St. George Cathedral Edavaka Thozhiyoor

St. George Cathedral Edavaka Thozhiyoor St. George cathedral edavaka thozhiyoor anjoor pally kunnamkulam thrissur

22/04/2025
16/04/2025

മലബാർ സ്വാതന്ത്ര സുറിയാനി സഭതൊഴിയൂർ സെൻ്റ്. ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ17--04-2025പെസഹാവ്യാഴ.....

*സുവിശേഷയോഗം*വിശുദ്ധ വലിയ നോയമ്പിൽ നടത്തിവരാറുള്ള സുവിശേഷയോഗം ഇന്ന് സന്ധ്യ നമസ്കാരത്തിനു ശേഷം  ഭദ്രാസന ഇടവക ദൈവാലയത്തിൽ ...
16/04/2025

*സുവിശേഷയോഗം*

വിശുദ്ധ വലിയ നോയമ്പിൽ നടത്തിവരാറുള്ള സുവിശേഷയോഗം ഇന്ന് സന്ധ്യ നമസ്കാരത്തിനു ശേഷം ഭദ്രാസന ഇടവക ദൈവാലയത്തിൽ നടത്തപ്പെട്ടു. സഭ പരമാധ്യക്ഷൻ *അഭി. സിറിൽ മാർ ബസ്സേലിയോസ്‌ മെത്രാപോലീത്താ* സുവിശേഷയോഗം ഉദ്ഘാടനം നിർവഹിച്ചു *ഓർത്തഡോൿസ്‌ സഭയിലെ അടുപ്പൂട്ടി സെന്റ് ജോർജ് ഇടവക വികാരി ഫാ. ഗീവർഗീസ്‌ വർഗീസ്* ഇടവക വികാരി ഫാ. തോമസ് കുരിയൻ സ്വാഗതവും, ഇടവക സെക്രട്ടറി ബാബു ചെമ്മണ്ണൂർ നന്ദിയും അറിയിച്ചു. ഇമ്മാനുവേൽ സൺ‌ഡേ സ്കൂൾ പ്രധാനഅധ്യാപകൻ ബാബു മാസ്റ്റർ സമാപന പ്രാർത്ഥന നടത്തി. ഇടവക ട്രഷറർ റെജി കുണ്ടുകുളങ്ങര, ഇടവക കമ്മിറ്റി, സഭ കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. യോഗാനന്തരം സ്നേഹവിരുന്നും ഉണ്ടായിരുന്നു

മലബാർ സ്വതന്ത്ര സുറിയാനി സഭ സെന്റ് ജോർജ് ഭദ്രാസന ഇടവകയുടെ കീഴിലുള്ള അഞ്ഞൂർ ഇമ്മാനുവേൽ സൺ‌ഡേ സ്കൂളിന്റെ ഒരു വർഷം നീണ്ടുനി...
16/04/2025

മലബാർ സ്വതന്ത്ര സുറിയാനി സഭ സെന്റ് ജോർജ് ഭദ്രാസന ഇടവകയുടെ കീഴിലുള്ള അഞ്ഞൂർ ഇമ്മാനുവേൽ സൺ‌ഡേ സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സുവിശേഷ യോഗം ഞായറാഴ്ച അഞ്ഞൂർ മാർ ബഹനാം ചാപ്പൽ അങ്കണത്തിൽ നടത്തപ്പെട്ടു. തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക വികാരിയും സഭാ വൈദീക ട്രസ്റ്റിയുമായ ഫാ. തോമസ് കുരിയൻ ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ഫാദർ ആന്റണി പൗലോസ് വചന ശുശ്രുഷ നടത്തി . ബാബു മാസ്റ്റർ, ചാൽസൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഇടവക സെക്രട്ടറി ബാബു C V, ട്രഷറർ റെജി കുണ്ടുകുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു.ഇടവകയുടെ കീഴിലുള്ള ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ ഉണ്ടായിരുന്നു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ രണ്ടാം ഞായറാഴ്ചകളിലും സുവിശേഷ യോഗം നടത്തപ്പെടുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

കാൽകഴുകൽ ശുശ്രുഷ
15/04/2025

കാൽകഴുകൽ ശുശ്രുഷ

ഓശാനശുശ്രുഷകൾക്ക് അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ്‌ മെത്രാപോലീത്താ മുഖ്യകർമികത്വം വഹിക്കുന്നതാണ്
12/04/2025

ഓശാനശുശ്രുഷകൾക്ക് അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ്‌ മെത്രാപോലീത്താ മുഖ്യകർമികത്വം വഹിക്കുന്നതാണ്

20/08/2024

#ധൂപകുറ്റി അത്‌ പരിശുദ്ധ സഭയുടെ അടയാളമാണ്,,,

മേൽപകുതി ആകാശത്തെയും കീഴ്പകുതി ഭൂമിയെയും സൂചിപ്പിക്കുന്നു,,,

നാല് ചങ്ങലകളിൽ ഓരോന്ന് വീതം
പിതാവിനേയും, പുത്രന്റെ മനുഷ്യത്വം
പുത്രന്റെ ദൈവികതയും പരിശുദ്ധ റൂഹായെയും, സൂചിപ്പിക്കുന്നു,,,,

ഓരോ ചങ്ങലകളിലും 72, കണ്ണികൾ അവ 72, ക്രിസ്തു‌ ശിഷ്യമാരെ സൂചിപ്പിക്കുന്നു,,,

ഓരോ ചങ്ങലയിലും ഉള്ള 12, മണികൾ
കർത്താവിന്റെ12,
അപ്പോസ്‌തോലന്മാരെ സൂചിപ്പിക്കുന്നു

ധൂപകുറ്റിയിൽ ഇടുന്ന കരിക്കട്ട നമ്മുടെ പാപത്തെ സൂചിപ്പിക്കുന്നു,,

തീയാകുന്ന റൂഹാ കരിക്കട്ടയെ എരിച്ചു
അന്തരീക്ഷത്തിലേക്ക് സുഗന്ധം പരത്തുന്നു,,,

കുന്തിരിക്കമാകുന്ന നമ്മുടെ പ്രാർത്ഥന
ദൈവത്തെയുംനമ്മുടെ ചുറ്റുപാടിനെയും സുഗന്ധത്താൽ സന്തോഷപൂരിതമാക്കുമെന്ന് പരിശുദ്ധസഭ നമ്മെ പഠിപ്പിക്കുന്നു,,

16/07/2024

St. George cathedral edavaka thozhiyoor

10/07/2024
28/03/2024

മലബാർ സ്വാതന്ത്ര സുറിയാനി സഭ
തൊഴിയൂർ സെൻ്റ്. ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയത്തിൽ

കാൽകഴുകൽ ശുശ്രൂഷ

28-03-2024
പെസഹാവ്യാഴം ഉച്ചയ്ക്ക് 2.30 ന്

സഭാ മേലദ്ധ്യക്ഷൻ
അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ

Address

Thozhiyoor Churchu Road, Anjoor
Kunnamkulam

Website

Alerts

Be the first to know and let us send you an email when St. George Cathedral Edavaka Thozhiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share