23/04/2024
ആദരണീയനായ പീസ് വാലിയിൽ ഫീലിപ്പോസ് അച്ചായനെ ഈ അവസരത്തിൽ മറക്കുവാൻ കഴിയുകയില്ല.കറതീർന്ന ഓർത്തഡോക്സ് വിശ്വാസിയും, സാധുക്കളോടുള്ള അനുകമ്പയും,വേറിട്ട വ്യക്തിത്വവുമായിരുന്ന ഫീലിപ്പോസ് അച്ചായൻ കുപ്പപ്പുറത്തു നിന്ന് കോട്ടയത്ത് എത്തി മാർ ഏലിയാ കത്തീഡ്രൽ ഇടവക അംഗമായ അന്ന് മുതൽ മരണം വരെ അതാതു സമയത്തെ വികാരിമാരോട് സ്നേഹം പുലർത്തി അവരിലൂടെ പാവപ്പെട്ടവരെ സഹായിക്കുവാൻ കാണിച്ച താല്പര്യവും എടുത്ത് പറയേണ്ടതാണ്.
നമ്മുടെ സമൂഹത്തിനു വേണ്ടി ജീവിതകാലം മുഴുവൻ ഇവർ ചെയ്തതല്ല, മറിച്ച് പ്രിയ റോയ് ഏബ്രഹാം ഫീലിപ്പോസിലൂടെ അടുത്ത തലമുറയെ സ്വയം ചെയ്യുവാൻ പഠിപ്പിച്ചതാണ് അദ്ദേഹത്തിന്റെയും ഭാര്യ അന്നമ്മ ആന്റിയുടെയും സ്മരണ ഏറെ സജീവമാക്കുന്നത്,ഇന്ന് ഈ കർമ്മം പൂർത്തിയാകുമ്പോൾ.
മുത്തൂറ്റ് ഗ്രൂപ്പ് നിർവ്വഹിക്കുന്ന സാധുജന ക്ഷേമപ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ്. ലോകവ്യാപകമായി തങ്ങളുടെ ബിസിനസ്സ് മേഖല വളർന്നപ്പോൾ അതിൽ ഒരു വിഹിതം പാവപ്പെട്ടവരെ കരുതുവാൻ വിനിയോഗിക്കണം എന്നതിൽ ഏറെ താല്പര്യം പുലർത്തിവരുന്ന, ദൈവം അനുഗ്രഹിച്ച കുടുംബമാണ് മുത്തൂറ്റ്. സഭയ്ക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും അവർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിൽ മാർ ഏലിയാ കത്തീഡ്രൽ ഇടവകയും ഉൾപ്പെടുന്നു എന്നതിൽ ഏറെ സന്തോഷം ഉണ്ട്. തികഞ്ഞ ദൈവ ഭക്തിയുടെയും മനുഷ്യസ്നേഹത്തിന്റെയും ശൈലിയാണ് ഇത്രയും അനുഗ്രഹകരമായ വളർച്ചയ്ക്ക് പിന്നിലുള്ളതെന്നു നിസംശയം പറയാം.
അങ്ങനെ ദൈവം രണ്ട് കുടുംബങ്ങളിലൂടെ ഈ മഹത്തായ സംരംഭത്തിന് പൂർത്തീകരണം നൽകുകയാണുണ്ടായത്.
- Cathedral Mates