18/09/2022
ചുമതലകളുടെ അഹംഭാവമില്ലാത്ത സൗമ്യതയുടെ യഥാർത്ഥ ആൾരൂപം - മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത
കുന്നംകുളം ● പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ 30-ാമത് ഓർമ്മദിനവും അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു. സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10.45 ന് പഴയ പള്ളിയിൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് 2 മണിക്ക് നടന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ പങ്കെടുത്തു.
'ചുമതലകളുടെ അഹംഭാവമില്ലാത്ത സൗമ്യതയുടെ യഥാർത്ഥ ആൾരൂപമാണ് കാലം ചെയ്ത് മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത' എന്ന് മലബാർ സ്വതന്ത്ര സുറിയാനി സഭ വൈദീക ട്രസ്റ്റി ഫാ. പ്രിൻസ് കോലാടി അനുസ്മരിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഭദ്രാസന സെക്രട്ടറി ഫാ. ജയ്സൺ ജോൺ കൊച്ചുപടിഞ്ഞാറേക്കര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മെമ്പർ മണികണ്ഠൻ റ്റി.എസ്, കുന്നംകുളം മുൻസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് കൗൺസിലർ ലബീബ് ഹസൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠൻ, പെങ്ങാമുക്ക് വാർഡ് മെമ്പർ രാജി സോമൻ, മലബാർ സ്വതന്ത്ര സുറിയാനി സഭയെ പ്രതിനിധീകരിച്ച് വൈദീക ട്രസ്റ്റി ഫാ. പ്രിൻസ് കോലാടി, മാർത്തോമ്മാ സുറിയാനി സഭയെ പ്രതിനിധീകരിച്ച് ഫാ. കോശി കുരിയൻ, ആർത്താറ്റ് സിംഹാസന പള്ളി വികാരി ഫാ. സിജി മാത്യു, സഹവികാരി ഫാ. ജിബിൻ ചാക്കോ, ചാലിശ്ശേരി പള്ളി വികാരി ഫാ. റെജി കുഴിക്കാട്ടിൽ, പെങ്ങാമുക്ക് പള്ളി ഇടവക അംഗം ഫാ. വികാസ് വടക്കൻ, മോർ അത്താനാസിയോസ് അസ്സോസിയേഷൻ പ്രസിഡന്റ് ഷൈസൻ പാലക്കൽ, തിരുമേനിയുടെ പിതൃ സഹോദരൻ തമ്പി പുലിക്കോട്ടിൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി.
പെങ്ങാമുക്ക് പള്ളി വികാരി ഫാ. ബിൻസൻ മന്നാലിക്കുടി, പള്ളി കൈക്കാരൻ സുനിൽ സൈമൺ, പള്ളി സെക്രട്ടറി ഷൈജു ഡേവിഡ്, പള്ളി ഭരണസമിതി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.