03/01/2026
കേരള കൗൺസിൽ ഓഫ് ചർച്ചസ് കറന്റ് അഫേഴ്സ് കമ്മീഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, മന്നാ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച, “കൈത്താങ്ങ്” സൗജന്യ തയ്യൽ മെഷീൻ വിതരണവും ക്രിസ്തുമസ് ആഘോഷവും, ആർച്ച് ബിഷപ്പ് വന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്തു.
കോട്ടയം നവജീവൻ ട്രസ്റ്റിൽ വച്ച് നടത്തപ്പെട്ട പ്രോഗ്രാമിൽ കെ.സി.സി ജനറൽ സെക്രട്ടറി ശ്രീ. പ്രകാശ് തോമസ് മുഖ്യാതിഥിയായിരുന്നു. മന്നാ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ഡോ. മറിയ ഉമ്മൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.സി യൂത്ത് കമ്മീഷൻ കമ്മിറ്റി മെമ്പർ ശ്രീമതി. മിലു അന്നാ സോജാ സ്വാഗതം ആശംസിച്ചു.
കെ.സി.സി കോട്ടയം സോൺ പ്രസിഡൻ്റ്, ബഹു. ഗീവർഗീസ് വെട്ടിക്കുന്നേൽ അച്ചൻ, കറൻ്റ് അഫേഴ്സ് കമ്മീഷൻ വൈസ് ചെയർമാൻ ശ്രീ. ഷിജോ മാത്യു, നവജീവൻ ട്രസ്റ്റ് സ്ഥാപകൻ ശ്രീ. പി.യു. തോമസ്, തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്ത് സഹായിച്ച ശ്രീമതി. ശോശാമ്മ ആൻഡ്രൂസ്, ബഹു. ആൻഡ്രൂസ് സാർ, കെ.സി.സി കോട്ടയം സോൺ സെക്രട്ടറി ശ്രീ. റോണി കുരുവിള, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മന്നാ ചാരിറ്റബിൾ ട്രസ്റ്റ് അംഗം ശ്രീ. അമൽ ജി. പോൾ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തോടൊപ്പം 10 തയ്യൽ മെഷീനുകൾ വിതരണം ചെയ്യുവാനും സാധിച്ചു.
പ്രസ്തുത യോഗത്തിൽ വന്നു സംബന്ധിച്ച കെ.സി.സിയുടെ എല്ലാ അംഗങ്ങളോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു..