നാഗകാവ്

നാഗകാവ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നാഗകാവ്, Hindu temple, എളാട്ടേരി, Koyilandi.

പ്രിയ സജ്ജനങ്ങളെ 🙏🏽കർക്കിടക മാസത്തിൽ ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗക്കാവിൽ ഭദ്രകാളി ദേവിയെ ആരാധിക്കുന്നത് ആചാരങ്ങളിൽ വളരെ ശ...
03/07/2026

പ്രിയ സജ്ജനങ്ങളെ 🙏🏽

കർക്കിടക മാസത്തിൽ ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗക്കാവിൽ ഭദ്രകാളി ദേവിയെ ആരാധിക്കുന്നത് ആചാരങ്ങളിൽ വളരെ ശ്രേഷ്ഠ മാണെന്ന് സ്വർണ്ണ പ്രശ്ന വിധി

കർക്കിടക മാസത്തിൽ ഈ ഭദ്രകാളി ക്ഷേത്രത്തിൽ വഴിപാട് കഴിക്കേണ്ടതിന്റെ പ്രാധാന്യo

ശത്രുദോഷം,ദൃഷ്ടിദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാനും,ദുരിതങ്ങളും ദോഷങ്ങളും അകന്ന് കുടുംബത്തിന് ഐശ്വര്യവും സംരക്ഷണവും ലഭിക്കാൻ,രോഗഭയം, ആത്മവിശ്വാസം, മനഃശാന്തി എന്നിവക്ക് കർക്കിടക മാസത്തിൽ ഇവിടെ ദർശനം നടത്തുന്നത് അത്യുത്തമം ആണെന്നുമാണ് വിധി

ഈ വർഷവും പൂർവ്വാചരണം പോലെ കർക്കിടക മാസ നിത്യ പൂജ, ഗണപതി ഹോമം, ഭഗവതി സേവാ,രാമായണ പാരായണം എന്നിവ നടത്തപ്പെടുന്നു ഭക്തജനങ്ങൾ വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

ബുക്കിങ് നമ്പർ
➡️ 89216 07147
➡️ 90619 94474
➡️ 70184 88892

--- ഓം ശ്രീ ഭദ്രകാള്യൈ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ശ്രീപരമേശ്വരന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളും, ഭക്തരുടെ ദുഃഖങ്ങളും ദുരി...
01/07/2026

---

ഓം ശ്രീ ഭദ്രകാള്യൈ നമഃ
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

ശ്രീപരമേശ്വരന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളും, ഭക്തരുടെ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി അഭീഷ്ടവരങ്ങൾ നൽകി അനുഗ്രഹിക്കുന്ന കൺകണ്ട ദൈവവുമാണ് ജഗദ്ജനനിയായ
**ശ്രീ ഭദ്രകാളി അമ്മ**. തിന്മയുടെ മേൽ നന്മയുടെ വിജയം വിളംബരം ചെയ്യുന്ന, കാരുണ്യത്തിന്റെയും അതേസമയം ശക്തിയുടെയും പ്രതീകമായ ഭദ്രകാളി അമ്മയുടെ ആരാധന നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും നീക്കി ഐശ്വര്യവും സംരക്ഷണവും പ്രധാനം ചെയ്യുന്നു.

എളാട്ടേരി ശ്രീ ഉണിച്ചിരാംവീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ** പ്രധാന ഉപദേവതയായ ശ്രീ ഭദ്രകാളി അമ്മയ്ക്കായി പൂർണ്ണമായും കൃഷ്ണശിലയിൽ ഒരുങ്ങുന്ന പുണ്യക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വിവരം എല്ലാ ഭക്ത ജനങ്ങളും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ .

ക്ഷേത്ര നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ **"കട്ടിളവെപ്പ് ചടങ്ങ്"** നാളെ രാവിലെ 8.20നും 9മണിക്കും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെച്ച് നടക്കുകയാണ്.

അമ്മയുടെ പുണ്യ സന്നിധി കൃഷ്ണശിലയിൽ പുനർജനിക്കുന്ന ഈ അത്യപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും, അമ്മയുടെ സവിശേഷമായ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും എല്ലാ ഭക്തരെയും, ജാതിമതഭേദമന്യേ നാട്ടുകാരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ഈ പുണ്യകർമ്മത്തിൽ പങ്കുചേർന്ന് ഭഗവതിയുടെ കൃപാകടാക്ഷത്തിന് ഏവരും പാത്രീഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
ക്ഷേത്ര നവീകരണ കമ്മിറ്റി

14/05/2026

എളാട്ടേരി
ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗക്കാവിൽ ഇന്ന് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ പാദുകം വെപ്പ് കർമ്മം ക്ഷേത്ര നവീകരണ കമ്മിറ്റി ചെയർമാൻ മുകേഷ് നിർവഹിക്കുന്നു

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്ര ശിലാ സ്ഥാപനകർമ്മം ഇന്ന് 11.25ന് ഭക്തജനങ്ങളുടെ ...
14/03/2026

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്ര ശിലാ സ്ഥാപനകർമ്മം ഇന്ന് 11.25ന് ഭക്തജനങ്ങളുടെ സാനിധ്യത്തിൽ ക്ഷേത്രം പ്രസിഡന്റ് സതീഷ് പുളിയാട്ടേരി നിർവഹിച്ചു ഈ മഹനീയ കർമ്മത്തിൽ പങ്കെടുത്ത മുഴുവൻ ഭക്ത ജനങ്ങൾക്കും ക്ഷേത്ര നവീകരണ കമ്മിറ്റി നന്ദി രേഖപെടുത്തുന്നു 🙏🏽

"ജ്വാലാ കരാള വദനാ മശേഷാസുര സൂദനീ ത്രിശൂല പാതിനീ ദേവി സനോ രക്ഷതു ഭദ്രകാളി"അനുഗ്രഹത്തിന്റെ ഈ പുണ്യമുഹൂർത്തത്തിലേക്ക് ഏവർക്...
11/03/2026

"ജ്വാലാ കരാള വദനാ മശേഷാസുര സൂദനീ ത്രിശൂല പാതിനീ ദേവി സനോ രക്ഷതു ഭദ്രകാളി"

അനുഗ്രഹത്തിന്റെ ഈ പുണ്യമുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം!**

ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യപടിയായി, ശ്രീ ഭദ്രകാളി ദേവിയുടെ ക്ഷേത്ര ശിലാ സ്ഥാപന കർമ്മം ഈ 2026 മാർച്ച്‌ 14ന് ശനിയാഴ്ച 11.15നും 11.50നും മദ്ധ്യേ യുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടുന്നു
ഈ പുണ്യകർമ്മത്തിൽ പങ്കെടുത്തുകൊണ്ട്, ഭദ്രകാളി ദേവിയുടെയും നാഗദൈവങ്ങളുടെയും അനുഗ്രഹം നേടാൻ നിങ്ങൾ ഓരോരുത്തരും ക്ഷേത്രത്തിൽ നേരിട്ടെത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എളാട്ടേരി ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം, മേലൂർ. പി. ഓ, കൊയിലാണ്ടി (484/1987) **സവിനയം ക്ഷണിക്കുന്നു***...
03/11/2025

എളാട്ടേരി
ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം,
മേലൂർ. പി. ഓ, കൊയിലാണ്ടി
(484/1987)


**സവിനയം ക്ഷണിക്കുന്നു**

**അനുഗ്രഹത്തിന്റെ ഈ പുണ്യമുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം!**

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ നിത്യ ആരാധനാമൂർത്തിയായ നാഗരാജാവിന്റെ അനുഗ്രഹത്താൽ, ക്ഷേത്രസന്നിധിയിൽ പുതുതായി പണികഴിപ്പിക്കുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മറ്റു ഉപദേവന്മാരുടെയും ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യപടിയായി, ശ്രീ ഭദ്രകാളി ദേവിയുടെയും മറ്റു ഉപദേവന്മാരുടെയും ചൈതന്യം താൽക്കാലികമായി ആവാഹിച്ച് പ്രതിഷ്ഠിക്കുന്ന **ബാലാലയ പ്രതിഷ്ഠാകർമ്മം**,2025 നവംബർ 4 ചൊവ്വാഴ്ച ഉച്ചക്ക് 12മണി മുതൽ 1മണി വരെയുള്ള ശുഭമുഹൂർത്വത്തിൽ
ബ്രഹ്മ്മ ശ്രീ തരണ നെല്ലൂർ പത്മനാഭനുണ്ണി നമ്പുതി രിപ്പാടിന്റെ മുഖ്യ കർമ്മിക്ത്തിൽ സവിശേഷമായ പൂജകളോടെയും പുണ്യകർമ്മങ്ങളോടെയും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കൂടാതെ അന്ന് വൈകിട്ടു ക്ഷേത്രത്തിൽ നടക്കുന്ന സഹസ്ര ദീപാർച്ചന ചടങ്ങിലേക്കും എല്ലാ ഭക്തജനങ്ങളെയും ദേവിനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

ഈ പുണ്യകർമ്മത്തിൽ പങ്കെടുത്തുകൊണ്ട്, ഭദ്രകാളി ദേവിയുടെയും നാഗദൈവങ്ങളുടെയും അനുഗ്രഹം നേടാൻ നിങ്ങൾ ഓരോരുത്തരും ക്ഷേത്രത്തിൽ നേരിട്ടെത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

**നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹവും ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രചോദനവും ആകുന്നു **

**എന്ന്,**

**ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം നവീകരണ കമ്മിറ്റി

ചെയർമാൻ:മുകേഷ് -9846622832,
കൺവീനർ:സുനിൽ കുമാർ. യൂ. വി. ടി -7025586625,
ട്രഷറർ:ലനീഷ് ശങ്കർ -99464 69644
ഓഫീസ് സെക്രട്ടറി: ബാലൻ നായർ -89216 07147

സവിനയം ക്ഷണിക്കുന്നു****അനുഗ്രഹത്തിന്റെ ഈ പുണ്യമുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം!**
23/09/2025

സവിനയം ക്ഷണിക്കുന്നു**

**അനുഗ്രഹത്തിന്റെ ഈ പുണ്യമുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം!**

Address

എളാട്ടേരി
Koyilandi
673306

Website

Alerts

Be the first to know and let us send you an email when നാഗകാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category