Islamic Centre Calicut

Islamic Centre Calicut Religious Empowerment & Social Welfare

13/06/2013

സമസ്ത: പൊതു പരീക്ഷ 2,09,734 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6564 സെന്ററുകളിലായി 56,056 ആണ്‍കുട്ടികളും, 52,900 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,08,956 കുട്ടികളും, 7-ാം തരത്തില്‍ 5795 സെന്ററുകളിലായി 38,636 ആണ്‍കുട്ടികളും, 38,442 പെണ്‍കുട്ടികളുമുള്‍പ്പെടെ 77,078 കുട്ടികളും, 10-ാം തരത്തില്‍ 2674 സെന്ററുകളിലായി 12,393 ആണ്‍കുട്ടികളും, 9,853 പെണ്‍കുട്ടികളുമുള്‍പ്പെടെ 22,246 കുട്ടികളും +2 ക്ലാസ്സില്‍ 285 സെന്ററുകളിലായി 908 ആണ്‍കുട്ടികളും, 546 പെണ്‍കുട്ടികളുമുള്‍പ്പെടെ 1454 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2,09,734 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 51 സെന്ററുകളും 7-ാം ക്ലാസില്‍ 93 സെന്ററുകളും 10-ാം ക്ലാസില്‍ 2360 കുട്ടികളും 189 സെന്ററുകളും +2 ക്ലാസില്‍ 418 കുട്ടികളും 60 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവരുടെ പരിശീലന പരിപാടി ഇന്നും നാളെയും (2013 ജൂണ്‍ 12,13 ബുധന്‍, വ്യാഴം) ചേളാരി സമസ്താലയത്തില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതുപരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2013 ജൂണ്‍ 9 ന് ഖുര്‍ആന്‍ പൊതുപരീക്ഷ നടന്നു കഴിഞ്ഞു. 2013 ജൂണ്‍ 14ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടികള്‍ നടക്കും. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 2048 സെന്ററുകള്‍ 82335 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 19 സെന്ററുകള്‍ 196 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 363 സെന്ററുകള്‍ 7392 കുട്ടികള്‍, ഏറ്റവും കുറവ് മഹാരാഷ്ട്രയിലെ മുംബെയില്‍ ഒരു സെന്റര്‍, 2 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു.എ.ഇ. 16 സെന്ററുകള്‍ 500 കുട്ടികള്‍, കുറവ് കുവൈറ്റ് ഒരു സെന്റര്‍, 2 കുട്ടികള്‍. എല്ലാ സ്ഥലങ്ങളിലും എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. പൊതുപരീക്ഷാ സംബന്ധമായ വിവരങ്ങള്‍ www.samastha.info, www.samastharesult.info, www.samastha.net എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

കൂടുതൽ വാർത്തകൾക്ക് pls like..

https://www.facebook.com/IslamicCentreCalicut?ref=hl

21/04/2013

വെങ്ങപ്പള്ളി അക്കാദമി:
പുതിയ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും

കല്‍പ്പറ്റ: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി പുതിയ അദ്ധ്യയന വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.
വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി കോളേജില്‍ എസ് എസ് എല്‍ സി പാസായ 35 വിദ്യാര്‍ത്ഥികള്‍ക്കും, ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ഹിഫ്ള് കോളേജില്‍ ഏഴാം തരം പാസായ 10 വിദ്യാര്‍ത്ഥികള്‍ക്കും, വാരാമ്പറ്റ സആദാ കോളേജില്‍ 7-ാം തരം പാസായ 30 വിദ്യാര്‍ത്ഥികള്‍ക്കും, കല്‍പ്പറ്റ വനിതാ ശരീഅത്ത് കോളേജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും.
അഡ്മിഷനുള്ള അപേക്ഷാഫോറ വിതരണം സ്ഥാപനങ്ങളില്‍ ആരംഭിച്ചുട്ടുണ്ട്. മെയ് ആദ്യവാരത്തില്‍ എഴുത്തു പരീക്ഷയും ഇന്റ്ര്‍വ്യൂയും അതാത് സ്ഥാപനങ്ങളില്‍ നടക്കും.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെങ്ങപ്പള്ളി അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി ഹാരിസ് ബാഖവി അറിയിച്ചു.

28/01/2013

സ്റേറ്റ് കമ്മിറ്റി നല്‍കിയ നിവേദനം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവര്‍കള്‍ക്ക്,

വ്യാജകേശം സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ താഴെപറയുന്ന ഭേതഗതി വരുത്തി അഡീഷണല്‍ അഫിഡവിറ്റ് നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

1. വ്യാജകേശം ഉപയോഗിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ളാര്‍ ദേശവ്യാപകമായി പിരിവ് നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തുക (തെളിവുകള്‍ ലഭ്യമാണ്).
2. വ്യാജകേശം സംബന്ധിച്ച വിഷയം കേവലം വിശ്വാസപ്രശ്നമാണെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം നീക്കണം (ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 25 പ്രകാരം, വിശ്വാസം വ്യക്തിയുടെ മൌലികാവകാശമാണെങ്കിലും അതില്‍തന്നെ വിശ്വാസത്തിന് നിബന്ധനകള്‍ ചേര്‍ക്കുന്നുണ്ട്).
3. വ്യാജകേശം സംബന്ധിച്ച് കാലഗണന നിര്‍ണ്ണയം നടത്താന്‍ കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ സംവിധാനമുണ്ടായിരിക്കെ ഇത്സംബന്ധിച്ച അന്യേഷണം സര്‍ക്കാറിന്റെ പരിധിയില്‍ വരില്ലെന്ന സത്യവാങ്മൂലത്തിലെ വാദം ശരിയല്ല. കൂടാതെ മുസ്ലിംകള്‍ക്കിടയില്‍തന്നെ അംഗീകരിക്കപ്പെടുന്ന മതപ്രമാണങ്ങള്‍ ഈകേശം സത്യസന്ധമാണോ എന്ന പരിക്ഷണത്തിനെതിരല്ല. ഇത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും നടന്നതായി ഇസ്ളാമിക ചരിത്രപ്രമാണങ്ങളിലുണ്ട്.
4.യു.എ.ഇ യിലെ അഹ്മദ് ഹസാദി എന്ന മന്ത്രിയാണ് കാന്തപുരത്തിന് കേശം നല്‍കിയത് എന്നതിലെ, മന്ത്രി എന്ന പരാമര്‍ശം വസ്തുതാപരമല്ല. മേല്‍ പറഞ്ഞ വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം യു.എ.ഇ ഉപപ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
5. വ്യാജകേശം സംബന്ധിച്ച് പൊതു താത്പര്യ ഹര്‍ജി നല്‍കിയ വ്യക്തിക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ലെന്ന അഫിഡവിറ്റ് പരാമര്‍ശം ഏക പക്ഷീയവും, നീതി നിഷേധത്തിന് കൂട്ട് നില്‍ക്കലുമാണ്.
6. കേരളം കണ്ട ഏറ്റവും വലിയ ആത്മീയ ചൂഷണത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ ക്രമസമാധാനം തകരുമെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം പൌരാവകാശ നിഷേധവും, ഒരു ഭരണഘടനാ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ലജ്ജാകരവുമാണ്.
7. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംബന്ധിച്ച് സത്യസന്ധമായി റിപ്പോര്‍ട്ടില്‍ പരിചയപ്പെടുത്തണം. Fraction എന്ന പദം ഉള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നീക്കണം.
8. ഇത് സംബന്ധമായി ഉയര്‍ന്ന റാങ്കിലുള്ള ഒരു പോലീസ് ഓഫീസറെ കൊണ്ട് അന്യേഷണം നടത്തി വസ്തുതകള്‍ പുറത്ത്കൊണ്ട് വരണം.
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നാം ഘട്ടമായി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ജനുവരി 31 ന് മാര്‍ച്ച് നടത്തുന്ന വിവരം താങ്കളെ ബഹുമാനപൂര്‍വ്വം അറിയിക്കുന്നു.

എന്ന്,
ജനറല്‍ സെക്രട്ടറി
എസ്.കെ.എസ്.എസ്.എഫ്.

28/01/2013

28/01/2013

വ്യാജകേശം ചൂഷണം സംബന്ധിച്ച് അന്യേഷിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചകന്റേത് എന്നപേരില്‍ അവതരിപ്പിച്ച വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സത്യവാങ്മുലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31 ന് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സത്യവാങ്മൂലത്തില്‍ വന്ന വസ്തുതാപരമല്ലാത്ത വിഷയങ്ങളില്‍ അഡീഷണല്‍ അഫിഡവിറ്റ് നല്‍കി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കൂടാതെ വ്യാജകേശം ഉപയോഗപ്പെടുത്തി നടത്തുന്ന ആത്മീയ ചൂഷണം സംബന്ധിച്ച് ഒരു ഉന്നതതല പോലീസ് അന്യേഷണത്തിന് ഉടന്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് പരിഹാര നടപടി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31 ന് പ്രഖ്യാപിച്ച പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായി മാറ്റിവച്ചു. എന്നാല്‍ പരിഹാര നടപടികള്‍ക്ക് കാലതാമസമുണ്ടായാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

13/09/2012

മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന് മഗ്രിബ് നിസ്കാരനന്തരം അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സെന്റര്‍ മസ്ജിദില്‍ . ഹംസ ഫൈസി റിപ്പണ് , സമദ് ഫൈസി, അലി രഹ് മാനി എന്നിവര്‍ എന്നിവര്‍ സംബന്ധിക്കും ...ഏവരും പങ്കടുത് പുണ്യം നേടുക....നാഥന്‍ അനുഗ്രഹിക്കട്ടെ.......

16/06/2012

Address

Islami Cetre Calicut, Railway Station Link Road, Calicut/3
Kozhikode
673002

Telephone

04952700177

Website

http://skssfnews.com/

Alerts

Be the first to know and let us send you an email when Islamic Centre Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Islamic Centre Calicut:

Share