03/07/2023
" *അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് മാറ്റപ്പെടണം* " അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
മണർകാട്: പല മാർഗ്ഗങ്ങളിലൂടെ ധാരാളം അറിവ് ലഭിക്കുന്നതിനുള്ള സംവിധാനം ഉള്ള ലോകത്താണ് നാം ജീവിക്കുന്നത് ഇതിൽ നന്മ ഏത് ശരി ഏത് എന്നുള്ള തിരിച്ചറിവിലേക്ക് നാം മാറണം അതായത് അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നാം മാറ്റപ്പെടണം.
"കുഞ്ഞുങ്ങളുടെ ജീവിതത്തിന് അറിവിന്റെ നിറവിനെക്കാൾ നെറിവിന്റെ അറിവ് കൊടുക്കുവാൻ സൺഡേസ്കൂൾ അദ്ധ്യാപകർക്ക് സാധിക്കണം" .
സൺഡേസ്കൂളുകൾ കേവലം മതപഠനത്തിന്റെ വേദിക്കളായി മാറ്റപ്പെടരുത് മറിച് ആത്മീക പരിശീലത്തിന്റെ കളരികളായി മാറ്റപ്പെടണം . എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.
കത്തീഡ്രൽ സഹവികാരി വെരി.റവ.ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു തദവസരത്തിൽ ഡിസ്ട്രിക്റ്റ് അദ്ധ്യാപക ഡയറക്ടറിയുടെ പ്രകാശനം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി വി പായിക്കാട്ടുവേലിയ്ക്ക് നൽകി കൊണ്ട് അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചു.
പ്രസ്തുത സമ്മേളനത്തിൽ MJSSA കോട്ടയം ഭദ്രാസന ഡയറക്ടർ ശ്രീ. അവിനേഷ് തണ്ടാശ്ശേരിൽ അനുമോദന പ്രസംഗം നടത്തുകയും, റവ.ഫാ.മാത്യു എം. ബാബു വടക്കേപ്പറമ്പിൽ , റവ.ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ , റവ.ഫാ.കെ എം ജോർജ് കുന്നേൽ , കത്തീഡ്രൽ ട്രസ്റ്റി ശ്രീ.ബിനോയ് ഏബ്രഹാം, സെക്രട്ടറി ശ്രീ. രഞ്ജിത്ത്.കെ.ഏബ്രഹം, സണ്ടേസ്കൂൾ പ്രതിനിധി സാബു ടി. കെ. തെക്കേൽ എന്നിവർ പ്രസംഗിച്ചു .
MJSSA ശതാബ്ദി സമാപന സമ്മേളനത്തിൽ ആദരം ഏറ്റുവാങ്ങിയ ഡിസ്ട്രിക്ടിലെ അംഗങ്ങൾ, സൺഡേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കി ശുരുശ്രേഷ്ഠ' അവാർഡ് നേടിയ ശ്രീ. മാത്യു പി ജോൺ പാണാപറമ്പിൽ, ഷെവ. തോമസ് ഏബ്രഹാം തണ്ടാശ്ശേരിൽ, ഡോക്ടറേറ്റ് നേടിയ സെൻട്രൽ സൺഡേസ്കൂൾ അദ്ധ്യാപികയായ
ശ്രീമതി ബിനില.കെ. കോര, SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.