Sree Kalayamkulam Temple

Sree Kalayamkulam Temple Sree Kalayamkulam Paradevatha Bhagavathi Temple
CHELAKKAD

12/03/2023
21/01/2023
31/01/2022

നിലവിളക്കിന്‍റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകൽ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്‌നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു.

ദീപം കത്തുന്നതോടെ ഓംകാരത്തിന്റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങള്‍ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കൊളുത്താൻ.
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!!
കൊടിവിളക്ക് ഉണ്ടെങ്കിൽ അതിൽ നിന്നും നിലവിളക്ക് കൊളുത്താം,
സൂര്യദേവനെ മുൻ നിർത്തിയാണ് വിളക്ക് തെളിയിക്കേണ്ടത്.
രാവിലെയാണെങ്കിൽ കിഴക്കോട്ട് രണ്ട് തിരി ചേർത്ത് ഒരു തീനാളം തെളിയിച്ചാൽ മതി.സന്ധ്യാസമയത്ത് കിഴക്കും പടിഞ്ഞാറുമായി രണ്ട് തീനാളെ തെളിയിക്കാം. വിശേഷ കാര്യങ്ങൾക്ക് അഞ്ച് തിരിയിട്ട വിളക്കും തെളിയിക്കാം. കാർത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ് ഈ നക്ഷത്രം വരുന്ന ദിവസങ്ങളിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കുന്നത് വീട്ടിൽ ഐശ്വര്യം ഉണ്ടാക്കും എന്ന് നമ്മുടെ വിശ്വാസം.

കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ് വിളക്കിനാണ് ഏറ്റവും മഹത്വമുള്ളത്. പഞ്ചമുഖനെയ് വിളക്കിനുമുമ്പിലിരുന്ന് അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെയ് വിളക്ക് മറ്റ് എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ് എണ്ണകള്‍ ഉപയോഗിച്ച് വിളക്ക്‌കൊളുത്തരുതെന്നാണ് സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത് അശ്രീകരമാണ്.പ്രശ്‌നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്.

സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്‌കൊണ്ട് ഊതി നിലവിളക്ക് അണയ്ക്കരുത്. തിരി പിന്നിലേക്കെടുത്ത് എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ് വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത് മംഗളപ്രദമാണ്. ഒരുപിടി പൂവ് വിളക്കിന് മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതിന് ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന് അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്‌നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് ഐശ്വര്യപ്രദമാണ്.
ഇഷ്ട്ടമായെങ്കിൽ മാത്രം ഷെയർ ചെയ്യുക..
NB:-അറിയാവുന്ന കാര്യം മറ്റുള്ളവരിലേക്ക് പകർന്നു. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക, പറഞ്ഞു തന്നാൽ തിരുത്താം.

🕉️മണ്ഡലവ്രതകാലത്ത് അരുതാത്തത് 🕉️മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. 🕉️ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. മാംസഭ...
22/11/2021

🕉️മണ്ഡലവ്രതകാലത്ത് അരുതാത്തത് 🕉️

മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. 🕉️
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
മാംസഭക്ഷണം പാടില്ല. 🕉️
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല. 🕉️
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. 🕉️
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.🕉️
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്,🕉️ പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.🕉️
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.🕉️
ആരെയും പരിഹസിക്കരുത്.🕉️
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.🕉️
പകലുറങ്ങരുത്.🕉️

ശബരിമലയില്‍ ചെയ്യരുതാത്തത്🕉️
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്🕉️
* പമ്പാനദി മലിനമാക്കരുത്🕉️
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. 🕉️പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം🕉️
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.🕉️
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.🕉️
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.🕉️
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.🕉️
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല. 🕉️
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.🕉️
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. 🕉️നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.🕉️
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.🕉️
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്. 🕉️

ഗുരുദക്ഷിണ എട്ടുതവണ
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. 🕉️ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം.🕉️ ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്.🕉️ പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. 🕉️വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. 🕉️ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 🕉️
1. മാലയിടുമ്പോള്‍ 🕉️
2.കറുപ്പുകച്ച കെട്ടുമ്പോള്‍ 🕉️
3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 🕉️
4. വനയാത്ര തുടങ്ങുമ്പോള്‍ 🕉️
5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 🕉️
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 🕉️
7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 🕉️
8. വീട്ടിലെത്തി മാലയൂരുമ്പോള്‍🕉️ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം.🕉️ കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.🕉️

പ്രധാനം ബ്രഹ്മചര്യം🕉️
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്.🕉️ ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്.🕉️ വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം.🕉️ എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. 🕉️ലളിതജീവിതമാണ് നയിക്കേണ്ടത്. 🕉️ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. 🕉️സസ്യാഹാരം മാത്രമെ പാടുള്ളൂ.🕉️ വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.🕉️

പമ്പയിലെ പിതൃതര്‍പ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം.🕉️ ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. 🕉️അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.🕉️

മുദ്രാധാരണം 🕉️
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. 🕉️മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. 🕉️മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. 🕉️ഏതു ദിവസവും മാലയിടാം. 🕉️എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്.🕉️ ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. 🕉️തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക.🕉️ ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം.🕉️ മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം.
മന്ത്രം ഇതാണ്-🕉️

🕉️'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'🕉️

🕉️സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.🕉️

🕉️'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'. 🕉️

🕉️- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു.🕉️ മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. 🕉️

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. 🕉️ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും.🕉️ അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്. 🕉️
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം.🕉️ 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.🕉️

ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. 🕉️കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.🕉️

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.🕉️
സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്. 🕉️

വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. 🕉️മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.🕉️

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. 🕉️അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. 🕉️പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.🕉️
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-🕉️

'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം' 🕉️

ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.🕉️

🕉️സ്വാമിയേ ശരണമയ്യപ്പാ... 🕉️
കടപ്പാട് 🙏

05/10/2021

*🔥നവരാത്രി* *വ്രതമെടുക്കുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍.*
*നവരാത്രി ആരംഭം (07.10.2021)*

ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ വര്‍ഷവും അശ്വിനി മാസത്തില്‍ ദുര്‍ഗാദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് നവരാത്രി. ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണിത്. എന്നിരുന്നാലും, ആഘോഷങ്ങളുടെ ശൈലി ഓരോ പ്രദേശത്തിനും വ്യത്യസ്തമാണെന്നുമാത്രം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും നവരാത്രിയുടെ തീയതി വ്യത്യാസപ്പെടുന്നു. കാരണം മിക്ക ഹിന്ദു ഉത്സവ തീയതികളും ചാന്ദ്രചക്രം അനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നുന്നത്. ഈ വര്‍ഷം 2021 ഒക്ടോബര്‍ 7 മുതല്‍ 15 വരെയാണ് നവരാത്രി ദിനങ്ങള്‍. ഒക്ടോബര്‍ 14ന് നവമിയായും 15ന് വിജയദശമി ദിനമായും ആഘോഷിക്കും.

നവരാത്രിയുടെ വിവിധ ആചാരങ്ങളില്‍, വ്രതത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. നവരാത്രി നാളുകളില്‍ ഭക്തര്‍ ഒന്‍പത് ദിവസം ഉപവസിക്കുകയും ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. വ്രത ദിവസങ്ങളുടെ എണ്ണത്തില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാം. ഒന്‍പത് ദിവസങ്ങളിലും പലരും വ്രതം ആചരിക്കുമ്പോള്‍, ചില ഭക്തര്‍ ദമ്പതികളായി ഉപവസിക്കുന്നു. നവരാത്രിയുടെ ആദ്യ രണ്ട് അല്ലെങ്കില്‍ അവസാന രണ്ട് ദിവസം ഇത്തരത്തില്‍ ഭാര്യയും ഭര്‍ത്താവും വ്രതമെടുക്കുന്നു. നവരാത്രി വ്രതമനുഷ്ഠിക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്.
നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വ്രത നിയമങ്ങളും നിങ്ങള്‍ക്ക് എന്ത് കഴിക്കാം അല്ലെങ്കില്‍ എന്ത് കഴിക്കാന്‍ പാടില്ല തുടങ്ങിയ വിശദമായ കാര്യങ്ങൾ പറഞ്ഞുതരാം.

നവരാത്രി വ്രതം പ്രാധാന്യം

കന്നിമാസത്തിലെ അമാവാസി ദിവസം കഴിഞ്ഞ് വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീളുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലമാണിത്. ലോകത്തിന്റെ മുഴുവന്‍ മാതാവായ ദുര്‍ഗാ ദേവിയെ ഈ നാളുകളില്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. നവരാത്രി നാളുകളുടെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്‍പിച്ച് പൂജയും ഉപാസനയും നടത്താറുണ്ട്.

പഴങ്ങള്‍

ഗോതമ്പ്, അരി തുടങ്ങിയ പതിവ് ധാന്യങ്ങള്‍ നവരാത്രി വ്രതസമയത്ത് അനുവദനീയമല്ല. നവരാത്രി വ്രതകാലത്ത് നിങ്ങള്‍ക്ക് എല്ലാത്തരം പഴങ്ങളും കഴിക്കാം. ചില ഭക്തര്‍ ഈ ഒന്‍പത് ദിവസവും പഴങ്ങളും പാലും മാത്രം കഴിച്ചാണ് ഉപവസിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളും സസ്യങ്ങളും

സാധാരണയായി നവരാത്രികളില്‍ ഉപ്പ് കഴിക്കില്ല. നവരാത്രി സമയത്ത് പാചകം ചെയ്യാന്‍ ഒരു ബദലായി റോക്ക് സാള്‍ട്ട് ഉപയോഗിക്കുക. സുഗന്ധവ്യഞ്ജനങ്ങളില്‍, നിങ്ങള്‍ക്ക് ജീരകം അല്ലെങ്കില്‍ ജീരകപ്പൊടി, കുരുമുളക് പൊടി, പച്ച ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, അജ്‌വെയ്ന്‍, ഉണങ്ങിയ മാതളനാരങ്ങ വിത്തുകള്‍, കോകം, പുളി, ജാതിക്ക എന്നിവ ഉപയോഗിക്കാം. ചിലര്‍ മല്ലിയില, മുളകുപൊടി, ഉണങ്ങിയ മാമ്പഴം, ചാഡ് മസാല തുടങ്ങിയവയും ഉപയോഗിക്കുന്നു.

പച്ചക്കറികള്‍

നവരാത്രി വ്രതസമയത്ത് മിക്കവരും പച്ചക്കറികള്‍ കഴിക്കുന്നു. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, നാരങ്ങ, അസംസ്‌കൃത മത്തങ്ങ, ചീര, തക്കാളി, വെള്ളരി, കാരറ്റ് തുടങ്ങിയവ നല്ലതാണ്.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളായ തൈര്, പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസ്, വെണ്ണ, നെയ്യ് എന്നിവയാണ് നവരാത്രി വ്രതകാലത്ത് കൂടുതലും ഉപയോഗിക്കുന്നത്.

ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

എല്ലാ ഫാസ്റ്റ് ഫുഡുകളും ടിന്നിലടച്ച ഭക്ഷണവും ഉള്ളി അല്ലെങ്കില്‍ വെളുത്തുള്ളി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കണം. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ പയര്‍വര്‍ഗ്ഗങ്ങള്‍, പയറ്, അരിപ്പൊടി, കോണ്‍ഫ്‌ളവര്‍, ഗോതമ്പ് മാവ്, റവ എന്നിവയും ഒഴിവാക്കണം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം, മുട്ട, മദ്യം, പുകവലി, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയും നിഷിധമാണ്.

വ്രത നിയമങ്ങള്‍

ദിവസവും കുളിക്കുക. നിങ്ങള്‍ രാവിലെ 9 മണിക്ക് മുമ്പ് കുളിക്കണം. നിങ്ങള്‍ എല്ലായ്‌പ്പോഴും സ്വയം വൃത്തിയായിരിക്കുക.
നട്‌സ്, പഴങ്ങള്‍, പാലും വെണ്ണയും പോലുള്ള പാലുല്‍പ്പന്നങ്ങളും തിരഞ്ഞെടുത്ത മാവുകളും ഉള്‍പ്പെടുന്ന നവരാത്രി ഭക്ഷണക്രമത്തില്‍ ഉറച്ചുനില്‍ക്കുക.

ഇതുപോലുള്ള ശുഭകരമായ സമയങ്ങളില്‍ വീട്ടില്‍ എന്ത് ഭക്ഷണം തയ്യാറാക്കിയാലും അത് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. നവരാത്രി സമയത്തും നിങ്ങള്‍ ഇത് ചെയ്യേണ്ടതുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പഴങ്ങളും പാലും നല്‍കാം.

നിങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒരു വിളക്ക് കത്തിക്കുകയോ അല്ലെങ്കില്‍ ആദ്യ ദിവസം ഒരു വിളക്ക് കത്തിക്കുകയും ഒമ്പതാം ദിവസം വരെ വിളക്ക് കെടാതെ നിലനിര്‍ത്തുകയും വേണം.ദുര്‍ഗ്ഗ ചാലിസയില്‍ നിന്നോ നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും മന്ത്രങ്ങളില്‍ നിന്നോ ശ്ലോകങ്ങള്‍ വായിച്ച് ദുര്‍ഗാദേവിയെ ആരാധിക്കുക.ഒന്‍പത് ദിവസത്തെ ഉത്സവത്തിന്റെ അവസാനം, ദുര്‍ഗാദേവി വസിക്കുന്നതായി അറിയപ്പെടുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക.

ഇവ ചെയ്യരുത്

നിങ്ങളുടെ വീട് വൃത്തിഹീനമായി സൂക്ഷിക്കരുത്. സാധ്യമായ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക. കാരണം, നവരാത്രിയില്‍ ദുര്‍ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങള്‍ ആരാധിക്കപ്പെടുന്നതിനാല്‍, ദുര്‍ഗാദേവി എല്ലാ വീടുകളും സന്ദര്‍ശിക്കാറുണ്ടെന്നാണ് വിശ്വാസം.വ്രതമെടുക്കുകയാണെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കരുത്.ഈ കാലയളവില്‍ മദ്യം, മയക്കുമരുന്ന്, മുട്ട, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപയോഗം പാടില്ല.ഈ സമയത്ത് മറ്റൊരു ജനപ്രിയ വിശ്വാസം നിങ്ങളുടെ മുടി മുറിക്കരുത് എന്നതാണ്.ഈ സമയത്ത് നഖം മുറിക്കുകയോ തുന്നല്‍ പണി ഒഴിവാക്കുകയോ ചെയ്യണമെന്നും വിശ്വസിക്കപ്പെടുന്നു.
🛕🛕🛕🛕🛕🛕🛕🛕🛕

12/06/2021

*പിൻവിളക്ക് വഴിപാട്*
🪔🪔🪔🪔🪔
*ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്* . *ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ്* *സങ്കല്പം*
*പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ* *സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി* *ലഭിക്കും.* *ശിവക്ഷേത്ര ദർശനത്തിൻ്റെ* *പൂർണഫലം* *ലഭിക്കണമെങ്കിൽ* *പാർവതീ ദേവിക്ക്** *പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. 21 ദിവസം* *തുടർച്ചയായി പിൻവിളക്ക് വഴിപാട് സമർപ്പിക്കുന്നത് അത്യുത്തമമാണ്.*
*സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ** *പരമശിവൻ. അതുകൊണ്ട് തന്നെ ശിവ ഭഗവാനെ* *ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി* *ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര* *കാലങ്ങളിൽ പതിവായി ശിവഭഗവാനെ* *ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും*

#ഓംനമഃശിവായ



11/07/2020

അമ്പലത്തിൽ നിന്ന് പ്രസാദം സ്വീകരിക്കേണ്ട രീതികൾ.

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സാധാരണ പൂജാരിയില്‍നിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. ഇവ പഞ്ചഭൂതങ്ങളെ പ്രധിനിധാനം ചെയ്യുന്നു. പൂവും, തുളസിയും കൂവളവും ചേര്‍ന്നുള്ള തീര്‍ത്ഥം അല്പംപോലും തറയില്‍ വീഴ്ത്താതെ ഒന്നോ, രണ്ടോ തുള്ളിമാത്രം വാങ്ങി ഭക്തിപൂര്‍വ്വം സേവിക്കണം. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റുവേണം തീർത്ഥം സേവിക്കാൻ. പ്രസാദമായി ലഭിക്കുന്ന ചന്ദനമാകട്ടെ പുറത്തു കടന്നശേഷമേ ധരിക്കാവൂ.

പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. ഭക്തന്‍ ഈശ്വരന്റെ ദാസനാണ് . അതിനാല്‍ മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതേസമയം അരയ്ക്ക് താഴെ നഗ്നത മറയ്ക്കുകയും വേണം. പ്രഭാതത്തില്‍- ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഈറനോടെയുള്ള ക്ഷേത്രദര്‍ശനം സൗഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വരചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറുമെന്നാണ്
വിശ്വാസം.
Credit
സനാതന ധർമ്മം

15/02/2019

എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച മാസപൂജ ഉണ്ടായിരിക്കുന്നതാണ്.

Phone: 9846746942,
9495638937

Address

Chelakkad Post* Kallachi Via
Kozhikode
673506

Telephone

+919846746942

Website

Alerts

Be the first to know and let us send you an email when Sree Kalayamkulam Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Kalayamkulam Temple:

Share

Category