ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം

  • Home
  • India
  • Kozhikode
  • ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം

ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം അമ്മേ ഭഗവതി

ഭക്ത ജനങ്ങളെ,02/05/2026ന്   ശനിയാഴ്ചകാലത്ത് ക്ഷേത്രത്തിൽ ഗണപതി ഹോമംതൃകാല പൂജയ്ക്കുശേഷം കൂട്ടപ്രാർത്ഥന നടത്തേണ്ടതുണ്ട്🙏 എ...
29/04/2026

ഭക്ത ജനങ്ങളെ,
02/05/2026ന് ശനിയാഴ്ച
കാലത്ത് ക്ഷേത്രത്തിൽ
ഗണപതി ഹോമം
തൃകാല പൂജയ്ക്കുശേഷം കൂട്ടപ്രാർത്ഥന നടത്തേണ്ടതുണ്ട്🙏 എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു🙏. അഷ്ടമംഗല പ്രശ്നവിധി പ്രകാരം ക്ഷേത്രത്തിൽ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നു . ദേവി ദേവന്മാ മാരുടെ അനുഗ്രഹത്താൽ ദാരു ശില്പ നിർമ്മാണം, ഗുരുതിത്തറ നിർമ്മാണം, തിടപ്പള്ളി നിർമ്മാണം എന്നീ പ്രവർത്തികൾ യാതൊരു മുടക്കവും കൂടാതെനിർവഹിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം🙏🙏🙏 എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു🙏
നവീകരണ കമ്മിറ്റി

നാഗദോഷങ്ങൾ അകറ്റാനും സന്താന ഭാഗ്യത്തിനും സർപ്പ പ്രീതിക്കായി നടത്തുന്ന അതിവിശേഷമായ പൂജയാണ് സർപ്പബലി. പ്രത്യേകമായി തയ്യാറാ...
16/03/2026

നാഗദോഷങ്ങൾ അകറ്റാനും സന്താന ഭാഗ്യത്തിനും സർപ്പ പ്രീതിക്കായി നടത്തുന്ന അതിവിശേഷമായ പൂജയാണ് സർപ്പബലി. പ്രത്യേകമായി തയ്യാറാക്കിയ പന്തലിൽ കളം വരച്ച് അഷ്ടനാഗങ്ങളെ സങ്കൽപ്പിച്ച് പൂജ നടത്തി, നിവേദ്യം സമർപ്പിക്കുന്നു. സർപ്പങ്ങളെ അബദ്ധത്തിൽ കൊന്നാൽ ഉണ്ടാവുന്ന ദോഷങ്ങൾ ( സർപ്പ ദോഷം ) മാറാൻ സഹായിക്കുന്നു.
സന്താന ദുരിതങ്ങൾ മാറ്റി സന്താനഭാഗ്യം നൽകുന്നു.
സർപ്പബലി നടത്തിയാൽ നാഗ പ്രീതി ലഭിക്കുമെന്നും, രോഗ ദുരിതങ്ങൾ അകറ്റാനും സന്താന ലാഭത്തിനും ഐശ്വര്യ ലബ്ധിക്കും, കുടുംബപരമായ തടസ്സങ്ങൾ മാറാനും മംഗല്യത്തിനും, സർപ്പ പ്രീതി അനിവാര്യമാണ്.

NB:വഴിപാട് തുകയായ 100 രൂപ അടച്ചു മുൻകൂട്ടി റെസിപ്പ്റ് ആക്കാവുന്നതാണ്.

12/02/2026

ശ്രീ മണക്കുളങ്ങര ഉച്ചാൽ മഹോത്സവം(12/2/26) കൊടിയേറ്റം.. 🙏🏻🙏🏻

11/02/2026
ഭക്തരെ, ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് (9/2/2026) രാവിലെ ഗണപതി ഹോമത്തിന് ശേഷം  കൂട്ട പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്....
08/02/2026

ഭക്തരെ,
ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് (9/2/2026) രാവിലെ ഗണപതി ഹോമത്തിന് ശേഷം കൂട്ട പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. എല്ലാ നല്ലവരായ ഭക്ത ജനങ്ങളുടെയും മഹനീയ സാന്നിധ്യം ഉണ്ടാവണമെന്ന് താല്പര്യപ്പെടുന്നു.🙏..
കൂട്ട പ്രാർത്ഥനക്കു ശേഷം പരദേവതക്കു 1008 കൂവളാർച്ചനയും ഭഗവതിക്കു 1008 പുഷ്പാർച്ചന യും ദേവപ്രശ്ന വിധി പ്രകാരം നടത്തുന്നു.🙏 ഉച്ചക്ക് വിശേഷാൽ തോറ്റം വഴിപാട് നടക്കുന്നതാണ്

02/02/2026

ഭക്തരെ,
ഈ വർഷത്തെ മണക്കുളങ്ങര ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു പ്രശ്ന വിധി പ്രകാരം തന്ത്രിയും മേൽശാന്തിയുമായി കൂടിയാലോജിച്ച ശേഷം, കഴിഞ്ഞ വർഷം വിഘ്‌നം വന്ന ഉത്സവ ചടങ്ങുകൾ ഈ വർഷത്തെ ഉത്സവത്തിന് മുൻപ് ഫെബ്രുവരി 5, 6 തിയ്യതികളിൽ നടത്തപെടുന്നു. 05/02/26 ന് രാവിലെ ഗണപതി ഹോമം,ഉഷ പൂജ,നവഗം പഞ്ചഗവ്യം, ഉച്ച പൂജ,വൈകുന്നേരം ദീപാരാധന, ഭഗവതിക്കും പരദേവതക്കും പാട്ടിനു കൂറയിടൽ ഉച്ചപാട്ട്, തായംബക, അത്താഴ പൂജ,മുല്ലക്കാം പാട്ടിനു എഴുന്നള്ളിപ്പ്, കള പ്രദക്ഷിണം, കളം മായ്ക്കൽ, പരദേവതക്കു തേങ്ങയേറു, പരദേവതക്കു കൂറവലിക്കൽ.
06/02/26 ന് രാവിലെ ഗണപതി ഹോമം, ഉഷപൂജ, നവഗം പഞ്ചഗവ്യം, ഉച്ചപൂജ, ഉച്ചപാട്ട് ഭഗവതിക്കു, വൈകുന്നേരം ദീപാരാധന, ഭഗവതിയുടെ താലപ്പൊലി, അത്താഴ പൂജ,
രുധിരക്കോലം വിളക്ക്, പുലർച്ചെ കോലംവെട്ടു, പുണ്യാഹം, ഇത്രയും ചടങ്ങുകൾ ചെയ്യുന്നതിലൂടെയാണ് കഴിഞ്ഞ വർഷത്തെ ഉത്സവ ചടങ്ങുകൾ പൂർണമാവുകയുള്ളു എന്നാണ് പ്രശ്നത്തിൽ കണ്ടത്. ഈ ദിവസങ്ങളിൽ എല്ലാ ഭക്ത ജനങ്ങളുടെയും മഹനീയ സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

31/01/2026

ഭക്തരെ,
കഴിഞ്ഞ വർഷം മുടങ്ങി പോയ ഉത്സവ ചടങ്ങുകൾ ഫെബ്രുവരി 5& 6 തിയ്യതികളിൽ നടത്തപെടുന്നു. ആറാം തിയ്യതി നടക്കുന്ന താലപൊലി എടുക്കുന്നവർ 31/01/26 മുതൽ വ്രതം എടുക്കേണ്ടതാണ്.
ചെയർമാൻ/ട്രസ്റ്റി ബോർഡ്

അയ്യപ്പ ഭജന.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
06/12/2025

അയ്യപ്പ ഭജന.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

മഹാ ഗണപതി ഹോമം....
27/07/2025

മഹാ ഗണപതി ഹോമം....

Address

Kuruvangad. . . Koyilandy
Kozhikode
673620

Website

Alerts

Be the first to know and let us send you an email when ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category