KCYM Kovalam Forane

Call Directions

KCYM Kovalam Forane An official page for KCYM Kovalam Forane

Congratulations... 🔥
16/03/2023

Congratulations... 🔥

🔥
15/03/2023

🔥

❤️🤍💛
15/03/2023

❤️🤍💛

❤️🤍💛
15/03/2023

❤️🤍💛

KCYM KOVALAM FORANENEW LEADERS
25/07/2022

KCYM KOVALAM FORANE
NEW LEADERS

കെ സി വൈ എം കോവളം ഫെറോന ഉത്സവ് 2021 ന്റെ ഭാഗമായി  7-11-21 ഞായറാഴ്ച  പൂങ്കുളം ഇടവകയിൽ വച്ച് രചനാ മത്സരങ്ങൾ വിജയകരമായി നടത...
07/11/2021

കെ സി വൈ എം കോവളം ഫെറോന ഉത്സവ് 2021 ന്റെ ഭാഗമായി 7-11-21 ഞായറാഴ്ച പൂങ്കുളം ഇടവകയിൽ വച്ച് രചനാ മത്സരങ്ങൾ വിജയകരമായി നടത്തുകയുണ്ടായി.......

07/11/2021
07/06/2021


05/06/2021

*പ്രഭാത പ്രാർത്ഥന..*

നല്ല ദൈവമേ, ഈ പ്രഭാതത്തിൽ ഞങ്ങളെ ഉണർത്തുകയും അവിടുത്തെ സന്തോഷത്തിലേയ്ക്ക് നയിക്കുകയും ചെയ്തതിനെ ഓർത്തു അവിടുത്തെ സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.

നാഥാ ,ഒരുപാടു മനുഷ്യർ ഇന്ന് ഉണർന്നത് സന്തോഷത്തോടു കൂടെ അല്ലാത്തവർക്കു വേണ്ടി മനസുരുകി പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോയെ, അങ്ങയുടെ കൃപ ഞങ്ങളുടെ മേൽ ചൊരിയണമേ. സഹനത്തിന്റെ പ്രഭാതങ്ങൾ ഞങ്ങളെ ശക്തിപ്പെടുത്തട്ടെ. വേദനയുടെ പാന പാത്രം ഇനിയും കുടിക്കുവാൻ നൽകരുതേ. അവിടുത്തെ ദൂതന്മാർ ഞങ്ങളെ സഹായിക്കട്ടെ.

പിതാവേ, അങ്ങയുടെ സന്നിധി വിട്ട് ഞങ്ങൾ എവിടെ ഒളിക്കും. ആകാശവും ഭൂമിയും ഞങ്ങൾക്ക് അങ്ങയുടെ കല്പനയില്ലാതെ അഭയം നൽകുകയില്ല. നെഞ്ചു നീറുന്ന വേദന വേട്ടയാടുന്നു. മഹാമരിയിലൂടെയും കാലവർഷ കെടുതികളിലൂടെയും രോഗം ഞങ്ങളെ അലട്ടുന്നു. കടബാദ്ധ്യതകൾ ഞങ്ങളെ വരിഞ്ഞു മുറുക്കിയിരിയ്ക്കുന്നു. രക്ഷ പ്രാപിക്കുമെന്ന് ഞങ്ങൾക്ക് പ്രത്യാശയില്ല. ദു:സ്വപനങ്ങൾ അപകട സൂചന പോലെ പിന്തുടരുന്നു. ദൈവമേ ,ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അഭയം തേടുന്നു. അവിടുത്തേക്ക് കഴിയാത്തതു എന്താണ്. ഒരു വാക്കിനാൽ അവിടുത്തേക്ക് രക്ഷ നൽകാനാകും. അഗ്നിയുടെ മധ്യത്തിൽ പോലും അങ്ങയുടെ ദൂതന്മാർക്ക് ഞങ്ങളെ താങ്ങി നിർത്താൻ ആകും. ആരെയാണ് ഞങ്ങൾ ഭയക്കുക. ദൈവം കൂടെയുള്ളപ്പോൾ തുറക്കാത്ത വാതിൽ ഏതാണ്? ആർക്കാണ് ഞങ്ങളെ നശിപ്പിക്കുവാൻ കഴിയുക. ദൈവം അനുവദിക്കാതെ ഞങ്ങളുടെ ശരീരത്തിൽ ആര് സ്പർശിക്കും. ദൈവമേ കൺ തുറക്കണമേ. ദാസർക്ക് സഹിക്കാൻ ആകാത്ത വേദന നൽകരുതേ. ശരി എന്ന് കരുതി ഞങ്ങൾ ചെയ്ത തെറ്റുകൾ പൊറുക്കേണമേ. കൃപയുടെ നിറവിൽ ആയിരിക്കുവാൻ അനുഗ്രഹിക്കണമേ.

പരിശുദ്ധ ആത്മാവേ, എഴുന്നുള്ളി വരണമേ. സ്നേഹത്തിന്റെ ചൈതന്യം നിറയ്ക്കണമേ. കർത്താവെ, അങ്ങയുടെ സന്നിധി വിട്ടു ഞങ്ങൾ എവിടെ പോകും. നിത്യമായി ഞങ്ങളിൽ നിന്നും മറഞ്ഞിരിക്കരുതേ.

ഈശൊയുടെ ദിവ്യഹൃദയമെ,ഞങ്ങളുടെ മേൽ അലിവാകണമെ.

*ആമ്മേൻ..*

25/05/2021

*പ്രഭാത പ്രാർത്ഥന..*

'' അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച്‌ എന്നെ രക്‌ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്‌ജിപ്പിക്കും; ദൈവം തന്‍െറ കാരുണ്യവുംവിശ്വസ്‌തതയും അയയ്‌ക്കും,""
സങ്കീര്‍ത്തനങ്ങള്‍ 57 : 2-3

ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കുന്ന കർത്താവെ, ഞങ്ങളെ പ്രാർത്ഥിക്കുവാൻ സഹായിക്കണമേ . ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഞങ്ങൾ അഭയം തേടി അലയുന്നത് മനുഷ്യരിൽ ആണ്. സഹായിക്കും എന്ന് കരുതുന്ന പലരും തള്ളി പറയുമ്പോൾ നിരാശരായി മാറുന്നു. ജീവിതം മുഴുവനും പരാതി പറയുവാൻ മാത്രം നീക്കി വച്ചിരിക്കുന്ന അനേകം പേർ ഞങ്ങളുടെ ഇടയിൽ ഉണ്ട്.

ദൈവമേ അവിടുത്തെ രാജാവും, പിതാവുമായി അംഗീകരിച്ചു കൊണ്ട് ജീവിക്കുവാൻ സഹായിക്കണമേ. ദൈവ അവബോധത്തിൽ തീരുമാനങ്ങൾ എടുക്കുവാനും, അവിടുത്തോടു ചേർന്ന് നിന്ന് കൊണ്ട് ജീവിതത്തെ മുന്നോട്ട് നയിക്കുവാനും ശ്കതി നൽകണമേ. നാഥാ, ഓരോ ദിവസവും അവിടുത്തെ സന്നിധിയിൽ നിന്നും പ്രാർത്ഥനയോടു കൂടി ആരംഭിക്കുമ്പോൾ ആ ദിനത്തിൽ ഞങ്ങൾ ചെയ്യുവാൻ പോകുന്ന കാര്യങ്ങളെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുവാനും,അവിടുത്തെ ഹിതം ആരായുവാനും കൃപ നൽകണമേ. പ്രാർത്ഥിക്കുമ്പോൾ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതങ്ങൾ ഒരു തുറന്ന പുസ്തകമായി അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുവാൻ അനുഗ്രഹം നൽകണമേ. നാഥാ ഇനിയും വെളിച്ചം വീഴാത്ത മേഖലകൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ വിടുതൽ പ്രാപിക്കുവാൻ കൃപ നൽകണമേ. വിശുദ്ധിയോടെ അങ്ങയുടെ സന്നിധിയിൽ വ്യപരിക്കുവാനും അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങുവാനും ഞങ്ങൾക്ക് സാധിക്കട്ടെ. . ഈശോയെ ചില സമയങ്ങളിൽ ഞങ്ങൾ ആഗ്രഹിച്ചു പ്രാർത്ഥിച്ച നിയോഗങ്ങൾ സമയത്തിന്റെ പൂർത്തീകരണത്തിൽ നൽകുവാൻ അവിടുന്ന് മാറ്റി വച്ചുവല്ലോ. ആ നിയോഗങ്ങൾ ഞങ്ങൾ മറന്നാലും അവിടുന്ന് മറക്കുകയില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നാഥാ ഞങ്ങളുടെ ജീവിതത്തിൽ സമയത്തിന്റെ പൂർത്തീകരണത്തിൽ നിറവേറേണ്ടവ തിരിച്ചറിയുവാനും, ദൈവ ഹിതമല്ലാത്ത ആഗ്രഹങ്ങൾ തിരിച്ചറിയുവാനും ഞങ്ങളെ സഹായിക്കണമേ.
മഹാമാരിയാൽ വേദനിക്കുന്ന ആത്മാക്കൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു.അവരെ പരിചരിക്കുന്നവരെ അങ്ങയുടെ സംരക്ഷണത്തിലായിരിക്കണെ.
ഇന്നേ ദിവസത്തിൽ വലിയ ദൈവ സ്നേഹം അനുഭവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

_ദൈവ മാതാവെ,ഞങ്ങളുടെ പ്രാർത്ഥനങ്ങൾക്ക് മദ്ധ്യസ്ഥയായിരിക്കണെ_ .

*ആമ്മേൻ..*

Address

Kovalam

Telephone

+919400023572

Website

Alerts

Be the first to know and let us send you an email when KCYM Kovalam Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share