01/08/2018
കോപ്റ്റിക്ക് ഓർത്തോഡോസ് സഭയുടെ മെത്രാപ്പോലീത്ത ആശ്രമത്തിൽ കൊല്ലപ്പെട്ടു.... പരി.കാതോലിക്ക ബാവ മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിച്ചു...
കോപ്റ്റിക്ക് ഓർത്തോഡോസ് സഭയുടെ മെത്രാപ്പോലീത്ത അഭി.അമ്പാ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ (64) തലക്ക് മാരകമായ ആയുധം കൊണ്ട് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി... കെയ്റോക്ക് വടക്ക് പടിഞ്ഞാറൻ മരുഭൂമിയോട് അടുത്തുള്ള ഏകാന്ത ആശ്രമമായ സെന്റ് മക്കറിയോസ് ആശ്രമത്തിൽ ആണ് മെത്രാപ്പോലീത്ത കൊല്ലപ്പെട്ടത്.. സഭയുടെ മൽപ്പാനും, ആശ്രമ സുപ്പീരിയറൂം ആയിരുന്നു അഭി.പിതാവ്..
വംശീയ അതിക്രമം നടക്കുന്ന സ്ഥലം ആണ് ഇവിടം.. ഇജ്പ്ഷ്യൻ സർക്കാർ അന്വേഷണം ആരംഭിച്ചു..
മെത്രാപ്പോലീത്തയുടെ ദേഹാവിയോത്തിൽ ഇന്ത്യൻ (മലങ്കര)ഓർത്തോഡോസ് സഭാ ആദ്യക്ഷനും, പൗരസ്ത്യ കതോലിക്കായും,മലങ്കര മെത്രാപ്പോലീത്തയുമായ പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുശോചനം അറിയിച്ചു... മലങ്കര ഓർത്തഡോക്സ് സഭയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സഭയാണ് കോപ്റ്റിക്ക് ഓർത്തോഡോസ് സഭ..