Ponkunnathu Mahadeva Kshetram

Ponkunnathu Mahadeva Kshetram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ponkunnathu Mahadeva Kshetram, Hindu temple, CHEMPILAVU, Kottayam.

ഇന്ന് ചൊവ്വാഴ്ച സുബ്രഹ്മണ്യ പ്രീതിയ്ക്ക് ഉത്തമം .🪔🛕സുബ്രഹ്മണ്യ ഗായത്രി🛕🪔മന്ത്രംസനല്‍ക്കുമാരായ വിദ്മഹേഷഡാനനായ ധീമഹീതന്വോ ...
22/09/2025

ഇന്ന് ചൊവ്വാഴ്ച സുബ്രഹ്മണ്യ പ്രീതിയ്ക്ക് ഉത്തമം .🪔🛕സുബ്രഹ്മണ്യ ഗായത്രി🛕🪔

മന്ത്രം
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചദ്ഭുവേ നമ:

ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം. [മാത്രം നിഷ്ഠകൾ പാലിച്ചു കൊണ്ട് മാത്രം]

സുബ്രഹ്മണ്യ രായം

"ഓം ശരവണ ഭവ:"

ഫലം

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാം.

രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാരകാലം (രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം) ഉള്ളവര്‍ ഇവയില്‍ ഒന്ന് ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും.

സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം.

സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാകാലഹോരയില്‍ ഭക്തിയോടെ ജപിച്ചുതുടങ്ങണം.

പൊതുവേ സുബ്രഹ്മണ്യമന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അങ്ങനെ 'സുബ്രഹ്മണ്യ രായം' എന്നാണോ 21,000 സംഖ്യ പൂര്‍ത്തിയാകുന്നത്, അന്നുമുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം ലഭിച്ചുതുടങ്ങുമെന്ന് അനുഭവസാക്ഷ്യം.

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്ദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...

ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
✿❁════❁★☬ॐ☬★❁════❁✿

ശബരിമലയ്‌ക്കടുത്ത് കൊടുംവനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം, ആനയും കരടിയുമടക്കം വന്യമൃഗങ്ങള്‍ എപ്പോഴുമുള്ള ഇടം..പത്...
20/09/2025

ശബരിമലയ്‌ക്കടുത്ത് കൊടുംവനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം, ആനയും കരടിയുമടക്കം വന്യമൃഗങ്ങള്‍ എപ്പോഴുമുള്ള ഇടം..

പത്തനംതിട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തിന് അടുത്തായിത്തന്നെ പിന്നെയും ചില കാനന ക്ഷേത്രങ്ങളുണ്ടെന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.അത്തരത്തില്‍പെട്ട ഒരു മഹാദേവ ക്ഷേത്രമാണ് കാക്കരക്കുടി ശ്രീമഹാദേവ ക്ഷേത്രം.

പത്തനംതിട്ടയിലെ പ്രധാന പട്ടണമായ കോന്നിയില്‍ നിന്നും തണ്ണിത്തോട് പോകുന്ന വഴി അതുവാംകുളത്ത് നിന്നും വലത്തേക്ക് ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ചാല്‍ ആവോലിക്കുടിയിലെ ഈ ക്ഷേത്രത്തിന് മുന്നിലെ വലിയ മൈതാനത്തിലെത്താം. എല്ലാ വാഹനങ്ങളും പോകുന്ന ചെറിയ വഴിയാണ്. എന്നാല്‍ ഭക്തർക്ക് ഏത് സമയവും എത്താവുന്ന വഴിയല്ല ഇത്.

പകല്‍ സമയം മാത്രമേ ഭക്തരെ അനുവദിക്കൂ. ക്ഷേത്രവുമായി ചേർന്ന് പലഭാഗങ്ങളും വനംവകുപ്പിന്റെ കീഴിലാണ്. കാരണം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം കൊടുംകാടാണ് എന്നതുതന്നെ. കോന്നി വനത്തിനുള്ളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1500 മീറ്റർ ഉയരത്തിലാണ് ക്ഷേത്രമുള്ളത്. ശിവനാണ് പ്രധാന പ്രതിഷ്‌ഠ.

പന്തളം രാജകുടുംബവുമായും ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. കാരണം ആദ്യകാലത്ത് രാജകുടുംബം താമസിച്ചിരുന്നത് കോന്നിയിലായിരുന്നു. ശിവഭക്തരായ അവർ കോന്നിയില്‍
മുരിങ്ങമംഗലം ശിവക്ഷേത്രം സ്ഥാപിച്ചു. ഇതിനടുത്ത് തന്നെ വീണ്ടും ശിവക്ഷേത്രങ്ങള്‍ ഇവർ നിർമ്മിച്ചു. വനത്തിനുള്ളിലുള്ള ആലുവാംകുടി ശിവക്ഷേത്രം അത്തരത്തില്‍ ഒന്നാണ്. മലയാളമാസം ഒന്നാംതീയതി മാത്രമാണ് ആലുവാംകുടി ക്ഷേത്രത്തില്‍ ആരാധന ഉള്ളത്. മുരിങ്ങമംഗലം ക്ഷേത്രത്തിന്റെ ഭരണത്തിൻകീഴില്‍ വരുന്നൊരു ക്ഷേത്രമാണിത്.

ക്ഷേത്രം സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളില്‍ തന്നെ ആനയും കാട്ടുപോത്തുകളും കരടിയുമടക്കം വന്യജീവികളുള്ളതിന്റെ എല്ലാ സൂചനകളും നമുക്ക് കാണാനാകും. മാസത്തില്‍ രണ്ട് ഞായറാഴ്‌ചകളും ശിവരാത്രിയടക്കം വിശേഷ ദിവസങ്ങളും മാത്രമാണ് ക്ഷേത്രം തുറന്ന് പൂജയുള്ളത്. അതിനാല്‍ ക്ഷേത്രത്തിലെത്തുന്നവർ ഇക്കാര്യം അറിഞ്ഞ് എത്തുകയാണ് വേണ്ടത്.🙏🏻

17/09/2025

അതി വീശിഷ്ടമായ ഒരു ശ്രീ കൃഷ്ണ ക്ഷേത്രം

🌹🌹🌹🌹🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹

കൃഷ്ണപാദം പതിഞ്ഞ മീങ്കുളം;

കുളത്തിലെ വെള്ളം കുറയുമ്പോള്‍ ഭഗവാന്റെ പാദ സാന്നിധ്യം കാണാം
കൃഷ്ണക്ഷേത്രങ്ങളുടെ നാടുകൂടിയാണ് കണ്ണൂര്‍. അതിനാലാണ് കണ്ണന്റെ ഊര് എന്ന വിളിപ്പേര് ആ ദേശത്തിനു വന്നതും. അവിടെ വെണ്ണയും കൈയിലേന്തി ഉണ്ണിക്കണ്ണന്‍ ചിരിതൂകി നില്‍ക്കുന്ന അമ്പാടിയുണ്ട്. ഓലയമ്പാടി എന്ന നാട്. അവിടെ ഉഗ്രശിലയെ പാദസ്പര്‍ശത്താല്‍ അലിയിച്ച് ശ്രീകൃഷ്ണന്‍ തീര്‍ത്തൊരു തീര്‍ഥക്കുളം കാണാം. ദൈവചൈതന്യം വിളയാടുന്ന വൃന്ദാവനമെന്നപോലെ മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം അരികില്‍.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍. അതിന്റെ മടിത്തട്ടില്‍ മരുപ്പച്ചപോലെ തോന്നിക്കുന്ന ആമ്പല്‍ക്കുളം. അതിനെ കാക്കുന്ന ഉണ്ണിക്കണ്ണന്‍. കുളത്തിന്റെ അടിത്തട്ടില്‍ കൃഷ്ണപാദം. മണ്ണിലും ജലത്തിലുമെല്ലാം കൃഷ്ണ ചൈതന്യം.

ശിലയെ അലിയിച്ച കണ്ണന്‍

ദേശീയപാതയില്‍ കണ്ണൂര്‍ പിലാത്തറയില്‍നിന്ന് പൊന്നമ്പാറ റോഡിലൂടെ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഓലയമ്പാടി മീങ്കുളം ശ്രീകൃഷ്ണക്ഷേത്രത്തിലെത്താം. ഗ്രാമക്കാഴ്ചകളുടെ നൈര്‍മല്യം നിറയുന്ന വഴികള്‍. പ്രധാന പാതയില്‍നിന്ന് ക്ഷേത്രകവാടം കടന്ന് ഉള്ളിലേക്കെത്തുമ്പോള്‍ നടപ്പന്തലിന് വലതുഭാഗത്തായി ഊട്ടുപുര. ഭക്തര്‍ക്ക് കണ്ണന്റെ പ്രസാദമായി നിത്യേന അന്നദാനമുണ്ട്.

തീര്‍ഥക്കുളവും ഉപക്ഷേത്രങ്ങളും

വില്വമംഗലം സ്വാമിമഠവും സന്ദര്‍ശിച്ചശേഷം മാത്രമേ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണനെ ദര്‍ശിക്കാവൂ എന്നുണ്ട്.
തീര്‍ഥക്കുളത്തിലേക്കുള്ള നടപ്പാതയ്ക്കരികില്‍ കണ്ണന്റെ ഇഷ്ടവൃക്ഷമായ ആല്‍മരം. ആലിലകളുടെ കിന്നാരം കേട്ടുനടന്നാല്‍ വെള്ളാമ്പലുകള്‍ നിറഞ്ഞ തീര്‍ഥക്കുളം മുന്നില്‍ വിടരും. ഈ കുളത്തിലേക്ക് ഉത്സവകാലത്ത് ശ്രീകൃഷ്ണന്‍ ആറാട്ടിനെത്തും.

കാവിലെ ദൈവങ്ങള്‍

ഉപക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത് വള്ളിപ്പടര്‍പ്പുകള്‍ പന്തലിട്ട കാവിനുള്ളിലാണ്. സ്വയംഭൂശിലയായി സുബ്രഹ്മണ്യപ്രതിഷ്ഠ. ഇളമതിലിനുള്ളില്‍ നാഗത്തറ. പിന്നെ മഹാദേവ സന്നിധി. ദേവീസാന്നിധ്യവുമുണ്ട്. ഇവിടെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടയിലാട്ടില്‍(തെയ്യം) നടക്കുന്നു. ശാസ്താവും പത്‌നിമാരായ പൂര്‍ണപുഷ്‌കലമാരും ഇവര്‍ക്കൊപ്പം കാവില്‍ കുടികൊള്ളുന്നു.

ഗുരുമഠം

തുറന്ന പാറപ്രദേശത്താണ് വില്വമംഗലം സ്വാമിമഠം. മഠത്തിനുള്ളില്‍ താഴേക്ക് നീണ്ടുപോകുന്ന തുരങ്കം കാണാം. മീങ്കുളത്തുനിന്ന് സ്വാമി ഈ തുരങ്കം വഴി അന്തര്‍ധാനംചെയ്തുവെന്നാണ് വിശ്വാസം. തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രംവരെ ഈ തുരങ്കം നീണ്ടുപോകുന്നുവെന്ന് കരുതുന്നു. മഠത്തിന് ഇടതുഭാഗത്തായി ഗോശാല.

മീങ്കുളത്തപ്പന്റെ മുന്നില്‍

എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ശ്രീകൃഷ്ണന്റെ പവിത്ര സന്നിധിയിലേക്ക് പ്രവേശിക്കാം. നാലമ്പലത്തിനുള്ളില്‍ ഇരുകൈയിലും വെണ്ണയേന്തി ചിരിതൂകിനില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍. ആഭരണങ്ങള്‍ ധരിച്ച് ചന്ദനമുഴുക്കാപ്പില്‍ നെറ്റിയില്‍ സ്വര്‍ണപ്പൊട്ടുമായി പുഞ്ചിരിച്ചുനില്‍ക്കുന്ന കൃഷ്ണവിഗ്രഹം. വൃന്ദാവനത്തിലെ കുസൃതിക്കണ്ണനാണ് മീങ്കുളത്തെയും ചൈതന്യം. പാല്‍പ്പായസമാണ് പ്രധാന വഴിപാട്.
നാലമ്പലത്തിനു പുറത്ത് ശ്രീകോവിലിന് മുന്നിലായി കൊടിമരേത്താടുചേര്‍ന്ന് ചെറിയൊരു കുളവും കാണാം. തീര്‍ഥക്കുളത്തിലെ ജലംതന്നെയാണ് ഭൂമിക്കടിയിലൂടെ ഒഴുകി ഈ ചെറുകുളത്തിലേക്ക് എത്തിച്ചേരുന്നത്. അതിനടുത്തായി മഞ്ചാടി ഭണ്ഡാരം.

മകരമാസത്തിലെ അവിട്ടം ദിനത്തില്‍ ആറാട്ടോടെ സമാപിക്കുന്നരീതിയില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്നതാണ് മീങ്കുളത്തെ ഉത്സവം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിന്റെ ഭാഗമായിത്തന്നെ തെയ്യവും നടക്കും. അഞ്ചു തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്. ശ്രീകൃഷ്ണജയന്തി, വിഷു, ശിവരാത്രി, ആയില്യം, ഓണം, നവരാത്രി, കുചേലദിനം എന്നിവയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്.

പെരുവാമ്പ, ചട്ട്യോള്‍, കുറ്റൂര്‍, പെരുന്തട്ട എന്നീ നാലുദേശക്കാര്‍ക്കാണ് മീങ്കുളം ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം. ഓരോ മൂന്നുമാസവും ഓരോ ദേശത്തിന് അധികാരം കൈമാറുന്നതാണ് രീതി. നടയിറങ്ങുമ്പോള്‍ കൊടുംവേനലിനെ തണുപ്പിച്ചാറ്റിയൊരു കാറ്റ് തീര്‍ഥക്കുള്ളത്തില്‍ നിന്ന് പറന്നുവന്നു. പാറപ്പടര്‍പ്പുകള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രതീകംപോലെ ജലരാശി.

കടപ്പാട്

#ഈ #ഈ #ഈ

നവരാത്രി വ്രതം എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. ഇത് ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രാദേശിക ആചാ...
16/09/2025

നവരാത്രി വ്രതം എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. ഇത് ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രാദേശിക ആചാരങ്ങൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുത്താം.

നവരാത്രി വ്രതം എന്നത് വെറും ഭക്ഷണം ഒഴിവാക്കൽ മാത്രമല്ല, ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന ഒരു ആത്മീയ പ്രക്രിയ കൂടിയാണ്. ഒൻപത് ദിവസത്തെ ഈ വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. ഭക്ഷണരീതി

ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങൾ:
അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉള്ളി, വെളുത്തുള്ളി, ഇറച്ചി, മീൻ, മുട്ട എന്നിവ പൂർണ്ണമായും ഒഴിവാക്കണം.
ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ:
പഴങ്ങൾ, പാൽ, തൈര്, പനീർ, നെയ്യ് എന്നിവ ഉൾപ്പെടുത്താം. കിഴങ്ങുവർഗ്ഗങ്ങളായ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും കഴിക്കാം.

2. ആഹാരക്രമം

വ്രതമെടുക്കുന്നവർ ദിവസം മുഴുവൻ ഒന്നും കഴിക്കാതെയിരിക്കാൻ നിർബന്ധമില്ല. ആരോഗ്യസ്ഥിതി അനുസരിച്ച് പഴങ്ങളോ, പച്ചക്കറികൾകൊണ്ടുണ്ടാക്കിയ ലഘുഭക്ഷണങ്ങളോ കഴിക്കാം.
രാവിലെയും വൈകുന്നേരവും പൂജയ്ക്കു ശേഷം ലഘുവായ ഭക്ഷണം കഴിക്കാം. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം, പാൽ, സംഭാരം, പഴച്ചാറുകൾ എന്നിവ കുടിക്കുന്നത് നല്ലതാണ്.

3. ആചാരപരമായ കാര്യങ്ങൾ

ശുചിത്വം: നവരാത്രി വ്രതം തുടങ്ങുന്നതിനു മുൻപ് വീടും പൂജാമുറിയും വൃത്തിയാക്കുക. ദിവസവും കുളിച്ച് ശുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് മാത്രമേ പൂജ ചെയ്യാവൂ.

പൂജ: ഓരോ ദിവസവും ഓരോ ദേവിയെയാണ് ആരാധിക്കുന്നത്. ഈ ദേവിമാർക്ക് പ്രത്യേക പൂക്കൾ, ഭക്ഷണം എന്നിവ സമർപ്പിക്കുന്നത് ഉചിതമാണ്.

ബ്രഹ്മചര്യം: ഈ ഒൻപത് ദിവസവും മനസ്സിൻ്റെയും ശരീരത്തിൻ്റെയും ശുദ്ധി നിലനിർത്താൻ ബ്രഹ്മചര്യം പാലിക്കണം.

4. വ്രതം അവസാനിപ്പിക്കുന്നത്

നവരാത്രിയുടെ ഒൻപത് ദിവസവും വ്രതമെടുത്തവർ ദശമി ദിവസം കന്യകാ പൂജ (കന്യകമാരായ പെൺകുട്ടികളെ ആദരിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന ചടങ്ങ്) നടത്തിയ ശേഷം വ്രതം അവസാനിപ്പിക്കാം.

വ്രതം അവസാനിപ്പിക്കുമ്പോൾ, എളുപ്പം ദഹിക്കുന്ന ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.
നവരാത്രി വ്രതം ഓരോ വ്യക്തിയും അവരുടെ ആരോഗ്യം, വിശ്വാസം, പാരമ്പര്യം എന്നിവ അനുസരിച്ച് എടുക്കേണ്ടതാണ്. ഒൻപത് ദിവസവും വ്രതമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ആദ്യത്തെയും അവസാനത്തെയും ദിവസം മാത്രം വ്രതമെടുക്കുന്നവരുമുണ്ട്.🙏🙏

കൊടുങ്ങല്ലൂർ അമ്മ (കൊടുങ്ങല്ലൂർ ഭഗവതി)യെക്കുറിച്ചുള്ള ഐതിഹ്യം കേരളത്തിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ ദേവീകഥകളിലൊന്നാണ്....
16/09/2025

കൊടുങ്ങല്ലൂർ അമ്മ (കൊടുങ്ങല്ലൂർ ഭഗവതി)യെക്കുറിച്ചുള്ള ഐതിഹ്യം കേരളത്തിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ ദേവീകഥകളിലൊന്നാണ്.

കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം

പുരാണപ്രകാരം, ദാരുകാസുരനും മറ്റും നിരവധി അസുരന്മാരും ഭൂമിയിൽ അധർമ്മം പരത്തിയപ്പോൾ, ദേവന്മാർ ഭഗവാൻ ശിവനോട് രക്ഷ തേടി. അപ്പോൾ ശിവൻ തന്റെ മൂന്നാം കണ്ണിന്റെ ജ്വാലയിൽ നിന്നു ഒരു ദിവ്യശക്തിയെ സൃഷ്ടിച്ചു. ആ ശക്തിയാണ് ഭദ്രകാളി.

ഭദ്രകാളി ജനിച്ചപ്പോൾ തന്നെ, അവൾ ദാരുകാസുരനെയും മറ്റു അസുരന്മാരെയും സംഹരിച്ചു. യുദ്ധത്തിന് ശേഷം അവളുടെ ക്രോധം ശമിക്കാതെ ഭൂമി നടുങ്ങിയപ്പോൾ, ശിവനും വിഷ്ണുവും ചേർന്ന് അവളെ ശാന്തമാക്കി. പിന്നെ അവളെ കൊടുങ്ങല്ലൂരിൽ പ്രതിഷ്ഠിച്ചു.

കൊടുങ്ങല്ലൂർ അമ്മയുടെ പ്രത്യേകതകൾ

അമ്മയെ ചാണ്ഡികാദേവി, ശ്രീകാളി, വൈശ്യദേവി തുടങ്ങിയ നിരവധി രൂപങ്ങളിൽ ആരാധിക്കുന്നു.

കൊടുങ്ങല്ലൂർ ഭഗവതിയെ അന്നദാനപ്രിയയായ അമ്മ എന്നും വിളിക്കുന്നു. ഇവിടെ വർഷം മുഴുവൻ അന്നദാനം നടക്കുന്നു.

ഭരാണി ഉത്സവം കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രശസ്തമായ ആഘോഷമാണ്. ഈ സമയത്ത് കിളി പാട്ട്, കാവടി, കൂത്തൻപാട്ട് എന്നിവ അമ്മയെ പ്രസാദിപ്പിക്കാൻ നടത്തപ്പെടുന്നു.

വിശ്വാസങ്ങൾ

കൊടുങ്ങല്ലൂർ അമ്മ ദൈവന്യായം ചെയ്യുന്ന ദേവിയായി കരുതപ്പെടുന്നു. ആരെങ്കിലും തെറ്റായ രീതിയിൽ സത്യം മറച്ചുപറഞ്ഞാൽ അമ്മയുടെ ശാപം ലഭിക്കുമെന്നാണ് വിശ്വാസം.

അമ്മയെ സത്യസന്ധമായ മനസ്സോടെ വിളിച്ചാൽ ഏതു പ്രശ്നവും പരിഹരിക്കുമെന്നാണ് ഭക്തരുടെ അനുഭവം.

13/09/2025
ചന്ദ്രഗ്രഹണം = കൊല്ലവർഷം 1201, ചിങ്ങം 22ന്, 2025 സെപ്റ്റംബർ ഏഴിന് ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റ് മുതൽ ഒരു മണി 22 മിനി...
07/09/2025

ചന്ദ്രഗ്രഹണം = കൊല്ലവർഷം 1201, ചിങ്ങം 22ന്, 2025 സെപ്റ്റംബർ ഏഴിന് ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റ് മുതൽ ഒരു മണി 22 മിനിറ്റ് വരെ കുംഭ കൂറിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ രാഹുഗ്രസ്തo ചന്ദ്രഗ്രഹണം. ഏതാണ്ട് പൂർണമാണ് ഈ ഗ്രഹണം , അടുത്ത ഗ്രഹണം നടക്കുന്ന 3. 3. 2026 വരെ ഈ ഗ്രഹണം ഫലങ്ങൾ നിലനിൽക്കും. ജനിച്ച കൂറിലും, അതിന്റെ 2 4 5 7 8 9 12 ഈ കൂറുകളിലും, ജന്മാനു നക്ഷത്രങ്ങളിലും ഗ്രഹണം വരുമ്പോൾ ശരീര അരിഷ്ടദികൾ ആണ് ഫലം, പുണർതം വിശാഖം പൂരുരുട്ടാതി നക്ഷത്രക്കാർ വളരെ ജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ട് പോകേണ്ട സമയമാണ്, ഓരോ രാശിക്കാർക്കും എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നോക്കാം (1) മേടം രാശിക്കാർക്ക് 11 ൽ ഗ്രഹണം വരുന്നത് നല്ല ഫലങ്ങളാണ്, ഏഴര ശനി കൊണ്ടും, മൂന്നിലെ വ്യാഴദോഷം കൊണ്ടും പ്രയാസപ്പെടുന്നവർക്ക് ചെറിയൊരു ആശ്വാസമാണ്, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ, നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് തടസ്സങ്ങൾ മാറി വിജയത്തിൽ എത്തിക്കുവാൻ സാധിക്കുന്ന സമയമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കും ഒരു പരിഹാരം ഉണ്ടാകും. (2) ഇടവം രാശിക്കാർക്ക് പത്തിൽ ഗ്രഹണം വരുന്നത് നല്ലതാണ്, കർമ്മാനുകൂല്യവും ഒക്കെ ഉണ്ടാകും മനസ്സിന് ഒരു ആശ്വാസമൊക്കെ ലഭിക്കും.(3) മിഥുനo രാശിക്കാർക്ക് ഒൻപതിൽ ഗ്രഹണം വരുന്നത് അത്ര നല്ലതല്ല മാനഹാനി, പിതാവുമായുള്ള ബന്ധം മോശമാകാതെ ശ്രദ്ധിക്കണം, പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം, ധാർമികമായ കാര്യങ്ങളിൽ വ്യതിചലനം വരാതെ ശ്രദ്ധിക്കണം, ദൂരെ യാത്രകളും ജല യാത്രകളും ഒക്കെ ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്, ഗുരുജനങ്ങളുമായുള്ള ബന്ധം നല്ലതുപോലെ നിലനിർത്തേണ്ടതുണ്ട്.( 4) കർക്കിടകം രാശിക്കാർക്ക് ജന്മക്കൂറിന്റെ എട്ടിൽ ഗ്രഹണം നടക്കുന്നതിനാൽ മൃത്യു ഭയാധി അരിഷ്ടതകൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, ആരോഗ്യകരമായ എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ തന്നെ ട്രീറ്റ്മെന്റ് തേടേണ്ടതുണ്ട്, പ്രായമുള്ളവരുടെ ആരോഗ്യകാര്യത്തിലും ഒക്കെ വളരെയധികം ശ്രദ്ധിക്കണം, സ്ത്രീകളുമായി വാക്കു തർക്കങ്ങളിൽ ഒക്കെ ഏർപ്പെട്ട് വിഷമത വരാതെ ശ്രദ്ധിക്കേണ്ട സമയമാണ്, ദാമ്പത്യ വിഷയങ്ങളിലൊക്കെ ഒരു ശ്രദ്ധ വേണ്ടതാണ്. നീണ്ടുനിൽക്കുന്ന ചുമയൊക്കെ ഉള്ളവർക്ക് കഫ പരിശോധന നടത്തുന്നതും നന്നായിരിക്കും.(5) ചിങ്ങകൂർകാർക്ക് ഏഴാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹത്തിന് തടസ്സം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രണയബന്ധങ്ങളിലൊക്കെ പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കേണ്ട സമയമാണ്, ദാമ്പത്യ പ്രശ്നങ്ങൾ, യാത്ര തടസ്സങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.(6) കന്നികൂർകാർക്ക് കൂറിന്റെ ആറാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ കുറെ നാളുകളായി രോഗശാന്തിക്കായി ചികിത്സകൾ നടത്തുന്നവർക്ക് അനുകൂലമാണ്, ശത്രുക്കളുടെ ഉപദ്രവത്തിന് ഒരു ശമനം ഉണ്ടാകും, മനസുഖം ഉണ്ടാകും, (7) തുലാം കൂർക്കർക്ക് കൂറിന്റെ അഞ്ചാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ സന്താനങ്ങളും ആയിട്ട് അഭിപ്രായവ്യത്യാസങ്ങളും അവരുടെ ആരോഗ്യ കാര്യത്തിൽ ഒക്കെ ഒരു ശ്രദ്ധ ആവശ്യമാണ്, മനസ്സിന് ഓരോ പ്രയാസങ്ങൾ അലട്ടാം, ആചാരാനുഷ്ഠാനങ്ങളിലൂടെ അതിനെ തരണം ചെയ്യുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.(8) വൃശ്ചികക്കൂർകാർക്ക് കൂറിന്റെ നാലാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ അമ്മയുടെ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്, വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ കരുതലോടെ കൂടി ചെയ്യേണ്ടതാണ്, കഷ്ടനഷ്ടങ്ങളും വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.(9) ധനു രാശിക്കാർക്ക് മൂന്നിൽ ഗ്രഹണം നടക്കുന്നതിനാൽ നല്ല വാർത്തകളൊക്കെ കേൾക്കേണ്ടി വരിക, എല്ലാ ഭാഗത്തുനിന്നും സഹായങ്ങൾ ഒക്കെ ലഭിക്കുക, നല്ല മാർഗർ നിർദ്ദേശങ്ങളും ഒക്കെ ലഭിക്കുക തുടങ്ങിയ നല്ല ഫലങ്ങളാണ്. (10) മകര കൂർകാർക്ക് രണ്ടിൽ ഗ്രഹണം നടക്കുന്നതിനാൽ അത് വാക്ക് സ്ഥാനമാണ് ധന സ്ഥാനമാണ് അപ്പോൾ അവിടെയൊക്കെ പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, വിദ്യാ തടസ്സപ്പെടാതെ ശ്രദ്ധിക്കണം, ആഭരണങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, ആഹാരപദാർത്ഥങ്ങളിൽ മായം കലരാതെ ശ്രദ്ധിക്കണം. വലത്തെ കണ്ണ് കഴുത്തിന്റെ പിൻഭാഗം എന്നിവിടങ്ങളിൽ രോഗാവസ്ഥകൾ ഉള്ളവർ വളരെയധികം ശ്രദ്ധിക്കുക,(11)കുംഭകുറുകാർക്ക് ജന്മ രാശി തന്നെയാണ് ഗ്രഹണം വരുന്നു എന്നതിനാൽ വളരെ ശ്രദ്ധയും ജാഗ്രതയും പുലർത്തണം, ആരോഗ്യകരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്, ധനപരമായ വിഷമതകൾ വരാതെ ശ്രദ്ധിക്കണം.(12) മീനക്കൂർകാർക്ക് പന്ത്രണ്ടാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത് എന്നതിനാൽ വീഴ്ചകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കുക, വാക്കു തർക്കങ്ങൾ ഉണ്ടായി അത് പിന്നെ കേസ് ആയി ബന്ധനാവസ്ഥയിലേക്ക് പോകുവാൻ സാധ്യത ഉള്ള സമയമാണ്, അനാവശ്യ ചെലവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്, ഈ സമയത്ത് ജോലികൾ മാറുവാൻ ശ്രമിക്കുന്നവർ ജാതകത്തിലെ എല്ലാ അവസ്ഥകളും പരിഗണിച്ചു വേണം മാറുവാൻ, കാൽപാദത്തിനുള്ള അസുഖം ഇടത്തെ കണ്ണിനുള്ള അസുഖം എന്നിവയ്ക്ക് ശ്രദ്ധ ആവശ്യമാണ്. ഇത് ഗ്രഹണ സംബന്ധം ആയിട്ടുള്ള ഫലങ്ങൾ മാത്രമാണ്, ഓരോ രാശിക്കാർക്കും ഇപ്പോൾ നടക്കുന്ന ദശയും അപഹാരവും ശനി, വ്യാഴം രാഹുകേതുക്കൾ എന്നിവരുടെ ചാരവശാലുള്ള ഫലങ്ങളും കൂടിച്ചേർന്നിട്ടാണ് അന്ത്യമായിട്ടുള്ള ഫലം നിർമ്മിക്കപ്പെടുന്നത്, എങ്കിലും ഗ്രഹണഫലം അത് ഗുണമായാലും ദോഷമായാലും കാണിക്കുന്നതാണ്, ദോഷങ്ങൾ പറഞ്ഞിട്ടുള്ള രാശിക്കാർക്ക് ശിവഭജനമാണ് ദോഷപരിഹാരം, ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി ചെയ്യുന്നത് നല്ലതാണ്, സൽജനങ്ങൾ ആയിട്ടുള്ള പാവപ്പെട്ടവർക്ക് അന്നത്തിനും വസ്ത്രത്തിനും ആരോഗ്യത്തിനും, മറ്റ് അടിസ്ഥാന കാര്യങ്ങളൊക്കെ വേണ്ടി പ്രവർത്തിക്കുക മൂലം ദോഷഫലങ്ങളിൽ നിന്ന് രക്ഷ നേടുവാൻ സാധിക്കുന്നതാണ്

പൂരുരുട്ടതി നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്... ആയതിനാൽ കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, മകം, പൂരം ഉത്രം, അത്തം, ചിത്തിര ചോതി വിശാഖം.. ഇത്രയും നക്ഷത്രത്തിന് ദോഷം ഉണ്ട് ,

1) ഗ്രഹണത്തിന് ശേഷം അതിന് മുൻപ് തയ്യാറാക്കിയ ഭക്ഷണം കഴിക്കാതിരിക്കുക
2) ക്ഷേത്രദർശനം (പക്ഷെ പിറ്റെദിവസം മാത്രമല്ലേ സാധിക്കൂ)
3) ഗായത്രി ജപം കുറഞ്ഞത് 108 പ്രാവശ്യം, പതിവായുള്ള പ്രാർത്ഥനകൾ
4) ഉത്തമപാത്രത്തിൽ ദാനം
5) ഗ്രഹണത്തിന് ശേഷം കുളിക്കുക🙏🙏🙏

വിനായക ചതുർത്ഥി ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നടത്തിയ അഷ്ടദ്രവ്യമഹാഗണപതി ഹോമം
27/08/2025

വിനായക ചതുർത്ഥി ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നടത്തിയ അഷ്ടദ്രവ്യമഹാഗണപതി ഹോമം

26/08/2025

എല്ലാവർക്കും വിനായകചതുർത്ഥിആശംസകൾ🙏 മഹാഗണപതി ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🕉️

Address

CHEMPILAVU
Kottayam
686584

Telephone

9495913106

Website

Alerts

Be the first to know and let us send you an email when Ponkunnathu Mahadeva Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category