കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ കുന്നംകുളം.

  • Home
  • India
  • Kunnamkulam
  • കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ കുന്നംകുളം.

കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ കുന്നംകുളം. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ കുന്നംകുളം., Hindu temple, കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ. . കുന്നംകുളം, Kunnamkulam.

നാളെ തുലാമാസത്തിലെ മുപ്പട്ട് ബുധൻ... ബുധൻ വിദ്യാകാരകൻ ആണ്! ബുദ്ധി, ജ്ഞാനം, വ്യാപാരം, സത്യസന്ധത, രോഗശമനം തുടങ്ങി ഒരുപാട് ...
20/10/2021

നാളെ തുലാമാസത്തിലെ മുപ്പട്ട് ബുധൻ...

ബുധൻ വിദ്യാകാരകൻ ആണ്! ബുദ്ധി, ജ്ഞാനം, വ്യാപാരം, സത്യസന്ധത, രോഗശമനം തുടങ്ങി ഒരുപാട് വിഷയങ്ങൾ ബുധനുമായി ബന്ധപ്പെട്ടുണ്ട്.
ബുധൻ ജാതകത്തിൽ നല്ല സ്ഥാനത്ത് ഉള്ളവർക്ക് വിദ്യാപ്രാപ്തി, ആരോഗ്യസൗഖ്യം, നല്ല വ്യാപാരമികവ് അങ്ങനെ പലതും ഉണ്ടാവാറുണ്ട്.
മറിച്ചാണെങ്കിൽ വിപരീതഫലവും!

ജാതകത്തിൽ ബുധൻ ഇത്തിരി നല്ല സ്ഥാനത്ത് അല്ല എന്നുള്ളവർ ബുധനാഴ്ച വ്രതം എടുക്കുന്നത് നല്ലതാണ്.
നല്ല സ്ഥാനം ആണ് ബുധൻ എങ്കിലും വ്രതം എടുത്താൽ നല്ല ബൂസ്റ്റ്, കിട്ടും മിടുക്കരാവും!

അവതാരമൂർത്തീഭാവത്തിലുള്ള വിഷ്ണുവിനെ - ശ്രീരാമൻ, കൃഷ്ണൻ, നരസിംഹം, വാമനമൂർത്തി, വരാഹമൂർത്തി Etc.- സേവിച്ചാൽ ബുധന് ബൂസ്റ്റ്‌ ലഭിക്കും! ഗുരുവായൂരപ്പന് വെണ്ണ നിത്യനിവേദ്യം ശീട്ടാക്കിയാൽ വളരെ നന്ന്, കുട്ടികൾക്ക് പഠനത്തിൽ ഉയർച്ച ഉണ്ടാവും. കദളിപ്പഴം നല്ല വഴിപാട്.
സംസാരിക്കാൻ പ്രയാസമുള്ള കുട്ടികൾക്കായി നരസിംഹമൂർത്തിക്ക് കദളിപ്പഴം സമർപ്പിക്കുന്നത് നല്ല വഴിപാട് ആണ്.
108 കദളിപ്പഴം തൊലി കളഞ്ഞു നേദിക്കുന്ന വഴിപാട് പതിവുണ്ട്. നല്ല ഫലപ്രാപ്തി കിട്ടാറുണ്ടത്രേ!

ധന്വന്തരമൂർത്തിയുടെ പ്രധാനദിവസവും ബുധനാഴ്ചയത്രെ!
നെല്ലുവായ ധന്വന്തരീ ക്ഷേത്രത്തിൽ മുക്കിടി നേദിച്ചു അത് സേവിച്ചാൽ രോഗശാന്തി ഫലം!
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധിപൂജ വളരെ പ്രസിദ്ധമാണ്! ഉദ്ധിഷ്ട്ടകാര്യം നടക്കും. ഭൂമി വ്യാപാരത്തിനും ഉള്ള ഭൂമിയിൽ സുഖമായി വസിക്കാനും മണ്ണ് കൊണ്ടുപോയി പൂജിക്കുന്ന ക്ഷേത്രവും ആണത്. ചന്ദനം ചാർത്തുന്നതും വളരെ വിശേഷം.

ഹനുമാൻ സ്വാമിയുടെ പ്രധാന ദിവസവും ബുധൻ ആണ്, പ്രത്യേകിച്ച് മുപ്പട്ട് ബുധൻ! കുഴച്ച അവിൽ നേദ്യം, കദളിപ്പഴം സമർപ്പണം, മുഖത്തുവെണ്ണ ചാർത്തൽ വളരെ പ്രധാനം! ആലത്തിയൂർ ഹനുമാന് ഒരു പൊതി അവിൽ കൊടുക്കാമെന്നു
പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യം ഇല്ല! അത്ര വിശ്വാസം ആണ് ഭക്തർക്ക്! (ഒരു പൊതി എന്നാൽ 100, നാഴി അവിൽ കുഴച്ചത്.. ഇപ്പോൾ 8000 രൂപ ആണ് എന്നാണ് ഓർമ്മ, ഭഗവാന്റെ പൊതി ചെറുതല്ല എന്നർത്ഥം!)
അയ്യപ്പസ്വാമിക്കും പ്രധാനദിവസം ആണ് മുപ്പട്ട് ബുധനാഴ്ച! അയ്യപ്പനെ പ്രീതിപ്പെടുത്തി, വിദ്യ, കല തുടങ്ങി എല്ലാം നേടാം. സർവ്വകലാവല്ലഭനും ആപൽരക്ഷകനുമാണ് ഭഗവാൻ!

അങ്ങനെ, വിദ്യാപ്രാപ്തി മുതൽ ആരോഗ്യസൗഖ്യംവരെ എല്ലാറ്റിനും ദേവന്മാരെ സേവിച്ചാൽ ഗുണം കിട്ടുന്ന നല്ല ദിവസം ആണ് മുപ്പട്ട് ബുധൻ!

ബുധൻ വേഗം പ്രസാദിക്കും.
"ബുധോ ബുധാർച്ചിത സൗമ്യ... " എന്ന് തുടങ്ങുന്ന അഷ്ട്ടോത്തരം, "ഓം ഉൽപ്പാദ രൂപോ.." എന്ന് തുടങ്ങുന്ന പീഡാഹരണമന്ത്രം എന്നിവ എന്നും ജപിച്ചാൽ ബുധന്റെ ബലക്ഷയത്തെ കുറക്കാം.

നാളെ പച്ച വസ്ത്രങ്ങൾ അണിയുന്നത് നല്ലതാണ്.
അതുപോലെ, പച്ചക്കല്ലുവെച്ച ആഭരണങ്ങൾ അണിയുന്നതും ഗുണകരമത്രേ!

ബുധൻ പ്രസാദിക്കട്ടെ..

ഓം ബുധായ നമഃ
ഓം സൗമ്യായ നമഃ
ഓംസർവ്വരോഗപ്രശമനനായ നമഃ

എരിക്കിലയുടെ മാഹാത്മ്യം...ശരശയ്യയിൽ എരിഞ്ഞുയർന്ന പശ്ചാത്താപത്തിന്റെ  ദുഃഖ:സ്മൃതികൾ. എരിഞ്ഞടങ്ങാൻ പ്രായശ്ചിത്തമായി എരിക്ക...
24/02/2021

എരിക്കിലയുടെ മാഹാത്മ്യം...

ശരശയ്യയിൽ എരിഞ്ഞുയർന്ന പശ്ചാത്താപത്തിന്റെ ദുഃഖ:സ്മൃതികൾ. എരിഞ്ഞടങ്ങാൻ പ്രായശ്ചിത്തമായി എരിക്കിലയും...

ഭാരതയുദ്ധം അവസാനിച്ചു
പല വീരയോദ്ധാക്കളും കൊല്ലപ്പെട്ടു... കൗരവപ്പട അപ്പാടെ തകർന്നടിഞ്ഞു. അധർമ്മത്തിനെതിരെ ധർമ്മപക്ഷം തന്നെ വിജയിച്ചു.

എല്ലാം കണ്ട് ഭീഷ്മ പിതാമഹൻ ജീവനോടെ ശരശയ്യയിൽ കിടക്കയാണ്. താൻ ഇച്ഛിക്കുന്ന സമയത്തെ മരണം വരിക്കുവെന്നെ വരവുമുണ്ടല്ലോ.....!. അതു കൊണ്ടു തന്നെ ഉത്തരായണം പിറന്ന ശേഷം ജീവൻ വെടിയാമെന്നാണ് ഭീഷ്മപിതാമഹൻ കരുതിയിരുന്നത്.....

ശരശയ്യയിൽ എല്ലാം ഓർത്തുകൊണ്ട് അങ്ങിനെ വേദന കടിച്ചമർത്തി കിടക്കയാണ്... അതിനിടയിലാണ് വ്യാസമഹർഷി അവിടെയെത്തിയത്. ശരക്കുട്ടിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷ്മരെക്കണ്ട് വ്യാസഭഗവാൻ വിഷമിച്ചു അവിടെ തന്നെ നിൽക്കയാണ്...

മൗനത്തിലാണ്ട വിങ്ങിപ്പൊട്ടുന്ന ദുഃഖ നിമിഷങ്ങൾ... ഈ അവസ്ഥയിൽ ഭീഷ്മരോട് എന്ത് സുഖാന്വേഷണമാണ് വ്യാസഭഗവാന് നടത്താനാവുക... ആ നീണ്ട മൗനത്തിന് ഭംഗം വരുത്തിയത് പിതാമഹൻ തന്നെയാണ്.
അദ്ദേഹം ചോദിക്കുകയാണ്.....

"വ്യാസാ,
"എനിക്കു നിത്യ സൗഖ്യത്തിനുള്ള മാർഗ്ഗം ഇനി നിങ്ങൾക്കേ പറഞ്ഞു തരാനാകൂ എന്നത്
എനിക്ക് നന്നായറിയാം. കഴിഞ്ഞതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത വേദന ആ വേദനയിൽ ഈ ശരങ്ങളുടെ കൂർത്ത മുനകളൊന്നും ഒന്നുമേയല്ലതാനും, എന്റെ ഈ മനോബലവും ക്ഷമയും കണ്ട് ലോകം അത്ഭുതപ്പെടുകയാണ്.
ഉത്തരായണം പിറക്കാനാണ് ഈ ശരശയ്യയിൽ ജീവൻ വെടിയാതെ ഇങ്ങനെ ഞാൻ കിടന്നത്
എന്നാൽ ഉത്തരായണം പിറന്നിട്ട് ഒരു മാസമായില്ലേ മകരം കഴിഞ്ഞു കുഭം പിറന്നില്ലേ
എന്നിട്ടും എന്റെ ആഗ്രഹമറിഞ്ഞിട്ടും ഈ മരണമെന്താണ് എന്നെ പുൽകാത്തത്.
എനിയും എത്ര കാലം ശരശയ്യയിൽ കിടന്ന് ഈ ദുരിതമിങ്ങനെ അനുഭവിക്കേണ്ടി വരും "'

വ്യാസഭഗവാൻ എന്തു പറയാനാണ് എല്ലാം കേട്ടുകൊണ്ടിരിക്കയാണ്.

ഹേ വ്യാസാ ,
"ഞാൻ ചെയ്ത ഏത് പാപത്തിനാണ് ഇനിയും പരിഹാരം ചെയ്യേണ്ടത്? അതെനിക്ക് ദയവായി പറഞ്ഞു തന്നാലും " ഞാനെന്റെ കർമ്മങ്ങളെല്ലാം ഒന്നവസാനിപ്പിച്ചോട്ടെ." നിത്യസൗഖ്യം എനിക്ക് വിധിച്ചിട്ടില്ലേ ?"

എല്ലാം കേട്ട് വ്യാസൻ പറഞ്ഞു:

"നമ്മൾ ദുഷ്കർമ്മങ്ങൾ ഗരീരം കൊണ്ടോ മനസ്സുകൊണ്ടോ വാക്കു കൊണ്ടോ ഇന്ദ്രിയങ്ങൾ കൊണ്ടോ ഒന്നും ചെയ്യണമെന്നില്ല.....
അപരന്മാർ ചെയ്യുന്ന പാപകർമ്മങ്ങൾ കണ്ടിട്ടും കേട്ടിട്ടും അവസരമുണ്ടായിട്ടും അത് തടയാതെ കാഴ്ചക്കാരനായി 'കേൾവിക്കാരനായി നിന്നാലും മതി അതും മഹാപാപം തന്നെയാണ് "

വാസന്റെ വാക്കുകൾ കേട്ട പിതാമഹൻ എല്ലാം മനസ്സിലാക്കി കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു
തുടങ്ങി.

മഹർഷേ,
"എല്ലാം എനിക്ക് മനസ്സിലായി എന്തിനെല്ലാം ഞാൻ സാക്ഷിയായി അനങ്ങാതെ ഉരിയാടാതെ ചെറുവിരൽ അനക്കാതെ നിന്നിരിക്കുന്നു.
വല്ലതും ചെയ്യാൻ കഴിഞ്ഞോ?,
തടയാൻ ശ്രമിച്ചൊ?
ഒന്നിനും തുനിഞ്ഞില്ല.
ഇല്ല ഇല്ല എന്നു തന്നെയാണുത്തരം
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സിനെ ഉലയ്ക്കുകയാണ്

മഹർഷേ,
"പഞ്ചാലിയെ സഭയിൽ വച്ച് വലിച്ചിഴച്ചു വസ്ത്രമുരിയുമ്പോൾ അവൾ എന്നെയും ദ്രോണരെയും ധൃതരാഷ്ട്രരേയും മാറി മാറി നോക്കിയ ആ ദയനീയനോട്ടം,
അതിന് ഈ അമ്പുക്കളേക്കാൾ മൂർച്ചയുണ്ടായിരുന്നില്ലേ?

ആ പാവം രാജകുമാരിയെ ഞാനപ്പോൾ രക്ഷിച്ചില്ല ഞാൻ മൗനമായി ഇരിക്കകയല്ലേ ചെയ്തത്.
മഹാപാപമായിപ്പോയി.

എന്നാൽ വസുദേവൻ ദ്രൗപതിയുടെ മാനം ഞൊടിയിടയിൽ വിളി കേട്ട ക്ഷണം കാത്തു. അവിടെ അപ്പോൾ ശരിക്കും എന്റെ മാനമല്ലെ തൊലിയുരിക്കപ്പെട്ടത്.?

അന്ന് അത് അറിയേണ്ടതല്ലേ.?

ആ പാപത്തിന് എന്ത് പരിഹാരമാണുള്ളത്? ഈ ശരശയ്യയൊന്നും അതിന് മതിയാകില്ല... പിന്നെയെങ്ങിനെ എനിക്ക് നിത്യ സൗഖ്യം ലഭിക്കാനാണ് അല്ലേ മഹർഷേ?"

എല്ലാം കേട്ട വ്യാസഭഗവാൻ പറഞ്ഞു.

"വിഷമിക്കേണ്ട നിങ്ങളുടെ മനസ്സിൽ എരിയുന്ന ഈ പശ്ചാത്താപമെന്ന പ്രായശ്ചിത്തം ഒന്നു മാത്രം മതം ആ പാപക്കറകളെ വെന്തുവെണ്ണീറാക്കി വിശുദ്ധമാക്കാൻ എന്നാൽ. ശരീരം കൊണ്ടനുഭവിക്കേണ്ടത് അനുഭവിച്ചു തീർക്കുക തന്നെ വേണം. "

അതിന് പിതാമഹന്റെ മറുപടി ഇങ്ങനെ ആയിരുന്നു....

മഹർഷേ,
"എത്ര ശരിയാണ്, "കൃഷ്ണാ, ദ്വാരകനാഥാ " എന്നെ രക്ഷിക്കു "എന്ന ദ്രൗപതിയുടെ നിലവിളി കേട്ടുകൊണ്ടിരുന്ന എന്റെ ഇരുചെവികളും
അവളുടെ ആ ദയനിയാസ്ഥ കണ്ടു കൊണ്ടിരുന്ന എന്റെ രണ്ടു കണ്ണുകളും കൗരവരോട് അരുത് എന്ന് പറയാതെ നിശബ്ധമായിപ്പോയ എന്റെ നാക്കും, വായും ബലമുണ്ടായിട്ടും തടയാതിരുന്ന എന്റെ ഈരണ്ടു വീതമുള്ള കൈകാലുകളും എല്ലാം അടങ്ങിയ ഈ ശരീരം ആ പാപത്തിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ.....

ഹേ വ്യാസമഹർഷേ, "'ദയവായി ഈ ക്ഷണംതന്നെ എന്നെ ചുട്ടെരിക്കൂ. വെറും അഗ്നി പോരാ
അതിലും കഠിനമായ വലിയ സൂര്യതാപം തന്നെ വേണ്ടി വരും... അങ്ങയുടെ തപശക്തികൊണ്ട് സൂര്യതാപംകോരി ഒഴിക്കൂ: അതോടെ ഞാൻ തീർന്നുകൊള്ളാം...

വയ്യ ഇനിയും വയ്യ, ഓർക്കുന്തോറും കഠിനമായി ആ വേദന ഏറി വരികയാണ്.

ഭീഷ്മർക്ക് കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലായി കഴിഞ്ഞിരിക്കുന്നുവെന്ന് വ്യാസ ഭഗവാന് ബോദ്ധ്യമായി....

അതിനാൽ അദ്ദേഹം ഉടനെ തന്നെ ഇങ്ങനെ പറഞ്ഞെഴുന്നേറ്റു " ഇതാ ഞാനിപ്പോൾ സൂര്യതാപം കൊണ്ടുവന്നേൽപ്പിക്കാം. സൂര്യതാപം പ്രതീക്ഷിച്ചുനിന്ന ഭീഷ്മരുടെ അടുത്തേക്ക് എരിക്കിന്റെ ഇലകളാണ് വ്യാസൻ കൊണ്ടുവന്നത്....

"എന്തിനാണീ ഇലകൾ, എന്താണിതിന്റെ പേര് " ഭീഷ്മർ ചോദിച്ചു.

"അർക്കപത്രം" ആണിത് അർക്കൻ എന്നാൽ സൂര്യൻ എന്നല്ലേ അർത്ഥം സൂര്യപത്രം എന്നും പറയാം...... ലോകരെല്ലാം എരിക്കിനെ കുപ്പച്ചെടിയെന്നാണ് പറയാറ്....., എന്നാൽ എരിക്കിലയിലാണ് സൂര്യന്റെ ശരിക്കുള്ള സാരം നിറത്തിരിക്കുന്നത്.

സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്ന വരണ്ട ഉഷ്ണപ്രദേശങ്ങളാണ് എരിക്കിന്റെ ആവാസ കേന്ദ്രങ്ങൾ... സൂര്യന്റെ സാരമാണ് അതിൽ നിറയെ.നല്ലൊരു മരുന്നാണ് വാതത്തിനും അസ്ഥിവേദനക്കും സന്ധിവേദനക്കും, ഉൻമാദത്തിനും മറ്റും ഇതൊരു ഉത്തമ ഔഷധമാണ്, സൂര്യാംശം നിറയെയുള്ള ഇലകളാണിതിന്റെ മഹനീയത.....

അതുകൊണ്ടാണ് സൂര്യചന്ദ്രൻമാർ കണ്ണുകൾ എന്നതിലുപരി എല്ലാവരെയും പ്രതീക്ഷത്തിൽ അറിയിക്കുന്നതിനായി ചന്ദ്രനെ ശിരസ്സിൽ ധരിക്കുന്ന പരമേശ്വരൻ സൂര്യനെ ധരിക്കുന്നതിന്റെ സൂചകമായി എരിക്കിന്റെ ഇല വസ്ത്രമായി ധരിക്കുന്നത്. അതിനാൽ പരമേശ്വരൻ ചന്ദ്രക്കലാധരൻ എന്ന പോലെ സൂര്യാധരനുമാണെന്ന് പറയാം"

ഹേ ഭീഷ്മാ ,
അങ്ങ് നൈഷ്ഠീക ബ്രഹ്മചാരിയാണ് ബ്രഹ്മചര്യത്തിന്റെ മൂർത്തിഭാവമായ ഗണപതിക്കും പ്രീയപ്പെട്ടതാണ് അർക്കപത്രം ഈ ഇലയാൽ അങ്ങയുടെ പാപങ്ങൾ ഞാൻ തുടച്ചുനീക്കുകയാണ്, എന്ന് പറഞ്ഞ് എരിക്കിൻ ഇലകളാൽ ഭീഷ്മരുടെ ശരീരം അലങ്കരിച്ചു...

ഈ സമയം ദീഷ്മർ ധ്യാനനിരതനായി കണ്ണടച്ചു കിടന്നു. ഇതെല്ലാം നടന്നത് ഒരു സപ്തമി നാളിലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഏകാദശി നാളിൽ ഭീഷ്മരുടെ ആത്മാവ് ശരീരത്തിൽ നിന്നും മോചനം നേടി. പാപമോചിതനായി അഷ്ടവസുക്കളിൽ ഒരാളായി സ്വയം പ്രകാശിച്ച് ആ മഹാനുഭവൻ സ്വർലോകം പ്രാപിച്ചു.

തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.

എരിക്കിനെ വെറും കുപ്പച്ചെടിയായി കാണേണ്ടതില്ല എന്ന് ഇവിടെ വ്യാസഭഗവാൻ നമ്മെ എല്ലാവരെയും തെര്യപ്പെടുത്തുകയാണ്. ശിവനും, ഗണപതിക്കും പ്രിയപ്പെട്ട എരിക്ക് സൂര്യന്റെ പേരുള്ള ചെടി ഏറ്റം പുണ്യമായ ഒരു സസ്യം തന്നെ...

ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയിൽ എരുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ആധുനകാലത്തെ ആയുർവ്വേദൗഷധങ്ങളുടെ ഗവേഷണം മുഖേന എരുക്കിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഔഷധങ്ങളാണ്‌ Cardenolides (ഇലകളിൽ നിന്ന്), Calotropin, Calactin, Benzoyllineolene തുടങ്ങിയവ. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകർ എരുക്കിലെ ഔഷധ ഘടകങ്ങൾ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു.

സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.

എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.

നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്‍റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.

സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്‍റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്‍റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.

ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്‌. എരിക്കിന്‍ പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.

എരുക്കിന്റെ ഔഷധ ഉപയോഗങ്ങൾ

സാധാരണയായി ആറടി മുതൽ എട്ടടി വരെ ഉയരത്തിൽ കാണപ്പെടുന്ന എരുക്ക് കുറ്റിച്ചെടി വിഭാഗത്തിൽ പെടുന്നു. ഇലകൾ ഏകദേശം
ആറിഞ്ചു നീളവും മൂന്നിഞ്ച് വീതിയും കാണുന്നു. ഇലകളുടെ കോണിൽ നിന്നുമാണു പുഷ്പങ്ങൾ ഉണ്ടാകുന്നത്, പൂക്കളുടെ ഉൾഭാഗത്ത് ചുവപ്പും പുറത്ത് വെളുപ്പും നിറം കാണപ്പെടുന്നു. കറയുള്ള ചെടിയായ എരുക്കിന്റെ ബീജം കറുപ്പ് നിറമുള്ളതും കാറ്റത്ത് പറന്നു നടക്കുന്നതുമാണു. കുട്ടികളുടെ പ്രിയ തോഴനായ അപ്പൂപ്പൻ താടിയാണു ഇതിന്റെ ബീജം. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും. ഔഷധ ഉപയോഗങ്ങൾ. ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.

ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും.

വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്.

ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം.

പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.

എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം,
വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫ
പിത്തങ്ങളെ ശമിപ്പിക്കും. കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം,
മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.
വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെ
വിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു

വിശ്വാസങ്ങളും അതിന്റെ ശാസ്ത്രീയതയും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉടച്ച നാളികേരം മലർത്തി വയ്ക്കരുതെന്ന്പറയുന്നത് എന്തുകൊണ്ട്? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മൃത...
24/02/2021

വിശ്വാസങ്ങളും അതിന്റെ ശാസ്ത്രീയതയും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഉടച്ച നാളികേരം മലർത്തി വയ്ക്കരുതെന്ന്
പറയുന്നത് എന്തുകൊണ്ട്?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

മൃതദേഹം കിടത്തിയിരിക്കുന്നതിന് സമീപം എണ്ണയൊഴിച്ച് തിരി കത്തിക്കുന്നത് ഉടച്ച നാളികേരത്തിലാണ്. ഉടച്ച നാളികേരം മലർത്തിവയ്ക്കുന്നത് കണ്ടാൽ പഴമക്കാർ ശകാരിക്കുന്നതിന് ഒരു കാരണം ഇതാണ്. കൂടാതെ ഭക്ഷ്യവസ്തു മലർത്തിവച്ച് മലിനപ്പെടുത്തരുതെന്നും അവർക്കുണ്ടായിരുന്നു. അന്നം ബ്രഹ്മമാണെന്നും അതിനെ നിന്ദിക്കരുതെന്നും നമ്മുടെ പൂർവ്വീകർ വിശ്വസിച്ചിരുന്നു. ആഹാരവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ചെയ്യുന്നുവെന്നും അവർ മനസ്സിലാക്കിയിരുന്നു. അതിനാൽ അതിനെ വൃത്തിയോടെയും
വെടിപ്പോടെയും സുക്ഷിക്കണമെന്ന് അവർ നിഷ്ക്കർഷിച്ചിരുന്നു. ഉടച്ച നാളികേരം മലർത്തിവച്ചാൽ അതിനുള്ളിൽ പാറ്റ, പല്ലി, എലി തുടങ്ങിയ ക്ഷുദ്രജീവികൾ പ്രവേശിക്കുകയും അതിൽ നിന്നുണ്ടാകുന്ന വിഷാംശം അറിയാതെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. അതിനിലാണു ഉടച്ച നാളികംരം മലർത്തി വയ്ക്കരുതെന്ന് പറയുന്നത്.

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേ...
22/02/2021

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍.

പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും.

ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയേ വേണ്ടു.

തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും

നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത.

കടപ്പാട്.....

എല്ലാ അംഗങ്ങള്‍ക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

01/02/2021

ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് .??

കുഴിച്ചിട്ടാൽ പോരെ?

ഉത്തരം: പോര എന്നാണ്

കാരണമുണ്ട്.ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.

മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.

അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.

മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.

എന്തേ പ്ലാവ് ?. മറ്റ് മരങ്ങൾ പോരെ?
പോര.കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.....

വേണമെങ്കിൽ തുറന്ന് നോക്കാം......

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.നോക്കൂ. ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.

ഇവിടെ പ്ലാവല്ല മാവാണ് വിറക്.. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ

വളരെ ശാസ്ത്രീയമായ രീതിയാണ്. ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് . അതു കൊണ്ട് അറിയുക.

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും. രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....
ഓർക്കുക. മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്.

ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം...

കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം. അപ്പോ ആകെ 3 കുളി. ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം .....
"മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ്?

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ
( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ്. അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്.

നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.

സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.

ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെആചാരങ്ങൾ
വളരെ ശ്രേഷ്ഠമാണ് - ശാസ്ത്രീയമാണ്. ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി കാണുന്നത്🙏🙏🕉️

നമ്മുടെ കുട്ടികൾക്ക്.... അറിയാത്തവർക്ക് ഒരറിവയ്ക്കോട്ടേ...
കടപ്പാട് 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

കാമാക്ഷി വിളക്ക്...വിളക്കുകളില്‍ വട്ടമുഖം,ഇരട്ടമുഖം, അഞ്ചുമുഖം എന്നിങ്ങനെ പലതരം വിളക്കുകളുണ്ട്. ഇവയ്ക്കെല്ലാമുപരി വീടുകള...
29/01/2021

കാമാക്ഷി വിളക്ക്...

വിളക്കുകളില്‍ വട്ടമുഖം,ഇരട്ടമുഖം, അഞ്ചുമുഖം എന്നിങ്ങനെ പലതരം വിളക്കുകളുണ്ട്. ഇവയ്ക്കെല്ലാമുപരി വീടുകളില്‍ പൂജാമുറിയില്‍ കത്തിച്ചുവയ്ക്കുന്ന വിളക്കാണ് കാമാക്ഷി വിളക്ക്. കാമാക്ഷി വിളക്ക് വീട്ടിലെ പൂജാമുറിയില്‍ കത്തിച്ചു വെച്ച് പ്രാര്‍ത്ഥിക്കുന്നതു കൊണ്ടുള്ള നന്മകള്‍ ഒട്ടനവധിയാണ്.ലോകജനതയുടെ ക്ഷേമത്തിനായി തപസനുഷ്ഠിച്ച, പാര്‍വ്വതീദേവിയുടെ അവതാരമാണ് കാമാക്ഷി ദേവി. ദേവി തപസനുഷ്ഠിച്ച വേളയില്‍ സകലദൈവങ്ങളും കാമാക്ഷി ദേവിയില്‍ അടങ്ങി. അതു കൊണ്ട് കാമാക്ഷിദേവിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ദൈവങ്ങളേയും തൊഴുത് പ്രാര്‍ത്ഥിച്ച ഫലം ഭക്തര്‍ക്ക് ലഭിക്കുന്നു. കാമാക്ഷി ദേവിയില്‍ സര്‍വ്വദൈവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഓരോരുത്തരും തങ്ങളുടെ കുലദേവതയെ ധ്യാനിച്ച് കാമാക്ഷി ദേവിയെ പൂജിക്കുന്നതായിട്ടാണ് ഐതിഹ്യം. അതിലൂടെ കുടുംബാംഗങ്ങള്‍ക്കെല്ലാം കാമാക്ഷി ദേവിയുടേയും അവരവരുടെ കുലദൈവത്തിന്‍റേയും അനുഗ്രഹം സിദ്ധിക്കുന്നു എന്നാണ് വിശ്വാസം.ചിലര്‍ക്ക് തങ്ങളുടെ കുലദൈവം ഏതാണെന്ന് അറിയില്ലെന്നുവരാം. അവര്‍ കാമാക്ഷി ദേവിയെ കുലദൈവമായി സങ്കല്‍പ്പിച്ച് നീതന്നെ ഞങ്ങളുടെ കുലദൈവമായി എന്‍റെ കുലം കാക്കണം എന്ന് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ഇതിനെ ‘കാമാക്ഷി ദീപം’ എന്നുപറയുന്നു.എല്ലാ ദൈവങ്ങളുടേയും അനുഗ്രഹം ഒന്നിച്ചുനേടുവാനായി വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ പോലും വധൂവരന്മാര്‍ കാമാക്ഷി വിളക്ക് കത്തിച്ച് കയ്യില്‍ പിടിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തുന്ന വധു അവിടെ ചെന്ന് ആദ്യം കാമാക്ഷി വിളക്ക് കത്തിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്.
ഒപ്പം കാമാക്ഷി വിളക്കില്‍ കുലദൈവവും കുടികൊണ്ട് അനുഗ്രഹം വര്‍ഷിക്കയാല്‍ ആ വിളക്ക് കത്തിച്ചു വധു വീട്ടില്‍ കയറുന്നതിനാല്‍ അവരുടെ കുലവും തഴച്ചുവളരും ഒപ്പം സര്‍വ്വ ഐശ്വര്യസിദ്ധിയും ഉണ്ടാവും എന്നാണ് വിശ്വാസം.
ഐശ്വര്യവസ്തുക്കളില്‍ ഒന്നാണ് കാമാക്ഷി വിളക്ക്. കാമാക്ഷി വിളക്ക് വളരെ പവിത്രതയാര്‍ന്നതാണ്. ഗജലക്ഷ്മിയുടെ രൂപമാണ് ഈ വിളക്കില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് എല്ലാ വീടുകളിലും അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ടതാണ്.പൂജയ്ക്ക് മുമ്പായി വിളക്കിന് പൂവും പൊട്ടും വെച്ച് ഐശ്വര്യത്തോടെ ദീപം കത്തിച്ചു വെച്ച് നിത്യം പ്രാര്‍ത്ഥിച്ചുപോന്നാല്‍ ദാരിദ്ര്യം അകലും.വധുവിന് സ്ത്രീധനം നല്‍കുമ്പോള്‍ ഒരു കാമാക്ഷി വിളക്കും രണ്ട് നിലവിളക്കും നല്‍കുന്നത് ഐശ്വര്യപ്രദമാണ്. എല്ലാ ഇരുളും അകറ്റി ജീവിതത്തില്‍ ഐശ്വര്യമേകി അനുഗ്രഹം വര്‍ഷിക്കുന്ന വിളക്കാണ് കാമാക്ഷി വിളക്ക്.
⚜️♦️⚜️♦️⚜️♦️⚜️♦️⚜️
കടപ്പാട് .

18/12/2020

സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 25 ന്

ഏകാദശി വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ശ്രീകൃഷ്ണൻ അവിൽപ്പൊതി പങ്കുവച്ച് സതീർത്ഥ്യനായ കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ് സങ്കല്പം. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്.

സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.

സ്വർഗ്ഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം എങ്ങനെ?

സ്വർഗ്ഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസംതന്നെ ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു ഉപവാസം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം.

അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം ,ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. ഏകാദശിദിവസം ഉടനീളം പൂർണ്ണ മനസ്സോടെ നാരായണ നാമം ജപിക്കുക.

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് സ്വർഗ്ഗവാതിൽ ഏകാദശി വ്രതം അവസാനിപ്പിക്കാം.പാരണ വീടൽ എന്നാണ് ഇതിന് പറയുന്നത്.

"ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത"

(പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ)

ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.

കുരുക്ഷേത്രയുദ്ധത്തിൽ തളർന്ന അർജ്ജുനന് ശ്രീ കൃഷ്ണൻ ഗീത ഉപദേശിച്ചതും അന്നെദിവസം ആണെന്നാണ് കരുതുന്നത്. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ഗീതാജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു.ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ എല്ലാം സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വളരെ പ്രധാനമായി ആണ് ആചരിക്കുന്നത്.

ഫലസിദ്ധി

വിഷ്ണു പ്രീതി യിലൂടെ മോക്ഷ പ്രാപ്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് സ്വർഗ്ഗവാതിൽ ഏകാദശി വ്രതം. പൂർണ മനസോടെയും നിഷ്ഠയോടെയും ഏകാഗ്രതയോടെയും സ്വർഗ്ഗവാതിൽ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ ഗതി കിട്ടാതെയുള്ള പിതൃക്കൾക്കും പൂർണ്ണഫലം കൈവരുമെന്നാണ് വിശ്വാസം.

14/12/2020

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
❦ ════ •⊰❂⊱• ════ ❦

🔥വീടും മനുഷ്യ ദേഹവും🔥

ഭാരതീയ സങ്കല്പങ്ങളിൽ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം എല്ലാ ശാസ്ത്രമേഖലകളിലും നിഴലിച്ചുകാണുന്നു. തത്വങ്ങൾ പലതും മനുഷ്യ ദേഹവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഭാരതീയ ശാസ്ത്രങ്ങളിൽ എല്ലാം നമുക്ക് ദർശിക്കാനാകും. ക്ഷേത്രവും മനുഷ്യദേഹവുമായുള്ള ബന്ധം പോലെതന്നെ ഗൃഹങ്ങൾക്കും ഭൂമിക്കും ശരീരവുമായി ബന്ധം കല്പ്പിക്കപ്പെടുന്നു.

"അമർത്യാശ്ചൈവ, മർത്ത്യാശ്ച
യത്ര യത്ര വസന്തി ഹി, തദ് വാസ്തു ''

മരിക്കാത്തതും മരിച്ചതുമായ എല്ലാ വസ്തുക്കളിലും വസിക്കുന്നതെന്താണോ അതിനെ വാസ്തു എന്നു പറയുന്നു. സംസ്കൃതത്തിൽ “വസ്' എന്ന ധാതുവിൽ നിന്നാണ് വാസ്തു എന്ന വാക്ക് ഉണ്ടായത്. വസ് എന്നാൽ വസിക്കുക എന്നതാണ്. വസിക്കുന്നതേതോ - അത് വാസ്തു. അതായത് വാസ്തു എന്നത് ഭൂമി എന്ന അർത്ഥത്തിലും ഗൃഹം എന്ന അർത്ഥത്തിലും ശരീരം എന്ന അർത്ഥത്തിലും ഉപയോഗിക്കാം. ഭൂമിയുടെ എല്ലാ ഗുണഗണങ്ങളും വാസ്തുവിൽ കൂട്ടിയിണക്കാൻ ആകും. വാസ്തുവിൽ ഭൂമിയുടേതടക്കമായ പഞ്ചഭൂതങ്ങളുടെ ചൈതന്യം അനുഭവിക്കുന്നത് മനുഷ്യസ്വരൂപത്തിലൂടെയാണ്. അതിനാൽ വാസ്തു, ഗൃഹം എന്നിവ ജീവനുള്ള പുരുഷനായി അഥവാ വാസ്തു പുരുഷമണ്ഡലമായി കണക്കാക്കാം.

ഭൂമിയിൽ കാണപ്പെടുന്ന ജലം, അഗ്നി, വായു, ആകാശം എന്നിവയെല്ലാം തന്നെ മനുഷ്യരൂപത്തിലും ദൃശ്യമാണ്. അവയെല്ലാം സപ്തധാതുക്കളായി നമുക്ക് കാണപ്പെടുന്നു. അനവധി ശക്തികളെക്കൊണ്ട് നിലനിൽക്കുന്ന ശരീരത്തിൽ പ്രധാനം 1.എല്ല് - നേരെനിൽക്കുന്നത്, 2. രക്തം - ദ്രവരൂപം, 3. മാംസം -ആകൃതിയാകുന്നത്, 4, മജ്ജ - ചൈതന്യവത്താക്കുന്നത്, 5, മേദസ്സ് - ഉത്ഭവിക്കുന്നത്, 6. രേതസ്സ് - ജനിപ്പിക്കുന്നത്, 7, തൊലി - ആകൃതിയെ സംരക്ഷിക്കുന്നത്. ഇതെല്ലാം വാസ്തുവിലുണ്ടെന്നാണ് സങ്കല്പം.
ഈ സപ്തധാതുക്കളിൽ നിന്നും നാഡി, സിരകളും ഉണ്ടാകുന്നു. നേരെ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ആയ രേഖകളെയെല്ലാം നാഡികളായും കർണ്ണാകാരമായ രേഖകളെയെല്ലാം സിരകളായും കണക്കാക്കണം. അവയുടെ ചേർച്ചകളായ ബിന്ദുവെല്ലാം മർമ്മങ്ങളായും വരും. കൂടുതൽ രേഖകൾ ചേർന്നാൽ മഹാമർമ്മവുമാകുന്നു.
ഇപ്രകാരമുള്ള വാസ്തു പുരുഷചൈതന്യത്തിൽ അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർമ്മേന്ദ്രിയങ്ങൾ എന്നിവയും നമുക്ക് കല്പിക്കാനാകും. അപ്പോൾ ആ വാസ്തുവിൽ വാസ്തുപുരുഷൻ തെക്കുപടിഞ്ഞാറ് കാലും വടക്കുകിഴക്ക് തലയുമായി സങ്കല്പിക്കപ്പെടുന്നു. ദേഹത്തിൽ 45 ദേവചൈതന്യങ്ങൾ ഉള്ളതായും സ്വരൂപിക്കപ്പെട്ടതായും കണക്കാക്കുന്നു.

മൂർദ്ധാവിൽ (ശിരസ്സിൽ) ശിവനും കണ്ണുകളിൽ പർജ്ജന്യനും ദിതിയും മുഖത്ത് ആപനും കഴുത്തിൽ ആപവാസനും ഇടത്തെ ചെവിയിൽ ജയന്തനും വലത്തെചെവിയിൽ അദിതിയും ഇടത്തേ ചുമലിൽ ഇന്ദ്രനും വലത്തേ ചുമലിൽ അർഗ്ഗളൻ തുടങ്ങി 45 ദേവന്മാരും വസിക്കുന്നു. ഈ ദേവന്മാരെ സ്വശരീരത്തിലും തൃപ്തരാക്കിയാൽ ഐശ്വര്യപൂർണ്ണമായ ജീവിതം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സങ്കല്പം ഗൃഹനിർമ്മാണാരംഭത്തിൽ ആവശ്യമാണ്.

അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

14/12/2020

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.
2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.
3. വീടിന്ടെ കിഴക്കുവശത്ത്‌ ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.
6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.
7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.
8. ഒരു ആവണപ്പലക.
9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.
10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.
11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.
കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.
ॐ➖➖➖➖ॐ➖➖➖➖ॐ
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...

14/12/2020

സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ ?

ചില വിശിഷ്ട സർപ്പങ്ങൾ തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് സർപ്പ സമാധി അല്ലെങ്കിൽ നാഗ സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.

പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു.

മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട് തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും, തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു.

ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.

സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... 🙏

28/09/2020

കുഞ്ഞുങ്ങളെ ചോറൂണിനു മുൻപായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നുപറയുന്നത് എന്തുകൊണ്ടാണ്?
കുട്ടികളെ ചോറൂൺ വരെ ചോറൂൺ കഴിഞ്ഞ് എന്നല്ല ഒരു സ്ത്രീ ഗർഭിണിയായി 7-ാം മാസം ആകുന്നതോടുകൂടി ശ്രവണത്തിന് അധികാരിയായി വരുന്നു.
അതായത് കേൾവി ശക്തി ഉണ്ടായി തുടങ്ങി എന്ന്. ശബ്ദം ബ്രഹ്മമാണ് അത് അവ്യക്തമായും, അമിതഘോഷത്തോടു കൂടിയും, ഉച്ചാരണ തെറ്റോടുകൂടിയും കേൾക്കരുത് ആവിധം കേട്ടാൽ അംഗഭംഗം ,മാനസീക പരിമിതികൾ , അസുഖങ്ങൾ എന്നിവ ഉണ്ടാകും
എന്നതുകൊണ്ടും അത് വേദസൂക്തങ്ങൾ പോലുള്ളവയായതിനാൽ തെറ്റി കേൾക്കരുതെന്നും , മണിനാദം തുടങ്ങിയവയിൽ ലയം ഉണ്ടാകുമെന്നുള്ളതിനാലും അത് ക്രമപ്രകാരം ശ്രവിക്കണമെന്നുള്ളതുകൊണ്ടും,
അച്ഛൻ വേദം ചൊല്ലുമ്പോൾ പിഴവു വന്നതു ശ്രവിച്ച് അംഗഭംഗം ഉണ്ടായ ആളാണ് അഷ്ടാവക്രൻ.പക്ഷെ അദ്ദേഹത്തിന് ശരീരത്തിന് മാത്രമേ ദോഷം സംഭവിച്ചുള്ളൂ.
മഹാജ്ഞാനിയാണ് അദ്ദേഹം . അതുപോലെ അഭിമന്യുവും അദ്ദേഹം പൂർണ്ണതയിൽ എത്തിയില്ല.
കയാധുവിന്റെ ഗർഭത്തിലിരുന്ന് വിധിയാവണം ശ്രവിച്ച് പൂർണ്ണതയിൽ എത്തിയയാളാണ് പ്രഹ്ളാദൻ 'അത് അപൂർവ്വമായി ഈശ്വരനിയോഗം ' അവിടെ വിധിയാവണം ശ്രവിച്ചു എന്നതിനാലാണ്. അതുപോലെ മാർക്കണ്ഡേയ മഹർഷിയുടെ ശിഷ്യയായ മദാലസയുടെ മക്കൾ ഇവരും പൂർണ്ണത കൈവരിച്ചവരാണ്.
വിധിയാവണം ഗർഭത്തിലിരുന്ന് ശ്രവിച്ചവർ .ശ്രവണം വേണ്ട പോലെയായില്ലെങ്കിൽ അത് അപകടമാകും.
അന്നം ശരീരത്തിൽ കയറി തുടങ്ങിയാൽ ഈ നാദങ്ങൾ (ശബ്ദങ്ങൾ) ഉൾകൊള്ളുന്നതിൽ വ്യത്യാസം വരുന്നു. പല വേദസൂക്തങ്ങളും ജപിക്കുന്നത് ജലപാനത്തിന് മുൻപാകണം എന്നു പറയുന്നതിന്റെ ഉദ്ദേശം ഇതാണ് .
അന്നം കയറി തുടങ്ങിയാൽ ദഹനപ്രക്രിയയിൽ വ്യത്യാസം വന്ന് അത് നാം ഉണ്ടാക്കുന്ന ശബ്ദങ്ങളെ വേണ്ട രീതിയിൽ ആവില്ല എന്നതുകൊണ്ട് എന്നതിനാൽ ആഹാരശേഷം വേദസൂക്തം' അരുത് എന്നുണ്ട് അത് ഇത്ര സമയത്തേക്ക് എന്ന രീതിയിൽ. അതിനാൽ അന്നം കയറി സമീകരിച്ച ദേഹത്ത് ഈ നാദങ്ങളുടെ പ്രഭാവത്തിന് കുറവുണ്ട് എന്നതിനാൽ അമ്മയും കുട്ടിയും ചോറൂണുകഴിഞ്ഞേ ക്ഷേത്രദർശനം മുതലായ ആരാധനാനുനഷ്ഠാനങ്ങൾ പാടുള്ളൂ എന്ന് പറയുന്നത് .

(ആർഭണ്യാം തു ഗർഭിണ്യാം എന്നതാണ് ന്യായം )

Address

കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ. . കുന്നംകുളം
Kunnamkulam
680503

Telephone

9846928513

Website

Alerts

Be the first to know and let us send you an email when കുന്നത്ത് ഭഗവതി ക്ഷേത്രം ആനായ്കൽ കുന്നംകുളം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category