Sufipedia

Sufipedia സ്വൂഫീകളുടെ വീക്ഷണങ്ങളന്വേഷിക്കുന്നവര്‍ക്കായൊരു സ്വൂഫീവൈജ്ഞാനികവേദി.

16/12/2025
സയ്യിദുനാ ഹുസൈൻ (അ): ദിവ്യരക്തസാക്ഷികളുടെ നേതാവ് - ആധികാരികഗ്രന്ഥം പുറത്തിറക്കുന്നുമുത്ത്ഹബീബ് ﷺ തങ്ങളുടെ റൈഹാൻ പുഷ്പം സ...
19/07/2024

സയ്യിദുനാ ഹുസൈൻ (അ): ദിവ്യരക്തസാക്ഷികളുടെ നേതാവ് - ആധികാരികഗ്രന്ഥം പുറത്തിറക്കുന്നു

മുത്ത്ഹബീബ് ﷺ തങ്ങളുടെ റൈഹാൻ പുഷ്പം സയ്യിദുനാ ഹുസൈൻ (അ)ന്റെ സംഭവബഹുലമായ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം മലയാളത്തിൽ ഇത് വരെ വിരചിതമായിട്ടില്ല. ശരിയായ ചരിത്രത്തിന്റെ അഭാവത്തിൽ മഹാനരുടെ വിശുദ്ധജീവിതത്തിന്റെ നേർചിത്രം ലഭ്യമാകാത്തതിനാൽ കർബല പോലുള്ള സംഭവങ്ങളെ വക്രീകരിക്കാൻ നവയസീദികൾ പലപ്പോഴും വിഫലശ്രമം നടത്താറുണ്ട്. അറിഞ്ഞോ അറിയാതെയോ സംഘടനാഭേദമന്യേ സയ്യിദുനാ ഹുസൈൻ (അ)നെ തെറ്റായി ചിത്രീകരിക്കുന്നതിൽ സുന്നീപ്രസ്ഥാനങ്ങൾ പോലും പങ്കുചേർന്നിട്ടുണ്ട്. സത്യധാരയിൽ ച്വാലിഹ് പുതുപൊന്നാനി എന്ന കഴുതമാടനും മഅ്‌ദിനിൽ അബൂശാകിർ ഫൈസി എന്ന കള്ളവരാഹവും സയ്യിദുനാ ഹുസൈൻ (അ)നെ നിന്ദിച്ചത് ഉദാഹരണം. കർബല പറയുക പോലും ചെയ്യരുത് എന്നാണ് തൈമിയ്യഃ പ്രേമി സ്വയംപൊങ്ങി മൗലാനാ പുണ്ഡ്രകേളി വിഭാഗത്തിന്റെ നിലപാട്. കർബല ആദ്യമായി പ്രതിപാദിച്ചത് തിരുനബിﷺയും സയ്യിദുനാ അലി (അ)മും നക്ഷത്രതുല്യരായ അനുചരമഹത്തുക്കളും ആണെന്നത് ഇവറ്റകൾ കാണാതെ പോവുന്നുവെന്നത്‌ യാഥാർത്ഥ്യം.

ഈയൊരു സാഹചര്യത്തിൽ ദുർവ്യാഖ്യാനങ്ങളുടെ സകലപഴുതുകളും അടച്ചുകൊണ്ട് സുന്നീപാരമ്പര്യത്തിൽ അതിഷ്ഠിതമായി നമ്മുടെ അഇമ്മത്തുകളുടെ കിതാബുകൾ ആസ്പദമാക്കി ഒരു ഗ്രന്ഥരചന അനിവാര്യമായതിനാൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് സാവിയതുൽ ഫാതിഹ്. രചന നിർവ്വഹിക്കപ്പെടുന്നത് അഅ്‌ലാ ഹസ്രത്തിനെപ്പോലെ അത്യുന്നതപണ്ഡിത മഹാത്മാക്കളെ സംഭാവന ചെയ്ത ഉപഭൂഖണ്ഡഭൂമികയിൽ നിന്നായതിനാൽ സർവ്വാംഗീകൃതപണ്ഡിതർ ഷാഹ് വലിയുല്ലാഹി ദഹ്ലവി (റ)വിന്റയൊക്കെ വിഷയാനുസൃത നിലപാടുകൾ രചനയുടെ ഭാഗമാകും, ഇൻഷാ അല്ലാഹ്. റാഫിദ്വികളുടെ പത്തി നോക്കി പ്രഹരിക്കുന്നതോടൊപ്പം നാസ്വിബിയൻ നിലപാടുകളും പുസ്തകം അടിച്ചൊതുക്കും. സയ്യിദുനാ ഹുസൈൻ (അ)ന്റെ ശ്രേഷ്ഠവ്യക്തിത്വം ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടും. കർബലയിലെ കരളലിയിക്കുന്ന ചരിത്രസംഭവങ്ങൾ വായനക്കാരന്റെ ഹൃദയത്തെ മുറിവേല്പിക്കും എന്നതിൽ സംശയമില്ല.

ക്രൂരയസീദിനെ ലഅനത് ചൊല്ലണോ എന്ന വിഷയത്തിലെ തെറ്റിദ്ധരിപ്പിക്കലുകൾ പുസ്തകം സമഗ്രമായി വിലയിരുത്തും; കർബല പറയരുത് എന്ന വാദം ഇനിയൊരു ഉദവി കെട്ടവനും ഉയർത്താത്ത വിധം ദുർവാഖ്യാനങ്ങളുടെ നിഖിലമേഖലകളും നിഷ്പ്രഭമാക്കി ചർച്ച ചെയ്യുന്നതാണ്. അഹ്ലുബൈത് പ്രേമികൾക്കും ചരിത്രാന്വേഷികൾക്കും സത്യത്തെ തേടുന്നവർക്കും പണ്ഡിതവിദ്യാർത്ഥികൾക്കും വലിയൊരു മുതൽക്കൂട്ട് തന്നെയായി മാറും ഈ മഹദ്ഗ്രന്ഥം, ഇൻഷാ അല്ലാഹ്. അല്ലാഹുവിന്റെ സഹായത്താൽ അടുത്ത കർബലാ ദിനത്തിൽ രചന പൂർണ്ണമാക്കി കമനീയമായ രീതിയിൽ ഇത് പുറത്തിറക്കാനാണ് സാവിയതുൽ ഫാതിഹിന്റെ പദ്ധതി. ഹുസൈനീപ്രേമികൾക്ക് ഇതൊരു വലിയ മുതൽക്കൂട്ടായി ഭവിക്കട്ടെ - ആമീൻ.

ഹുസൈനാരെ ഹൃദയത്തോട് ചേർക്കുന്നവർക്ക് ഒരുപഹാരം ♥️പരിശുദ്ധമുഹറം ആഗതമായാൽ ഉറുദു, പഞ്ചാബി, പേർഷ്യൻ ഭാഷകളിൽ കർബലയെ സ്മരിച്ചും...
16/07/2024

ഹുസൈനാരെ ഹൃദയത്തോട് ചേർക്കുന്നവർക്ക് ഒരുപഹാരം ♥️

പരിശുദ്ധമുഹറം ആഗതമായാൽ ഉറുദു, പഞ്ചാബി, പേർഷ്യൻ ഭാഷകളിൽ കർബലയെ സ്മരിച്ചും ഹുസൈനാരെ പ്രകീർത്തിച്ചും ഹൃദയസ്പർശിയായ ഗാനങ്ങൾ വിരചിതമാവുമ്പോൾ മലയാളത്തിന് ഈ മഹത്തായ സംസ്കാരം അന്യമായതിൽ ദുഃഖം തോന്നിയിട്ടുണ്ട്; പ്രത്യേകിച്ച് കേരളസുന്നികൾ ബറേൽവിസത്തോട് ചേർന്നു നിൽക്കുന്നു എന്ന അവകാശവാദം മുഴക്കുന്നതിനാൽ. എന്നാലിന്ന് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഹുസൈനാരെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു സംഘം ആ വരൾച്ചക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. അതും ഹുസൈനീപ്രേമികളുടെ ഉള്ളുലക്കുന്ന അതിമനോഹരമായ ഒരു ഗാനോപഹാരത്തിലൂടെ, അൽഹംദുലില്ലാഹ്. ഇതൊരു നല്ല തുടക്കമാവട്ടെ, ഇൻഷാ അല്ലാഹ്. കേൾക്കുമല്ലോ, പ്രചരിപ്പിക്കുമല്ലോ 💚

ലോകനായകര്‍ തിരുദൂതര്‍ മുഹമ്മദ് മുസ്‍ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കണ്ണിലുണ്ണിയായ പേരക്കിടാവ്, അവ....

അല്‍ കിബ്‍രീതുല്‍ അഹ്‍മര്‍ (തിജാനിയ്യഃ ഗീതം)----------------------------------------------------------------മുഖ്‍താറുല്‍...
25/04/2024

അല്‍ കിബ്‍രീതുല്‍ അഹ്‍മര്‍ (തിജാനിയ്യഃ ഗീതം)
----------------------------------------------------------------
മുഖ്‍താറുല്‍ ഹസന്‍

അനവധി സ്വൂഫീഗീതങ്ങളുടെ രചയിതാവും ഗായകനും സംഗീതജ്ഞനുമായ മുഖ്‍താറുല്‍ ഹസന്‍ എന്നവരുടെ അനുഗ്രഹീതതൂലികയില്‍ വിരചിതമായ ഗാനമാണ് അല്‍ കിബ്‍രീതുല്‍ അഹ്‍മര്‍. ഞങ്ങളുടെ ഗുരുവര്യരും അവലംബവും എല്ലാമെല്ലാമുമായ അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി(റ)വിനെക്കുറിച്ച് ഒരു പാട്ടുണ്ടാക്കുമോയെന്ന് ഈയുള്ളവന്‍ ഒരിക്കല്‍ മുഖ്താറുല്‍ ഹസനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയിരിക്കെ. മഞ്ചേരിയില്‍ നിന്നും ചാലിയത്തെ തിജാനിയ്യഃ സാവിയയിലേക്ക് ഈയുള്ളവന്‍ യാത്ര ചെയ്യവെ ഏതാണ്ട് വള്ളുവമ്പ്രമായപ്പോള്‍ മുഖ്‍താറിന്‍റെ ഫോണ്‍കോള്‍ എത്തി. പാട്ടില്‍ ഉള്ളടക്കേണ്ട വിവരങ്ങള്‍ ചോദിച്ചു. യാത്രയിലാകവെ തന്നെ വേണ്ട വിവരങ്ങളെല്ലാം നല്‍കി. സുബ്‍ഹാനല്ലാഹ്, രാമനാട്ടുകര എത്തിയപ്പോഴേക്കും പാട്ട് റെഡിയായി. അഥവാ ഏതാണ്ട് 40 മിനിട്ടിനുള്ളില്‍ വിവരങ്ങള്‍ കേള്‍ക്കലും ഗാനരചനയും ഒക്കെ സംഭവിച്ചു കഴിഞ്ഞു. മുഖ്‍താറുല്‍ ഹസന്‍റെ അത്ഭുതകഴിവില്‍ വിരചിതമാവുകും തിജാനിയ്യഃ ഇഖ്‍വാനീങ്ങളുടെ മനം കവരുകയും ചെയ്‍ത ഈ അനുഗ്രഹീതഗാനം സകല സ്വൂഫീസ്‍നേഹികള്‍ക്കും സമര്‍പ്പിക്കുന്നു.

അല്‍ കിബ്‍രീതുല്‍ അഹ്‍മര്‍---------------------------------------------------------അനവധി സ്വൂഫീഗീതങ്ങളുടെ രചയിതാവും ഗായകനുമായ മുഖ്‍താറുല്‍ ഹസന.....

ഗസ്സക്കായി അൽഅസ്ഹർ ഷെരീഫിന്റെ പ്രസ്താവനഅത്യുദാത്തമായ ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനും അത്യാദരവിന്റെയും ദൃഢചിത്തതയുടെയും മഹാ...
30/10/2023

ഗസ്സക്കായി അൽഅസ്ഹർ ഷെരീഫിന്റെ പ്രസ്താവന

അത്യുദാത്തമായ ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനും അത്യാദരവിന്റെയും ദൃഢചിത്തതയുടെയും മഹാപ്രതീകമായ ഗസ്സയിലെ നിഷ്കളങ്ക നിവാസികൾക്കും പ്രത്യേകിച്ച് അവിടുത്തെ കുഞ്ഞുമക്കൾക്കും സഹനശാലികളായ മാതൃകാവനിതകൾക്കും ഹൃദ്യമായ അഭിവാദ്യങ്ങൾ...

കാരുണ്യവും ധാർമ്മികതയും മാനവികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു തീവ്രസേനയുടെ ക്രൂരാഗ്നിയെ നിങ്ങളുടെ ശോഷിച്ച ശരീരവും വിരിമാറും കാട്ടി നേരിടുന്ന വീരന്മാരേ നിങ്ങൾക്ക് അഭിവാദ്യങ്ങൾ... ആശുപത്രികളിൽ ബോംബെറിഞ്ഞതും മസ്ജിദുകളും ചർച്ചകളും തകർത്തതും കുട്ടികൾ, സ്ത്രീകൾ, പത്രപ്രവർത്തകർ, നിസ്സഹായരും നിരപരാധികളുമായ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൊടുംപാതകം അടക്കമുള്ള എണ്ണമറ്റ ക്രൂരകൃത്യങ്ങൾ ഇസ്രായേൽ ഇതിനകം നിർലജ്ജം നടത്തിക്കഴിഞ്ഞു.

അചഞ്ചലമായ വിശ്വാസത്തോടെ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും മിസൈൽ വിക്ഷേപിണികളെയും എതിരിടുകയും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭൂമികയിൽ നിന്ന് ശത്രുമുഖത്ത് യാതൊരു ഭയമോ വണക്കമോ പ്രകടിപ്പിക്കാത്ത ധീരന്മാരേ നിങ്ങൾക്ക് അഭിവാദ്യങ്ങൾ...

വീരന്മാരേ... പരിശുദ്ധ ഖുർആനിൽ നിന്നും നിങ്ങൾ ശക്തിയാർജ്ജിക്കുക; അല്ലാഹു തആലായുടെ വചനത്താൽ സഹായം തേടുക: "നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍"

ഗസ്സയിലെ ബലഹീനരും അടിച്ചമർത്തപ്പെട്ടവരുമായ ജനതക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത നേരോടെയും നിർഭയത്തോടെയും ആഹ്വാനം ചെയ്ത യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ നീതിയുക്തവും ധീരോദാത്തവുമായ നിലപാട് അൽ അസ്ഹർ ഏറെ അഭിമാനത്തോടും ബഹുമാനത്തോടും കൂടി രേഖപ്പെടുത്തുകയാണ്. സത്യത്തിന്റെയും നീതിയുടെയും ശബ്ദമുയർത്തിയ വീരനേ താങ്കൾക്കഭിവാദ്യങ്ങൾ...

മൗനികളായിരിക്കാതെ സയണിസ്റ്റ് ആക്രമണവും കുഞ്ഞുമക്കളുടെയും നിരപരാധികളായ പൗരന്മാരുടെയും പാതകവും അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഗസ്സയിൽ നടമാടിയ അതിക്രൂരമായ കൂട്ടക്കൊലകൾ അപലപിക്കാൻ മുന്നോട്ട് വരികയും ചെയ്ത ലോകത്തിലെ എല്ലാ സ്വതന്ത്രജനങ്ങളെയും അൽ അസ്ഹർ അഭിവാദ്യം ചെയ്യുന്നു.

ഫലസ്തീനിലെ തങ്ങളുടെ സഹോദരീ സഹോദരങ്ങൾക്കായി അതിവേഗം സഹായഹസ്തം നീട്ടാനും അവരെ പിന്തുണക്കാനായി തങ്ങളുടെ കഴിവും വിഭവങ്ങളും ശക്തിയും വിനിയോഗിക്കാനും അവർക്കെതിരിൽ ഈ സയണിസ്റ്റ് അധിനിവേശ ശക്തി പ്രയോഗിക്കുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കാനും അറബ് മുസ്ലിം രാജ്യങ്ങളിലെ ഗവണ്മെന്റുകളോട് അൽ അസ്ഹർ ആഹ്വാനം ചെയ്യുന്നു.

22/10/2023

ഫിലസ്‍തീന്‍ : ഇരട്ടത്താപ്പില്‍ തകരുന്ന പാശ്ചാത്യനീതി

ഇസ്രയേലിന്റെ കൊടും ക്രൂരതകൾക്ക് അന്ത്യം കുറിക്കാൻ ഇനിയുമെത്ര കാത്തിരിക്കണം. സംഘർഷത്തിന്റെ ദാരുണാവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ ആണിത്. കാണുക, ഷെയർ ചെയ്യുക.

ഹുസൈനോരെ (റ) നിന്ദിച്ചവർക്ക് മാപ്പില്ല...തിരുനബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമയുടെ പൊന്നോമന പൗത്രൻ ഇമാമുനാ ഹുസൈൻ (റ)വിനെ നി...
23/08/2022

ഹുസൈനോരെ (റ) നിന്ദിച്ചവർക്ക് മാപ്പില്ല...

തിരുനബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമയുടെ പൊന്നോമന പൗത്രൻ ഇമാമുനാ ഹുസൈൻ (റ)വിനെ നിരൂപിക്കാൻ ഒരുമ്പെടുന്ന നീചജന്മങ്ങൾ ഇന്ന് നമ്മുടെ നാട്ടിലും പ്രത്യക്ഷരായി തുടങ്ങിയിരിക്കുന്നു. അഹ്ലുബൈത്തിലെ മഹോന്നതരെ നിഷ്കരുണം ആയുധത്തിന് ഇരയാക്കിയ നരാധമന്മാരെ ന്യായീകരിക്കുന്ന പണ്ഡിതവേഷധാരികൾ നമുക്കിടയിലും സജീവമാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ വിഷയത്തിലെ നെല്ലും പതിരും വേർതിരിക്കാൻ ഏറ്റവും ഉതകുന്ന ബഹുമാന്യരായ ഉസ്താദ് അബ്ദുൽ അലീം തിജാനിയുടെ കനപ്പെട്ട ഒരു പ്രഭാഷണമാണ് ഇവിടെ പങ്ക് വെക്കപ്പെടുന്നത്. ഹുസൈനീ പ്രേമികളുടെ ഹൃദയത്തിൽ മഹബ്ബത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനും യസീദീ തെമ്മാടികളുടെ കള്ളത്തരങ്ങൾ തുറന്ന് കാണിക്കാനും ഈ ഭാഷണം ഉപകരിക്കുമെന്നതിൽ സംശയമില്ല. ഏവരും കേൾക്കുകയും ബന്ധപ്പെട്ടവരിലേക്ക് പങ്ക് വെക്കുകയും ചെയ്യുക. അഹ്ലുബൈത്തിന് വേണ്ടി ഈയൊരു സേവനമെങ്കിലും നമുക്ക് ചെയ്യാൻ സാധിക്കട്ടെ.

Address

Kozhikode

Alerts

Be the first to know and let us send you an email when Sufipedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share