27/08/2026
എല്ലാവരും തിരിച്ചറിയേണ്ട ഒരു കാര്യം,
“യാക്കോബായ” എന്നത് മലങ്കര സഭയുടെ പുരാതന നാമമാണ്. ഈ പേരിലെ പിശകും അതിന്റെ ചരിത്രപരമായ പിന്നാമ്പുറവും മനസ്സിലാക്കി മലങ്കര സഭ ഉപേക്ഷിച്ച നാമമാണ് “യാക്കോബായ”.
മലങ്കര സഭയിലെ പാത്രിയർക്കീസ് കക്ഷി–മെത്രാൻ കക്ഷി വഴക്കുകൾ 1958-ൽ അവസാനിക്കുകയും, സമാധാനപരമായി മലങ്കര സഭ മുന്നോട്ടുപോവുകയും ചെയ്തു.
എന്നാൽ 1974-ൽ ചിലർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്ന് വിഘടിച്ച് മാറുകയും, പിന്നീട് 2002-ൽ ഒരു പ്രത്യേക സഭയായി സ്വയം മാറി “യാക്കോബായ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ശ്രദ്ധിക്കുക: ഇതുകൊണ്ട് ഇപ്പോഴുള്ള “യാക്കോബായ” വിഭാഗം നാം ചരിത്രത്തിൽ വായിക്കുന്ന യാക്കോബായ സഭയോ വിഭാഗമോ അല്ല.
മലങ്കര സഭ അല്ലെങ്കിൽ പുരാതന യാക്കോബായ സഭ എന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. പുരാതനകാലത്ത് “യാക്കോബായ” എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ആ നാമം ഉപേക്ഷിച്ച് യഥാർത്ഥ സ്വത്വം, നാമം സ്വീകരിച്ച മാതൃസഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
ഇതുവരെ അധികമാരും തിരിച്ചറിയാതെ പോയ ഈ സത്യം ഇനി എങ്കിലും പൊതുസമൂഹം തിരിച്ചറിയണം.
മാതൃസഭയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നാമം തെറ്റായി ഉപയോഗിച്ച്, തങ്ങളാണ് യഥാർത്ഥ മാതൃസഭ എന്ന് വാദിക്കുവാൻ ഇന്നത്തെ വിഘടിത വിഭാഗം ശ്രമിക്കുന്നു.
ചരിത്രം തിരിച്ചറിയൂ.
സത്യം മനസ്സിലാക്കൂ.
ദൈവം ഈ സഭയെ, ഈ മാതൃസഭയായ മലങ്കര സഭയെ, കാത്തുരക്ഷിക്കട്ടെ.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സത്യം എല്ലാവരും തിരിച്ചറിയട്ടെ.