Indian Orthodox Sabha

Indian Orthodox Sabha നാനാദേശത്തു നിന്നുള്ള മലങ്കര സഭാ വാർത്തകൾ മലങ്കര സഭാ വിശ്വാസികളിലേക്ക് എത്തിക്കാനുള്ള മീഡിയ
(3)

07/09/2026

സെന്റ് മേരിസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം വെൺമണി

വെൺമണി പള്ളി പെരുന്നാൾ
എട്ടുനോമ്പാചരണവും പെരുന്നാൾ ആഘോഷവും
2026 സെപ്റ്റംബർ 01 മുതൽ 08 വരെ

🗓️07/09/2026
⏰7:00 A.M

•പ്രഭാതനമസ്‌കാരം
•വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി.സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത
( ഇടുക്കി ഭദ്രാസനാധിപൻ )
•മദ്ധ്യസ്ഥ പ്രാർത്ഥന

LIVE ON : SERAPHINE MEDIA
🄼🄴🄳🄸🄰 🄿🅁🄾🄳🅄🄲🅃🄸🄾🄽 & 🄱🅁🄾🄰🄳🄲🄰🅂🅃🄸🄽🄶

07/09/2026

ഹരിപ്പാട് ആരാഴിപ്പള്ളി വി.എട്ടുനോമ്പാചരണം വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന
പരിശുദ്ധ കാതോലിക്കാ ബാവ

07/09/2026

AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
പ്രഭാതനമസ്കാരം , വിശുദ്ധ കുർബാന

റവ. ഫാ. ബേസില്‍ ഫ്രന്‍സ്
വികാരി, സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പൂളപ്പാടം ( മലബാര്‍ ഭദ്രാസനം )

Live Broadcast : Divanasios Media #ദീവന്നാസിയോസ്
Facebook : https://www.facebook.com/DivanasiosMedia
YouTube : Divanasios Media
Mob : 9072852717

Follow the Divanasios Media Channel on WhatsApp: https://whatsapp.com/channel/0029Va9E4Zp0G0Xp3iAaBi2B
#ദീവന്നാസിയോസ്_Media

Disclaimer :
All content published by Divanasios Media, including but not limited to videos, images, text, and audio, is the exclusive property of Divanasios Media and is protected under the Copyright Act, 1957, and other applicable laws in India. Unauthorized reproduction, distribution, modification, or use of our content without prior written consent from Divanasios Media is strictly prohibited.

Fair Use Policy:
Divanasios Media may use certain copyrighted material that has not been specifically authorized by the copyright owner. Such use is permitted under Section 52 of the Indian Copyright Act, 1957, which allows for fair use for purposes such as criticism, review, news reporting, teaching, research, and similar activities. If you believe that any content on this channel infringes your copyright, please contact us immediately at +91 90 72 85 27 17 so that we can take appropriate action.

Claims of Infringement: If you believe that any content on this channel violates your intellectual property rights, please notify us at [email protected] with a detailed description of the alleged infringement. Divanasios Media will promptly investigate the matter and take necessary steps to address your concerns.

Take-Down Requests:

If you are a copyright owner or an agent thereof, and you believe that any content on this channel infringes upon your copyrighted work, please submit a notice to us containing the following details:

* A description of the copyrighted work that you claim has been infringed.
*A description of the content on our channel that you claim is infringing and its location (URL or other identifying details).
Your contact information, including name, address, telephone number, and email address.
*A statement that you have a good faith belief that the use of the content in question is not authorized by the copyright owner, its

©Note : Do not copy or Re-upload the videos will face Copyright strike and Legal Issue

© DIVANASIOS MEDIA

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ അങ്കണത്തിൽ കുന്തിരിക്കമരത്തിന്റെ തൈ , ഇടവക വികാരി റവ ഫാ അജു എബ്രഹാം, അസിസ്റ്റ...
06/09/2026

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ അങ്കണത്തിൽ കുന്തിരിക്കമരത്തിന്റെ തൈ , ഇടവക വികാരി റവ ഫാ അജു എബ്രഹാം, അസിസ്റ്റന്റ് വികാരി റവ ഫാ ചെറിയാൻ ജോസഫും ചേർന്ന് ഇടവക ഭാരവാഹികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നട്ടു.

ഓണകൂട്ടായ്മ സംഘടിപ്പിച്ചു.മാവേലിക്കര :   അറനൂറ്റിമംഗലം  സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്സ്  പള്ളിയിലെ കനിവ് ചാരിറ്റബിൾ സൊസൈ...
06/09/2026

ഓണകൂട്ടായ്മ സംഘടിപ്പിച്ചു.

മാവേലിക്കര : അറനൂറ്റിമംഗലം സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിലെ കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
ഓണകൂട്ടായ്മ സംഘടിപ്പിച്ചു. അറനൂറ്റിമംഗലം
ശാലേം ഭവനിൽ നടന്ന ചടങ്ങ് ചെറുകോൽ ശ്രീ ശുഭാനന്ദ ആശ്രമം ജനറൽ സെക്രട്ടറി ഗീതാനന്ദ സ്വാമിജി
ഉദ്ഘാടന ചെയ്തു. സൊസൈറ്റിയുടെ ചെയർമാൻ ഫാ. ബിനു ഈശോയുടെ
അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ സൊസൈറ്റിയുടെ ട്രഷറർ നികിത് കെ സക്കറിയ, സെക്രട്ടറി വി. ഓ. മോനാച്ചൻ, ഡീനാമ്മാ രാജൻ, തമ്പാൻ പാപ്പച്ചൻ, ജോബി അലക്സ്‌, രാജി ഫിലിപ്പ്, ഡെയ്സി മോൾ ജോസഫ്,മിന്നു മറിയം ജേക്കബ് എന്നിവർ പ്രസംഗിച്ചു.

മൂലേപ്പാട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പുത്തൻ പള്ളി നവദേവാലയ സ്ഥാപിത പെരുനാൾ കോടിയേറ്റം വികാരി മാത്യു തോമ...
06/09/2026

മൂലേപ്പാട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പുത്തൻ പള്ളി നവദേവാലയ സ്ഥാപിത പെരുനാൾ കോടിയേറ്റം വികാരി മാത്യു തോമസ് നിർവ്വഹിച്ചു. സെപ്റ്റംബർ 9.10 എന്നീ തിയതികളിലാണ് പെരുന്നാൾ
9-ാം തിയ്യതി 7 മണിക്ക് സന്ധ്യ നമസ്ക്കാരവും തുടർന്ന് നേർച്ചയും,
10ാം തിയ്യതി രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും 01 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് പള്ളിക്ക്ചുറ്റും പ്രദീക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.

വ്യാജ പ്രചാരണങ്ങൾ തള്ളി ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്  ഇടവക.സമാധാനന്തരീക്ഷം തകർത്തു  ചാലിശ്ശേര...
06/09/2026

വ്യാജ പ്രചാരണങ്ങൾ തള്ളി ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക.
സമാധാനന്തരീക്ഷം തകർത്തു ചാലിശ്ശേരി പള്ളിയിൽ സഭാതർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം .

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ട് വിഘടിത യാക്കോബായ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളും അവകാശ വാദങ്ങളും തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചാലിശ്ശേരി ഇടവക ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചാലിശ്ശേരി പള്ളിയിലെയും മലങ്കര സഭയിലെയും ഭരണപരമായ തർക്കങ്ങൾ കോടതി വിധികളിലൂടെ അവസാനിച്ച വിഷയമാണ്. സഭാതർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന തരത്തിലുള്ള എതിർ വിഭാഗത്തിന്റെ പ്രചാരണം പൊതുജനങ്ങളെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഭരണസമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമവിധേയമായ
ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും, ആരോപിക്കപ്പെടുന്ന സ്ഥലത്ത് മുമ്പ് കല്ലറ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഇടവക ഭാരവാഹികൾ വ്യക്തമാക്കി.

സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ വിലക്കുണ്ടെന്ന ആരോപണം തെറ്റാണ്. പള്ളി ഓഫീസുമായി ബന്ധപ്പെട്ട് പൂർവ്വികരുടെ ഓർമ്മദിനങ്ങളിൽ സെമിത്തേരിയിൽ പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യം എല്ലാവർക്കും ലഭ്യമാണ്. സ്ഥലപരിമിതി കണക്കിലെടുത്ത് പഴയ മണ്ണ് കല്ലറകൾ ആവശ്യാനുസരണം പുനരുപയോഗിക്കുന്നത് പൊതുവായ രീതിയാണെന്നും, പൂർവ്വികരുടെ കല്ലറകളിൽ സംസ്കാരത്തിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അനുമതി നൽകുമെന്നും ഭരണസമിതി വ്യക്തമാക്കി.

2020ന് മുമ്പ് യാക്കോബായ വിഘടിത വിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ കുടുംബക്കല്ലറ പൊളിച്ചുനീക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസ് പട്ടാമ്പി മുൻസിഫ് കോടതിയിൽ നിലവിലുണ്ടെന്നും ഭരണസമിതി വ്യക്തമാക്കി. അക്രമത്തിലേക്കോ പകപോക്കലിലേക്കോ പോകാൻ തയ്യാറല്ലെന്നും സമാധാനമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ ഭരണസമിതി, കോടതികളുടെ എല്ലാ ഉത്തരവുകളും പൂർണമായി പാലിച്ചായിരിക്കും പള്ളി മുന്നോട്ട് പോകുകയെന്നും അറിയിച്ചു.

ചാലിശ്ശേരി പള്ളി വികാരി ഫാ.മാത്യു ജേക്കബ് പുതുശ്ശേരി, ട്രസ്റ്റിമാരായ ബാബു വർഗീസ് പുലിക്കോട്ടിൽ, കൊച്ചു കുര്യൻ അരിമ്പൂർ, സെക്രട്ടറി പോൾ അരിമ്പൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

അഖില മലങ്കര പ്രാർത്ഥനയോഗം  തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എട്ടു നോമ്പിനോട് അനുബന്ധിച്ച് മരിയൻ ധ്യാനം സെൻ്റ് മേരീസ്...
06/09/2026

അഖില മലങ്കര പ്രാർത്ഥനയോഗം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എട്ടു നോമ്പിനോട് അനുബന്ധിച്ച് മരിയൻ ധ്യാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ നടത്തി. വെരി. റവ ബസലേൽ റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. കെ. ജി. മാത്യു അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് ഫാ. ബിജു മാത്യു പ്രക്കാനം, ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ് കുമ്പഴ , ഫാ. അജിമോൻ പാപ്പച്ചൻ, അനിൽ കെ ടൈറ്റസ് ,നിതിൻ മണക്കാട്ട് മണ്ണിൽ ,അലക്സാണ്ടർ മൂലമുറയിൽ ,സുനിൽകുമ്പക്കാട്ട്, ജെയിംസ്, എന്നിവർ പ്രസംഗിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറിമാർ ( ജോസഫ് മാത്യു, റോയ് സാമുവൽ, തോമസ് ജോർജ് ),. സി. വി. സാമുവൽ , സി. കെ. തോമസ്, എന്നിവർ നേതൃത്വം നൽകി

06/09/2026

St. John the Baptist Indian Orthodox Church, Stoke-on-Trent
The 5-day Nativity Feast of the Holy Mother of God, Holy Qurbana
Rev. Fr. Tijo Varghese
Vicar of St Luke IOC,Harrogate North Yorkshire

ജ്യോതിസ് ആശ്രമം പെരുന്നാളിന് കൊടിയേറിഅബു റോഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഹമ്മദാബാദ് ഭദ്രാസനത്തിലെ ജ്യോതിസ് ആശ്രമത്...
06/09/2026

ജ്യോതിസ് ആശ്രമം പെരുന്നാളിന് കൊടിയേറി

അബു റോഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഹമ്മദാബാദ് ഭദ്രാസനത്തിലെ ജ്യോതിസ് ആശ്രമത്തിന്റെ 7-ാമത് പെരുന്നാളിനും അബു റോഡ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ 16-ാമത് പെരുന്നാളിനും ഇന്ന് കൊടിയേറി. രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30ന് വിശുദ്ധ കുർബാനയും നടന്നു. അസിസ്റ്റന്റ് വികാരി റവ. ഫാ. ഗീവർഗീസ് ജോർജ് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് രാവിലെ 10ന് വികാരി & മാനേജർ വന്ദ്യ ഫാ. ഫിലിപ്പോസ് റമ്പാൻ പെരുന്നാൾ കൊടിയേറ്റി.

സെപ്റ്റംബർ 6 മുതൽ 12 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ബോംബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും. ജ്യോതിസ് ആശ്രമത്തിന്റെ സ്ഥാപക പിതാവും കുന്നംകുളം ഭദ്രാസനാധിപനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ സഹകാർമികത്വം വഹിക്കും. സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ട് 6ന് സന്ധ്യാ നമസ്കാരവും 7.30ന് പ്രദക്ഷിണവും ആശീർവാദവും നടക്കും. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് രാവിലെ 10.30ന് ആശീർവാദം, കൈമുത്ത്, അഗാപ്പെ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ജ്യോതിസ് ആശ്രമത്തിന്റെ സ്ഥാപക പിതാവായ സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ അനുസ്മരണവും പെരുന്നാളിനോടനുബന്ധിച്ച് നടക്കും.

പെരുന്നാൾ ശുശ്രൂഷകളിലേക്കും അനുബന്ധ പരിപാടികളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

Office/Associated Bulding , Temple Road Kottyam
Kottayam
686001

Alerts

Be the first to know and let us send you an email when Indian Orthodox Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Indian Orthodox Sabha:

Shortcuts

Share