Ayroor Puthiyakavu Devi Temple

Ayroor Puthiyakavu Devi Temple The Ayiroor Puthiyakavu DeviTemple is a Hindu temple near Ayroor, a village in Pathanamthitta District The temple is on the left bank of the Pampa River.
(2)

The Ayroor Puthiyakavu devi Temple is a Hindu temple near Ayroor, a village in Pathanamthitta District, Kerala, South India. The sacred jewels of Ayyappan (Thiruvabharanam) are taken in procession to Sabarimalai each year from Pandalam, and Ayroor Temple is one of the stops on the way during the Mandala season (late December). Ayroor is also known for the watersports involving a spectacular procession of snake boats.

20/05/2026

മൂക്കന്നൂർ ശ്രീ മഹാദേവക്ഷേത്രം - പ്രതിഷ്ഠാദിന മഹോത്സവം.

മൂക്കന്നൂർ ശ്രീ മഹാദേവക്ഷേത്രം  - പ്രതിഷ്ഠദിന മഹോത്സവം.
17/05/2026

മൂക്കന്നൂർ ശ്രീ മഹാദേവക്ഷേത്രം - പ്രതിഷ്ഠദിന മഹോത്സവം.

10/05/2026

തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം.
പുഷ്പാഭിഷേക ഘോഷയാത്ര.

തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം ഭാഗവത സപ്താഹം സമാപനം - പുഷ്പാഭിഷേകം.
10/05/2026

തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം

ഭാഗവത സപ്താഹം സമാപനം - പുഷ്പാഭിഷേകം.

സുപ്രഭാതം
02/05/2026

സുപ്രഭാതം

ഇന്ന് നരസിംഹ ജയന്തി. ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ...
30/04/2026

ഇന്ന് നരസിംഹ ജയന്തി.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. ഭഗവാന് പ്രധാനമായ ഈ ദിനത്തിൽ ഭക്തിയോടെ സ്മരിച്ചാൽ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ. നരസിംഹ ജയന്തി ദിനത്തിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കുന്നതും ഉത്തമം.

കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ ഈ ദിനത്തിൽ ഭവനത്തിൽ നെയ് വിളക്കിനു മുന്നിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ് .

നരസിംഹമൂർത്തി മന്ത്രം.

'ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.'

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം 108 തവണ ചെല്ലുന്നത് ഉത്തമമാണ്.

*🔱❉ഇന്ന് തൃശൂർ പൂരം*🔱❉പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കു...
26/04/2026

*🔱❉ഇന്ന് തൃശൂർ പൂരം*🔱❉

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 ൽ പരം വർഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട്.

സാംസ്കാരിക കേരളത്തിൻറെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെപൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെപൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.

ചരിത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവുംതിരുവമ്പാടിയുമാണ്.

എവർക്കും തൃശൂർ പൂരം ആശംസകൾ

ഇന്ന് പത്താമുദയം. മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം.അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.സൂര്യൻ ഏറ്റവും ബലവാ...
23/04/2026

ഇന്ന് പത്താമുദയം.

മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം.അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു.ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. നമ്മൾ പൂജാപ്പം ഉണ്ടാക്കി ആദിത്യ പ്രീതിക്കായി സമർപ്പിക്കുന്നു.
പണ്ട് നാളുകളിൽ പൂജാപ്പം ഉണ്ടാകാൻ ഉള്ള വെളിച്ചെണ്ണ തേങ്ങ വരട്ടി, കുത്തി പറ്റിച്ചാണ് എണ്ണ വേർതിരിച്ചു എടുക്കുന്നത്..അരിപൊടി ആണെങ്കിലോ നെല്ല് കുത്തി...പിന്നെ പൂജാപ്പം ഉണ്ടാക്കുന്നതിനുള്ള കൂട്ടും ശ്രെദ്ധികേണ്ടത് തന്നെ ആണ് അങ്ങനെ ആഘോഷങ്ങൾ നീളുന്നു..പക്ഷെ ഇന്ന് അതൊക്കെ മാറി എല്ലാം എളുപ്പവഴി..

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നു. വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്. പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്. പെയ്‌തു കിട്ടുന്ന മഴമാത്രമാണ് ആശ്രയം. കാലാവർഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിദളും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെ.

ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളിൽ വരുന്ന ദിവസമാണ്. വസന്തവിഷുവും രാവും പകലും തുല്യമായി വരുന്ന ദിവസവുമാണിത്. തുടർന്ന് വരുന്ന മേട വിഷു സംക്രമമാണ് മേട വിഷു സംക്രമമായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ നാം പിന്തുടരുന്ന നിരയന രീതി അനുസരിച്ചു ഏപ്രിൽ 14 നടുത്താണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണിത്. ഭാരതീയ ജ്യോതിഷ പ്രകാരം മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം 10 എന്നാത് അത്യുച്ചവും. മേടം 10 കഴിഞ്ഞാൽ അതിൽ നിന്നുള്ള ഇറക്കമാണ്.

ഉഷ്‌ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവർഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുത്താൽ അത് മണ്ണിൽ പിടിക്കുമെന്ന് പഴമക്കാർ അനുഭത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അന്ധവിശ്വാസമല്ല ഇത് അനുഭവപാഠമാണ്.

ശ്രീഭദ്ര പടേനി സംഘം അയിരൂർ പുതിയകാവിന്റെ നേതൃത്വത്തിൽ മൂന്നാമത്  പടേനി, തപ്പ്, പാട്ട് കളരിക്ക് ഇന്ന് അയിരൂർ പുതിയകാവ് ദേ...
22/04/2026

ശ്രീഭദ്ര പടേനി സംഘം അയിരൂർ പുതിയകാവിന്റെ നേതൃത്വത്തിൽ മൂന്നാമത് പടേനി, തപ്പ്, പാട്ട് കളരിക്ക് ഇന്ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രസന്നിധിയിൽ തുടക്കമായി . മേൽശാന്തി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. രാധാകൃഷ്ണൻനായർ നാരങ്ങാനം, ഓംജി കവിയൂർ എന്നിവർ കളരിക്ക് നേതൃത്വം നൽകി.

📷 കടപ്പാട്

Address

Kaithakody PO Kottathoor, Ayroor
Kozhencherry
689614

Opening Hours

Monday 5am - 10:30am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5am - 10:30am
5pm - 8pm
Thursday 5am - 10:30am
5pm - 8pm
Friday 5am - 10:30am
5pm - 8pm
Saturday 5am - 10:30am
5pm - 8pm
Sunday 5am - 10:30am
5pm - 8pm

Website

Alerts

Be the first to know and let us send you an email when Ayroor Puthiyakavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category