Thabore St. Mary's Orthodox Church, Pachira

Thabore St. Mary's Orthodox Church, Pachira Post questions, photos, and create events for Thabore St. Mary's Orthodox Church.

02/09/2026
മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി മീഞ്ചിറ എം.സി. ജോർജ് അച്ചന്റെ ആത്മകഥയായ 'കരുതലിന്റെ നാളുകൾ; കരുത്തി...
25/08/2026

മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി മീഞ്ചിറ എം.സി. ജോർജ് അച്ചന്റെ ആത്മകഥയായ 'കരുതലിന്റെ നാളുകൾ; കരുത്തിന്റെയും' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുസ്തകം പ്രകാശനം നിർവ്വഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിനു എബ്രഹാം കാരാനിക്കുളം പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.
പരുത്തുംപാറ പാച്ചിറ പള്ളി വികാരി ഫാ. ഇട്ടി തോമസ്,
സോണി ജേക്കബ് മീഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. എം.സി ജോർജ് അച്ചന്റെ ദീർഘകാലത്തെ ഔദ്യോഗിക-ആത്മീയ ജീവിതാനുഭവങ്ങളും സഭാസേവന ചരിത്രവുമാണ് ഈ ആത്മകഥയിലൂടെ വായനക്കാരിലേക്ക് പകർന്നു നൽകുന്നത്.മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനായ ഫാ. എം സി ജോർജ് മീഞ്ചിറ കോട്ടയം ഭദ്രാസനത്തിലെ നിരവധിയായ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരുത്തുംപാറ പാച്ചിറ താബോർ സെൻ്റ് മേരീസ് പള്ളി ഇടവകാംഗവും ഇടത്തുംപടിക്കൽ മീഞ്ചിറയിൽ കുടുംബാഗവുമാണ്.

OCYM തിമിർത്തോണം ഭാഗ്യനറുക്കെടുപ്പിൽ പ്രധാന സമ്മാനം നേടിയ മീഞ്ചിറയിൽ ബോബിയും കുടുംബവും, ബഹു. വികാരി ഇട്ടി തോമസ് അച്ചനിൽന...
23/08/2026

OCYM തിമിർത്തോണം ഭാഗ്യനറുക്കെടുപ്പിൽ പ്രധാന സമ്മാനം നേടിയ മീഞ്ചിറയിൽ ബോബിയും കുടുംബവും, ബഹു. വികാരി ഇട്ടി തോമസ് അച്ചനിൽ
നിന്നും ഓണ സമ്മാനം സ്വീകരിച്ചു.

23/08/2026

തിമിർത്തോണം

OCYM Pachira and Tabor St. Marys Sunday School ൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ നിന്ന്.

ഓണാഘോഷം നാളെയുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ വി.കുർബ്ബാനക്ക് ശേഷം വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.എല്ലാ...
22/08/2026

ഓണാഘോഷം നാളെ

യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ വി.കുർബ്ബാനക്ക് ശേഷം വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

എല്ലാവരും നാളെ വി. കുർബ്ബാനയ്ക്ക് ശേഷം ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏

Address

Kottayam

Website

Alerts

Be the first to know and let us send you an email when Thabore St. Mary's Orthodox Church, Pachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share