28/05/2026
സമുദായ ശാക്തീകരണം.
ഇടവക സമഗ്ര വികസന മാസ്റ്റർ പ്ലാൻ: "ഒപ്പം"
ഈ പദ്ധതിയുടെ സുഗമമായ ഏകോപനത്തിനായി ഓരോ ഇടവകയിലും "പാരീഷ് സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ഡെസ്ക്" (Parish Social Support Help Desk - PSSD)ഒരു കേന്ദ്രീകൃത സംവിധാനമായി പ്രവർത്തിക്കും.
ഇടവക ജനങ്ങളുടെ സാമൂഹികവും, സാമ്പത്തികവും, പ്രാദേശികവുമായ വളർച്ചയെ ലക്ഷ്യമിട്ട് താഴെത്തട്ടിൽ (Micro-level) നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് പുനഃക്രമീകരിച്ചിരിക്കുന്നത്.
❤️ഇടവക സമഗ്ര വികസന മാസ്റ്റർ പ്ലാൻ: "ഒപ്പം"
❤️❤️ലക്ഷ്യങ്ങൾ.
a. ഇടവക സമൂഹത്തിന്റെ സമഗ്രമായ വികസനം സാധ്യമാകുക . ഒപ്പം എന്നത് സമുദായ ശാക്തീകരണത്തിനുള്ള അതിപ്രധാനമായ സംവിധാനമാണ്.
b. ഇടവക സമൂഹവും ഇടവകയുമായി ബന്ധം ശക്തിപ്പെടുത്തുക.
c. ഇടവകാംഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും വർദ്ധിപ്പിക്കുക .
d. ഇടവകയുടെയും ഇടവക സമാഹരിക്കുന്നതുമായ സൗകര്യങ്ങൾ ഇടവക സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുക .
❤️❤️ഹെൽപ്പ് ഡെസ്കിലെ വിവിധ സേവനങ്ങൾ.
❤️1. വിദ്യാഭ്യാസവും കരിയറും (Education & Alumni Network)
വിദ്യാഭ്യാസ സഹായ സെൽ: സ്കോളർഷിപ്പുകൾ, കരിയർ ഗൈഡൻസ്, പി.എസ്.സി/ബാങ്ക് പരീക്ഷാ കോച്ചിംഗ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ ട്യൂഷൻ എന്നിവ നൽകുക. വിദ്യാഭ്യാസപരമായ അഡ്മിഷനുകൾക്ക് വേണ്ടിയും സർട്ടിഫിക്കറ്റ് കൾക്കു വേണ്ടിയും ഓൺലൈനായി അപേക്ഷ നൽകുക എന്നിവയാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
❤️ 2. ഇടവക അലുമിനി നെറ്റ്‌വർക്ക് (Alumni of Students): ഇടവകയിൽ നിന്ന് പഠിച്ചിറങ്ങി വിവിധ ഉന്നത മേഖലകളിൽ (Civil Services, IT, Corporate, Healthcare) എത്തിച്ചേർന്ന മുൻ വിദ്യാർത്ഥികളുടെ ഒരു ആഗോള ശൃംഖല രൂപീകരിക്കുക. നിലവിൽ പഠിക്കുന്ന കുട്ടികൾക്ക് മെന്റർഷിപ്പ് നൽകാനും, പ്രൊജക്റ്റുകൾക്കും, ഇന്റേൺഷിപ്പുകൾക്കും ഈ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താം.
❤3. തൊഴിൽ, സംരംഭകത്വം, ബിസിനസ്സ് (Employment, Entrepreneurship & Business Promotion)
സംരംഭകത്വ വികസന സെൽ (Entrepreneurship Development): പുത്തൻ ബിസിനസ്സ് ആശയങ്ങളുള്ള യുവാക്കൾക്കും സ്ത്രീകൾക്കുമായി സ്റ്റാർട്ടപ്പ് ക്ലിനിക്കുകൾ, ഇൻകുബേഷൻ സഹായം, സർക്കാർ സബ്‌സിഡികൾ/ലോണുകൾ എന്നിവ പരിചയപ്പെടുത്തുന്ന ക്ലാസുകൾ സംഘടിപ്പിക്കുക. വിവിധ രജിസ്ട്രേഷനുകൾക്ക് വേണ്ടി അവരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യം
❤️ 4. ഇടവക ബിസിനസ്സ് പ്രൊമോഷൻ (Business Promotion Forum): ഇടവകാംഗങ്ങൾ നടത്തുന്ന ചെറുകിട-വലിയ സംരംഭങ്ങളെയും ബിസിനസ്സുകളെയും പരസ്പരം പരിചയപ്പെടുത്തുന്ന ഒരു 'ബിസിനസ്സ് ഡയറക്ടറി' തയ്യാറാക്കുക. പരസ്പരം ബിസിനസ്സ് പിന്തുണ നൽകുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താം. പ്രതിമാസ മീറ്റിംഗ് നടത്തി അവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കുക . അവരുടെ ഉൽപ്പന്നങ്ങൾ സൺഡേ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുക. അവരുടെ ഉൽപ്പന്ന വിവരങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും പരസ്യപ്പെടുത്തി ബിസിനസ് പ്രോത്സാഹിപ്പിക്കുക .
❤️5 . സ്വത്ത് സംരക്ഷണവും പരിപാലനവും ആവശ്യമുള്ള കുടുംബങ്ങളുടെ വസ്തുക്കളുടെ സംരക്ഷണം പരിപാലനം എന്നിവ ഏറ്റെടുക്കാം . NRI കുടുംബങ്ങൾക്ക് സേവനം അത്യാവശ്യമുള്ള ഒരു മേഖലയാണിത്. അവരുടെ വസ്തുക്കൾ വിൽക്കുന്നതിനും , വാങ്ങുന്നതിനും , വാടകയ്ക്ക് നൽകിയ വരുമാനം ഉണ്ടാകുന്നതിനും ആവശ്യക്കാരെ കണ്ടെത്തി നൽകാം . സീനിയർ സിറ്റിസൻസ് ചിലരെങ്കിലും വീടിന്റെ മുകളിലത്തെ നിലയോ ഭാഗമോ വിശ്വസ്തരായിട്ടുള്ള വ്യക്തികളെ കണ്ടെത്തി സൗജന്യമായോ വാടകയ്ക്കോ നൽകുന്നതിൽ താല്പര്യമുള്ളവർ ഉണ്ടാവാം . ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനും സുരക്ഷിതത്വബോധം ലഭിക്കുന്നതിനും സേവനങ്ങൾ ലഭ്യമാകുന്നതിനും ഉള്ള ഒരു മാർഗം കൂടിയാണിത് .
❤️6.ഇടവക റിസോഴ്സ് ടീം. വിവിധ തലങ്ങളിലുള്ള പ്രൊഫഷണലുകളുടെ ഒരു വലിയ കലവറയാണ് ഇടവക. തരംതിരിച്ച് ഇവരുടെ ടീമുകൾ ഉണ്ടാക്കി സേവനങ്ങൾ സൗജന്യമായോ അല്ലാതെയോ ഇടവക സമൂഹത്തിന് നൽകുക.
❤️7. ജോബ് ബാങ്ക്: തൊഴിൽ ആവശ്യമുള്ളവരെയും തൊഴിലാളികളെ ആവശ്യമുള്ളവരെയും കണ്ടെത്തി പരസ്പരം വിവരങ്ങൾ ഷെയർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കുക . ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്മെന്റ് മേള നടത്തുക .തൊഴിലവസരങ്ങൾ കണ്ടെത്തി ഉദ്യോഗാർത്ഥികളിൽ എത്തിക്കുക. അവർക്ക് upskilling സംവിധാനം ഒരുക്കുക.
❤️8. പ്രവാസി ക്ഷേമം (Parish NRI Cell)
ഇടവകയിലെ പ്രവാസികളുടെയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളുടെയും സുരക്ഷയും ആവശ്യങ്ങളും മുൻനിർത്തി ഒരു NRI Cell. രൂപീകരിക്കുക.
നാട്ടിലെ ആവശ്യങ്ങൾക്കുള്ള സഹായം: പ്രവാസികളായ അംഗങ്ങളുടെ നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾ (മരുന്ന് വാങ്ങുക, മാതാപിതാക്കളെ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കുക. ബാങ്ക്/വില്ലേജ് ഓഫീസുകളിലെ ആവശ്യങ്ങൾ. അവർ പുറത്തുപോകുമ്പോൾ വീട് സംരക്ഷിക്കുക ) ഹെൽപ്പ് ഡെസ്ക് വളന്റിയർമാർ വഴി നിർവ്വഹിച്ചു നൽകുക.
പ്രവാസി പുനരധിവാസം: ഗൾഫിൽ നിന്നോ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നോ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് നാട്ടിൽ അനുയോജ്യമായ സ്വയംതൊഴിൽ കണ്ടെത്താനും സർക്കാർ ആനുകൂല്യങ്ങൾ നേടാനും സഹായിക്കുക.
നിയമ/വസ്തു സംരക്ഷണം: പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കളുടെ സംരക്ഷണം, നിയമപരമായ തർക്കങ്ങൾ എന്നിവയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുക. പരാതികളും കോടതി കേസുകളും ഫയൽ ചെയ്യുവാൻ സഹായിക്കുക. തുടർന്നുള്ള ലൈസൻ വർക്ക് നടത്തുക.
❤️9. കുടുംബജീവിതവും മാട്രിമോണിയും (Family & Matrimony Services)
ഇടവക മാട്രിമോണിയൽ സർവീസ് (Matrimony Desk): വിശ്വസനീയവും ചൂഷണരഹിതവുമായ രീതിയിൽ ഇടവകാംഗങ്ങൾക്കും അയൽ ഇടവകകളിലുള്ളവർക്കുമായി ഒരു മാട്രിമോണിയൽ ഡാറ്റാ ബാങ്ക് ഹെൽപ്പ് ഡെസ്കിന്റെ കീഴിൽ ആരംഭിക്കുക.
കുടുംബ കൗൺസിലിംഗ്: വിവാഹത്തിന് മുൻപുള്ള കൗൺസിലിംഗുകൾക്ക് പുറമേ, ആരോഗ്യകരമായ കുടുംബജീവിതം നയിക്കുന്നതിനായി ദമ്പതികൾക്കും കൗമാരക്കാരായ കുട്ടികൾക്കുമായി പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കുക.
❤️10. സർക്കാർ സേവനങ്ങളും ചൂഷണ വിരുദ്ധ സെല്ലും (Government Liaison & Protection)
അക്ഷയ മാതൃകാ സേവനം: ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി, പെൻഷനുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ഹെൽപ്പ് ഡെസ്ക് വഴി ചെയ്തു നൽകുക. ദേവാലയത്തിൽ എത്തുന്നവർക്ക് തിരിച്ചു പോകുന്ന വേളയിൽ തന്നെ അവരുടെ വസ്തുക്കളുടെ കരമടയ്ക്കൽ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ നൽകൽ, മുൻപ് നൽകിയ അപേക്ഷകളുടെ നിരീക്ഷണം, വിവിധ സേവനങ്ങൾക്ക് ഫീസ് അടവ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
ചൂഷണ വിരുദ്ധ പ്രതിരോധം: ഓൺലൈൻ തട്ടിപ്പുകൾ, ബ്ലേഡ് മാഫിയകൾ, മറ്റ് സാമ്പത്തിക ചൂഷണങ്ങൾ എന്നിവയ്ക്കെതിരെ നിയമ സഹായം നൽകുക.
❤️10. സാമൂഹിക സേവന വിഭാഗം (Social Service Team)
ഇടവകയുടെ കാരുണ്യ മുഖമായി ഈ ടീം പ്രവർത്തിക്കും.
പെയിൻ & പാലിയേറ്റീവ് കെയർ:കിടപ്പിലായ രോഗികൾക്ക് ആശ്വാസമേകാൻ സ്ഥിരമായി മെഡിക്കൽ ടീമും വളന്റിയർമാരും വീടുകൾ സന്ദർശിക്കുക. വയോമിത്ര പോലെയുള്ള സർക്കാർ സേവനങ്ങളും സ്വകാര്യ ഏജൻസികളുടെ സേവനങ്ങളും ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക.
വയോജന ക്ഷേമം (Senior Citizen Forum): പ്രതിമസ സമ്മേളനം നടത്തുക. Talking parlour പോലെയുള്ള പരിപാടികൾ നടത്തി പരസ്പരമുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. മുതിർന്ന പൗരന്മാർക്കായി 'പകൽവീട്' മാതൃകയിലുള്ള ഒത്തുകൂടലുകളും അവരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സംഘടിപ്പിക്കുക. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള മെഡിക്കൽ ചെക്കപ്പ് പോലെയുള്ള പരിപാടികൾ നടത്തുക.Digital literacy, Financial literacy , Asset managent, Health education എന്നിവയും ലക്ഷ്യങ്ങളാണ്. വിൽപത്രങ്ങളും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുക. പുറമേനിന്ന് നേരിടുന്ന ഭീഷണികൾ ഏതൊക്കെയെന്ന് കണ്ടെത്തി പരിഹാരം തേടുക. വിവിധ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന തൊഴിലാളികളെയും വിദഗ്ധരെയും ലഭ്യമാക്കുക . യൂണിവേഴ്സിറ്റി, വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിയവയുമായി, NGO എന്നിവയുമായി ഇടവകയിലെ സീനിയർ സെറ്റ് സമൂഹത്തിന് അഫിലിയേഷൻ നൽകുക.
അടിയന്തിര സഹായ നിധി: അപകടങ്ങൾ, ഗുരുതരമായ രോഗങ്ങൾ എന്നിവ ബാധിക്കുന്ന കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക തണലേകാൻ ഒരു പ്രത്യേക സോഷ്യൽ ഫണ്ട് രൂപീകരിക്കുക.
❤️❤️11. തുടക്കം എങ്ങനെയായിരിക്കണം.
1. COLLECTION OF DATA.
മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളെയും സേവനദാതാക്കളെയും കണ്ടെത്തുന്നതിന് സമഗ്രമായ ഡാറ്റാ കളക്ഷൻ നടത്തണം. ഇതിന് താഴെ പറയുന്ന മാതൃകകൾ സ്വീകരിക്കാവുന്നതാണ്.
a. ഗൂഗിൾ ഫോം തയ്യാറാക്കി വാർഡ് ലീഡർമാർക്ക് അയച്ചുകൊടുത്ത് വിവരശേഖരണം നടത്താം.
b. ഇൻപുട്ട് ഫാം തയ്യാറാക്കി ദേവാലയത്തിൽ എത്തുന്ന വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.
c. ഇടവകയിലെ എല്ലാ മീറ്റിങ്ങുകളിലും വാർഡ് തലത്തിലുള്ള പ്രാർത്ഥനാ കൂട്ടായ്മകളിലും ആദ്യത്തെ 10 മിനിറ്റ് വിവരശേഖരണത്തിനായി മാറ്റിവെക്കണം അജണ്ടയിൽ ഉൾപ്പെടുത്തണം .
d. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഒരു ഹെൽപ്പ് ഡെസ്ക് ഉണ്ടാക്കണം. ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ . 2 വളണ്ടിയർമാർ, 2 ഫീൽഡ് എക്സിക്യൂട്ടീവ് എന്നിവർ സേവനമനുഷ്ഠിക്കണം. 2 കമ്പ്യൂട്ടറുകൾ, പ്രിന്റർ , ഇന്റർനെറ്റ് സൗകര്യം , ടെലഫോൺ , സ്റ്റേഷനറി എന്നിവ ലഭ്യമാക്കണം. പ്രായംചെന്നവർക്കും ബുദ്ധിമുട്ടുകൂടാതെ എത്തുന്ന എത്താവുന്ന സ്ഥലത്തായിരിക്കണം സംവിധാനം ഒരുക്കേണ്ടത്. ഹെൽത്ത് ഡെസ്കിൽ തിരക്കൊഴിയുന്ന സമയം ഡാറ്റാ എൻട്രിക്ക് വേണ്ടിയും ഡാറ്റാ കളക്ഷന് വേണ്ടി ഉപയോഗിക്കാം.
e. പരിശീലനം നൽകൽ . ഹെൽപ്പ് ഡെസ്ക്ക് സംവിധാനവുമായിട്ടുള്ള എല്ലാ വ്യക്തികൾക്കും മേഖലയിൽ പരിശീലനം നൽകണം. പരിശീലന മോഡ്യൂൾ തയ്യാറാക്കണം .
f. വാരന്തോറുമുള്ള സിറ്റിംഗ്: ഓരോ ഞായറാഴ്ചയും കുർബാനയ്ക്ക് ശേഷം ഹെൽപ്പ് ഡെസ്കിന്റെ കീഴിൽ ഈ വിഭാഗങ്ങളുടെ പ്രതിനിധികൾ ജനങ്ങളെ കേൾക്കാനും അപേക്ഷകൾ സ്വീകരിക്കാനും ഓഫീസിൽ ലഭ്യമായിരിക്കണം.
g. വാർഡ് തലത്തിലുള്ള വളണ്ടിയർമാരെ കണ്ടെത്തണം. ഇവരുടെയും പരിഷ്ക കൗൺസിൽ മെമ്പർമാരുടെയും വാർഡ് ലീഡർമാരുടെയും പ്രതിമാസ മീറ്റിംഗ് നടത്താവുന്നതാണ് . ഏതൊരു മീറ്റിങ്ങിനും കൃത്യമായ അജണ്ടയും മിനിറ്റ്സും ഉണ്ടായിരിക്കണം.
h. ഡിജിറ്റൽ കമ്മ്യൂണിറ്റി: ബിസിനസ്സ് പ്രൊമോഷനും, പ്രവാസി സെല്ലിനും, അലുമിനിക്കുമായി പ്രത്യേകം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (ഗ്രൂപ്പുകൾ/വെബ്‌സൈറ്റ്) രൂപീകരിക്കണം.
❤️12. ഫണ്ട് കണ്ടെത്തൽ .
ഹെൽപ്പ് ഡെസ്ക് സംവിധാനം ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ ഫണ്ട് ആവശ്യത്തിന് ലഭ്യമാക്കേണ്ടതുണ്ട്. ഇവ മൂന്ന് രീതിയിൽ കണ്ടെത്താം .
1. ഇടവകയുടെ ഫണ്ടിൽ നിന്നും ലഭ്യമാക്കാം.
2. സ്പോൺസർമാരിൽ നിന്നും ലഭ്യമാക്കാം.
3. സംവിധാനം നടന്നു പോകുന്നതിന് മാത്രം ആവശ്യമായിട്ടുള്ള പണം ചില സേവനങ്ങൾ സൗജന്യമായി നൽകാം.
4. അർഹരായിട്ടുള്ളവർക്ക് മാത്രം സേവനം സൗജന്യമായി നൽകി ബാക്കിയുള്ളവരിൽ നിന്നും സേവനത്തിന് ഫീസ് വാങ്ങാം .
5. വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യമുണ്ടെങ്കിൽ എല്ലാ സേവനങ്ങൾക്കും എല്ലാവരിൽ നിന്നും ഫീസ് ഈടാക്കാം .
13. വെല്ലുവിളികൾ .
1. നെഗറ്റീവ് മനോഭാവം .
2. ഡേറ്റ ഷെയർ ചെയ്യാൻ ഇഷ്ടമില്ലാത്തത് .
3. ഇടവക വിവരങ്ങൾ പുറത്തു പോകുന്നതിനെതിരെയുള്ള എതിർപ്പ് .
4. വിവിധ കാരണങ്ങളാൽ ദേവാലയ സംവിധാനങ്ങളോടുള്ള താല്പര്യം ഇല്ലായ്മ .
5. ഫണ്ടിന്റെ ദൗർലഭ്യം.
6. വോളണ്ടിയർമാരുടെ ദൗർലഭ്യം.
7. ഭൗതിക സംവിധാനങ്ങളുടെ അപര്യാപ്തത .
8. പദ്ധതികൾ അംഗീകരിച്ചു കിട്ടുന്നതിനുള്ള കാലതാമസം.
ഈ തടസ്സങ്ങൾ ഒന്നും പരിഹരിക്കാനാവാത്ത തടസ്സങ്ങൾ അല്ല. കൃത്യമായി ലക്ഷ്യബോധം സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നൽകാൻ കഴിയുന്നതിലൂടെയും ഇവയൊക്കെ മറികടക്കാവുന്നതേയുള്ളൂ.
ഈ രീതിയിൽ വിപുലീകരിച്ച മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ജനനം മുതൽ വാർദ്ധക്യം വരെയുള്ള എല്ലാ ഘട്ടങ്ങളിലും, അവരുടെ തൊഴിൽ-സാമ്പത്തിക-കുടുംബ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടവക ഒരു വലിയ തണലായി മാറും. ഇത് ജനങ്ങൾക്ക് ഇടവകയോടുള്ള പ്രതിബദ്ധതയും സ്നേഹവും ദൃഢമാക്കും.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.❤️❤️❤️❤️❤️❤️❤️.❤️
James Joseph Adhikarathil.
Mob. 9447464502.