U C G A

U C G A All One in christ

https://youtu.be/Fs32t4p8vRM13/01/2021 ബുധൻ ഒന്നാം ദിവസം രാത്രി യോഗത്തിന്റെ link
13/01/2021

https://youtu.be/Fs32t4p8vRM

13/01/2021 ബുധൻ ഒന്നാം ദിവസം രാത്രി യോഗത്തിന്റെ link

69 മത് വാർഷിക കൺവെൻഷൻ2013 ജനുവരി 13 മുതൽ 17 വരെമുഖ്യ പ്രാസംഗികൻ ജോർജ് ഉമ്മൻ1951-ൽ "ക്രിസ്തുവിൽ നാം ഒന്ന്" എന്ന ദർശനത്തിൽ ആ.....

https://youtu.be/SZXJ8vTNTsk
02/01/2021

https://youtu.be/SZXJ8vTNTsk

ഞായറാഴ്ച പകൽ 3 മണിക്കുള്ള സുവിശേഷയോഗം . പ്രാർത്ഥനയോടെ സംബന്ധിച്ചായാലും.

31/12/2020

പ്രിയപ്പെട്ടവരേ,- ഇന്നലെ 30.12.2020 തീയ്യതിയിൽ ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം രാത്രി 10 മണിക്ക് ശേഷം പുതുവർഷത്തോടനുബന്ധിച്ച പൊതുയോഗങ്ങൾ പാടില്ലെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ നമ്മുടെ പുതുവർഷ ജാഗരണ പ്രാർത്ഥനയുടെ സമയം രാത്രി 8 മുതൽ 10 മണി വരെയായി ക്രമീകരിക്കുവാൻ നിർബന്ധിതമായിരിക്കുന്നു. (യൂ ട്യൂബ് വഴിയുള്ള സംപ്രേഷണം രാത്രി 9 മണി മുതലായിരിക്കുമെന്നും അറിയിക്കുന്നു) സദയം സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

https://youtu.be/KLBQD39bmdY
29/12/2020

https://youtu.be/KLBQD39bmdY

2021 ജനുവരി 13 മുതൽ 17 വരെ .മുഖ്യ പ്രാസംഗികൻ : Br ജോർജ് ഉമ്മൻ

29/12/2020
https://youtu.be/uro2wkNo1os
29/12/2020

https://youtu.be/uro2wkNo1os

31. 12. 2020 വ്യാഴാഴ്ച രാത്രി 9 മണിക്ക് യൂണിയൻ ക്രിസ്ത്യൻ സുവിശേഷ സംഘം ഹോളിൽ വെച്ച് പുതുവർഷ ജാഗരണ '' പ്രാർത്ഥന പതിവുപോലെ...

21/12/2014

coming 24/12/2014 7'Oclock Christmas eve conducting at UCGA Hall by Youth persons . all are asked to participate in it and pray for it.

16/12/2014

63 rd convention start on coming JAN 2015 7-11 including dates.
location UCGA convention ground.
pray for it and come on time.
God may Bless you

26/05/2014

If God permits coming June 15 will be celebrated as youth anniversary (cappi kudi)...Invitation will posted soon.Prayers are call for this meeting and every one must participate in it and share their ways God cares and done for them.Youth friends are short in numbers so take care of it .All One In Christ.

if God permits coming may 1 will be conducted as old students get together .All students,old students,well wishers ,and ...
19/04/2014

if God permits coming may 1 will be conducted as old students get together .All students,old students,well wishers ,and all others are invited in the name of Lord Jesus.

08/04/2014

if God permits coming may 1 will be conducted as old students get together .All students,old students,well wishers ,and all others are invited in the name of Lord Jesus.(invitation will be posted soon).

19/03/2014

വിശുദ്ധ വലിയ നോമ്പിൽ വിശുദ്ധ കുമ്പസാരത്തിനു സഹായിക്കുന്ന ചില ധ്യാന ചിന്തകൾ

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി. (1 John 8-10)

പ്രിയ സ്നേഹിതരെ,

പരിശുദ്ധ വലിയ നോയമ്പിന്റെ അനുഗ്രഹീതമായ ദിനങ്ങളില്‍ കൂടി നാം കടന്നു പോകുക ആണെല്ലോ. നിന്‍റെ ദൈവം ആയ യഹോവ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധര്‍ ആകുവീന്‍ എന്ന് വിശുദ്ധ തിരുവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു . ദൈവത്തിന്‍റെ വിശുദ്ധിലേക്ക് വളരുക എന്നതാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് . ഈ വിശുദ്ധിയുടെ അനുഭവം എന്നത് ഒരു പ്രക്രിയ ആണ്. കര്‍ത്താവായ യേശു ക്രിസ്തു തന്‍റെ കഷ്ട അനുഭവത്തിലൂടെ പാപത്തിന്‍റെ അടിമത്തത്തില്‍ ആയിരുന്ന മനുഷ്യകുലത്തിനു പാപമോചനം നല്‍കി . തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ഈ രക്ഷയുടെ അനുഭവത്തിലേക്ക് നമ്മെ നയിക്കുവാന്‍ ആണെല്ലോ അവന്‍ വന്നത് .

എന്നാല്‍ ഈ ലോകത്തില്‍ ജീവിക്കുന്ന നാം ജഡീകർ ആണ് . ജഡത്തിന്‍റെ സ്വാധീനം നമ്മളില്‍ ഒരുപാട് ഉണ്ട് .എന്നാല്‍ ഒരു കാര്യം നാം മനസ്സിലാക്കണം .പരിശുദ്ധന്‍ ആയ പൌലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു - ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ. ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.(Romans 7:14-21). പൌലോസ് ശ്ലീഹ തന്‍റെ ജീവിതത്തില്‍ ഇത്തരം ഒരു അവസ്ഥ കാണുന്നു എങ്കില്‍ , ലൌകീകാരായ നാം എത്ര അധികം സൂഷമതയോടെ നമ്മുടെ ജീവിതത്തെ കാണണം .

പാപത്തെ ഭയപെടെണ്ട എന്ന് പഠിപ്പിക്കുന്ന സമൂഹങ്ങള്‍ ഇന്ന് വളരെ അധികം വളര്‍ന്നു പന്തലിക്കുന്നു . ഇത്തരം പ്രസംഗങ്ങള്‍ നാം പലതരം ക്രൂസേടുകള്‍ എന്ന യോഗങ്ങളിലും ടി വി മുതലായ മാധ്യമങ്ങളില്‍ കൂടെയും നിത്യേന കേള്‍ക്കുന്നു . ഒരുപാട് പേര്‍ ഇത്തരം പ്രസംഗങ്ങളിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നു . എന്നാല്‍ വചനം നമ്മോടു പറയുന്നു :നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു(1 John 1:9).

ഇത് ഈ നാളുകളില്‍ ആത്മാര്‍ത്ഥമായ വിശുദ്ധ കുമ്പസാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു .എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു(James 5:16), എന്ന് വിശുദ്ധ യാക്കോബും നമ്മെ പഠിപ്പിക്കുന്നു . രോഗങ്ങളുടെ മൂല കാരണം പാപം ആണെന്ന് വചനം നമ്മെ പഠിപ്പിക്കുനുണ്ട് .അതിനാല്‍ മനസ്സിന്‍റെയും ആത്മാവിന്റെയും ശുദ്ധീകരണം ഭൗദീക രോഗാവസ്ഥയില്‍ നിന്നും വിടുതല്‍ നല്‍കും . ഇതിനു വേണ്ടി ആണ് പരിശുദ്ധ സഭയില്‍ വിശുദ്ധ കുമ്പസാരം ക്രമീകരിച്ചിരിക്കുന്നത് . എന്‍റെ എല്ലാ സ്നേഹിതരും ഈ ആഴ്ചയില്‍ തന്നെ ദേവാലയത്തില്‍ പോയി വിശുദ്ധ കുമ്പസാരം നടത്തി വിശുദ്ധ കുര്‍ബാന അനുഭവിക്കുമല്ലോ .

I. വിശുദ്ധ കുമ്പസാരം ഒരു പുരോഹിതന്‍റെ സമക്ഷം നടത്തേണ്ടത് ആവിശ്യമോ ?

ഈ വിഷയത്തിലേക്ക് കടക്കും മുമ്പേ ചില കാര്യങ്ങള്‍ മുന്നമേ പറയട്ടെ . നമ്മുടെ എല്ലാ കൂദാശ കളുടെയും അടിസ്ഥാനം വ്യക്തമായി വേദപുസ്തകത്തില്‍ ഉണ്ട്. എന്നാല്‍ ഇന്ന് ചെയ്യുന്ന എല്ലാ ക്രിയകളും അത് പോലെ വേദപുസ്തത്തില്‍ കാണണം എന്ന് വാശി പിടിക്കരുത്. ഉദാഹരണമായി , വിവാഹം എന്ന കൂദാശ എപ്രകാരം നടത്തണം എന്ന് ബൈബിള്‍ പറയുന്നില്ല . എന്നാല്‍ കാനാവിലെ വിവാഹത്തിന്‍റെ വിവരങ്ങള്‍ യോഹനാന്റെ സുവിശേഷത്തില്‍ കാണുനുണ്ട് . എന്നാല്‍ ആ വിവാഹത്തിലെ ചടങ്ങുകള്‍ എപ്രകാരം ആയിരുന്നു എന്ന് വിവരിക്കുനില . മതപരമായ എന്ത് ചടങ്ങുകള്‍ ആണ് അവിടെ നടന്നത് എന്ന് നമ്മുക്ക് അറിയില്ല . കര്‍ത്താവ് ആ വിവാഹത്തില്‍ പങ്കെടുത്തു . അത്ഭുതം നടത്തി . എന്നാല്‍ ആ വിവാഹത്തില്‍ കര്‍ത്താവ്‌ കാര്‍മീക്ന്‍ ആയിരുന്നു എന്നോ അവിടെ കര്‍ത്താവ് ആ വിവാഹത്തെ ആശിര്‍വദിചു പ്രസംഗം നടത്തി എന്നോ ഉള്ള വിവരങ്ങള്‍ ബൈബിള്‍ നമുക്ക് നല്കുനില്ല . ആയതു പോലെ ഒരു ശവശരീരം എങ്ങനെ അടക്കം ചെയ്യണം എന്ന് ബൈബിള്‍ പറയുനില്ല . വിശുദ്ധ ബൈബിളില്‍ കര്‍ത്താവിന്റെ ശരീരം അടക്കം ചെയ്തതിനെ കുറിച്ച് പറയുന്നുനുണ്ട്. എന്നാല്‍ സാധാരണകാരന്‍റെ ശവശരീരം എങ്ങനെ അടക്കം ചെയ്യണമെന്നു പറഞ്ഞു തരുന്നില്ല . എന്നാല്‍ അതെ സമയം , വിവാഹ ജീവിതത്തിന്‍റെ പവിത്രതയും , അര്‍ത്ഥതലങ്ങളും മനസ്സിലാക്കി തരുന്നതും, മരിച്ചവരുടെ പുനരുഉദ്ധാനം എന്നിവ മനസ്സലാക്കി തരുന്നതുമായ അനവധി ഭാഗങ്ങള്‍ വിശുദ്ധ വേദപുസ്തകത്തില്‍ ഉണ്ട് . ആയതു പോലെ വിശുദ്ധ കുമ്പസാരം , ശിശുസ്നാനം എന്നിവയും .

Absence of passages in the New Testament should not be an argument for refusing the Holy Confession. Rather the silence of the Bible is the best support for the topic. whatever we have in the Bible are written in the contexts of the theological debates and heretical background. For example, the Gospels were written in the to safe guard the church from the heretical teachings against the virgin birth and resurrection of Jesus.

കര്‍ത്താവിന്റെ കന്യകജനനത്തെയും പുനരുദ്ധാനത്തെയും സംബന്ധിക്കുന്ന അനവധി വിവരങ്ങള്‍ ബൈബിളില്‍ ലഭ്യമാണ് . എന്നാല്‍ കര്‍ത്താവിന്‍റെ 12-അം വയസിലെ ദേവാലയ പ്രവേശനത്തിനും ജോര്‍ദാന്‍ നദിയിലെ സ്നാനത്തിനും ഇടയിലുള്ള കാലഘട്ടത്തെ കുറിച്ച് ബൈബിള്‍ നിശഷബ്ദത പാലിക്കുന്നു . ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു എന്ന് സുവിശേഷകനായ യോഹനാന്‍ പറയുന്നു . ആയതു കൊണ്ട് വിശുദ്ധ സഭ പഠിപ്പിക്കുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങള്‍ക്കും വേദപുസ്തകത്തില്‍ തെളിവ് തേടി പോകുന്നത് മൌഡ്യമാണ് . കാരണം വേദപുസ്തകത്തില്‍ നിന്ന് അല്ല സഭ ഉണ്ടായത് മറിച്ചു സഭയില്‍ നിന്നാണ് വിശുദ്ധ വേദ പുസ്തകം ഉടലെടുതത് .

ഇനി വിഷയത്തിലേക്ക് കടക്കാം . ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരുപാട് തെറ്റ്ധരിക്കപെട്ട ഒരു കൂദാശ ആണ് വിശുദ്ധ കുമ്പസാരം. എങ്ങനെ ഈ കൂദാശ ആരംഭിച്ചു ? ഇതിന്‍റെ ഉറവിടം എവിടെ ? ഈ കൂദാശയില്‍ പട്ടക്കാരന്റെ പങ്കു എന്താണ് ?. വിശുദ്ധ കുമ്പസാരത്തിനു എന്തെല്ലാം ക്രമങ്ങൾ ആണ് പാലിക്കേണ്ടത് എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുനുണ്ട്. എന്നാല്‍ നമ്മുടെ പാപങ്ങളെ സംബന്ധിച്ച് ദൈവവചനം അതി മനോഹരമായ ഒരു വാഗ്ദത്തം നല്കുനുണ്ട് . നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.(1 John 1:9).

ആദിമ സഭയില്‍ വിശുദ്ധ കുമ്പസാരതിനായി പ്രത്യേകമായ ഒരു രീതി ഉണ്ടായിരുന്നു . സഭ മദ്ധ്യേ അനുതാപികളായ വിശ്വാസികള്‍ എഴുനേറ്റു നിന്ന് സര്‍വ വിശ്വാസികളുടെയും മുമ്പാകെ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറയുമായിരുന്നു . കാരണം വെളിച്ചത്തില്‍ നടക്കുന്ന വിശ്വാസികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ സഭയോട് പറയണം എന്ന് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ട് . Mathew 18:17 വായിക്കുക .ആയതു പോലെ യാകോബ് ശ്ലീഹ ഇപ്രകാരം പറയുന്നു , എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു (James 5:16). എന്നാല്‍ കാലക്രമത്തില്‍ സഭ വളര്‍ന്നു തുടങ്ങിയപോള്‍ അപരിചിതരായ ഒരുപാട് പേര്‍ സഭാആരാധനകളില്‍ പങ്കെടുത്തു തുടങ്ങി . അപരിചിതരായ ആളുകളുടെ മുന്നില്‍ പരസ്യമായ കുമ്പസാരത്തിനു പ്രായോഗികമായ തടസങ്ങള്‍ നേരിട്ട് തുടങ്ങി.

പുരോഹിതന്റെ മുമ്പാകെ കുംബസാരിക്കനംമെന്നതിനു മറ്റൊരു ഉദാഹരണം JOSHUA 7:19-21 ഇപ്രകാരം വായിക്കുന്നു.
19 And Joshua said unto Achan, My son, give, I pray thee, glory to the Lord God of Israel, and make confession unto him; and tell me now what thou hast done; hide it not from me.
20 And Akhan answered Joshua, and said, Indeed I have sinned against the Lord God of Israel, and thus and thus have I done:

21 When I saw among the spoils a goodly Babylonish garment, and two hundred shekels of silver, and a wedge of gold of fifty shekels weight, then I coveted them, and took them; and, behold, they are hid in the earth in the midst of my tent, and the silver under it. ഇതില്‍ നിന്നും പാപം ദൈവത്തോട് മാത്രം ഏറ്റുപറഞ്ഞാല്‍ പോര, പുരോഹിതന്‍ മുന്പകേയും ഒന്നും മറച്ചു വെക്കരുത്, എല്ലാം ഏറ്റുപറയണം. ഏറ്റു പറയുന്ന പാപങ്ങള്‍ മാത്രമേ ക്ഷമിക്കപെടുക്കയുള്ള്. "തന്റ്നെ ലന്ഘനങ്ങളെ മറച്ചുവക്കുന്നവന് ശുഭം വരികയില്ല. അവയെ ഏറ്റുപറഞ്ഞു ഉപേഷിക്കുന്നവനു കരുണ ലഭിക്കും" എന്നാണല്ലോ വചനം.

അതിനാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സ്ഥാനപതികള്‍ എന്ന നിലയിലും, സഭക്ക് വേണ്ടിയും പുരോഹിതന്മാര്‍ കുമ്പസാരം കേട്ട് തുടങ്ങി. കാരണം കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിന്ന് സ്ലീഹന്മാരിലൂടെ പാപമോചന അധികാരം പുരോഹിതന്മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്ക പ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു (John 20:23). നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, (You did not choose me, but I chose you and appointed(ordained) you) നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.ഈ സത്യം പരിശുദ്ധ സഭ മനസ്സിലാക്കുകയും , ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ വിശ്വാസികള്‍ വിശുദ്ധ കുമ്പസാരതിനായി പുരോഹിതന്മാരെ സമീപിച്ചു വരികയും ചെയ്യുന്നു . കര്‍ത്താവ്‌ തന്‍റെ പന്ത്രണ്ടു ശിഷ്യന്‍ മാരോട് പറഞ്ഞു ; ഇതേ ശിഷന്മാരോട് കര്‍ത്താവ് പറഞ്ഞു ;ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധ ആത്മാവത്രേ . . കര്‍ത്താവ്‌ വിളിചിരിക്കുന്നവരെ അവന്‍ ഇതിനായി ശക്തിപെടുത്തുന്നു. പരിശുദ്ധന്‍ആയ പൌലോസ് തീമോത്തിയോസിനു ഇപ്രകാരം എഴുതി : അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു (1 Timothy 1:6) പരിശുദ്ധ ആത്മാവില്‍ ലഭിച്ച വലിയ കൃപയിലാണ് പുരോഹിതന്മാര്‍ ദൈവത്തെയും ജനങ്ങളെയും സേവിക്കുനത് എന്ന് മനസിലാക്കുക .

Thus, the Church encouraged her faithful: if you know you have committed a specific , do not hide it but confess it before coming to the Holy Eucharist. St Paul wrote, "Let a man examine himself, and so let him eat of the bread and drink of the cup.

"മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.(1 Corinthians 11:28) and "if we would judge ourselves, we would not be judged"നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.പ്രിയ സുഹൃത്തുക്കള്‍ക്ക് പുരോഹിതന്റെ മുമ്പാകെ ഉള്ള ആവിശ്യകത എന്ത് എന്നത് മനസ്സില്‍ ആയി എന്ന് കരുതട്ടെ .

II. വിശുദ്ധ കുമ്പസാരം എന്ന കൂദാശയില്‍ എന്താണ് നടക്കുന്നത് ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിനെ ലക്ഷ്യമാക്കിയുള്ള ഈ തീര്‍ഥാടന യാത്രയില്‍ ഓരോ ദിവസം നാം മുന്നേറുമ്പോഴും വിശുദ്ധിയില്‍ വിശുദ്ധിലേക്ക് വളരേണ്ടത് ഉണ്ട് . അതിനു നമ്മെ ഏറ്റവും സഹായിക്കുന്നത് ആത്മാര്‍ത്ഥമായ വിശുദ്ധ കുമ്പസാരം ആണ് .മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ എന്ന് പൌലോസ് ശ്ലീഹ നമ്മെ ഉദ് ബോധിപ്പിക്കുന്നു . ഈ ആത്മശോധനക്ക് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ എഴുതാം ..

ഒന്നാമതായി വിശുദ്ധ കുമ്പസാരം എന്ന കൂദാശയില്‍ എന്താണ് നടക്കുന്നത് എന്ന് പരിശോധിക്കം

1. അനുതാപതിലൂടെ പാപമോചനം .(Redemption of Sins through Repentance )

പ്രിയരേ നമ്മില്‍ പാപമോചനം ഉണ്ടാക്കുന്നത്‌ ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവ് ആണ് . എന്നാല്‍ പലപ്പോഴും പരിശുദ്ധ ആത്മാവിന്‍റെ ഈ ശബ്ദത്തിനു നാം ചെവി കൊടുക്കാറില്ല എന്നതാണ് വാസ്തവം . പലപ്പോഴും ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവിനെകാളും നമ്മുടെ മനസാക്ഷിയുടെ സ്വരത്തിനാണ് നാം പ്രാധാന്യം നല്‍കുന്നത് ഒരു കുമ്പസാര പിതാവ് എന്ന നിലയില്‍ എനിക്ക് പറയുവാന്‍ ഉള്ളത്, ഞാന്‍ കേട്ടിട്ടുള്ള ഒട്ടുമിക്ക കുംബസാരങ്ങിലും ആളുകള്‍ പറയാരുളത് തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന സ്ഥിരം പല്ലവി ആണ് . എന്നാല്‍ ഒന്ന് മനസ്സിലാക്കുക . മനസാക്ഷിയെക്കാള്‍ വലുത് ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവ് ആണ് . ആയതിന്നാല്‍ പരിശുദ്ധ ആത്മാവിന്‍റെ സ്വരം കേള്‍ക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.(Isaiah 1:18).ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവിന്‍റെ സ്വരം കേട്ട് അതിനോട് ക്രീയാത്മകമായി പ്രതികരിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുക്ക് പാപമോചനം ലഭിക്കും. നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും നിങ്ങള്‍ പരിശുദ്ധ ആത്മാവിന്‍റെ സ്വരത്തോട് . മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും എന്നല്ലോ ദൈവവചനം .

2. കൌന്‍സലിംഗ് (Counseling)

വിശുദ്ധ കുമ്പസാരത്തില്‍ പുരോഹിതന്‍റെ സ്ഥാനം സഭയുടെ പ്രതിനിധി എന്ന നിലയിലും യേശു ക്രിസ്തുവിന്‍റെ സ്ഥനാപതി എന്ന നിലയിലും ആണല്ലോ . കുമ്പസാരിക്കാന്‍ വരുന്ന വ്യക്തി ആത്മാര്‍ത്ഥമായിട്ടാണ് വരുന്നതെങ്കില്‍ അവന്‍റെ /അവളുടെ മനസ്സില്‍ വര്‍ഷങ്ങളായി കെട്ടികിടക്കുന്ന പല വിഷമതകളും പ്രശ്നങ്ങളും കുമ്പസാരവേളയില്‍ പങ്കുവയ്ക്കും . ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവിന്‍റെ നിര്‍ദേശത്താല്‍ കുമ്പസാര പിതാവ് നല്‍കുന്ന പല ഉപദേശങ്ങളും അവരുടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉപഹരിക്കുന്നു . ഇന്നു പ്രഫഷണല്‍ കൗന്‌സലിങ്ങ് നടത്തുന്നവര്‍ അനേകരുണ്ട് .മിനുട്ടുകള്‍ക്കു അവര്‍ വലിയ തുകകള്‍ ഫീസ്‌ വാങ്ങുന്നു . എന്നാല്‍ കൌന്സിളിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി സഭ ഇതു വിശുദ്ധ കുംബസാരതോടൊപ്പം ക്രമീകരിച്ചു. വിശുദ്ധ കുമ്പസാരം ഉള്ള ഓര്‍ത്തഡോക്‍സ്‌ , കത്തോലിക്കാ, യാക്കബായ സഭകളില്‍ മാനസീക രോഗികളുടെ എണ്ണം താരതമേന്യ കുറവാണ് എന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട് .

3. പരിശുദ്ധ ആത്മാവില്‍ ശക്തി പെടുന്നുന്നു (Empowerment through Holy Spirit)

പരിശുദ്ധ ആത്മാവിന്‍റെ സ്വരത്തോടു ക്രിയാത്മകമായി പ്രതികരിച്ചു ആത്മാര്‍ഥമായ കുമ്പസാരം നടത്തുമ്പോള്‍ അത് പരിശുദ്ധ ആത്മാവിനു സന്തോഷം ഉളവാക്കുന്നു . സകല സത്യത്തിലും നീതിയിലും നമ്മെ വഴി നടത്തുന്ന ദൈവത്തിന്‍റെ പരിശുദ്ധ ആത്മാവ് നമ്മില്‍ ശക്തി ആയി പ്രവര്‍ത്തിച്ചു തുടങ്ങും . ആയതിനൊപ്പം നാമും പരിശുദ്ധ ആത്മാവില്‍ ശക്തി പെടും .

III. പുരോഹിതന്‍മാരില്‍ പാപമോചന അധികാരം എപ്പ്രകാരം നിഷിപ്തം ആയിരിക്കുന്നു. .

കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ഒരു അധികാരവും ഇന്നത്തെ പുരോഹിതന്മാര്‍ കവര്‍ന്നു എടുത്തിട്ടില്ല എന്ന് മുന്നമേ പറയട്ടെ . എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു ഇന്ന് തന്‍റെ അഭിഷിക്തന്മാരിലൂടെ ഇന്നും പ്രവര്‍ത്തിക്കുന്നു. അത് എപ്രകാരം എന്ന് മനസ്സില്‍ ആക്കാം .

1. കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കൌദാശികമായ സാനിദ്ധ്യമ്മാണ് പുരോഹിതന്മ്മാര്‍ (Priests are the sacramental presence of Jesus Christ).

ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു (2 Corinthians 5:20).
പുരോഹിതന്മാര്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികള്‍ എന്ന നിലയിലാണ് ക്രിസ്തുവിന്‍റെ കൌദാശിക സാന്നിധ്യമായി നിലകൊള്ളുന്നത് .പഴയ നിയമ പൌരോഹിത്യ ത്തിന്‍റെ ദുഷിപ്പുകളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യം ഉണ്ടായിരുന്ന പുതിയ നിയമ ഗ്രന്ഥ കര്‍ത്താക്കള്‍ ബോധ പൂര്‍വ്വം പൌരോഹിത്യ ഭാഷശൈലി ഉപയോഗിച്ചിട്ടില്ല . എന്നാല്‍ പൌലോസ് ശ്ലീഹ തന്‍റെ ദൗത്യത്തെ പൌരോഹിത്യ ദൗത്യ മായിട്ടാണ് ചിത്രീകരിക്കുന്നത് . "എങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു" (Romans 15:15). പൌലോസ് ശ്ലീഹ താന്‍ പുരോഹിതന്‍ ആകുന്നു എന്ന് അവകാശപെടുന്നു . അതോടൊപ്പം താന്‍ ക്രിസ്തുവിന്‍റെ സ്ഥാനപതി ആണെന്നും, കൂട്ടുവേലക്കാരന്‍ ആണെന്നും, ശ്രുശൂഷകന്‍ ആണെന്നും , നിരപ്പിന്റെ ശ്രുശൂഷകന്‍ ആണെന്നും പൌലോസ് ശ്ലീഹ തന്‍റെ ലേഖനങ്ങളില്‍ കൂടെ അവകാശപെടുന്നു . വിശുദ്ധ കുമ്പസാരം നിരപ്പിന്റെ ശ്രുശൂഷ ആണെല്ലോ .

2. ക്രിസ്തുവിന്‍റെ കൌദാശിക സാന്നിധ്യം ആയ പുരോഹിതന്മാര്‍ക്ക് പാപമോചന അധികാരം ഉണ്ട് .

വിശുദ്ധ കുമ്പസാരത്തില്‍ പാപമോചനം നല്‍കപെടുന്നു .കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പൌരോഹിത്യത്തിന് പകരമോ സമന്തരമോ അല്ല ഇന്നത്തെ പൌരോഹിത്യം. മറിച്ച് ക്രിസ്തു വിന്‍റെ നിത്യ പൌരോഹിത്യതിലുള്ള പങ്കാളിത്തം ആണിത് . ഈ പങ്കാളിത്തം യേശു ക്രിസ്തു തന്നെ , സഭക്ക് മുഴുവനായും അപ്പോസ്തോലന്മാര്‍ക്ക് പ്രത്യേകം ആയും ഭരമേല്പിച്ചു നല്‍കിയതുമാണ് .വിശുദ്ധ കുമ്പസാരത്തില്‍ പട്ടക്കാരന്‍ ക്രിസ്തുവിന്‍റെ പ്രതീകം ആണ് . പട്ടകാരനിലൂടെ ക്രിസ്തു തന്നെ ആണ് കുമ്പസാരം കേള്‍ക്കുന്നതും പാപമോചനം നല്‍കുന്നതും . കര്‍ത്താവിന്റെ കൈകളിലെ ഒരു ഉപകരണമായി പട്ടകാരന്‍ ഉപയോഗിക്കപെടുന്നു എന്ന് മാത്രം .എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ;മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തു കൊടുക്കുന്ന ഒരേ ആത്മാവു തന്നേ.ഇത് കര്‍ത്താവായ യേശു ക്രിസ്തു തന്നെ കൈമാറിതന്ന ആത്മീക നല്‍വരം ആണ് .

കര്‍ത്താവ്‌ താന്‍ തെരെഞ്ഞെടുക്കുന്നവരെ ഈ ശ്രുശൂഷയിലേക്ക് വിളിക്കുന്നു .അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.ദൈവത്താല്‍ ഈ ശ്രിശൂശയിലേക്ക് വിളിക്കപെട്ടവരാന് ഇന്നത്തെ ക്രൈസ്തവ പുരോഹിതന്മാര്‍ .

IV. വിശുദ്ധ കുമ്പസാരത്തിനു കാര്മീകത്വം വഹിക്കുന്ന കുമ്പസാര പിതാവ് , അനുതാപിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു , മധ്യസ്ഥത വഹിക്കുന്നു ,വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു . ഇതു ദൈവീകമായി ആ പിതാവില്‍ ഭരമെല്‍പ്പിക്കപെട്ടതാണ് . ഇത് എപ്രകാരം ആണ് എന്ന് ശ്രദ്ധിക്കാം . കുമ്പസാര പിതാവ് ചൊല്ലുന്ന പാപപരിഹാര പ്രാര്‍ത്ഥന ഇപ്രകാരം ആണ് .

"സര്‍വാധി പതിയും സര്‍വശക്തനുമായ പിതാവാം ദൈവം നിന്നില്‍ കരുണ ചെയ്ത് നിത്യ ജീവനിലേക്കു നിന്നെ നയിക്കട്ടെ . നമ്മുടെ കര്‍ത്താവായ യേശു മശിഹ തന്‍റെ പരിശുദ്ധ ശ്ലീഹ ന്മാരെ ഭരമെല്‌പ്പിക്കയും വിശുദ്ധ ശ്ലീഹ ന്മാര്‍ പ്രധാന ആചാര്യന്മാര്‍ക്ക് നല്‍കുകയും പ്രധാന ആചാര്യന്മ്മാര്‍ എന്‍റെ ബലഹീനതക്ക് നല്‍കുകയും ചെയ്തിട്ടുള്ള അധികാരത്താല്‍ അനുഗ്രഹിക്കപെട്ട സഹോദര / സഹോദരി, നീ ഏറ്റു പറഞ്ഞിട്ടുള്ളതും നീ വിസ്മരിച്ചു പോയവയുമായി രാവും പകലും നിന്നില്‍ നിന്ന് വന്നു പോയിട്ടുള്ള മാരകങ്ങളും യാദൃചീകവുമായ സകല പാപങ്ങളില്‍ നിന്നും , എന്നില്‍ സമര്‍പ്പിതമായിരിക്കുന്ന അധികാരം മൂലം ഞാന്‍ നിനക്ക് പാപമോചനം നല്‍കുന്നു . നമ്മുടെ കര്‍ത്താവായ യേശുമശിഹയുടെ അധികാരത്താല്‍ പിതാവിന്‍റെയും +പുത്രന്റെയും + വിശുദ്ധ രൂഹായുടെയും നാമത്തില്‍ നിത്യ ജീവനുവേണ്ടി സകല ബന്ധനങ്ങളില്‍ നിന്നും ശിക്ഷകളില്‍ നിന്നും നിരോദനങ്ങളില്‍ നിന്നും മോചനം നല്‍കുന്നു .
നമ്മുടെ കര്‍ത്താവായ യേശു മശിഹായുടെ കഷ്ടാനുഭവങ്ങളും ദൈവ മാതാവായ കന്യക മൊര്‍ത്ത് മറിയാമിന്റെയും മാധ്യസ്തതയും നിന്‍റെ കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും നിനക്ക് ഉതുകുമാരാകട്ടെ. ആമീന്‍ ".

ഈ പാപ മോചനവും മധ്യസ്തതയും എങ്ങനെ സാധ്യമാകുന്നു എന്ന് നമുക്ക് വിശുദ്ധ വേദ പുസ്തക വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോദിക്കാം .

St Mathew 18:15-20വരെ ഉള്ള ഭാഗങ്ങളില്‍ ഇപ്രകാരം കാണുന്നു. നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” വ്യക്തിപരമായ പ്രശ്ങ്ങള്‍ സഭയെ ആണ് അറിയിച്ച് പരിഹാരം തേടേണ്ടത് എന്ന് വളരെ വ്യക്തമായി കര്‍ത്താവ്‌ ഇവിടെ പറയുന്നു . പാപം എന്നത് വ്യക്തി തലത്തില്‍ ഉള്ള കാര്യമാണല്ലോ . മാത്രമല്ല നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നുകര്‍ത്താവ്‌ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു അവരെ അധികാര പെടുത്തുന്നു .

മറ്റൊരു സന്ദര്‍ഭത്തില്‍ ഉയര്‍ത്തു എഴുന്നേറ്റ കര്‍ത്താവ് തന്‍റെ ശിഷ്യന്‍ മാരോട് ഇപ്രകാരം പറഞ്ഞു നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.(St John 20:21-23).ഭൂമിയില്‍ പാപം മോചിക്കുവാന്‍ മനുഷ്യ പുത്രന് മാത്രം ഉണ്ടായിരുന്ന അധികാരം തന്‍റെ സ്വര്‍ഗാരോഹണത്തിനു മുമ്പ് തന്‍റെ പ്രിയപ്പെട്ട ശിഷ്യന്‍ മാര്‍ക്ക് കര്‍ത്താവ്‌ കൈ മാറി കൊടുത്തതായി കാണുന്നു . അവൻ അവരുടെമേൽ ഊതി പരിശുദ്ധ ആത്മ്മവിനെ നല്‍കുന്നു . ഉല്‍പത്തി പുസ്തകത്തില്‍ലും ദൈവം ഇതേ പ്രക്രിയ നടത്തുന്നു ..യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.യാഹോവയാം ദൈവം മനുഷ്യന്‍റെ മൂക്കില്‍ ജീവശ്വാസം ഊതിയപോള്‍ അവന്‍ ജീവന്‍ ഉള്ളവന്‍ ആയിതീര്‍ന്നു . മലങ്കര സഭയുടെ മാമോദിസയിലും പട്ടം കൊട ശ്രുശൂഷയിലും കര്‍മീകാന്‍ സ്ഥാനിയുടെ മേല്‍ ഊതുന്നു . പരിശുദ്ധ ആത്മാവിനെ നല്‍കുന്ന പ്രക്രിയ ആണ് ഇവിടെ നടത്തുന്നത് . കര്‍ത്താവായ യേശുക്രിസ്തു തന്‍റെ ശിഷ്യന്‍മാരുടെ മേല്‍ ഊതി പരിശുദ്ധ ആത്മാവിനെ നല്‍കി ,അവര്‍ക്ക് പാപ മോചന അധികാരം നല്‍കി കൊണ്ട് അവരെ പൌരോഹിത്യ പദവിയിലേക്ക് അഭിഷേകം ചെയ്യുക ആയിരുന്നു . ഈ പദവി എപ്രകാരം ആണ് ഉപയോഗിക്കേണ്ടത് എന്നും വചനം പറയുന്നു . James 5:14-16വരെ ഉള്ള ഭാഗങ്ങളില്‍ ഇങ്ങനെ കാണുന്നു "നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ (പുരോഹിതന്മാരെ) വരുത്തട്ടെ. അവർ (പുരോഹിതന്മാര്‍) കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു. "രോഗശാന്തിക്കായി, പാപമോചനത്തിനായി പുരോഹിതനോട് പാപം ഏറ്റു പറയണം എന്ന് ഈ ഭാഗം വ്യക്തമാക്കുന്നു .

ഈ അധികാരം അപ്പോസ്തോലന്മാരുടെ കൈവൈപ്പിലൂടെ ആണ് പുരോഹിതന്മാര്‍ക്ക് ലഭിക്കുന്നത് . വിശുദ്ധ വേദ പുസ്തകത്തില്‍ ഈ കൈവൈപ്പു എങ്ങനെ കൈമാറി എന്ന് കൂടി പരിശോദിക്കാം. അവർ (അപ്പോസ്തോലന്മാര്‍) ) അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു (Acts 8:17).അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു. (Acts 6:6) അ പരിശുദ്ധന്‍ ആയ പൌലോസ് തീമോത്തിയോസ്സോനോട് പറയുന്നതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു (2 Timothy1:6) പൌലോസ് കൈവൈപ്പിലൂടെ തീമോതിയോസ്സിനെയും ക്രെതയില്ലേക്ക് തിത്തോസ്സിനെയും അഭിഷേകം ചെയ്യുന്നു . ക്രെത്തയിലെ സഭയിലേക്ക് പുരോഹിതന്മാരെ നിയമിക്കാനുള്ള അധികാരം തീത്തോസിനു പൌലോസ് നല്‍ക്കുന്നു . കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിന്ന് അപ്പോസ്തോല്മാരിലേക്കും അവരില്‍ നിന്ന് അനന്യാസ്, പൗലോസ്‌, തീമോത്തിയോസ്, തീത്തോസ് മുതലായവിരിലൂടെ, തലമുറകളിലെക്കും ഈ ആത്മീക നല്‍വരം കൈമാറി ഇന്നത്തെ പുരോഹിത ശ്രേഷ്ടരില്‍ എത്തി ചേര്‍ന്നിരിക്കുന്നു .

കര്‍ത്താവായ യേശു കൈമാറി കൊടുത്ത ഈ വലിയ കൃപവരത്തി ന്‍റെ പിന്‍ബലത്തില്‍ ആണ് കുമ്പസാര പിതാക്കന്മ്മാര്‍ അനുതപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കയും , മധ്യസ്ഥത അണയ്ക്കുകയും , വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നത്. .

ഉപസംഹാരം

"ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ:". (Songs of Songs 2:15).

സ്നേഹിതരെ .......

വിശുദ്ധ കുമ്പസാരം നടത്തേണ്ടവർ നാല്പതാം വെള്ളിക്ക് മുമ്പ് അത് നിർവഹിക്കുമല്ലൊ . ആത്മാർത്ഥമായ കുമ്പസാരത്തിനു സഹായകമായ ചില നിർദേശങ്ങൾ ഇവിടെ നല്കുന്നു

ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചു തരുവിൻ. (Songs of Songs 2:15). വേദപുസ്തകത്തിലെ ഉത്തമ ഗീതങ്ങളിൽ നിന്ന് ഉള്ള ഒരു വാക്യമാണിത് . മണവാളനും (കർത്താവ് ) മണവാട്ടിയും (സഭ ) തമ്മിലുള്ള ഒരു സ്നേഹ സംഭാഷണമായി ആണ് ഈ പുസ്തകത്തെ പരിശുദ്ധ സഭ മനസ്സിലാക്കുന്നത് . ആയതിന്നാൽ മുൻപറഞ്ഞ വാക്യത്തിന്റെ ദ്രിഷ്ട്ടാന്ത രൂപകമായ (Allegorical Interpretation) ഒരു വ്യാഖ്യാനം ആണ് ഞാൻ ഇവിടെ നൽകുന്നത് .

പുരാതന പാലസ്തീനിലെ ഒരു പ്രധാന ഉപജീവന മാർഗം ആയിരുന്നു മുന്തിരി കൃഷി . ഒരു മുന്തിരി തോട്ടം നാട്ടുണ്ടാക്കുന്നതിലെ ബുദ്ധി മുട്ടും, യാതനയും , അതിനെ സംരക്ഷിക്കുന്നതിലെ ക്ഷമാശീലവും , യാതനയുമൊക്കെ ഓരോ യിസ്രായേലിയനും പരിചിതമാണ് . അത് കൊണ്ടാണ് അവർക്ക് അന്യമാല്ലാത്ത മുന്തിരി തോട്ടത്തിന്റെ ഉപമ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് . ഈ മുന്തിരി തോട്ടം സംരക്ഷിക്കുക എന്നത് വളരെ പ്രയാസമേറിയ സംഗതി ആണ് . തോട്ടം നശിപ്പിക്കാൻ കുറുക്കൻ മാർ വരുവാൻ സാധ്യത ഉണ്ട് . ആയതിനാൽ നിതാന്ത ജാഗ്രതയോടെ തോട്ടത്തെ സംരക്ഷിക്കണം . രാവുകൾ ഉണർനിരുന്നു തന്റെ കൃഷിയെ സംരഷിക്കാനുള്ള ബാധ്യത കൃഷികാരനുണ്ട് .

കുറുക്കന്മാർ രണ്ടു തരം ഉണ്ട് . വലിയ കുറുക്കനും ചെറിയ കുറുക്കന്മാരും . വലിയ കുറുക്കന്മാർ പെട്ടെന്ന് കാഴ്ചയിൽ പെടും. അതിനാൽ അവയെ കണ്ടു പിടിക്കാനും ഓടിക്കാനും പ്രയാസമില്ല. എന്നാൽ ചെറു കുറുക്കന്മാർ പെട്ടെന്ന് കാഴ്ചയിൽ പെടില്ല . ആയതു കൊണ്ട് തന്നെ വലിയ കുറുക്കന്മാരെ ക്കാളും ചില സന്ദർഭങ്ങളിൽ ദോഷം ചെയുന്നത് ചെറു കുരുക്കന്മാരാണ് . അവയെ പിടിച്ചു കെട്ടേണ്ടത് മുന്തിരി തോട്ടത്തിന്റെ സംരക്ഷണത്തിന് ആവിശ്യമാണ് . പഴയ യിസ്രായേലിന്റെ സ്ഥാനത്ത് പുതിയ യിസ്രായേൽ ആയി തന്റെ മണവാട്ടി ആയ പുതിയ നിയമ സഭയെ കർത്താവ് വളർത്തി നട്ടിരിക്കുകയാണ് . അതിലെ മുന്തിരി ചെടികൾ ആണ് നമ്മൾ ഓരോരുത്തരും . നമ്മളെ നശിപ്പിക്കുവാൻ വരുന്ന കുറുക്കന്മാരെ കുറിച്ച് നാം ബോധാവന്മാരെവേണ്ടത് ആവിശ്യമാണ് . ഈ കുറുക്കന്മാരെ പിടിച്ചു കെട്ടി നശിപിക്കണം . അത് മുന്തിരി വള്ളികൾ ആയ നമ്മുടെ ആത്മീക വളർച്ചക്ക് അത്യന്താപേക്ഷിതമാണ് .

ഇവിടെ നമ്മെ നശിപ്പിക്കുവാൻ വരുന്ന കുറുക്കൻ നമ്മിളുലവാകുന്ന പാപം ആണ്. വലിയ കുറുക്കന്മാര്ക്ക് തുല്യമായി വലിയ പാപങ്ങളും,ചെറുകുറുക്കന്മാര്ക്ക് തുല്യമായി ചെറിയ പാപങ്ങളും ഉണ്ട് . വലിയ പാപങ്ങൾ (മരണകരമായവ ) കുറിച്ച് നാം ബോധവാന്മാരാണ് . പത്ത് കല്പനകളിൽ പറഞ്ഞിരിക്കുന്ന കൊല , വ്യഭിചാരം , മോഷണം , കള്ളസാക്ഷ്യം എന്നിവയെ കുറിച്ച് നാം ബോധാവാന്മാരന്നു . കഴിയുന്നതും ഇവയ്ക്ക് അടിമ പെടാതെ നാം സൂക്ഷികാറുണ്ട് . എന്നാൽ ചെറു കുറുക്കന്മാരെ കുറിച്ച് നാം അത്ര ചിന്തികാറില്ല. അവയെ പിടിച്ചു കെട്ടി നശിപ്പികേണ്ടത് ആവിശ്യമാണ് .

നാല്പതാം വെള്ളിക്ക് മുമ്പ് കുമ്പസാരത്തിനായി പോകുമ്പോൾ ഈ കുറുക്കന്മാരെ കൂടി കണ്ടു പിടിച്ചു പിടിച്ചു കെട്ടി വ

Address

Ucga
Kunnamkulam
678582

Telephone

+919495059673

Website

Alerts

Be the first to know and let us send you an email when U C G A posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to U C G A:

Share