SKSSF മീത്തൽവയൽ

SKSSF മീത്തൽവയൽ SKSSF മീത്തൽവയൽ ശാഖയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

إنا لله وإنا إليه راجعونമീത്തല്‍വയൽ മഹല്ല് മുന്‍ സെക്രട്ടറിയും സമസ്തയുടെയും SKSSF ന്റെയും വലിയ അനുഭാവിയും സഹകാരിയും സര്‍...
05/02/2021

إنا لله وإنا إليه راجعون

മീത്തല്‍വയൽ മഹല്ല് മുന്‍ സെക്രട്ടറിയും സമസ്തയുടെയും SKSSF ന്റെയും വലിയ അനുഭാവിയും സഹകാരിയും സര്‍വോപരി നല്ലൊരു മനുഷ്യസ്നേഹിയുമായിരുന്ന കൃഷി ഓഫീസര്‍ കെ എന്‍ ഇബ്രാഹിം സാഹിബ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു.

അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണമെന്നും മയ്യിത്ത് നിസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

- SKSSF മീത്തല്‍വയൽ

11/08/2018
🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯 *SKSSF മീത്തൽവയൽ ശാഖ* _അവധിക്കാലം അല്ലാഹുവിനെ അറിയാൻ..._ *തർബിയ 2018*🌹അനശ്വര പ്രണയം 🌹പ്രലോഭനങ്ങളെ പ്രതി...
04/04/2018

🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯

*SKSSF മീത്തൽവയൽ
ശാഖ*

_അവധിക്കാലം അല്ലാഹുവിനെ അറിയാൻ..._

*തർബിയ 2018*

🌹അനശ്വര പ്രണയം
🌹പ്രലോഭനങ്ങളെ പ്രതിരോധിക്കാൻ
🌹ആകർഷകമായ വ്യക്തിത്വം ഉണ്ടാക്കാൻ
🌹പഠനം എളുപ്പമാക്കാൻ
🌹അച്ചടക്കമുള്ള ജീവിതം ചിട്ടപ്പെടുത്താൻ

*എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവധിക്കാല പ്രത്യേക പരിപാടി...*

2018 ഏപ്രിൽ 15ന് ആരംഭിക്കുന്നു.

🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯🇩🇯
SKSSF മീത്തൽവയൽ ശാഖ സിൽവർ ജൂബിലി ഗ്രാൻഡ് ഫിനാലെ

2018 ഡിസംബർ 21, 22, 23 തിയ്യതികളിൽ

കാണാനാവുന്നില്ല സിറിയയിലെ കാഴ്ചകൾ; കാണാതിരിക്കാനുംസിറിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങ...
01/03/2018

കാണാനാവുന്നില്ല സിറിയയിലെ കാഴ്ചകൾ; കാണാതിരിക്കാനും

സിറിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം കേട്ടു കൊണ്ടിരിക്കുകയാണ് സിറിയയെ. സൗകര്യപൂർവ്വം നാം മറക്കുകയോ കേട്ടു കേട്ട് പുതുമ നഷ്ടപ്പെടുകയോ ചെയ്ത ഒരു വിഷയം മാത്രമാണ് സിറിയ നമുക്ക്. ബശ്ശാറുൽ അസദ് എന്ന ക്രൂരനായ ഭരണാധികാരിയുടെയും വിമത വിഭാഗം എന്നറിയപ്പെടുന്ന സലഫി വിപ്ലവകാരികളുടെയും ഇടയിൽ ചെകുത്താനും കടലിനും നടുവിൽ എന്ന പോലെ അകപ്പെട്ടിരിക്കുകയാണ് സിറിയൻ ജനത. വളരെ ന്യൂനപക്ഷമായ ഷിയാ അലവി വിഭാഗക്കാരനാണ് ബശ്ശാറുൽ അസദ് എന്നതാണ് ഏറെ കൗതുകകരം. അയാളുടെ പിതാവിന്റെ കാലം മുതൽ തുടർന്നു പോന്നിരുന്ന ഇസ്ലാം/സുന്നീ വിരുദ്ധ നിലപാടുകളിലും നടപടികളിലും ഏറെ അസ്വസ്ഥരായിരുന്നു ജനങ്ങൾ.എങ്കിലും വല്ലപ്പോഴും ഉണ്ടായിരുന്ന ചെറിയ ചില സംഘർഷങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊതുവെ ശാന്തമായിരുന്നു സിറിയ. 2011 ൽ മുല്ലപ്പൂ വിപ്ലവത്തിന്റെ തുടർച്ചയെന്നോണം വലിയ പ്രക്ഷോഭങ്ങൾ രാജ്യത്ത് ആരംഭിച്ചു. അത്‌ പിന്നീട് സായുധ പോരാട്ടങ്ങളിലേക്ക് വഴിമാറി. വിവിധ വിമത ഗ്രൂപ്പുകളുണ്ടായി. സലഫി ആശയധാര പിന്തുടർന്നിരുന്ന ഇത്തരം ഗ്രൂപ്പുകൾക്ക് ചില ഗൾഫ് രാജ്യങ്ങൾ പരസ്യമായി പിന്തുണയും രഹസ്യമായി ആയുധവും നൽകി. പക്ഷെ സിറിയയിലെ അഹ്‌ലുസ്സുന്നയുടെ പണ്ഡിത നേതൃത്വം ഇത്തരം സായുധ പോരാട്ടങ്ങളെ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. സായുധ കലാപങ്ങൾ ഒരിക്കലും ഗുണം ചെയ്യില്ലെന്നും വലിയ അപകടം വിളിച്ചുവരുത്തുമെന്നും അവർ മുൻകൂട്ടി കണ്ടു. അവരിൽ പെട്ട വലിയൊരു മഹാനായിരുന്നു ഷെയ്ഖ് റമദാൻ അൽ ബൂത്വി (റ). മഹാപണ്ഡിതനും സൂഫിയും അങ്ങേയറ്റം നിഷ്കളങ്ക ജീവിതം നയിച്ചവരുമായിരുന്നു അദ്ദേഹം. സായുധ പോരാട്ടങ്ങൾക്കെതിരെ ശബ്ദിച്ചത് അദ്ദേഹത്തെ വിമതർക്കിടയിൽ അനഭിമതനാക്കി. അദ്ദേഹത്തെ അസദ് അനുകൂലിയാക്കി ചിത്രീകരിച്ചു. അവിടെയും നിന്നില്ല, അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു! ഡമസ്കസിലെ മസ്ജിദിൽ തന്റെ വിദ്യാർത്ഥികൾക്ക് ദർസ് നടത്തിക്കൊണ്ടിരിക്കെ ബോംബ് സ്ഫോടനം ഉണ്ടാവുകയും ആ ധന്യജീവിതം അവസാനിക്കുകയും ചെയ്തു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മുല്ലപ്പൂ വിപ്ലവം പോലെയുള്ള സായുധ പ്രക്ഷോഭങ്ങൾ കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത് എന്നും ആർക്കാണ് നഷ്ടമുണ്ടായത് എന്നും വ്യക്തമാണ്. സിറിയ അടക്കമുള്ള രാജ്യങ്ങളിലെ സാധാരണ മുസ്ലിംകളുടെ വിപ്ലവത്തിന് മുമ്പുള്ള ജീവിതവും ശേഷമുള്ള ജീവിതവും താരതമ്യം ചെയ്‌താൽ മാത്രം മതി ഇത് കൊണ്ട് എന്ത് നേടി എന്ന് മനസ്സിലാക്കാൻ. ഇന്നത്തെ അവസ്ഥയിൽ സിറിയയെ എത്തിച്ചതിന് ബശ്ശാറിന് സമാനമായതോ അതിലപ്പുറമോ ഉള്ള പങ്ക് വിമത ഗ്രൂപ്പുകൾക്കും അവർക്ക് ആയുധം നൽകിയ രാജ്യങ്ങൾക്കുമുണ്ട്.

നമ്മൾ ചെയ്യുന്നതും, ചെയ്യേണ്ടതും

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മുസ്ലിംകളെ പോലെ സ്വാതന്ത്ര്യവും സൗകര്യവും അനുഭവിക്കുന്ന മറ്റൊരു മുസ്ലിം ജനത ലോകത്തുണ്ടോ എന്നത് സംശയമാണ്. അടുത്ത കാലത്തായി ചില ഭീഷണികൾ ഉയർന്നു വരുന്നുണ്ട് എന്നത് മറക്കുന്നില്ല.എങ്കിലും ഏറെ ഭേദപ്പെട്ടതു തന്നെയാണ് നമ്മുടെ അവസ്ഥ. ഫാസിസ്റ്റുകൾ പടച്ചു വിടുന്ന ഇസ്ലാം ഭീതിക്ക് വളം നൽകിക്കൊണ്ട് ഒരു പ്രബോധകന്റെ (?) അറസ്റ്റുമായി ബന്ധപ്പെട്ട് എല്ലാം അവസാനിച്ചു എന്ന മട്ടിൽ പ്രതികരിക്കുന്ന തിരക്കിൽ നമുക്കെവിടെ സിറിയയെ കുറിച്ചോർക്കാൻ നേരം? അദ്ദേഹം നിരപരാധിയാണെങ്കിൽ അത്‌ തെളിയിക്കാനും കുറ്റവിമുക്തനാവാനും എല്ലാവിധ സംവിധാനങ്ങളും നിലവിലുണ്ട്. പക്ഷെ ഒരു ജനത ഇവിടെ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ജീവിക്കാനുള്ള അർഹതയാണ്, ഒരു കഷ്ണം റൊട്ടിയാണ്, ഒരു തുള്ളി വെള്ളമാണ്. നല്ല നിലയിൽ മരിക്കാനെങ്കിലുമുള്ള ആഗ്രഹമാണ്. അവരെക്കാൾ സഹായവും പിന്തുണയും അർഹിക്കുന്ന ഒരു സമൂഹം ഇന്ന് ലോകത്തില്ല. ഒരു ഗതിയുമില്ലാതെ അലയുന്ന ഒരു ജനതയെക്കാൾ പ്രധാനമല്ലല്ലോ എല്ലാ പിന്തുണയുമുള്ള ഒരു വ്യക്തി. അതിനാൽ നമ്മുടെ പ്രാർത്ഥനകൾക്കൊപ്പം കഴിയുന്നവർ സാമ്പത്തിക സഹായം കൂടി ചെയ്യുക. സിറിയൻ ജനതക്ക് നമ്മുടെ ഐക്യദാർഢ്യം അറിയിക്കുക. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി പുനരധിവാസ ഏജൻസിയുടെ താഴെ കൊടുത്ത ലിങ്കിൽ പോയി സംഭാവന ചെയ്യാവുന്നതാണ്. സാധാരണ ഓൺലൈൻ Payment നടത്താറുള്ള ആർക്കും എളുപ്പം ചെയ്യാം.

2250 രൂപക്ക് രണ്ട് കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണം പാകം ചെയ്യാനാവശ്യമായ സാധനങ്ങൾ എത്തിക്കാം

3500 രൂപക്ക് അഞ്ച് കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കാം

4500 രൂപക്ക് ഇപ്പോൾ വെറും നിലത്ത് കിടന്നുറങ്ങുന്ന ഏഴ് കുടുംബങ്ങൾക്കാവശ്യമായ വിരിപ്പുകൾ എത്തിക്കാം

ലിങ്ക് : https://donate.unhcr.org/int-en/syria/inr =1.195687403.65370499.1481963072

അല്ലാഹു സഹായിക്കട്ടെ, ആമീൻ

SKSSF ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ചക്ഷരങ്ങൾ ചേർത്തെഴുതിയ കേവലമൊരു പേരല്ല അത്‌. ഇരുപത്തി എട്ട് വർഷങ്ങൾക്ക് മുമ്പ് സാത്വികരായ...
19/02/2018

SKSSF

ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ചക്ഷരങ്ങൾ ചേർത്തെഴുതിയ കേവലമൊരു പേരല്ല അത്‌. ഇരുപത്തി എട്ട് വർഷങ്ങൾക്ക് മുമ്പ് സാത്വികരായ മഹാജ്ഞാനികൾ അനുഗ്രഹിച്ചു നൽകിയ, അന്തരാർത്ഥങ്ങൾ ഏറെയുള്ള മഹദ് നാമമാണത്. ഇല്ലായ്മയിലും കഷ്ടപ്പാടുകളിലും തുടങ്ങി, കനൽപഥങ്ങൾ ഓരോന്നായി പിന്നിട്ട്‌ ഇന്ന് മലയാളക്കരയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി വളർന്നിരിക്കുന്നു SKSSF, എല്ലാ നിലയിലും. പലരും ഇന്ന് തുടങ്ങിയേടത്ത് തന്നെയോ നാമാവശേഷമോ ആണ്. ആൾബലത്തിന്റെ അഹങ്കാരമില്ലാതെ, നിലപാടുകളിലെ കാർക്കശ്യത്തിലും പക്വത കൈവിടാതെ പൊതു സമൂഹത്തിന്റെ ആദരവും പിന്തുണയും കരസ്ഥമാക്കി SKSSF നമ്മെ നയിക്കുന്നു. ഇതിനെ തകർക്കാൻ ശ്രമിക്കുന്നവർ, വഴിമുടക്കുന്നവർ സ്വയം തകരുകയേ ഉള്ളൂ. കാരണം ഈ ധാർമിക പടയണിക്ക് രൂപം നൽകിയതും വളർത്തി വലുതാക്കിയതും ഇന്നും വെളിച്ചം നൽകുന്നതും ആത്മീയ ചക്രവാളങ്ങളിലെ മഹാ നക്ഷത്രങ്ങളാണ്. അതുള്ള കാലത്തോളം അല്ലാഹുവിന്റെ കാവൽ ഈ സംഘത്തിനുണ്ടാകും, തീർച്ച..

വീണ്ടും മീത്തൽവയൽ.... SKSSF നരിപ്പറ്റ ക്ലസ്റ്റർ സർഗ്ഗലയത്തിൽ മീത്തൽവയൽ ശാഖ ഓവറോൾ കിരീടം നേടിയിരിക്കുന്നു. പ്രതിഭകൾക്കും ...
31/12/2017

വീണ്ടും മീത്തൽവയൽ....

SKSSF നരിപ്പറ്റ ക്ലസ്റ്റർ സർഗ്ഗലയത്തിൽ മീത്തൽവയൽ ശാഖ ഓവറോൾ കിരീടം നേടിയിരിക്കുന്നു. പ്രതിഭകൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ..
💐💐💐

തിരുനബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് മീത്തൽവയലിൽ നടന്ന നബിദിന സന്ദേശറാലി. മഹല്ല് ഖതീബ് അബ്ബാസ് ദാരിമി, മജീദ് മുസ്ലിയ...
01/12/2017

തിരുനബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് മീത്തൽവയലിൽ നടന്ന നബിദിന സന്ദേശറാലി. മഹല്ല് ഖതീബ് അബ്ബാസ് ദാരിമി, മജീദ് മുസ്ലിയാർ നാട്ടുകാരണവന്മാർ, മദ്റസ വിദ്യാർത്ഥികൾ, SKSSF വിഖായ വളണ്ടിയർമാർ തുടങ്ങിയവർ അണിനിരന്നു.

It was a great SUCCESS!!!SKSSF TREND നടപ്പിൽ വരുത്തുന്ന Success Round പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മീത്തൽവയലി...
05/11/2017

It was a great SUCCESS!!!

SKSSF TREND നടപ്പിൽ വരുത്തുന്ന Success Round പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മീത്തൽവയലിൽ നടന്നു. സംഘാടന മികവ് കൊണ്ട് ഏവരാലും പ്രശംസിക്കപ്പെട്ട പരിപാടിയുടെ വിജയത്തിന്റെ പൂർണ്ണ ക്രെഡിറ്റ് ശാഖയിലെ SKSSF പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ്‌.

ജില്ലയിലെ ശാഖാ കേന്ദ്രങ്ങളിൽ എസ് എസ് എൽ സി വിദ്യാര്ഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനുതകുന്ന വേറിട്ട പരിശീലന പദ്ധതിയാണ് സക്‌സസ് റൗണ്ട്. ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി ഒ പി എം അഷ്റഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ട്രെന്റ് ഡയറക്ടർ റഷീദ് കോടിയുറ പരിശീലനത്തിന് നേതൃത്വം നൽകി. ചെയർമാൻ അലി വാണിമേൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി അബ്ബാസ് ദാരിമി, സലാം മലയമ്മ, റിയാസ് തളീക്കര, സലിം കായക്കൊടി, ഹാരിസ് റഹ്‌മാനി തിനൂർ, റാഈസ് പി കെ, സഈദ് അശ്അരി, ആഷിഖ് യു പി, മുഹമ്മദ് റഹ്‌മാനി, റംഷാദ് മുള്ളമ്പത്, റാഷിദ് വി കെ സംസാരിച്ചു. മുഹമ്മദലി തിനൂർ സ്വാഗതവും ഇല്ല്യാസ് കെ എം നന്ദിയും പറഞ്ഞു.

SKSSF മീത്തൽവയൽ സിൽവർ ജൂബിലി സമ്മേളന ലോഗോ. Designed by : Latheef UP
02/11/2017

SKSSF മീത്തൽവയൽ സിൽവർ ജൂബിലി സമ്മേളന ലോഗോ.

Designed by : Latheef UP

മീത്തൽവയൽ ശാഖാ SKSSF ഇനി ഇവരുടെ നേതൃത്വത്തിൽ:പ്രസിഡണ്ട്:  സഫീജ് തയ്യിൽ വൈസ് പ്രസിഡണ്ടുമാർ:നിദാൽ പി പി ശമ്മാസ് സ്വാലിഹ് ജ...
07/10/2017

മീത്തൽവയൽ ശാഖാ SKSSF ഇനി ഇവരുടെ നേതൃത്വത്തിൽ:

പ്രസിഡണ്ട്:
സഫീജ് തയ്യിൽ

വൈസ് പ്രസിഡണ്ടുമാർ:
നിദാൽ പി പി
ശമ്മാസ് സ്വാലിഹ്

ജനറൽ സെക്രട്ടറി:
ഫവാസ് പി പി

ജോയിന്റ് സെക്രട്ടറി:
മുഫീദ് കെ എം
സ്വാലിഹ് കെ എം

വർക്കിംഗ് സെക്രട്ടറി:
അൻവർ കെ

ട്രഷറർ:
ഹാശിർ തയ്യിൽ

ഉപസമിതി കൺവീനർമാർ:

ട്രെന്റ് (TREND):
ഫാമിദ് വി
റഊഫ് ജെ പി

സഹചാരി:
ശഹീർ പി പി

വിഖായ:
ഇല്യാസ് തോട്ടുകര

സർഗ്ഗലയം:
മുഹ്സിൻ എൻ പി
അസ്‌ലം കെ എം

സൈറ്റ് ബോർഡ്:
അശ്കർ കെ

Address

Meethalvayal
Kozhikode
673507

Website

Alerts

Be the first to know and let us send you an email when SKSSF മീത്തൽവയൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share