Vallikkattu Dayara

Vallikkattu Dayara Official page

റവ. ഫാ. അനീഷ് കെ സാം  വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജർ... വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജർ ആയി റവ ഫാ അനീഷ്...
11/09/2026

റവ. ഫാ. അനീഷ് കെ സാം വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജർ...

വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജർ ആയി റവ ഫാ അനീഷ് കെ സാംമിനെ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനി നിയമിച്ചു.

തുമ്പമൺ ഭദ്രാസനത്തിലെ വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. പത്തനംതിട്ട കോന്നി വകയാർ കോയിക്കലേത്തു കുടുംബത്തിൽ 1981 മെയ് 21 ആം തീയതി അദ്ദേഹം ജനിച്ചു.
MG യൂണിവേഴ്സിറ്റിയിൽ നിന്നും B.A., സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും B.D. യും, Maynooth University, Ireland ൽ നിന്നും തിയോളജിയിൽ ബിരുദവും നേടിയ അദ്ദേഹം 13 വർഷമായി വൈദീകനായി സേവനം അനുഷ്ഠിക്കുന്നു.
ദേവലോകം കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറി, മദ്രാസ് അരമന മാനേജർ, മദ്രാസ് ഭദ്രാസന പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്റർ, അയർലണ്ടിലെ കേരള ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്, സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
ഇപ്പോൾ മദ്രാസ് ഭദ്രാസനത്തിലെ പൊള്ളാച്ചി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി, തൂത്തുക്കുടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നീ ഇടവകകളുടെ വികാരി, കോട്ടയം സോഫിയ സെന്ററിന്റെ പ്രോഗ്രാം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു.

ബഹുമാനപ്പെട്ട ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ (ബിജു അച്ചൻ ) ദേവലോകം അരമന മാനേജർപരിശുദ്ധ കാതോലിക്കാ ബാവാ ദേവലോകം അരമന മാനേജരായി...
11/09/2026

ബഹുമാനപ്പെട്ട ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ (ബിജു അച്ചൻ ) ദേവലോകം അരമന മാനേജർ

പരിശുദ്ധ കാതോലിക്കാ ബാവാ ദേവലോകം അരമന മാനേജരായി ബഹുമാനപ്പെട്ട ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ (ബിജു അച്ചൻ ) അച്ചനെ നിയമിച്ചു.
സെപ്റ്റംബർ 15-ാം തീയതി മുതലാണ് അച്ചൻ ദേവലോകം അരമന മാനേജരായി ചുമതല ഏറ്റെടുക്കുക.

തിരുവനന്തപുരം ഭദ്രാസനത്തിലെ ആയുർ, മാക്കുളം, സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. ആയുർ, പെരിങ്ങലൂർ, പറങ്കിമാംവിള വീട്ടിൽ 1967 നവംബർ മാസം 19-ാംതീയതി ജനിച്ചു.

BA. Political Science, MA. Philosophy, തിയോളജിയിൽ ബിരുദാനന്തര ബിരുദം എന്നിവ കരസ്ഥമാക്കി.
28 വർഷമായി വർഷമായി വൈദികനായി സേവനം അനുഷ്ഠിക്കുന്നു.
ഞാലിയാകുഴി, ബസേലിയോസ് ദയറാ മാനേജർ, പിറമാടം പ്രത്യാശ ഭവൻ വാർഡൻ, തിരുവനന്തപുരം ഹോളി ട്രിനിറ്റി സെന്റർ ഫോർ ഡിസേബിൾഡ് മാനേജർ, പരുമല സെമിനാരി അസി. മാനേജർ, തിരുവിതാംകോട് സെന്റ് തോമസ് പിൽഗ്രിം സെന്റർ മാനേജർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു അച്ചൻ
കഴിഞ്ഞ ഏഴ് വർഷക്കാലമായി വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജരായി സ്തുത്യർഹമായി പ്രവർത്തിച്ചു വരുകയായിരുന്നു.

സഭ നിയോഗിച്ച പുതിയ ചുമതലയിൽ പ്രിയപ്പെട്ട അച്ചന് സന്തോഷകരമായി പ്രവർത്തിക്കാൻ സാധിക്കട്ടെ .
പ്രാർത്ഥനാപൂർവ്വമായ ആശംസകൾ

വള്ളിക്കാട്ട് ദയറാ കുടുംബം 🙏🏻💐

അറിയിപ്പ് പ്രിയരേ,പരിശുദ്ധ ബാവാതിരുമേനിയുടെ അനുവാദപ്രകാരം നമ്മുടെ ദയറാചാപ്പലിന്റെ ഉള്ളിൽ പുനരുദ്ധാരണ പ്രവർത്തികൾ ഇന്നലെ ...
01/09/2026

അറിയിപ്പ്

പ്രിയരേ,

പരിശുദ്ധ ബാവാതിരുമേനിയുടെ അനുവാദപ്രകാരം നമ്മുടെ ദയറാചാപ്പലിന്റെ ഉള്ളിൽ പുനരുദ്ധാരണ പ്രവർത്തികൾ ഇന്നലെ മുതൽ ആരംഭിച്ചിരിക്കുന്നു. സീലിംഗ് ന്റെയും ഇലക്ട്രിക്കൽ സംബന്ധമായ ജോലികളുമാണ് പ്രധാനമായുള്ളത്. ആയതിനാൽ അടുത്ത ഞായറാഴച്ച മുതൽ

ദയറായുടെ പടിഞ്ഞാറ് വശത്ത് ക്രമീകരിച്ചിട്ടുള്ള താത്ക്കാലിക മദ്ബഹായിലായിരിക്കും വി. കുർബാന അർപ്പിക്കുന്നത്. യാമനമസ്ക്കാരങ്ങൾ പരിശുദ്ധ ബാവാതിരുമേനിയുടെ കബറിനോട് ചേർന്ന പ്രാർത്ഥനാ മുറിയിൽ ആയിരിക്കും നിർവ്വഹിക്കപ്പെടുന്നത്.

നവംബർ മാസം അവസാനത്തോടെ പരിശുദ്ധ
ബാവാതിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു മുൻപായി ഈ പ്രവത്തികൾ പൂർത്തീകടിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ ഈ താത്കാലിക ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കുകയും, മുൻകാലങ്ങളിലെപ്പോലെ എല്ലാ പ്രവർത്തികളും സമയ ബന്ധിതമായി പൂർത്തീകരിക്കുവാനും മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് കർതൃനാമത്തിൽ അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥനാപൂർവ്വം,

ഫാ. അലക്സാണ്ടർ പി ഡാനിയേൽ
(ദയറാ മാനേജർ)

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ് 14, 15 തീയതികളിൽ വാകത്താനം വള്ളിക്കാട്ട് ദയറായിൽ.പെരുന്നാൾ ശുശ്രൂഷക...
13/08/2026

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ആഗസ്റ്റ് 14, 15 തീയതികളിൽ വാകത്താനം വള്ളിക്കാട്ട് ദയറായിൽ.

പെരുന്നാൾ ശുശ്രൂഷകൾക്ക് വന്ദ്യ ഡോ. എം. പി. ജോർജ് കോർ-എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കുന്നു

വള്ളിക്കാട്ട് ദയറ, വാകത്താനം പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും *13 - ആഗസ്റ്റ്-2026*6:45 am - വി....
12/08/2026

വള്ളിക്കാട്ട് ദയറ, വാകത്താനം

പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും

*13 - ആഗസ്റ്റ്-2026*

6:45 am - വി. കുർബ്ബാന

റവ. ഫാ. ജെസ്വിൻ ചാക്കോ, കക്കുഴിയിൽ
(സഹവികാരി, സെന്റ് തോമസ്
കത്തീഡ്രൽ, കുങ്കിരിപ്പെട്ടി)

6:45 pm - സന്ധ്യാ നമസ്ക്കാരം

- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

വള്ളിക്കാട്ട് ദയറ, വാകത്താനം പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും *12 - ആഗസ്റ്റ്-2026*6:45 am - വി....
11/08/2026

വള്ളിക്കാട്ട് ദയറ, വാകത്താനം

പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും

*12 - ആഗസ്റ്റ്-2026*

6:45 am - വി. കുർബ്ബാന

റവ. ഫാ. വി. എം. ഏബ്രഹാം, വാഴയ്ക്കൽ


6:45 pm - സന്ധ്യാ നമസ്ക്കാരം

- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

പ. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി വാകത്താനം വള്ളിക്കാട്ട് ദയറയിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പ്പെരുന്നാളിന്...
11/08/2026

പ. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി

വാകത്താനം വള്ളിക്കാട്ട് ദയറയിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പ്പെരുന്നാളിന് വാകത്താനം വലിയപള്ളി സഹവികാരി ഫാ. തോമസ് വർഗീസ് കൊടിയേറ്റി. ദയറാ മാനേജർ ഫാ അലക്സാണ്ടർ പി ഡാനിയേൽ സമീപം

വള്ളിക്കാട്ട് ദയറ, വാകത്താനം പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും *11 - ആഗസ്റ്റ്-2026*6:45 am - വി....
10/08/2026

വള്ളിക്കാട്ട് ദയറ, വാകത്താനം

പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും

*11 - ആഗസ്റ്റ്-2026*

6:45 am - വി. കുർബ്ബാന

റവ. ഫാ. ഏ. വി. വർഗീസ്, ആറ്റുപുറം
(വികാരി, സെന്റ് തോമസ് പള്ളി,
തെങ്ങണ)

6:45 pm - സന്ധ്യാ നമസ്ക്കാരം

- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

വള്ളിക്കാട്ട് ദയറ, വാകത്താനം പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും *10- ആഗസ്റ്റ്-2026*6:45 am - വി. ...
09/08/2026

വള്ളിക്കാട്ട് ദയറ, വാകത്താനം

പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും

*10- ആഗസ്റ്റ്-2026*

6:45 am - വി. കുർബ്ബാന

റവ. ഫാ. ജോൺ ഏബ്രഹാം, ആലുങ്കൽ
(സഹവികാരി, സെന്റ് ജോർജ് പള്ളി,
കുഴിമറ്റം)

6:45 pm - സന്ധ്യാ നമസ്ക്കാരം

- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

വള്ളിക്കാട്ട് ദയറ, വാകത്താനം പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും *09 - ആഗസ്റ്റ്-2026*6:00 am - പ്ര...
08/08/2026

വള്ളിക്കാട്ട് ദയറ, വാകത്താനം

പ. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും പതിനഞ്ച് നോമ്പാചരണവും

*09 - ആഗസ്റ്റ്-2026*

6:00 am - പ്രഭാത നമസ്ക്കരം

7:00 am - വി. കുർബ്ബാന

റവ. ഫാ. തോമസ് വർഗീസ്
( സഹ വികാരി, സെന്റ് ജോൺസ്
വലിയപള്ളി, വാകത്താനം)

- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

- പെരുന്നാൾ കൊടിയേറ്റ്

- പ്രഭാതഭക്ഷണം

6:45 pm - സന്ധ്യാ നമസ്ക്കാരം
- പ. ദൈവമാതാവിനോടുള്ള
മദ്ധ്യസ്ഥപ്രാർഥന

Address

Vallikkattu Dayara
Kottayam
686538

Alerts

Be the first to know and let us send you an email when Vallikkattu Dayara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vallikkattu Dayara:

Shortcuts

Share