LAKA YOUTH FORUM

LAKA YOUTH FORUM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LAKA YOUTH FORUM, Religious organisation, Kozhencheri.

23/12/2021

SAKHYAM UPDATES.......

ളാക സെന്റ്തോം മാർത്തോമാ ഇടവകയിലെ യുവജനസഖ്യത്തെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരുമേ, എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ആദ്യമായി നേരുന്നു. ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്ന ഈ വേളയിൽ ഇടവകയിലെ യുവജനങ്ങൾ വളരെയേറെ വേദനയിലൂടെയാണ് കടന്നു പോകുന്നത്. കാലാകാലങ്ങളിലായി ഇടവകയുടെ ക്രിസ്മസ് കരോളിന് നേതൃത്വം നൽകുന്നതിന് ഇടവക, യുവജനസഖ്യത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതുവരെ യുവജനസഖ്യം ഉത്തരവാദിത്തത്തോടെയും ചുറുചുറുക്കോടെയും ആ ചുമതല നിർവ്വഹിച്ചിട്ടുമുണ്ട്. ഇടവകയുടെ പഞ്ചക രജഥ ജൂബിലി ആഘോഷ പരിപാടികൾ, സെന്റ്തോം ഫെസ്റ്റ്, ഇടവകയുടെ വിവിധ പരിപാടികൾ എന്നിവയിലൊക്കെ യുവജനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അവസരം തന്നത് നന്ദി പൂർവ്വം ഓർക്കുന്നു. കോവിഡിന്റെ പ്രതിസന്ധി തീവ്രമായിരുന്നപ്പോൾ, ധൈര്യപൂർവ്വം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് സാധിച്ചത് ഏറ്റവും അഭിമാനത്തോടെയാണ് ഞങ്ങൾ കാണുന്നത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ വിലക്കുണ്ടായിരുന്ന, പള്ളി ആരാധന പോലും വിലക്കപ്പെട്ടിരുന്ന ലോക്ക്ഡൌൺ കാലത്ത് ഇടവകയിലും പരിസരത്തും ബുദ്ധിമുട്ടിലും പ്രായത്തിലുമുള്ള ആളുകളുടെ അടുത്തേക്ക് ഇടവകയ്ക്കുവേണ്ടി കടന്നു ചെന്നത് യുവജനങ്ങളാണ്. ഇക്കാര്യത്തിൽ ഞങ്ങളെ അകമഴിഞ്ഞു പിന്തുണച്ച എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദി അറിയിക്കട്ടെ. എന്നാൽ ഇത്തവണ
ക്രിസ്മസ് ആഘോഷത്തിൽ നിന്നും യുവജനങ്ങളെ ഒഴിവാക്കാനുള്ള ഗൂഢപദ്ധതികൾ ഇവിടെ അരങ്ങേറുന്നു എന്നത് വളരെയേറെ സങ്കടകരമാണ്. യുവജനസഖ്യം കമ്മിറ്റിയിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായി, തല്പര കക്ഷികൾക്കുവേണ്ടി യുവജനസഖ്യത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് ഏകപക്ഷീയമായി മാറ്റി നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുവജനസഖ്യം സെക്രട്ടറി എന്ന സ്ഥാനത്തു നിന്നും ഞാൻ (ഷിജോ കുര്യൻ തോമസ് )എന്റെ രാജി ഇന്നലെ രാത്രി ഇടവക വികാരിയുടെ കയ്യിൽ ഏൽപ്പിക്കുകയുണ്ടായി തുടർന്ന് യുവജനസഖ്യം ട്രസ്റ്റി റോഷൻ ഫിലിപ്പ് ജോസ് തന്റെ രാജിയും ഇടവക വികാരിയുടെ കയ്യിൽ ഏൽപ്പിക്കുകയുണ്ടായി. യുവജനസഖ്യം കമ്മറ്റി തീരുമാനം വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ വർഷത്തെ ക്രിസ്മസ് കരോളിൽ നിന്നും യുവജനസഖ്യം നേതൃത്വം പിന്മാറുന്നു.

Laka st thom മാർത്തോമാ യുവജനസംഖ്യത്തിന്റെ christmas carolinodu അനുബന്ധിച്ചു  നടത്തുന്ന cake സെയിലിൽ എല്ലാ യുവജനസംഖ്യങ്ങള...
02/12/2021

Laka st thom മാർത്തോമാ യുവജനസംഖ്യത്തിന്റെ christmas carolinodu അനുബന്ധിച്ചു നടത്തുന്ന cake സെയിലിൽ എല്ലാ യുവജനസംഖ്യങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രേതീക്ഷിക്കുന്നു

അങ്ങനെ ഒരു ഡിസംബർ മാസം കൂടി വന്നെത്തിയിരിക്കുന്നു. ക്രിസ്മസിനെ  വരവേൽക്കാൻ, laka St. Thom marthoma യുവജന സഖ്യവും ഒരുക്കങ...
01/12/2021

അങ്ങനെ ഒരു ഡിസംബർ മാസം കൂടി വന്നെത്തിയിരിക്കുന്നു. ക്രിസ്മസിനെ വരവേൽക്കാൻ, laka St. Thom marthoma യുവജന സഖ്യവും ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു

സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ആരാധനയ്ക്ക്  ശേഷം Rev. Aby T Mammen കുട്ടികളോട് സംഭാഷണത്തിൽ ഏർപ്പെടുന്നു....
31/10/2021

സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ആരാധനയ്ക്ക് ശേഷം Rev. Aby T Mammen കുട്ടികളോട് സംഭാഷണത്തിൽ ഏർപ്പെടുന്നു....

Address

Kozhencheri
689123

Website

Alerts

Be the first to know and let us send you an email when LAKA YOUTH FORUM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share