13/04/2026
JSVBS 2026
പ്രിയപ്പെട്ടവരേ,
നമ്മുടെ ഇടവകയിലെ കുഞ്ഞുമക്കൾക്കായി ദൈവവചനത്തിന്റെ മാധുര്യവും ക്രിസ്തീയ മൂല്യങ്ങളും പകർന്നുനൽകുന്ന JSVBS (Jacobite Syrian Vacation Bible School) ഈ വരുന്ന ഏപ്രിൽ 15 ബുധനാഴ്ച നടക്കുകയാണ്.
ഈ വർഷത്തെ ചിന്താവിഷയം:
“ശോഭയും കാന്തിയും അണിയുക"(ഇയ്യോബ് 40:9)
ഈ വർഷത്തെ JSVBS ബഹു. വികാരി റവ. ഫാ. റ്റിജു വർഗീസ് വെള്ളാപ്പള്ളി അച്ചൻ ഉദ്ഘാടനം ചെയ്യ്യുന്നു. തുടർന്ന്
ബഹു. സഹവികാരി റവ. ഫാ. ഫിലിപ്പ് വൈദ്യൻ പതാക ഉയർത്തും
📖 ബൈബിൾ ക്ലാസുകൾ,.
ആക്ഷൻ സോങ്ങുകൾ,
കലാപരിപാടികൾ,
വചനപ്രഘോഷണം & പൊതുസമ്മേളനം.എന്നിവയാണ് പ്രധാന പ്രോഗ്രാമുകൾ
നമ്മുടെ മക്കളെ ക്രിസ്തീയ ചൈതന്യത്തിൽ വളർത്തുവാനും അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ഈ അവധിക്കാല JSVBS ഏറെ സഹായകമാകും. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ ഈ വിജ്ഞാനപ്രദമായ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
സാറാമ്മ ഫിലിപ്പ് തടത്തിൽ