Malankara Syriac Orthodox Mission

Malankara Syriac Orthodox Mission Kindly click " about" to know more about the History of our Church Details will follow

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ വൈദീക വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടക്കപ്പെട്ട ഏറെ സ്നേഹനിധിയായ ബ...
17/09/2025

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ വൈദീക വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടക്കപ്പെട്ട ഏറെ സ്നേഹനിധിയായ ബഹുമാനപ്പെട്ട
വടക്കേപ്പറമ്പിൽ കുര്യൻ മാത്യു അച്ചന്
പ്രാർത്ഥനാശംസകൾ......

കാലഘട്ടത്തിനനുസരിച്ച് പുതിയ ആശയങ്ങളുടെ പുതിയ ദിശാബോധത്തോടുകൂടി അസോസിയേഷനെ നയിക്കുമാറാവട്ടെ.....

പഹല്‍ഗാം ഭീകരാക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാ...
05/05/2025

പഹല്‍ഗാം ഭീകരാക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദര്‍ശിച്ചു .

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ  പ്രതിനിധി സംഘം മണർകാട് കത്തീഡ്രൽ സന്ദർശിച്ചു.മണർകാട് ● ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സൂന്...
31/03/2025

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി സംഘം മണർകാട് കത്തീഡ്രൽ സന്ദർശിച്ചു.

മണർകാട് ● ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സൂന്ത്രോണീസോ ശുശ്രൂഷയ്ക്ക പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി മലങ്കരയിലേക്ക് എത്തിച്ചേർന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ് മെത്രാപ്പോലീത്തയും ഹോംസ് ആർച്ച് ബിഷപ് മാർ തീമോത്തിയോസ് മത്താ അൽ ഖുറി മെത്രാപ്പോലീത്തയും ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രസ് അൽ കിസിസ് മെത്രാപ്പോലീത്തയും വിശുദ്ധ ദൈവ മാതാവിന്റെ ഭൂമിയിലെ കൊട്ടാരവും മലങ്കര സഭയുടെ മണവാട്ടിയുമായ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സന്ദർശിക്കുകയും ധൂപ പ്രാർത്ഥന നടത്തുകയും ചെയ്തു.

31/03/2025

പരിശുദ്ധ സുറിയാനി സഭയുടെ 81മത് മഫ്രിയാനോ ശ്രേഷ്ഠ ആബുൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് മലങ്കരയുടെ മണ്ണിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് കോട്ടയം ഭദ്രാസനത്തിലെ നട്ടാശ്ശേരി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി, പൊൻപള്ളിയിലെ ജോർജിയൻ വോയ്സ് അവതരിപ്പിക്കുന്ന പ്രാർത്ഥനാ മംഗള ഗാനം

*"നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ"*ഭൂതഗ്രസ്തയായ തന്റെ മകളെ  സൗഖ്യമാക്കുന്നതിനായി യേശുവിനെ സമീപിച്ച കനാന്യസ്ത്രീയോട്...
22/03/2025

*"നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ"*

ഭൂതഗ്രസ്തയായ തന്റെ മകളെ സൗഖ്യമാക്കുന്നതിനായി യേശുവിനെ സമീപിച്ച കനാന്യസ്ത്രീയോട് അവളുടെ വിശ്വാസത്തിന്റെ തീഷ്ണത കണ്ടിട്ട് യേശു പറയുന്നതാണ് ഇത്. ഇസ്രായേൽ മക്കളുടെ ഇടയിൽ പോലും പലപ്പോഴും അവരുടെ വിശ്വാസ രാഹിത്യം കൊണ്ട്
യേശുവിന് അവരുടെ ഇടയിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കാതെ വന്ന ചില സന്ദർഭങ്ങൾ സുവിശേഷങ്ങളിൽ കാണുന്നുണ്ട് . എന്നാൽ അതിനു വിപരീതമായി, കനാന്യസ്ത്രീയുടെ അപേക്ഷ കൈകൊള്ളുവാൻ യേശു തയ്യാറായില്ല എന്ന് തോന്നുന്നസമയത്തു പോലും; അവളുടെ തീഷ്ണമായ ആഗ്രഹവും അചഞ്ചലമായ വിശ്വാസവും അനുഗ്രഹം ചൊരിയുവാൻ യേശുവിനെ നിർബന്ധിക്കുന്ന ഒരു കാഴ്ചയാണ് നാം ഇവിടെ കാണുന്നത്.

*മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നന്നല്ല*

മക്കളുടെ അപ്പം ആരും എടുത്ത് നായ്ക്കൾക്ക് കൊടുക്കുക പതിവില്ലല്ലോ. മക്കളുടെ ആവശ്യം കഴിഞ്ഞ് അധികം വരുന്നവ കൊടുക്കും. ഇവിടെ കനാന്യസ്ത്രീ തന്റെ മകളുടെ സൗഖ്യത്തിനായി യേശുവിനോട് കേണപേക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ യേശു അത് കേട്ടതായി ഭാവിക്കുന്നില്ല. അപ്പോഴാണ് അവന്റെ ശിഷ്യന്മാർ അവനോട് അവൾ കരഞ്ഞുകൊണ്ട് വരുന്നു, അവളെ പറഞ്ഞ് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നത്. യേശു ശിഷ്യന്മാരോട് പറഞ്ഞു "ഇസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (വി. മത്തായി 15: 24).എന്നാൽ ഇത് കേട്ടുനിന്ന കനാന്യസ്ത്രീ കർത്താവിന്റെ അടുത്ത് വന്ന് "കർത്താവേ! എന്നെ സഹായിക്കണമേ"... എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് യേശുവിനെ നമസ്കരിച്ചു. യേശുവിന്റെ മനസ്സലിയും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ യേശു അതികഠിനമായ ഭാഷയിൽ സംസാരിക്കുന്നതാണ് പിന്നെ നാം കേൾക്കുന്നത്. യേശു അവളോടു പറഞ്ഞു "മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല" (വി. മത്തായി 15:26). ഈ വാക്കുകൾ യേശുവിൽ നിന്ന് അന്നും ഇന്നും ആരും പ്രതീക്ഷിക്കുന്നതല്ല. കാരണം അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അഭയമാണ് യേശു. രോഗികളുടെ വൈദ്യനാണ്. പാപികളുടെ ആശ്രയകേന്ദ്രമാണ്. യഹൂദനും യവനനും എന്നല്ല, സർവ്വജനത്തിനും ഉണ്ടാകുവാൻ ഇരിക്കുന്ന മഹാസന്തോഷമാണ് യേശു (വി.ലൂക്കോസ് 2:10). അങ്ങനെയുള്ള യേശു ഇത്രയും കഠിനമായ ഒരു പ്രതികരണം, അതും ഒരു വിജാതിയ (യഹൂദ അല്ലാത്ത) സ്ത്രീയോട് !

ചിലർ പറയുന്നു ആ സ്ത്രീയുടെ വിശ്വാസത്തെ പരിശോധിക്കുന്നതിന് വേണ്ടിയാണ് യേശു ഇങ്ങനെ അവളോട് പ്രതികരിച്ചതെന്ന്. എന്നാൽ അത് ശരിയല്ല. കാരണം, ഹൃദയ വിചാരങ്ങളെ അറിയുന്ന ദൈവപുത്രന് അവളെ പരീക്ഷിച്ച് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ. ആ സ്ത്രീയുടെ വിശ്വാസത്തെ പരിശോധിക്കുകയായിരുന്നില്ലാ, മറിച്ച് യഹൂദ സമൂഹത്തിൽ നിന്നും വന്ന് തന്നോടുച്ചേർന്നിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളെ ചിലത് പഠിപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു ഈ സന്ദർഭം യേശു ഉപയോഗിച്ചത്.

വിജാതിയരായ മനുഷ്യരെ യഹൂദന്മാർ നായ്ക്കളെന്ന് വിളിച്ചിരുന്നു (സങ്കീർത്തനം 59:5,6,14. സങ്കീർത്തനം 22:16,20). യഹൂദ ജനതയ്ക്ക് നായ്, പന്നി എന്നീ മൃഗങ്ങൾ അശുദ്ധിയുടെ പ്രതീകങ്ങളാണ് (2 പത്രോസ് 2:22). ശുദ്ധിയേയും, അശുദ്ധിയേയും വേർതിരിക്കുന്നതിനായി വലിയ നിയമങ്ങൾ തന്നെ യഹൂദാ സമൂഹത്തിന് ഉണ്ടായിരുന്നു. ഈ വേലിക്കെട്ടിനുള്ളിൽ നിൽക്കുന്ന തന്റെ ശിഷ്യ സമൂഹത്തിന്, അതിനപ്പുറത്തേക്കുള്ള ഒരു വയൽ പ്രദേശം ചൂണ്ടിക്കാണിച്ച് കൊടുക്കുകയായിരുന്നു യേശു ഇവിടെ ചെയ്തു. ശിഷ്യന്മാരോട് ഉള്ള യേശുവിന്റെ പ്രതികരണത്തിൽ അത് വ്യക്തമാണ് (വി.മത്തായ 15:24), പഴയ ഇസ്രായേൽ ഗൃഹം എന്നത് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക സമൂഹം ആയിരുന്നെങ്കിൽ, പുതിയ ഇസ്രായേൽ ഗൃഹം എന്നത് ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെട്ട വിശ്വാസികളുടെ സത്യസഭയാണ്. യേശു ഭൂമിയിൽ ജാതനാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ യെശയ്യാ പ്രവാചകനും അത് പ്രവചിക്കുന്നുണ്ട് "എന്റെ ആലയം സകലജാതികൾക്കുമുള്ള പ്രാർത്ഥനാലയം" (യെശയ്യാ 56:7) എന്ന് വിളിക്കുമെന്ന്.

യഹൂദാ സമൂഹത്തിൽ, നായ് അശുദ്ധിയുടെയും (വി.മത്തായി 7:6) ദുഷ്ടതയുടെയും അസംതൃപ്തിയുടെയുമൊക്കെ (ഏശയ്യ 6: 11) പര്യായമായി നിൽക്കുമ്പോൾ, ആ പേരിൽ അവഗണിക്കപ്പെടെണ്ട കനാന്യസ്ത്രീയെ അവളുടെ വിശ്വാസത്തിന്റെ തീക്ഷ്ണത ഉയർത്തിക്കാട്ടി, തന്റെ മനുഷ്യാവതാരത്തിന്റെ മഹാലക്ഷ്യം സ്പഷ്ടമാക്കുന്ന ഒരനുഗ്രഹീത നിമിഷമാണ് ഇത്.

*യജമാനന്റെ മേശയിൽ നിന്നും വീഴുന്ന അപ്പകഷണങ്ങൾ*

നായെന്ന് തന്നെ വിളിച്ചപ്പോഴും, തന്റെ അപേക്ഷയെ നിഷ്കരുണം തള്ളിക്കളഞ്ഞപോഴും കനാന്യസ്ത്രീ നിരാശപ്പെടുന്നില്ല. അവൾ പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. മശിഹായിലുള്ള അവളുടെ വിശ്വാസം അത്രമേൽ തീഷ്ണം ആയിരുന്നു. നായ് എന്ന് വിളിച്ചതിൽ അവൾ പരിഭവ പെട്ടില്ല. യഹൂദൻമാരുടെ രീതികളെക്കുറിച്ചും അവരുടെ സമ്പ്രദായങ്ങളെക്കുറിച്ചും അവൾക്ക് നിശ്ചയമുണ്ടായിരുന്നു. വിജാതിയരെ യഹൂദന്മാർ എപ്രകാരമാണ് കാണുന്നതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. അവൾക്ക്, അവളുടെ അഭിമാനത്തെകാൾ മകളുടെ സൗഖ്യമാരയിരുന്നു ആവശ്യം. മക്കൾക്കുള്ള അപ്പക്കഷണങ്ങൾ തട്ടിയെടുക്കാനൊ, ഏതെങ്കിലും വിധത്തിൽ വശപ്പെടുത്താനൊ ആ സ്ത്രീ ആഗ്രഹിച്ചതുമില്ല. യജമാനന്റെ മേശപ്പുറത്തു നിന്ന് വീണുകിട്ടുന്ന അനുഗ്രഹത്തിന്റെ ഒരു നുറുങ്ങ് അപ്പക്കഷണം മതിയായിരുന്നു അവൾക്ക് തൃപ്തയാകുവാൻ. അതുകൊണ്ടാണ് മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നന്നല്ല എന്ന് യേശു പറയുമ്പോൾ കനാന്യസ്ത്രീ "അതെ കർത്താവേ നായകുട്ടികളും അവരുടെ ഉടയവരുടെ മേശയിൽ നിന്നും വീഴുന്ന നുറുങ്ങുകൾ തിന്നുന്നുണ്ടല്ലോ എന്ന് പറഞ്ഞത്" (വി മത്തായി 15:27). ഈ കനിന്യസ്ത്രീയിൽ നിന്നും പലപ്പോഴും നമ്മൾ വ്യത്യസ്തരാണ്. മറ്റുള്ളവരുടെ, അറിഞ്ഞോ അറിയാതെയോ ഉള്ള ചെറിയ അവഹേളനങ്ങൾ പോലും നമ്മളെ അസ്വസ്ഥരാക്കും. ആ സാഹചര്യങ്ങളിലെ നമ്മുടെ പ്രതികരണങ്ങൾ, വരാൻ പോകുന്ന അനുഗ്രഹങ്ങളെ നമ്മിൽനിന്ന് തട്ടി മാറ്റുവാൻ കാരണമായിത്തീരും. മറ്റൊന്ന്, കനാന്യാസ്ത്രീ മക്കളുടെ അപ്പം ആഗ്രഹിക്കുന്നില്ല. യജമാനന്റെ മേശപ്പുറത്തു നിന്നും നിലത്ത് വീഴുന്ന, അവൾക്ക് അർഹതപ്പെട്ട അപ്പക്കഷണങ്ങൾ മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. നമുക്ക് മിക്കപ്പോഴും ഇതിന് കഴിയാറില്ല. മറ്റുള്ളവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും അവസരങ്ങളും സാധ്യതകളും നമ്മെ മിക്കപ്പോഴും അലോസരപ്പെടുത്താറുണ്ടലൊ! മറ്റുള്ളവരെ നോക്കി, അവരുമായി തുലനം ചെയ്ത് ജീവിക്കുന്നതുകൊണ്ടുതന്നെ, നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങൾ തൃപ്തിയോടെ അനുഭവിക്കുന്നതിന് പലപ്പോഴും സാധിക്കാറുമില്ല.

ദൈവമുമ്പാകെ താഴുവാനും അർഹമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും കനാന്യസ്ത്രീ നമുക്ക് നല്ലൊരു മാതൃകയാണ്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾകപ്പുറത്ത് ദൈവസന്നിധിയിലേക്ക് കടന്നുചെല്ലുന്നവരെ അവിടുന്ന് തള്ളിക്കളയില്ലയെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. യജമാനന്റെ മേശപ്പുറത്തു നിന്നും വീഴുന്ന അപ്പക്കഷണങ്ങൾകൊണ്ട് താൻ തൃപ്തയാണെന്ന് തന്റെ വിശ്വാസം അവൾ പ്രഖ്യാപിക്കുന്നതോടെ യേശുവിന്റെ അനുഗ്രഹം ഒഴുകുകയാണ്. "സ്ത്രീയെ, നിന്റെ വിശ്വാസം വലിയത് നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ" എന്ന് യേശു പറഞ്ഞു. ആ നാഴികയിൽ തന്നെ അവളുടെ മകൾ സൗഖ്യം പ്രാപിച്ചു. 15:27,28). യേശുവിന്റെ സന്നിധിയിലേക്ക് കടന്നുവരുന്ന മറ്റുള്ളവരെ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും മനം മടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തികൾ നമ്മുടെ വിശ്വാസികളിൽ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രവണതകൾ യഹൂദരായ തന്റെ ശിഷ്യന്മാരിൽ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു വലിയ ശ്രമമാണ് യേശു ഇവിടെടെ നിർവഹിച്ചത്. ഇതിലൂടെ ദൈവസന്നിധിയിലേക്ക് കടന്നുവരുന്നവരെ മാറ്റി നിർത്താനോ തള്ളിക്കളയാനോ നമുക്ക് അവകാശമില്ല എന്നുള്ള തിരിച്ചറിവിലേക്ക് യേശുവിന്റെ ശിഷ്യന്മാരോടൊപ്പം നമുക്കും ചേർന്ന് നിൽക്കാം.

✒️ ഫാ. റിനു വർഗീസ് മാത്യൂ, വയലുംകരോട്ട്, പുറമറ്റം.
📞 9400239734

10/02/2025

*മൂന്ന് നോമ്പ് - നിനുവേ നോമ്പ്- കന്യകമാരുടെ നോമ്പ്.*
***************-*******
By Dr M Kuriakose
MGM SUNDAY SCHOOL,
PARETHUMUKAL
KEEZHILLAM
-------------------------------
ലോകത്തിലെ സുറിയാനി സഭകൾ മാത്രം ആചരിക്കുന്ന അമൂല്യമായ ഒരു പാരമ്പര്യമാണ് വി.മൂന്ന് നോമ്പ്.

പരിശുദ്ധ സുറിയാനി സഭയുടെ അഞ്ചു കാനോനിക നോമ്പുകളില്‍ രണ്ടെണ്ണം യേശുക്രിസ്തുവിന്റെ മനുഷ്യാവതാര സംഭവങ്ങളുമായി ബന്ധപ്പെടുത്തി ആചരിക്കുന്നു, ഒരെണ്ണം ശ്ലീഹന്മാരെ സ്മരിച്ചും, ഒരെണ്ണം മാതാവിന്റെ വാങ്ങിപ്പിനെ സ്മരിച്ചും നടത്തുമ്പോൾ ഒരെണ്ണം മാത്രം പഴയ നിയമ പാരമ്പര്യങ്ങളോടു കണ്ണി ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതാണ് മൂന്നു നോമ്പ്.

വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പ് അവസാനിക്കുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നിനവേ - മൂന്നു നോമ്പ് ആചരിക്കുക. അതുകൊണ്ടു ഈ നോമ്പിനു 'പതിനെട്ടാമിട' എന്നുകൂടി പേരുണ്ട്.

ഈസ്റ്ററിനു മുമ്പ് എഴുപതാം ദിവസം ആരംഭിക്കുന്ന ഈ നോമ്പ് ഏറ്റവും നേരത്തെ വരാവുന്നത് ജനുവരി 12-ാം തീയതിയും ഏറ്റവും വൈകിവരാവുന്നതു ഫെബ്രുവരി 15-നുമാണ്.

ഞായറാഴ്ചയാണ് മൂന്നു നോമ്പിന്റെ പേത്രത്ത. സഭയുടെ ആരാധനാ കലണ്ടറിൽ ആ ഞായറാഴ്ചയ്ക്കു വിശേഷാൽ പേരൊന്നുമില്ല. ദനഹായ്ക്ക് ശേഷം ഒന്നാം ഞായർ മുതൽ ആറാം ഞായർ വരെയുള്ള ഞായറാഴ്ചകളിൽ മൂന്നു നോമ്പിന്റെ പേത്രത്ത വരാം.

പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടർന്നുള്ള അവരുടെ മാനസാന്തരത്തിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിക്കുന്നത്. അതിനാൽ ഈ നോമ്പാചരണം 'നിനവേക്കാരുടെ യാചന' അഥവാ ‘നിനുവേ നോമ്പ്’ [Rogation of the Ninevites] എന്ന പേരിലും അറിയപ്പെടുന്നു.

‘യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചെലവഴിച്ചു മാനസാന്തരപ്പെട്ടു’ എന്ന വചനമാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി.

*കർത്താവായ
യേശുക്രിസ്തു പേരെടുത്തു പറയുന്ന പ്രവാചകരിൽ ഒരാളാണ് യോനാ.
നിനവേയിൽ യോനാ പ്രവാചകൻ നടത്തിയ പ്രസംഗം കേട്ടപ്പോൾ അവിടെയുള്ളവർ ചാക്ക് ഉടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് ‘നിനവേ നോമ്പ്’ എന്ന പേരിന്റെ സാംഗത്യം.

അപ്പോൾ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു തർക്കമുന്നയിക്കപ്പെടാറുണ്ട്. എന്നാൽ, യോനയുടെ മൂന്നു ദിവസത്തെ മത്സ്യത്തിന്റെ ഉദരത്തിലുള്ള വാസവും നിനവേക്കാരുടെ മാനസാന്തരവും പരസ്പരപൂരകവും ഒന്നിച്ചു മനസ്സിലാക്കാവുന്നതുമായതിനാൽ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേല്പിക്കുന്നുമില്ല, വൈരുദ്ധ്യം സൃഷ്ടിക്കുന്നുമില്ല.

എന്നാൽ പഴയനിയമ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാൾ ചരിത്രപരമായ കാരണങ്ങളും ഈ നോമ്പിന്റെ പിന്നിലുണ്ടെന്നാണ് പണ്ഡിതരുടെ അഭിപ്രായം.

എ.ഡി 570-580 കാലത്ത് ശക്തമായ ഒരു പ്ലേഗ് മെസൊപ്പൊട്ടേമിയൻ പ്രദേശത്തു പടർന്നു വ്യാപിച്ചു. സാനിയൻ സാമ്രാജ്യത്തിലെ അധികാരികൾക്ക് അതിന്റെ വ്യാപനം തടയാൻ കഴിയാതെ വന്നു. ജനങ്ങൾ തെരുവുകളിൽ മരിച്ചു വീണു. പ്രത്യേകിച്ച് സാമ്രാജ്യ തലസ്ഥാനമായ സെലൂഷ്യ - സ്റ്റെസിഫോൺ, അദിയാബാൻ ഭദ്രാസനത്തിൽ പെട്ട : ആർബിൽ, നിനവേ, ഹക്കാൻ, ബെത്ഗോർമോ, അസൂർ, തുടങ്ങിയ പേർഷ്യൻ നഗരങ്ങളിൽ പ്ലേഗ് ബാധമൂലം അനേകർ കൊല്ലപ്പെട്ടപ്പോൾ ഭയഭീതരായ വിശ്വാസകൾ ഞായറാഴ്ച്ച ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന, അവർക്ക് ലഭിച്ച ദൈവിക അരുളപ്പാടനുസരിച്ച് അവർ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല.
ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതിൽ കൃതജ്ഞതാനിർഭരരായ വിശ്വാസി ഗണം ഇനിയൊരിക്കലും ഇത്തരം പ്ലേഗുബാധയുണ്ടാകാതിരിക്കാൻ തുടർന്നുള്ള എല്ലാ വർഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാൻ നിശ്ചയിച്ചു.

പേർഷ്യൻ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന മലങ്കര സഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിക്കുകയായിരുന്നു. പതിഞ്ചാം നൂറ്റാണ്ടിൽത്തന്നെ മലങ്കരയിൽ ഈ നോമ്പ് ഏറ്റവും ഭയ-ഭക്തി-ബഹുമാ-നാദരങ്ങളോടെ ആചരിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്.

ഇത് ഒരു കാനോനിക നോമ്പുപോലെ ആചരിക്കാൻ തുടങ്ങിയത് മോർ മോറൂത്താ മഫ്രിയാനയുടെ [C 565 - 649 May 2] കാലത്താണ്. പരിശുദ്ധ അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ’ചിതറിയ മുത്തുകൾ’ എന്ന ഗ്രന്ഥത്തിൽ മോർ മോറൂത്തായുടെ കാലത്താണ് മൂന്നു നോമ്പു ആരംഭിച്ചത് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

*മൂന്ന് നോമ്പ് - കന്യകമാരുടെ നോമ്പ്.*
# # # # # # # # # # #
പാമ്പാക്കുട നമസ്കാരക്രമത്തിന്റെ പഴയ പതിപ്പുകളിൽ ' *കന്യകമാരുടെ നോമ്പ്'* എന്ന ഒരു നോമ്പുകൂടി ഇതേ കാലയളവിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത് ഇപ്പോൾ നമ്മുടെ സഭ ആചരിക്കുന്നില്ല. ദനഹായ്ക്ക് ശേഷം വരുന്ന ആദ്യത്തെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്നു ദിവസങ്ങളിലാണ് ഈ നോമ്പ് ആചരിക്കപ്പെട്ടിരുന്നത്. കൽദ്ദായ സഭകൾ ഇപ്പോഴും ഈ നോമ്പ് ആചരിക്കുന്നുണ്ട്. പല വർഷങ്ങളിലും നിനുവേ നോമ്പും കന്യകമാരുടെ മൂന്നു നോമ്പും ഒരുമിച്ചു
വരും.
യൗനാ നബിയുടെ ഓർമ്മ വ്യാഴാഴ്‌ച രാവിലെ കുർബാനയോടെയും നടത്തുന്നു.

വിഷയലമ്പടനായ അബ്ദ്ദുൽ മൽക്ക്‌ എന്ന അഹമ്മദീയ രാജാവിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്ന് സുന്ദരികളായ സുറിയാനി കന്യകമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായി സ്ത്രീകൾ ആണ്ടു തോറും ആചരിക്കുന്ന നോമ്പായിരുന്നു ഇത്. ഇക്കാര്യം പ്രാർത്ഥനാ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

മൂന്നു നോമ്പാചരണം, അതിനു നിനവേക്കാരുടെ അനുതാപവും യോനായുടെ മത്സ്യത്തിനുള്ളിൽ നിന്നുള്ള അപേക്ഷയുമായുള്ള ബന്ധങ്ങൾ, നിനവേനോമ്പിന്റെയും, കന്യകമാരുടെ നോമ്പാചരണത്തിന്റെയും ഉത്ഭവചരിത്രം ഇവയെല്ലാം കുറെയൊക്കെ ഐതിഹ്യങ്ങളെയും പാരമ്പര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ടവയാണ്. തമ്മിൽ കൂടിക്കുഴഞ്ഞും കിടക്കുന്നു. ഇവ പേർഷ്യൻ സ്വാധീനമുണ്ടായിരുന്ന സമയത്തു മലങ്കര സഭയിൽ പ്രചാരത്തിൽ വന്നു ചേർന്നതാണെന്ന കാര്യത്തിൽ മാത്രം രണ്ടു പക്ഷമില്ല.

ഡോ എം കുര്യാക്കോസ് 7/2/2024

09/02/2025

DAY 1
Live || 13-ാം-മത് നിനെവേ കൺവൻഷൻ 2025 || പൊൻപള്ളി പള്ളി

വി.ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ 13-മത് നിനെവേ കൺവൻഷൻ 2025 ഫെബ്രുവരി 9,10,11 (ഞായർ, തിങ്കൾ, ചൊവ്വ) മൂന്നുനോമ്പ് ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ.

ഒന്നാം ദിവസം:
ഉദ്ഘാടനം: നി.വ.ദി. ശ്രീ. കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത

https://www.youtube.com/live/e0MlIn6WWJ0?si=DXVGNQIPvIgU1EwK

Address

Malankara Syriac Orthodox Mission
Kottayam
686010

Telephone

+919495471287

Website

Alerts

Be the first to know and let us send you an email when Malankara Syriac Orthodox Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Malankara Syriac Orthodox Mission:

Share

Category