21/07/2026
കഴിഞ്ഞവർഷത്തെ പോലെ തന്നെ ഇത്തവണയും ശ്രീ വ്യാസന് നൽകാനായി നിരഞ്ജൻ ഉണ്ണി കണ്ണന്റെ ചിത്രം വരച്ചു, പക്ഷെ നിരഞ്ജൻ ഇത്തവണ 10ക്ലാസ്സിലാണ് പഠിക്കുന്നത്, പഠിപ്പും ട്യൂഷനും മുടക്കാൻ മുടക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് തലേദിവസം തന്നെ വരച്ച ചിത്രം ക്ഷേത്ര ഭരണസമിതിയെ ഏല്പിച്ചു, അത് ഭരണ സമിതിയിലെ ഒരാളെകൊണ്ട് കൊടുക്കാൻ എന്ന് തീരുമാനിച്ചു, പക്ഷെ അഷ്ടനാഗങ്ങളുടെ ഗുരുവായൂരപ്പന്റെയും ആഗ്രഹം മറിച്ചായിരുന്നു!! തലേ ദിവസത്തെ പ്രഭാഷകൻ ശ്രീ പ്രസാദ് പുളിക്കൽ അവതരിപ്പിച്ചത്, സനാതന ധർമ്മത്തിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം ആയിരുന്നു, ആ പ്രഭാഷണത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വേദിയിലേക്ക് കയറില്ലാന്ന് പറഞ്ഞു മടികാണിച്ച നിരഞ്ജന്റെ അമ്മയെ തന്നെ ആശ്ചര്യമായി വേദിയിലേക്ക് നമ്മുടെ പ്രിയപ്പെട്ട ചന്ദ്രബോസ് ശാന്തി വരച്ച ചിത്രം നൽകുവാൻ വിളിച്ചു ❤, എത്രയും ജനങ്ങളുടെ ഇടയിൽ അവർക്കു അതിന് മടികാണിക്കാൻ പറ്റില്ലായിരുന്നു! നിമ്മി ചേച്ചി വന്നു, പ്രിയപ്പെട്ട വ്യാസന് തന്റെ മകൻ വരച്ച ഉണ്ണികണ്ണന്റെ ചിത്രം സമ്മാനിച്ചു ❤