21/08/2026
ഒന്നിച്ചൊരു പൊന്നോണം
പഴഞ്ഞി മാർ ബാസേലിയോസ് സ്കൂളിലെ മെഗാ തിരുവാതിര ശ്രദ്ധേയമായി
-----------------------------------------------
പഴഞ്ഞി മാർ ബാസേലിയോസ് സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ചു ഒന്നിച്ചൊരു പൊന്നോണം മുഴുവൻ വിദ്യാർഥിനികളെയും അണിനിരത്തി സംഘടിപ്പിച്ച മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി. സ്കൂളിലെ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർത്ഥിനികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഒന്നിച്ചൊരു പൊന്നോണം എന്ന ആശയത്തിനായി മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
250 ഓളം വിദ്യാർഥിനികൾ അഞ്ചു വൃത്തങ്ങളിലായാണ് അണിനിരന്നത്. പഴഞ്ഞി പള്ളിയുടെ വടക്കേ പടിപ്പുരയ്‌ക്കലാണ് തിരുവാതിര അരങ്ങേറിയത്.
1998 ൽ വെള്ളിത്തിരയിലെത്തിയ സ്നേഹം എന്ന മലയാള സിനിമക്കുവേണ്ടി യൂസഫലി കേച്ചേരി രചിച്ച കൈതപൂവ് മണമെന്തേ ചഞ്ചലാക്ഷി എന്നീ തുടങ്ങുന്ന മനോഹരമായ ഗാനത്തോടൊപ്പം വിദ്യാർത്ഥിനികൾ ചുവടു വെക്കുന്നതിന് കാണികളായി ധാരാളം രക്ഷിതാക്കളും പൊതുജനങ്ങളും ഉണ്ടായിരുന്നു. അധ്യാപകരായ ഫെമി വർഗീസ്, ജിൻസി പി ജോസ്, നിസ വർഗീസ് , സിസ്സി കെ ടി , ചിഞ്ചിത പി വിൽസൺ, വാണി നമ്പൂതിരി, നിവേദിക കെ സി, എന്നിവർ നേതൃത്വം നൽകി.