14/05/2026
സ്വർഗ്ഗാരോഹണ പെരുന്നാൾ
അവൻ കഷ്‌ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു, താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്‌ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിൻ്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും, യെഹൂദ്യയിൽ എല്ലാടത്തും, ശമര്യയിലും, ഭൂമിയുടെ അറ്റത്തോളവും; എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു.
Mor Osthatheos Media ✝️