Assemblies of God Church Kundara

Assemblies of God Church Kundara This local congregation of Assemblies of God Church was started in 1954. Presently we are blessed by the services of Pastor. J. Saji.

Kundara AG Church is a part of World Assemblies of God Fellowship the world's largest Pentecost denomination with over 384,000 ministers and churches in over 212 countries and serving over 8.5 crore members. Regular activities of the Church include Worship service, Sunday school, Youth fellowship (Christ Ambassadors), Ladies' fellowship (Women Missionary Council), Area prayer meetings, Bible class

es, Fellowship meetings, Fasting prayer and Gospel meetings. The ministry and leadership of many spirit-filled servants of God during the last six decades have enabled the church to grow to its present level. Now more than 110 families worship the Lord in Truth and in spirit. We solicit everyone's prayers for our church and its activities and that many peoples may come to know the Lord.

കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് വിശ്വാസികൾ, സഭാ പാസ്റ്റർ ജെ സജിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതം സന്ദ...
21/05/2026

കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് വിശ്വാസികൾ, സഭാ പാസ്റ്റർ ജെ സജിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ചു.
സ്നേഹവും കരുതലും പങ്കുവെച്ച് അവിടെയുള്ളവർക്കായി പ്രാർത്ഥനയും സഹായ പ്രവർത്തനങ്ങളും നടത്തി. സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായ ഈ സന്ദർശനം എല്ലാവർക്കും അനുഗ്രഹകരമായി.

കുട്ടികളുടെ ആത്മീയവും വിനോദപരവുമായ വളർച്ച ലക്ഷ്യമാക്കി സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം Magic Planet സന്ദർശന...
20/05/2026

കുട്ടികളുടെ ആത്മീയവും വിനോദപരവുമായ വളർച്ച ലക്ഷ്യമാക്കി സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം Magic Planet സന്ദർശനം സംഘടിപ്പിച്ചു. വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവ്വം യാത്രയിൽ പങ്കെടുത്തു.

സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജൻ ജി പണിക്കർ യാത്രയ്ക്ക് നേതൃത്വം നൽകി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ...
31/03/2026

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേരുന്നു.

Congratulations to the newly elected Executive Committee! Wishing you God’s blessings in all your services.

Greetings from AG Church Kundara

Rev. Dr. T J Samuel (Superintendent), Rev. Thomas Philip (Asst. Superintendent), Rev. Jose T George (Secretary), Rev. Yahadathmoni E (Treasurer), Rev. Babu Varghese (Committee member)

പഞ്ചാബ് ദേശ് ഭഗത് യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിങ്ങിൽ പി എച്ച് ഡി ‌നേടിയ ബെൻസൺ കെ ജോൺ. കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവ...
19/02/2026

പഞ്ചാബ് ദേശ് ഭഗത് യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിങ്ങിൽ പി എച്ച് ഡി ‌നേടിയ ബെൻസൺ കെ ജോൺ. കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കല്ലുംമൂട്ടിൽ ബ്ലെസ്സൺ ഭവനിൽ ജോണിന്റെയും അമ്മിണിയുടെയും മകനുമാണ്.
ഭാര്യ: ഫേബ, മക്കൾ: ഏയ്ഞ്ചൽ, ആൻഡ്രൂ

Congratulations Dr. Benson K John, on your incredible achievement.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ നാളെ മുതൽ...!അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ...
25/01/2026

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ നാളെ മുതൽ...!

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ജനുവരി 26 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.ടി. ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് - മദ്ധ്യമേഖല കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ. കുണ്ടറ ആശുപത്രിമുക്ക് കനാൽ ഗ്രൗണ്ടിൽ.2026 January 1,2,3,4...
01/01/2026

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് - മദ്ധ്യമേഖല കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ. കുണ്ടറ ആശുപത്രിമുക്ക് കനാൽ ഗ്രൗണ്ടിൽ.

2026 January 1,2,3,4
Evening 6 pm to 9 pm
Kundara, Hospital Junction, KIP Canal Ground

Blessed New Year to all families!
01/01/2026

Blessed New Year to all families!

കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം, കുണ്ടറ ആറുമുറിക്കട മൈലത്ത് ഹൗസിൽ, ജിജി സാം (52) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ...
15/12/2025

കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം, കുണ്ടറ ആറുമുറിക്കട മൈലത്ത് ഹൗസിൽ, ജിജി സാം (52) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച (16-Dec-2025) സ്വവസതിയിൽ ആരംഭിച്ച്, കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് സഭ കാരിക്കൽ സെമിത്തേരിയിൽ.

കുണ്ടറ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിലെ മുൻ ശുശ്രൂഷകനായിരുന്ന (1987-1990) പാസ്റ്റർ റ്റി. സി. തോമസ് (82) നിത്യതയിൽ ചേർക്കപ്പെ...
22/11/2025

കുണ്ടറ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിലെ മുൻ ശുശ്രൂഷകനായിരുന്ന (1987-1990) പാസ്റ്റർ റ്റി. സി. തോമസ് (82) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭൗതിക സംസ്കാരം നവംബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹൊറമാവ് അഗര ഐ.പി.സി ഹെഡ് ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

അന്നമ്മ തോമസ് ആണ് സഹധർമ്മിണി. സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷകനായ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) മകനാണ്.
ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), പാസ്റ്റർ ഷിജു തോമസ് (ബാംഗ്ളൂർ) എന്നിവർ മറ്റു മക്കൾ ആണ്.

കുടുംബത്തിന്റെ ദുഃഖത്തിൽ കുണ്ടറ ഏ ജി സഭ പങ്കുചേരുന്നു. ക്രിസ്തീയ പ്രത്യാശകൾ അറിയിക്കുന്നു.

ന്യൂയോർക് യോങ്കേഴ്സ് അസംബ്ലീസ് ഓഫ് ഗോഡ് സ്ഥാപക ശുശ്രൂഷകനും ബൈബിൾ കോളേജ് അദ്ധ്യാപകനും ആയിരുന്ന പാസ്റ്റർ എം. എസ് മത്തായി (...
28/06/2025

ന്യൂയോർക് യോങ്കേഴ്സ് അസംബ്ലീസ് ഓഫ് ഗോഡ് സ്ഥാപക ശുശ്രൂഷകനും ബൈബിൾ കോളേജ് അദ്ധ്യാപകനും ആയിരുന്ന പാസ്റ്റർ എം. എസ് മത്തായി (89) നിത്യതയിൽ പ്രവേശിച്ചു. കുണ്ടറ ഏ ജി സഭാംഗംങ്ങൾ ആയ എം. കോശി പണിക്കർ, എം ഉമ്മൻ പണിക്കർ എന്നിവരുടെ സഹോദരി (Sis. മേഴ്‌സി) ഭർത്താവാണ് പാസ്‌റ്റർ. എം. എസ് മത്തായി. സംസ്ക്കാരം ജൂലൈ 5 (ശനിയാഴ്ച) അമേരിക്കയിൽ. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Heartfelt Condolences and Prayers:
Assemblies of God Church, Kundara

Address

Assemblies Of God Church, Ponguvila Junction
Kundara
691501

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 8am - 5pm

Alerts

Be the first to know and let us send you an email when Assemblies of God Church Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Assemblies of God Church Kundara:

Share