നല്ലൂർ ശിവ ക്ഷേത്രം Nallur Siva Kshetram

  • Home
  • India
  • Kozhikode
  • നല്ലൂർ ശിവ ക്ഷേത്രം Nallur Siva Kshetram

നല്ലൂർ ശിവ ക്ഷേത്രം Nallur Siva Kshetram നല്ലുർ ശിവ ക്ഷേത്രം.നല്ലുരപ്പന് ഒരു ശിവ ഭക്തൻ്റെ സമർപ്പണം ആണ് ഈ പേജ്..

കണ്ണന്റെ കാൽതളച്ചിലങ്കകളുടെ നാദം മനസ്സിൽ മുഴങ്ങുന്ന പുണ്യദിനം... ഗോപികാസമേതനായ ഗോപാലകൃഷ്ണന്റെ തിരുനടയിലേക്ക് കേരളക്കര മു...
29/08/2026

കണ്ണന്റെ കാൽതളച്ചിലങ്കകളുടെ നാദം മനസ്സിൽ മുഴങ്ങുന്ന പുണ്യദിനം... ഗോപികാസമേതനായ ഗോപാലകൃഷ്ണന്റെ തിരുനടയിലേക്ക് കേരളക്കര മുഴുവൻ ഒരേ മനസ്സോടെ കണ്ണുംനട്ടിരിക്കുന്ന സുദിനം! 🦚

അമ്പാടിയുടെ കുസൃതിയും ഗീതയുടെ സന്ദേശവും ഒരുപോലെ ഹൃദയത്തിൽ ഏറ്റുവാങ്ങി, ഓടക്കുഴൽ നാദത്തിന്റെ മാസ്മരികതയിൽ നാടൊകെ ഒരേ തരംഗമായി മാറുന്ന ശ്രീകൃഷ്ണ ജയന്തി. വീഥികളിൽ അണിനിരക്കുന്ന ശോഭയാത്രകൾ വെറുമൊരുക്കങ്ങളല്ല; മറിച്ച്, ഭക്തിയുടെയും സംസ്കൃതിയുടെയും ചൈതന്യം വിളിച്ചോതുന്ന പ്രയാണമാണ്.
ഓടക്കുഴൽ വിളിയും മയിൽപീലിയുടെ ചന്തവുമേന്തി, ബാലഗോപാലന്മാരും രാധാമണികളും ആയിരക്കണക്കിന് ഭക്തജനങ്ങളും അണിനിരക്കുന്ന ഈ മഹായാത്ര നമ്മുടെ ചുറ്റും പവിത്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓരോ ഭവനവും വിളക്കുവെച്ച് വരവേൽക്കുന്ന ആ ഉണ്ണിക്കണ്ണൻ നമ്മുടെ അകക്കണ്ണുകളെയും പ്രകാശമാനമാക്കട്ടെ.
ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ ആ പൂർണ്ണാവതാരത്തിന്റെ തിരുനാൾ ആഘോഷങ്ങളിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! 🙏🌿
അമ്പാടിക്കണ്ണന്റെ കാരുണ്യം എന്നും നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകട്ടെ... രാധേ കൃഷ്ണ... 🙏❤️

ഓം നമ ശിവായ
26/06/2026

ഓം നമ ശിവായ

26/06/2026
ഓം നമശിവായ
14/06/2026

ഓം നമശിവായ

''കൃഷ്ണായ വാസുദേവായഹരയേ പരമാത്മനേപ്രണതക്ലേശനാശായഗോവിന്ദായ നമോ നമഃ''
17/04/2026

''കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ''

*ഇന്ന് ഹനുമാൻ ജയന്തിയാണ്* ( 2.4.26 ) മാരുത തുല്യ വേഗംജിതേന്ദ്രിയം ബുദ്ധി മതാo വരിഷ്ഠംവാതാത്മജം വാനര യൂഥ മുഖ്യംശ്രീരാമ ദൂ...
02/04/2026

*ഇന്ന് ഹനുമാൻ ജയന്തിയാണ്*
( 2.4.26 )

മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധി മതാo വരിഷ്ഠം
വാതാത്മജം വാനര യൂഥ മുഖ്യം
ശ്രീരാമ ദൂതം ശരണം പ്രപദ്യേ "

(ശ്രീരാമദൂതം
ശിരസാ സ്മരാമി ")

ചൈത്ര
മാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി ദിനമാണ്‌
ശ്രീ ആഞ്ജനേയസ്വാമിയുടെ ജന്മദിനമായി കണാക്കുന്നത്

ശ്രീ പരമശിവന്റെ അവതാരങ്ങളിൽ അതായത് രുദ്രാവതാരങ്ങളിൽ പതിനൊന്നാമത്തെ അവതാരമായിട്ടാണ് അഞ്ജനാ
പുത്രനായ ശ്രീ ഹനുമാൻ സ്വാമിയെ പുരാണങ്ങളിൽ വർണ്ണിക്കുന്നത്

ഒരിക്കലും മരണമില്ലാത്ത
ചിരഞ്ജീവിയായ
ശ്രീ ആഞ്ജനേയൻ , ഭഗവാൻ ശ്രീരാമചന്ദ്രപ്രഭുവിന്റെ ഏറ്റവും വലിയ ഭക്തനായി അറിയപ്പെടുന്നു.

ഭക്തിയുടെ അപാര ഭാവതലം കൊണ്ട്
ഹനുമാന് ഭക്ത ഹനുമാനെന്ന പേരു തന്നെ വന്നു ചേർന്നു

എവിടെ ശ്രീരാമ നാമമുണ്ടോ അവിടെയെല്ലാം ശ്രീ ഹനുമാൻ സ്വാമിയുടെ സാന്നിധ്യവുമുണ്ടാകും എന്നാണ് വിശ്വാസം.

"യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരി
പരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം"

ഹനുമാനെ
ശ്രീരാമദാസനെന്നൊ ,
ധീര യോദ്ധാ വെന്നൊ എന്നതിലുപരിയായി ,
സര്‍വ്വ ശാസ്ത്ര- നിപുണനും
വിദ്യാപാരംഗതനും ഗായകനുമായിട്ടാണ് അറിയപ്പെടുന്നത്.

ബ്രഹ്മത്തെ സേവിക്കാന്‍ ഭക്തിയാണ് ഉത്തമ മാർഗ്ഗമെന്നും അതിന് രാമനാമമാണ് വലിയ വഴിയെന്നും
ഹനുമാന്‍ നമ്മെ പഠിപ്പിക്കുന്നു.

ദൈവീക സവിശേഷതയുള്ള വ്യക്തിയുടെ ജനനത്തിനാണ് പ്രാധാന്യം; ദിനത്തിനല്ല.
ചൈത്ര ചന്ദ്രമാസം ശുക്ളപക്ഷത്തിലെ പൗര്‍ണ്ണമി രാവില്‍ ഹനുമാന്‍ ജനിച്ചു എന്നാണ് പൊതുവെയുള്ള വിശ്വാസമെങ്കിലും
, അതല്ല കാര്‍ത്തികമാസത്തിലെ നരക ചതുര്‍ദശി ദിനത്തിലാണെന്ന് മറ്റൊരു വാദവുമുണ്ട്

ഹനുമാന്‍റെ ജനനത്തെ സംബന്ധിച്ച് തന്നെ പുരാണങ്ങളില്‍ പല വിധ ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്.

ശിവന് പാര്‍വ്വതിയിലുണ്ടായ സന്താനമാണ് ഹനുമാനെന്നാണ് ഒരു ഐതിഹ്യ
വിശ്വാസം.

ശിവന് മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിലുണ്ടായ സന്താനമാണെന്നാണ് മറ്റൊരു വിശ്വാസം

ദശരഥന്‍ പുത്രികാമോഷ്ടി യാഗം നടത്തിയപ്പോള്‍ ലഭിച്ച ദിവ്യ പ്രസാദമായ പായസത്തില്‍ കുറച്ച് ഭാഗം പരുന്ത് അഹരിച്ചുകൊണ്ടുപോയത്രെ, അതിലല്പം അജ്ഞനയുടെ ശരീരത്തിൽ വീണുപതിച്ചുവെന്നും അതിന്‍റെ ഫലമായി ഹനുമാന്‍ പിറന്നുവെന്നുമാണ് വേറൊരു ഐതീഹ്യം

വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.

സമുദ്രം കടന്നെത്തി
രാവണനെയും രാവണൻ്റെ ലങ്കയെയും
വിറപ്പിച്ച വീരപുത്രനാണ് ഹനുമാൻ

ശ്രീരാമഭക്തനായ ഹനുമാൻ
ശ്രീരാമനെ പല ആപൽസന്ധിയിൽ
നിന്നും ശരിയ്ക്കും പരിരക്ഷിക്കുകയും ചെയ്യുന്നു
🙏
ആശംസകളോടെ
കടപ്പാട്

എല്ലാ ഭക്തജനങ്ങൾക്കും ശിവരാത്രി ആശംസകൾ ഓം നമശിവായ
15/02/2026

എല്ലാ ഭക്തജനങ്ങൾക്കും ശിവരാത്രി ആശംസകൾ

ഓം നമശിവായ

14/02/2026

Address

Nallur Feroke
Kozhikode
HTTPS://MAPS.GOOGLE.COM/?CID=9184523117438601503

Opening Hours

Monday 4:30am - 7:30pm
Tuesday 4:30am - 7:30pm
Wednesday 4:30am - 7:30pm
Thursday 4:30am - 7:30pm
Friday 4:30am - 7:30pm
Saturday 4:30am - 7:30pm
Sunday 4:30am - 7:30pm

Website

Alerts

Be the first to know and let us send you an email when നല്ലൂർ ശിവ ക്ഷേത്രം Nallur Siva Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share