Indian cultural Foundation

Indian cultural Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian cultural Foundation, Hindu temple, Payyoli, Markazuddaavathul Islamiya(IPC), Kozhikode.

04/05/2021
04/09/2019

ബഹ്‌റൈനിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി നേതൃത്വം നൽകിവന്ന ഹുസൈൻ മദനി അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. വെല്ലൂർ ബാഖിയാത്തിൽ എന്റെ സഹപാഠിയായിരുന്നു അദ്ദേഹം. അന്നേ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. പഠിക്കുന്ന കാലത്തു തന്നെ മറ്റു പ്രവർത്തനങ്ങളിലൊന്നും വ്യവഹരിക്കാതെ പൂർണ്ണമായും പഠനത്തിനായി ചെലവഴിക്കുകയും, മനസ്സിലാക്കിയ അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമായിരുന്നു.ബാഖിയാത്തിൽ ബിരുദം നേടിയ ശേഷം മദീന യൂനിവേഴ്‌സിറ്റിയിലും പഠനം നടത്തി. അങ്ങനെയാണ് മദനി ബിരുദം കരസ്ഥമാക്കിയത്. ബാഖിയാത്തിൽ തന്നെ മുദരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976-ഇൽ അദ്ദേഹം ബഹ്‌റൈനിൽ എത്തി. ഇസ്‌ലാമിക നീതിന്യായ വകുപ്പിൽ പതിറ്റാണ്ടുകൾ സേവനം ചെയ്‌തു. അവിടെയും ജ്ഞാനപരമായി ഇടപെടാൻ പറ്റിയ ജോലിയായിരുന്നുവത്. അറബി ഗ്രന്ഥങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ വകുപ്പിന് കൈമാറുകയായിരുന്നു തൊഴിൽ. അതേ സമയത്ത് തന്നെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. 1980-ഇൽ ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചപ്പോൾ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു. പിന്നീട് ഐ.സി.എഫ് നിലവിൽ വന്നപ്പോൾ അതിന്റെയും പ്രസിഡന്റായി. വിനയാന്വിതനായ വ്യക്തിത്വമായിരുന്നു. കർമശാസ്ത്രത്തിൽ സൂക്ഷ്മമായ അറിവുണ്ടായിരുന്നു. ജ്ഞാനചർച്ചകളിൽ പ്രത്യേക തൽപരനായിരുന്നു. ബഹ്‌റൈനിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്ക് ഏതുകാര്യങ്ങൾക്കും ബന്ധപ്പെടാനുള്ള നേതൃത്വം ആയിരുന്നു അദ്ദേഹം. അല്ലാഹു ഹുസ്സൈൻ മദനിയുടെ പാരത്രിക ജീവിതം സന്തോഷകരമാക്കട്ടെ. ആമീൻ.

(ഫോട്ടോയിലുള്ളത് വന്ദ്യരായ താജുൽ ഉലമയുടെ കൂടെ അവരിരിരിക്കുന്നു. അല്ലാഹു ഇരുവരുടെയും കൂടെ നമ്മെ സ്വർഗത്തിൽ സംഗമിപ്പിക്കട്ടെ)

Address

Payyoli, Markazuddaavathul Islamiya(IPC)
Kozhikode
673522

Telephone

+971558997595

Website

Alerts

Be the first to know and let us send you an email when Indian cultural Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Indian cultural Foundation:

Share

Category