏹️ പരിപ്പ് പായസം - ₹230

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :

▪️കൺവീനർ - ഡെറീഷ് ചീരൻ : 9847430809

▪️സെക്രട്ടറി - അലൻ ജോഫി : 9446855229

═══════ ⛪ ═══════ ✦
```𝒮𝓉. 𝒢𝓇𝑒𝑔𝑜𝓇𝒾𝑜𝓈 𝒪𝓇𝓉𝒽𝑜𝒹𝑜𝓍 𝒞𝒽𝓊𝓇𝒸𝒽```
``` 𝑀𝒶𝒾𝓃 𝑅𝑜𝒶𝒹, 𝒦𝓊𝓃𝓃𝒶𝓂𝓀𝓊𝓁𝒶𝓂```
📱``` +91 83040 45859```
✦ ═══════ 🕊️

═══════ ✦

*_മെയിൻ റോഡ് സെന്റ്. ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനം_**തിരുവോണനാളിൽ പായസ വിൽപ്പന - ഉദ്ഘാടനം നിർവഹിച്ചു*✨മെയിൻ റോഡ് സെൻ്റ് ....
04/08/2026

*_മെയിൻ റോഡ് സെന്റ്. ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനം_*

*തിരുവോണനാളിൽ പായസ വിൽപ്പന - ഉദ്ഘാടനം നിർവഹിച്ചു*✨

മെയിൻ റോഡ് സെൻ്റ് . ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ,*തിരുവോണനാളിൽ പായസ വിൽപ്പനയുടെ* ഉദ്ഘാടനം വികാരി വികാരി ഫാ. ജോസഫ് ജോർജ് അച്ചൻ, പള്ളി കൈസ്ഥാനി ശ്രീ. റ്റി. ഐ. ഉല്ലാസിനു ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു. പായസ വില്പനയുടെ കൺവീനർ ഡെറീഷ്, യുവജന പ്രസ്ഥാന സെക്രട്ടറി, അലൻ ജോഫി എന്നിവർ വേണ്ട ക്രമീകരണങ്ങൾ നടത്തി. പായസ വിൽപ്പനയുടെ കൂപ്പണങ്ങൾ ഇന്നുമുതൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

▪️പാലട പ്രഥമൻ - ₹ 230/-
▪️പരിപ്പ് പ്രഥമൻ - ₹ 230/-

═══════ ⛪ ═══════ ✦
```𝒮𝓉. 𝒢𝓇𝑒𝑔𝑜𝓇𝒾𝑜𝓈 𝒪𝓇𝓉𝒽𝑜𝒹𝑜𝓍 𝒞𝒽𝓊𝓇𝒸𝒽```
``` 𝑀𝒶𝒾𝓃 𝑅𝑜𝒶𝒹, 𝒦𝓊𝓃𝓃𝒶𝓂𝓀𝓊𝓁𝒶𝓂```
📱``` +91 83040 45859```
✦ ═══════ 🕊️

═══════ ✦

നാളെ മുതൽ ശൂനോയോ നോമ്പ് ആരംഭിക്കുന്നു…നോമ്പെടുക്കാൻ മറക്കല്ലേ…..പ്രാർത്ഥനയിലും ഉപവാസത്തിലും ഒരുമിച്ച് വിശുദ്ധിയിലേക്ക് വ...
31/07/2026

നാളെ മുതൽ ശൂനോയോ നോമ്പ് ആരംഭിക്കുന്നു…

നോമ്പെടുക്കാൻ മറക്കല്ലേ…..

പ്രാർത്ഥനയിലും ഉപവാസത്തിലും ഒരുമിച്ച് വിശുദ്ധിയിലേക്ക് വളരാം. 🙏

Fr. Jerin George K🙏🏻❤️

സംയുക്ത ഓർമ്മ പെരുന്നാൾ (ജൂലൈ 18, 19) ആചരിച്ചു ✨️കുന്നംകുളം മെയിൻ റോഡ്  സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര...
29/07/2026

സംയുക്ത ഓർമ്മ പെരുന്നാൾ (ജൂലൈ 18, 19) ആചരിച്ചു ✨️

കുന്നംകുളം മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനിയുടെയും പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെയും സംയുക്ത ഓർമ്മ പെരുന്നാൾ, 2026 ജൂലൈ 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ ആചരിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് , *വന്ദ്യ. ബെന്യാമിൻ തോമസ് റമ്പാൻ* (മാനേജർ, മട്ടാഞ്ചേരി കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രം) പ്രധാന കാർമികത്വം വഹിച്ചു.
ജൂലൈ 18 (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്കാരവും ജൂലൈ 19 ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും, അനുസ്മരണയോഗം, കൊടിയും സ്ലീബായും, നേർച്ച വിളമ്പും ഉണ്ടായിരുന്നു.

വികാരി ഫാ. ജോസഫ് ജോർജ് കെ, കൈസ്ഥാനി റ്റി. ഐ. ഉല്ലാസ്, സെക്രട്ടറി സി. കെ. ബാബു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.

═══════ ⛪ ═══════ ✦
```𝒮𝓉. 𝒢𝓇𝑒𝑔𝑜𝓇𝒾𝑜𝓈 𝒪𝓇𝓉𝒽𝑜𝒹𝑜𝓍 𝒞𝒽𝓊𝓇𝒸𝒽```
``` 𝑀𝒶𝒾𝓃 𝑅𝑜𝒶𝒹, 𝒦𝓊𝓃𝓃𝒶𝓂𝓀𝓊𝓁𝒶𝓂```
📱``` +91 83040 45859```



✦ ═══════ 🕊️ ═══════ ✦

Address

Guruvayur Road
Kunnamkulam
680503

Opening Hours

Monday 5pm - 9pm
Tuesday 5pm - 9pm
Wednesday 7am - 8:30am
5pm - 9pm
Thursday 5pm - 9pm
Friday 5pm - 9pm
Saturday 6am - 9am
5pm - 9pm
Sunday 6:30am - 10:30am
5pm - 9pm

Telephone

04885225858

Website

Alerts

Be the first to know and let us send you an email when Main Road St. Gregorios Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share