Mar Ignathious Youth Association - Velloor Pally

Mar Ignathious Youth Association - Velloor Pally Youth association of velloor st thomas jacobite syrian church

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്ത്യാദരവോടെ സെന്റ് മേരീസ് ചാപ്പൽ പള്ളിയി...
15/08/2026

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്ത്യാദരവോടെ സെന്റ് മേരീസ് ചാപ്പൽ പള്ളിയിൽ ആഘോഷിച്ചു. വി. കുർബാനക്ക് വികാരി റെവ ഫാ കുരിയൻ മാലിയിൽ കോർഎപ്പിസ്‌കോപ്പ കാര്മികത്യം വഹിച്ചു.
തുടർന്ന് പള്ളിക്കു ചുറ്റും പ്രദക്ഷിണം,ആശിർവാദം,നേർച്ചവിളമ്പു നടന്നു.
തുടർന്ന് സൺ‌ഡേ സ്കൂൾ 10 ക്ലാസ്സിലെ പരീക്ഷയിൽ വിജയിച്ചവർക്കു ആനിവേലിൽ കുരുവിള ഈപ്പൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് നൽകി.
നേടിയവർ
ലിയോ കുര്യൻ ഐപ്പ് മധുരത്തിൽ
ആൽബിൻ തോമസ് K എ കുഴിപറമ്പിൽ
നോയൽ ടിറ്റു കോതപ്പള്ളിൽ

14/08/2026
വെള്ളൂർ സെന്റ് തോമസ്  യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള വെള്ളൂർ സെന്റ് മേരീസ് ചാപ്പലിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്...
14/08/2026

വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള വെള്ളൂർ സെന്റ് മേരീസ് ചാപ്പലിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ് 14, 15 തീയതികളിൽ ഭക്തിനിർഭരമായ ശുശ്രൂഷകളോടെ നടത്തപ്പെടും.

പെരുന്നാൾ ക്രമീകരണങ്ങളുടെ ഭാഗമായി ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥന നടത്തപ്പെടും. തുടർന്ന് പാച്ചോർ നേർച്ച തയ്യാറാക്കും.
ശനിയാഴ്ച രാവിലെ 6.45ന് പ്രഭാത നമസ്കാരവും 7.30ന് വിശുദ്ധ കുർബാനയും തുടർന്ന് പ്രദക്ഷിണവും നടത്തപ്പെടും.

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ച്, വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന...
09/08/2026

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ച്, വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ് ചാപ്പലിൽ സഹവികാരി, Very Rev. കുര്യൻ മാലിയിൽ കോർ-എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പെരുനാൾ കൊടി ഉയർത്തി.

ഭക്തിനിർഭരമായ പ്രാർത്ഥനകളുടെയും വിശ്വാസികളുടെ സാന്നിധ്യത്തിന്റെയും മധ്യേ നടന്ന കൊടിയേറ്റ ചടങ്ങോടെ പെരുനാൾ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. വിശുദ്ധ ദേവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനകളാൽ സമൃദ്ധമായ അനുഗ്രഹങ്ങളും ആത്മീയ നവീകരണവും ഏവർക്കും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വെള്ളൂർ പള്ളി യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ പായസമേള
08/08/2026

വെള്ളൂർ പള്ളി യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ പായസമേള

06/07/2026

*ഫുട്ബോൾ ആവേശവുമായി കുട്ടികൾ മുതൽ മുതിർന്നവർ വരെ; രാസലഹരിക്കെതിരെ ഒരു കിക്ക് !*⚽

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പെനാൽറ്റി ഷൂട്ടൗട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ, ഫുട്ബോളിന്റെ ജനപ്രീതിയെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിനുള്ള വേദിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി നടത്തിയത്. “രാസലഹരിക്കെതിരെ ഗോൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പയിൻ, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ ജാഗ്രത വളർത്തുന്നതിനും യുവജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു.

ലഹരി വിരുദ്ധ ക്യാമ്പയിൻ ഇടവക വികാരി ഫാ. ജോൺസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. തന്റെ സന്ദേശത്തിൽ, ലക്ഷ്യബോധമില്ലായ്മയും തെറ്റായ കൂട്ടുകെട്ടുകളും യുവജനങ്ങളെ ലഹരിയിലേക്ക് നയിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാസലഹരിയിൽനിന്ന് അകന്ന് കായിക, സാംസ്കാരിക, ആത്മീയ,കലാ മേഖലകളിൽ സജീവമായി മുന്നേറാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ പെനാൽറ്റി കിക്ക് എടുത്ത് ക്യാമ്പയിനിൽ പങ്കാളികളായി. ഓരോ കിക്കും രാസലഹരിക്കെതിരായ ശക്തമായ പ്രഖ്യാപനമായി മാറി. ഇടവകാംഗങ്ങളുടെയും യുവജനങ്ങളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഉണർവും നൽകി.

രാസലഹരിയില്ലാത്ത ഒരു സമൂഹം എന്ന പ്രതിജ്ഞയോടെ സംഘടിപ്പിച്ച ഈ സംരംഭം, ലോകകപ്പ് ആവേശത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ ബോധവൽക്കരണ പ്രവർത്തനമായി മാറി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം, മൂവാറ്റുപുഴ മേഖലയുടെ മെത്രാപ്പോലീത്തയായി അഭിക്ഷിക്തനായ അഭിവന്ദ്യ മ...
30/06/2026

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം, മൂവാറ്റുപുഴ മേഖലയുടെ മെത്രാപ്പോലീത്തയായി അഭിക്ഷിക്തനായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ തിരുമേനിക്ക് വെള്ളൂർ പള്ളി മാർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ്റെ പ്രാർത്ഥനശംസകൾ🎉

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ദ്യ. ഈ. ടി. കുര്യാക്കോ...
13/06/2026

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ദ്യ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ ക്രമീകരണം, ഭൗതികശരീരം 2026 ജൂൺ 14 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03.00 ന് മണർകാട് ആശുപത്രിയിൽനിന്ന് വിലാപ യാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകുന്നതും, ജൂൺ 15 തിങ്കളാഴ്ച രാവിലെ 10.00 ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കുന്നതും തുടർന്ന് നഗരികാണിക്കലും, ദേവാലയത്തിലെ ശുശ്രൂഷയും,അനുസ്മരണവും, കബറടക്ക് ശുശ്രൂഷയും.

*വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയെ കൂടുതൽ ഹരിതാഭവും പ്രകൃതിസൗഹൃദവുമായ ആരാധനാകേന്ദ്രമാക്കി മാറ്റുക എന്ന ലക്...
07/06/2026

*വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയെ കൂടുതൽ ഹരിതാഭവും പ്രകൃതിസൗഹൃദവുമായ ആരാധനാകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “പള്ളിമരത്തണലിൽ” പദ്ധതിക്ക് ഇന്ന് തുടക്കമായി...*

*ഇടവക വികാരി റവ. ഫാ. ജോൺസ് കോട്ടയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.* 🌿

*വെള്ളൂർ പള്ളിയിൽ സൗജന്യ ജീവിതശൈലി രോഗനിർണയ മെഡിക്കൽ ക്യാമ്പ്*വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ  കീഴിൽ പ്...
22/05/2026

*വെള്ളൂർ പള്ളിയിൽ സൗജന്യ ജീവിതശൈലി രോഗനിർണയ മെഡിക്കൽ ക്യാമ്പ്*

വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സമൂഹാരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

📅 മെയ് 31, ഞായറാഴ്ച

🕘 രാവിലെ 7 മണി മുതൽ
📍 വെള്ളൂർ പള്ളി പാരിഷ് ഹാൾ

👨‍⚕️ മണർകാട്ട് പ്രവർത്തിക്കുന്ന മൈക്രോ ലാബിന്റെയും
👁️ കോട്ടയത്ത് പ്രവർത്തിക്കുന്ന അഹല്യ ഐ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
🩺 ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകൾ
👁️ സൗജന്യ നേത്ര പരിശോധന
എന്നിവ ലഭ്യമാകും.

കൂടാതെ, നേത്ര രോഗനിർണയത്തിനായി വിദഗ്ധ ഡോക്ടറുടെ സേവനവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.

ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ നാളെയുടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളായി മാറാതിരിക്കുവാൻ, നേരത്തെ രോഗനിർണയം നടത്തുകയും ആരോഗ്യബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സമൂഹത്തിന്റെ നന്മയും ആരോഗ്യവും മുൻനിർത്തി ഒരുക്കുന്ന ഈ സേവന പ്രവർത്തനത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Address

Kottayam
686501

Website

Alerts

Be the first to know and let us send you an email when Mar Ignathious Youth Association - Velloor Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share