25/07/2026
അതിപുരാതന ക്ഷേത്രങ്ങളിൽ പേരുകേട്ടതും വിളിച്ചാൽ വിളിപ്പുറത്ത് എന്ന് ദേശക്കാർ ഭക്തിപൂർവം പറയുന്നതുമായ അരീക്കനാടത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു പ്രൗഢിയോടെയും പാരമ്പര്യത്തനിമയിലെ ഓജസ്സ് നിലനിർത്തിക്കൊണ്ടും ക്ഷേത്ര നിയമങ്ങൾ പാലിച്ചുകൊണ്ടുമാണു പുനരുദ്ധാരണം നടത്തുന്നത്.
ക്ഷേത്ര പുനരുദ്ധാരണത്തിനു എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു ക്ഷേത്രം പൂർണമായി നിർമ്മിക്കുക സാധ്യമല്ല; എന്നാൽ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം- പുനഃപ്രതിഷ്ഠാ ചടങ്ങിനു പങ്കാളിയാകാൻ കഴിയുന്നത് ഒരു മനുഷ്യായുസ്സിന്റെ ജന്മസുകൃതമായി കാണണമെന്ന് ആചാര്യന്മാർ പറയുന്നു.
🙏