26/01/2026
*സെന്റ് തോമസ് മാർത്തോമാ ഇടവക യുവജനസഖ്യത്തിന്റെ “കരുതൽ“ തുടരുന്നു....*
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കഴിയുന്ന കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പ്രഭാത ഭക്ഷണം നൽകുന്ന *"കരുതൽ"* പദ്ധതി ശനിയാഴ്ച നടന്നു.
കോഴഞ്ചേരി ഈസ്റ്റ് ഇടത്തിന്റെകിഴക്കേതിൽ ശ്രീ. ജോജി തോമസാണ് ഭക്ഷണം സ്പോൺസർ ചെയ്തു സഹായിച്ചത്. പ്രിയ സ്നേഹിതനോടുള്ള നന്ദി അറിയിക്കുന്നു.
എല്ലാം മാസത്തിലെയും രണ്ടും നാലും ശനിയാഴ്ചകളിലും നടക്കുന്ന *"കരുതൽ"* പദ്ധതിയിൽ ഏവരുടെയും സഹായ, സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.