07/11/2025
തൂത്തൂട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനിചാപ്പൽ സുവർണ ജൂബിലി നിറവിൽ.
പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയാൽ സ്ഥാപിതമായതും പരി.പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ളതുമായ തൂത്തൂട്ടി ചാപ്പൽ എന്നറിയപ്പെടുന്നമോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും, നവീകരിച്ച കുരിശു പള്ളിയുടേയും, കൽകുരിശിൻ്റേയും കൂദാശയും, നവംബർ 8,9 ശനി ഞായർ തീയതികളിൽ നടക്കും.
നവംബർ 8 ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർഥന, തുടർന്ന് ഫാ. ജോൺസ് കോട്ടയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, തുടർന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ കൽക്കുരിശിന്റെയും, നവീകരിച്ച കുരിശ് പള്ളിയുടെയും കൂദാശ, രാത്രി 8 മണിക്ക് പ്രദക്ഷിണം ചപ്പാത്ത് കുരിശു പള്ളിയിലേയ്ക്ക് ,ആശീർവാദം, പരിചമുട്ടുകളി ,ആകാശ വിസ്മയംഎന്നിവ ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിനമായ നവംബർ 9 ഞാറാഴ്ച രാവിലെ 6 മണിക്ക്
തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരവും, തുടർന്ന് 7 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും
8:30 AM ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവ നടക്കും. തുടർന്ന് നടക്കുന്ന പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, ആദ്യഫല ലേലം,
സ്നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരിമാരായ റവ.ഫാ.വിജി എടാട്ട്, റവ. ഡോ. ബിനോയ് വള്ളികാട്ടിൽ, ട്രസ്റ്റി ശ്രീ. പി .എ . കുഞ്ഞ് പേഴും കാട്ടിൽ, സെക്രട്ടറി ശ്രീ.വിനു ചെറിയാൻ വാക്യത്തറ എന്നിവർ നേതൃത്വം നൽകുന്നു.