Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode

Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode ഒരു ഭക്തന്റെ സമർപ്പണം ..Devotional page..

not official..sreekrishna temple located in nallur perumugham road , feroke , Kozhikode Kerala.
+91 62384 44303 Nallur- 673631,
PH : 8891 198 354, 8891 698 354
Email:[email protected]

കുടുംബഐക്യത്തിനും ദുരിതമോചനത്തിനും തൃക്കാർത്തിക വൃതം.🍁🙏🌹🍁🙏🌹🍁*സര്‍വ്വ മംഗള മംഗല്യ ശിവേ* *സര്‍വാര്‍ത്ഥസാധികേ, ശരണ്യേ* *ത്ര...
04/12/2025

കുടുംബഐക്യത്തിനും ദുരിതമോചനത്തിനും തൃക്കാർത്തിക വൃതം.

🍁🙏🌹🍁🙏🌹🍁

*സര്‍വ്വ മംഗള മംഗല്യ ശിവേ* *സര്‍വാര്‍ത്ഥസാധികേ, ശരണ്യേ* *ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.*🙏

വൃശ്ചികമാസത്തിലെ കാർത്തികയും പൗര്‍ണ്ണമിയും ഒന്നിച്ചുവരുന്ന ദിവസമാണ് ദേവിയുടെ ജനനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി ഭവനങ്ങളിൽ ചിരാതുകൾ തെളിയിച്ചു കൊണ്ടാടുന്നു .മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാർത്തികവ്രതം. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം. തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യംമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക .കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക .അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം .അത് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെങ്കിൽ അത്യുത്തമം . ലളിതാസഹസ്രനാമം, മഹാലക്ഷ്മീ സ്തവം എന്നിവ ഭക്തിപൂർവ്വം ജപിക്കുക .ദേവീക്ഷേത്ര ദർശനവും നന്ന്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തിൽ കുടുംബാഗങ്ങൾ എല്ലാവരും ചേർന്ന് കാർത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീർത്തനങ്ങൾ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം. ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ മനസ്സോടെ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമത്രെ തൃക്കാർത്തിക വ്രതം

കാർത്തികൈദീപം ഉത്സവത്തിൽ തമിഴ് നാട്ടിൽ സുബ്രഹ്മണ്യപൂജയ്ക്കാണു പ്രാധാന്യം നൽകുന്നതെങ്കിലും കേരളത്തിൽ തൃക്കാർത്തിക ദേവീപ്രധാനമാണ്. രാവിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി, പകൽ മുഴുവൻ ദേവീഭജനം ചെയ്ത്, സന്ധ്യയ്കു വീടു മുഴുവൻ മൺചെരാതുകളിൽ വിളക്കു കത്തിച്ചുവയ്ക്കുക എന്നതാണ് തൃക്കാർത്തിക ദിനത്തിലെ ആചാരം

തൃക്കാർത്തിക സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ദുർഗാഭഗവതിയായ സാക്ഷാൽ പാർവതീദേവി കാർത്യായനി എന്ന രൂപത്തിൽ അവതരിച്ച ദിവസമാണു തൃക്കാർത്തിക എന്നാണ് ഐതിഹ്യങ്ങളിലൊന്ന്. അതുകൊണ്ടു ദേവിയുടെ ജന്മദിനം എന്ന നിലയിലാണു കേരളത്തിൽ തൃക്കാർത്തിക ആഘോഷിക്കുന്നത്.

ശരവണപ്പൊയ്കയിൽ പിറന്നുവീണ സുബ്രഹ്മണ്യനെ കൃത്തികമാർ എന്ന ആറ് അമ്മമാർ എടുത്തുവളർത്തിയതു മൂലം ആറു മുഖമുണ്ടായെന്നാണു വിശ്വാസം. ഈയവസ്ഥയിൽ പാർവതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോൾ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പാർവതീദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാർത്തിക ദിവസമാണ് എന്നും ഐതിഹ്യമുണ്ട്. അതാണ് ഈ ദിവസം സുബ്രഹ്മണ്യപൂജയ്ക്കു പ്രാധാന്യം വരാനുള്ള കാരണമെന്നും പറയുന്നു.

കടപ്പാട്

🍁🙏🌹🙏🍁🌹

2025 Dec 1ന് ഗുരുവായൂർ ഏകാദശി യാണ് . എല്ലാവർക്കും അനുഗ്രഹം നിറഞ്ഞ ഗുരുവായൂർ ഏകാദശി ആശംസകൾ.  ഗുരുവായൂർ ഏകാദശിയുടെ യഥാർത്ഥ...
30/11/2025

2025 Dec 1ന് ഗുരുവായൂർ ഏകാദശി യാണ് . എല്ലാവർക്കും അനുഗ്രഹം നിറഞ്ഞ ഗുരുവായൂർ ഏകാദശി ആശംസകൾ. ഗുരുവായൂർ ഏകാദശിയുടെ യഥാർത്ഥ മാഹാത്മ്യം മനസിലാക്കി നമുക്കു ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷിക്കാം ആചരിക്കാം.

Hare krishna Hare Rama
30/11/2025

Hare krishna Hare Rama

സ്വാമിയേ ശരണമയ്യപ്പ
18/11/2025

സ്വാമിയേ ശരണമയ്യപ്പ

🙏🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🌸*_നല്ല വാക്കു ചൊല്ലണം നന്മ ചെയ്തു വാഴണം_**_നാമഘോഷമെന്നു മെന്റെ_**_നാവിലായ് വന്നീടണം_**_നല്ല ചിന്തയേകണം_* *_...
18/11/2025

🙏🙏🙏🙏🙏🙏
🌸🌸🌸🌸🌸🌸🌸

*_നല്ല വാക്കു ചൊല്ലണം നന്മ ചെയ്തു വാഴണം_*

*_നാമഘോഷമെന്നു മെന്റെ_*
*_നാവിലായ് വന്നീടണം_*

*_നല്ല ചിന്തയേകണം_*

*_മനസ്സ് ശുദ്ധമാക്കണം_*

*_നിത്യനായ ചിൽപ്രകാശ രൂപനെ വണങ്ങണം_*

*_പൊൻ ചിലമ്പ് കൊഞ്ചിടുന്ന_*
*_പിഞ്ചു പാദമോർക്കണം_*

*_ആ പദാബ്ജം തന്നിലായി_*
*_സദാ നമിച്ചിടുന്നു ഞാൻ_*

🙏🙏🙏🙏🙏🙏
🌸🌸🌸🌸🌸🌸🌸

17/11/2025

സർവ്വ ഐശ്വര്യപൂജ Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode

സർവ്വ ഐശ്വര്യപൂജ  #ഉദയമംഗലംശ്രീകൃഷ്ണ Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode
17/11/2025

സർവ്വ ഐശ്വര്യപൂജ

#ഉദയമംഗലംശ്രീകൃഷ്ണ
Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം... ഉദമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്നു എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക.. ഭഗവാന്റെ അനുഗ്ര...
15/11/2025

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം... ഉദമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്നു എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഹരേ കൃഷ്ണ
#ഉദയമംഗലംശ്രീകൃഷ്ണ

Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode

ഓം നാമോ ഭഗവതേ വാസുദേവായ..
13/11/2025

ഓം നാമോ ഭഗവതേ വാസുദേവായ..

മണ്ണാറശ്ശാല ആയില്യം എഴുന്നള്ളത്ത്  shivaraman
12/11/2025

മണ്ണാറശ്ശാല ആയില്യം എഴുന്നള്ളത്ത്
shivaraman

ഉദയഭാരതം കലണ്ടർ   2026 - 1 കോപ്പി 100/₹  ( പോസ്റ്റൽ ഫീസ് ഉൾപ്പെടെ )നക്ഷത്ര ഡയറി :450₹ (പോസ്റ്റൽ ഫീസ് ഉൾപ്പെടെ)Udayabhara...
12/11/2025

ഉദയഭാരതം കലണ്ടർ 2026 - 1 കോപ്പി 100/₹ ( പോസ്റ്റൽ ഫീസ് ഉൾപ്പെടെ )
നക്ഷത്ര ഡയറി :450₹ (പോസ്റ്റൽ ഫീസ് ഉൾപ്പെടെ)

Udayabharatham Publications A/C No :- 004205300004471
IFSC :- DLXB0000042 DHANLAXMI BANK
MUNDUR ( Br ) THRISSUR DT
GOOGLEPAY : 7510223002
പണം അടച്ച ശേഷം അഡ്രെസ്സ് , സ്ക്രീൻഷോട്ട് വാട്സാപ്പ് ചെയ്യുക ..
നേരിട്ട് ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാനുള്ള ലിങ്ക് : 👉 https://www.ubeshop.in/

മണ്ണാറശാല പൂയം തൊഴൽ
12/11/2025

മണ്ണാറശാല പൂയം തൊഴൽ

Address

Udayamangalam, Nallur, Feroke
Kozhikode
673631

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10am
5pm - 7pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10am
5pm - 8pm

Alerts

Be the first to know and let us send you an email when Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Udayamangalam Sree Krishna Kshethram,Nallur Feroke Kozhikode:

Share